Agnivarnante Kalukal (Feet of the Firebird) is a Malayalam short story written by Kavalam Narayana Panicker. The Summary is set in a mythical world where humans and animals coexist in harmony. The protagonist, a young boy named Kunjan, is a gifted storyteller. He can tell stories that can make people laugh, cry, and think.
Agnivarnante Kalukal Summary in Malayalam
ആമുഖം
കേരളത്തിന്റെ തനതായ ഒരു നാടകവേദിയുടെ സ്ഫുലിംഗങ്ങൾ മലയാള മണ്ണിലേക്ക് ആഴത്തിൽ, വേരൂന്നിച്ചത് കാവാലത്തിന്റെ രചന കളിലൂടെയാണ്. നമ്മുടെ നാടോടി സംസ്കാരത്തിന്റെ അംശങ്ങൾ ചിത റിക്കിടക്കുന്നവ കണ്ടെടുത്ത് മനോഹരമായി കൂട്ടിയോജിപ്പിച്ച് കാവാലം മെനഞ്ഞു.
കാവാലം നാരായണപ്പണിക്കർ
അവയ്ക്ക് മണ്ണിന്റെ മണവും, സാധാരണ ക്കാരുടെ ഹൃദയത്തുടിതാളവും ഉണ്ടായിരുന്നു. അതുവരെ അനുക രണ ശ്രമങ്ങളിൽ ഉഴറി നടന്ന മലയാളിക്ക് സ്വന്തമായി ഒരു രംഗകലാ പാരമ്പര്യം ഉടലെടുക്കുകയായിരുന്നു. ആ നവസൃഷ്ടിക്ക് കളമൊരുക്കിയവരിൽ പ്രധാനി കാവാലം തന്നെയായിരുന്നു.
നമ്മുടെ തനതു കലാരൂപങ്ങൾ വിസ്മൃതിയിലാണ്ടു കിടന്നവ, ഒരു പക്ഷേ തലമുറകൾ കഴിഞ്ഞു പോകുമ്പോൾ, ചരിത്രത്തിന്റെ താളിൽ മറഞ്ഞുപോകാൻ വിധിക്കപ്പെട്ട കലാരൂപങ്ങളെയാണ് കണ്ടെടുത്ത് ജന ഹൃദയസമക്ഷം കാവാലം അവതരിപ്പിച്ചത്.
ആ കലാരൂപങ്ങളെ അതേ പോലെ അവതരിപ്പിക്കുമ്പോൾ, അവയുടെ ആവർത്തനം മാത്രമായി ചുരുങ്ങിപ്പോകും. അതുകൊണ്ട് അദ്ദേഹം ആ കലാരൂപങ്ങളിൽ നിന്ന് അംശങ്ങൾ സ്വീകരിച്ച്, അവയെ നാടകമെന്ന കലാസൃഷ്ടിയുടെ പരിപൂർണ്ണതയിലേക്ക് സ്വാംശീകരിച്ചെടുത്തു. ഒരു മഹത്തായ രംഗകലയെ, ജനകീയതയുടെ പരകോടിയിൽ എത്തിക്കാൻ ഈയൊരു കർമ്മം കൊണ്ട് കാവാലത്തിന് കഴിഞ്ഞു. സംസ്കൃത നാടക പാരമ്പര്യത്തെയും പരിപൂർണ്ണമായി ഉപേക്ഷിക്കാൻ കാവാലം തയ്യാറായിരുന്നില്ല.
അവിടെ നിന്നും സ്വീകരിക്കേണ്ട ഉൾക്കൊള്ളാൻ അദ്ദേഹം തയ്യാറായിരുന്നു. അങ്ങനെ ജീവസ്സുറ്റ നവനവമായ ഒരു നാടക പാരമ്പര്യത്തിനു തിരി തെളിയിച്ചവരിൽ കാവാലവും പങ്കാളികളായി. പിന്നീട് ഈ തനതു നാടക പ്രസ്ഥാനത്തിന്റെ അനേകം വികൃതാനുകരണങ്ങൾ ഉണ്ടായി എന്നതു ഒരു സത്യമാണ്. അതു സ്വാഭാവികമാണ്.
മഹത്തായ കലാ ദർശനത്തിന് ലോകചരിത്രത്തിൽ തന്നെ അങ്ങനെയൊരു ദുർഗതി സംഭ വിക്കാറുണ്ട്. അതുകൊണ്ടുതന്നെ അനുകരണീയവും, അഭിനന്ദനീ യവും സർവ്വോപരി ലോക | നാടകചരിത്രത്തിലേക്ക് ഈ കൊച്ചു കലാ ഭൂമികയിൽ നിന്നൊരു എളിയ സംഭാവന’ – അതുതന്നെയാണ് തനതു നാടകപ്രസ്ഥാനം’
പാഠസംഗ്രഹം
കാളിദാസന്റെ രഘുവംശത്തിലെ രാജാവായ അഗ്നിവർണൻ സൂര്യ വംശത്തിലെ ഏറ്റവും കഴിവുകെട്ട്, സുഖലോലുപനായ രാജാവാണ്. അധഃപതനത്തിന്റെ അങ്ങേയറ്റമാണ് അഗ്നിവർണൻ. ആറു കഥാപാ ത്രങ്ങളാണ് നാടകത്തിൽ. കൂടാതെ ഗായകസംഘവുമുണ്ട്.
അയോ ധ്യയിലെ കൊട്ടാരത്തിൽ വിദൂഷകൻ രണ്ടു മരക്കാലുകളും തലയിലേറ്റി പ്രവേശിക്കുകയാണ്. സ്വയം പരിചയപ്പെടുത്തുന്ന വിദൂഷകൻ രാജാ വിനെ സ്തുതിക്കാൻ ജനത്തോടാവശ്യപ്പെടുകയാണ്. മരക്കാലുകൾ സിംഹാസനത്തിൽ വച്ച് പ്രജകൾക്ക് ദർശനം നൽകുന്നു പിന്നീട്. പരാ തികൾ കേൾക്കാൻ രാജാവിന് സമയമില്ല. അതിനാൽ മരക്കാലു കളെ ആ കൃത്യം
ഏല്പ്പിച്ചിരിക്കുകയാണ്. ജനങ്ങൾ ആവലാതികൾ കാലുകളോട് പറഞ്ഞാൽ മതിയത്.
വിശപ്പിന് പോംവഴി തേടിയെത്തുന്ന ജനത്തെ പരിഹസിച്ചുകൊണ്ട് വിദൂഷകൻ പറയുന്നത് ഇപ്രകാരമാണ് – “അതിനു വിശപ്പുണ്ടോ നമുക്ക്? അല്ല, വിശപ്പുപോലുള്ള താണതരം കാര്യങ്ങളിൽ നാം വ്യാപ തരാകാറുണ്ടോ എന്നാണ് വി സംശയം തുടർന്ന് കേവലരാ മനും സാധാരണക്കാ രന്റെ കേ വലരാമൻ പ്രതിനിധിയാണ്.ചിന്താരാമൻ ബുദ്ധിജീവികളുടെയും ചിന്താ രാമന്റെ കൈയിൽ തടിച്ച ഒരു പുസ്തകമുണ്ട്.
“ഇവിടെയൊക്കെ ശവത്തിന്റെ ദുർഗന്ധം നിങ്ങൾക്ക് തോന്നിയില്ലേ” എന്ന് കേവലരാമൻ ചോദിക്കുന്നു. അത് അധികാരത്തിന്റെ ജീർണ്ണാവസ്ഥയെത്തന്നെയാണ് സൂചിപ്പിക്കുന്നത്. ആ ദുർഗന്ധത്തിലും സ്വസ്ഥമായിരുന്ന് വായിക്കാൻ ചിന്താരാമന് കഴിയുന്നു.
സാധാരണ ജനത്തിന്റെ പ്രശ്നങ്ങളിൽ നിന്ന കന്ന് വിഹരിക്കുന്ന ബുദ്ധിജീവി ജാടകളെയാണ് നാടകക്കാരൻ കളി യാക്കുന്നത്. ദാരിദ്ര്യവും തൊഴിലില്ലായ്മയും മാരകവ്യാധികളും ഉദ്യോ ഗസ്ഥ ദുഷ്ഭരണവും ഒന്നും അവരെ
ബാധിക്കുന്നേയില്ല. കേവലരാമൻ ചിന്താരാമന്റെ ഉപദേശപ്രകാരം സിംഹാസനത്തിലെ കാലുകൾ ഒതുക്കിവച്ച് അതിലിരുന്ന് ഉറങ്ങുന്നു. അപ്പോൾ നിയമപാ ലകനായ കൊത്തുവാൾ പ്രവേശിക്കുന്നു.
അയാൾ കേവലരാമനെ അടിച്ച് താഴെയിറക്കുന്നു. രാജാവിന്റെ അധികാരം കൊത്തുവാളിലൂടെ പ്രയോഗത്തിലെത്തുന്നു. മരക്കാലുകൾക്ക് പിന്നിൽ എല്ലാ അവയവ ങ്ങളും ഉണ്ടെന്ന് കൊത്തുവാൾ വ്യക്തമാക്കുന്നു.
അതിനാൽ കേവല രാമന്റെ സങ്കടങ്ങൾ മരക്കാലുകളോട് പറയാൻ അയാൾ ആവശ്യപ്പെ ടുന്നു! ഇവിടെ ഒരു രാജാവില്ല എന്നതാണ് തന്റെ സങ്കടമെന്ന് കേവല രാമൻ പറയുന്നു. ചിന്താരാമന്റെ കൈയിലെ പുസ്തകം കണ്ട് കൊത്തു വാൾ പറയുന്നതിങ്ങനെയാണ്:- ‘വായുണ്ടെങ്കിലും വായിക്കാൻ നേര മില്ലാഞ്ഞിട്ട് അദ്ദേഹം (രാജാവ്) വേറൊരാളെ ഇരുത്തി വായിപ്പിക്കുന്നുണ്ട്, അറിയാമോ?
രാജാവിന്റെ എഴുന്നള്ളത്തിനെ സൂചിപ്പിക്കുന്ന കൊമ്പുവിളിയുടെ അകമ്പടിയോടെ രാജഗുരു പ്രവേശിക്കുന്നു. രാജാവിനോടെന്നപോലെ തന്നോട് ആദരവ് കാണിക്കണമെന്ന് രാജഗുരു
ആവശ്യപ്പെടുന്നു. ഞങ്ങ ളുടെ പരാതി ആരോടാണ് പറയേണ്ടത് എന്ന് കേവലരാമൻ ചോദിക്കുന്നു. കാലുകളോട് പരാതി പറയാനും താൻ അത് കുറിച്ചെടു.
ത്തോളാം എന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. രാജാവിന്റെ ഇന്ദിയങ്ങൾക്കെല്ലാം പിടിപ്പതു പണിയുണ്ട്! മരിച്ചുപോയ രാജാവിന്റെ വിദൂഷകനായിരുന്നു രാജഗുരുവെന്ന് ചിന്താരാമൻ വ്യക്തമാക്കുന്നു. കൊമ്പും കുഴലിന്റെയും അകമ്പടിയോടെ വിദൂഷകൻ വീണ്ടും പ്രവേശിക്കുന്നു.
വിദൂഷകന്റെ വരവിന് ഇത്തരം ആചാരങ്ങൾ എന്നു മുതൽ ഏർപ്പെടുത്തി എന്ന് രാജഗുരുവിന്റെ ചോദ്യത്തിന് മറുപടിയായി വിദൂഷകൻ പറയുന്ന മറുപടി ഇതാണ് – ‘വിദൂഷകൻ രാജാവിന്റെ ഉറ്റ തോഴനാണെന്ന് പുറപ്പാടിന് കുഴലൂത്തുകാർക്കറിയാം. എന്റെ എന്തിനും കൊമ്പും കുഴലും വേണ്ടെന്ന് വയ്ക്കണം.
ആയിക്കൊള്ള ട്ടെ, വിരോധമില്ല. അധികാര ദുർവിനിയോഗത്തിന്റെ നേർസാക്ഷ്യമാണ് ഇത്തരം പ്രവൃത്തികൾ. രാജാവിന്റെ മരക്കാലുകൾ തിരികെ എടുത്തു
കൊണ്ടുപോകാനാണ് വിദൂഷകൻ എത്തിയിരിക്കുന്നത്. സിംഹാസന ത്തിലിരിക്കാൻവേണ്ടി സഭാവാസികൾ മത്സരിക്കുന്നു. അപ്പോൾ വീണ്ടും രാജാവിന്റെ വരവിനെ സൂചിപ്പിക്കുന്ന വാദ്യഘോഷങ്ങൾ മുഴങ്ങുന്നു. എല്ലാവരും നിശ്ശബ്ദരാകുന്നു. അപ്പോൾ മുറ്റമടിക്കുന്ന ചൂലും കിണ്ടി യിൽ വെള്ളവുമായി അടിച്ചുതളിക്കാരി പ്രവേശിക്കുന്നു.
അവിടെയാകെ അടിച്ചുതളിക്കാരി വൃത്തിയാക്കുന്നു. വിദൂഷകൻ മരക്കാലുമെടുത്തു സ്വകാര്യമുറിയിലേക്ക് പോകുന്നു. ജീർണ്ണിച്ച അധി കാര വ്യവസ്ഥയേയും മറ്റും ശുദ്ധീകരിക്കാനാണ് അടിച്ചുതളി
കാവാലം നാരായണപ്പണിക്കർ
നാടകകലയുടെ പഠനത്തിനുവേണ്ടി തന്റെ ജീവിതം തന്നെ ഉഴിഞ്ഞുവെച്ച നാടകാചാര്യനാണ് കാവാലം നാരായണപ്പണിക്കർ. തന്റെ ജന്മോദ്ദേശ്യം തിരിച്ചറിഞ്ഞ മഹാൻ. അതിന്റെ പൂർണ്ണതയ്ക്ക് വേണ്ടി അധ്വാനിക്കാനും, അതിലൂടെ ലക്ഷ്യം നേടാനും സാധിച്ച ഉത്തമ ഗുരുഭൂതനാണ് കാവാലം. രംഗവേദി ഒരു അത്ഭുതലോ കത്തെ തുറന്നുകാട്ടലാണ്. പെട്ടെന്ന് നമ്മുടെ വരുതിയിൽ വരാ നോ, കീഴടക്കാനോ
മെരുക്കാനോ കഴിയാത്ത അപ്രാപ്യമായ ഒരിടം, പ്രതിഭാധനർക്കു മാത്രമേ അവിടെ വിജയക്കൊടി നാട്ടാൻ കഴിയൂ.
ആ രംഗവേദിയെ ഉള്ളം കയ്യിലെടുത്ത് അമ്മാനമാടിയ നാടക പ്രവർത്തകനാണ് കാവാലം. കടലാസിൽ പകർത്തി വച്ചത് അതുപോലെ സാക്ഷാത്ക്കരിക്കാൻ, രംഗവേദിയിൽ പുനഃസൃഷ്ടിക്കാൻ കാവാലത്തിനുള്ള വൈഭവം അനിതരസാധാരണമാണ്. ജന്മ സിദ്ധമായ ആ മഹത് പ്രതിഭകൊണ്ട്, നാടകത്തെ തന്റെ ലൂടെ അദ്ദേഹം സഞ്ചരിപ്പിച്ചു. ആസ്വാദക മനസ്സുകളിൽ അലൗ കികമായ ആനന്ദം നിറയ്ക്കുവാൻ അദ്ദേഹത്തിനു സാധിച്ചു.
നാട കാസ്വാദനത്തിന്റേയും, രസനിഷ്പത്തിയുടേയും, അത്ഭുതക്കൂട്ട് അദ്ദേഹം നിറച്ചു വെച്ചു, ബഹുമതികൾ കൊണ്ട് ഒട്ടും മയങ്ങാത്ത മനസ്സാണ് കാവാലം നാരായണപ്പണിക്കരുടേത്. ഋഷിതുല്യമായ ആലക്തിക ഭാവത്തോടെ, നാടകത്തിൽ മനനം ചെയ്തെടുത്ത മനസ്സോടെ ഏകാഗ്രചിത്ത നായി അദ്ദേഹം മുന്നോട്ട് പോയി. കർമ്മകുശലതയാർന്ന ജീവിത വഴിത്താര അദ്ദേഹത്തിന് എന്നുമുണ്ടായിരുന്നു.
മലയാള നാടകവേദിയിൽ തനതു നാടകത്തിന്റെ തുടികൊട്ടു കൾ ഉയരുന്നത് കാവാലം നാരായണപ്പണിക്കരുടെ ആശീർവാദ് ത്തോടെ തന്നെയാണ്. യഥാർത്ഥ മലയാള നാടകവേദിയുടെ ഉദ യമാണ് അവിടെ ആരംഭിച്ചത്. ഭാഷയുടേയും, കലയുടേയും, അമൂ ല്യമായ സമ്പത്തിന്റെ ഉടമയായ കാവാലം ആ മലയാള നാടകവേ ദിയുടെ യാത്രയിൽ വഴികാട്ടിയും, വഴിവിളക്കുമായിരുന്നു. നാട കവേദികൾ, അതാതുഭാഷയുടേയും,
പാരമ്പര്യത്തിന്റേയും, സംസ്കാരത്തിന്റേയും വേദികളായി മാറണം. കടം വാങ്ങുന്ന, അനുകരിച്ചു സ്വന്തമാക്കുന്നവ അധികകാലം വേരോടില്ല. “നമ്മുടെ തനതായ പൈത്യകത്തിന്റെ വേദി കൂടിയാണ് നമ്മുടെ നാടകങ്ങൾ. അവിടെ ദിശകാട്ടി നിൽക്കുന്ന വഴികാട്ടിയാണ് നാരാ യണ പണിക്കർ.
ആവഴി നടന്നാൽ മലയാള നാടകവേദിയിലെത്തും – കാവാലത്തെ കുറിച്ച് ഭരത് ഗോപി എന്ന മഹാനായ നടൻ സൂചിപ്പിച്ച വാക്കുകളാണിവ. ആ വാക്കുകളിൽ തന്നെ ആ മഹത്തായ സംഭാവനകളും സൂചിപ്പിക്കപ്പെട്ടിരിക്കുന്നു.
ചേർത്തലയിൽ മാളിക കോവിലകത്തെ ഗോദവർമ്മ തിരു മുൽപ്പാടിന്റേയും, കുട്ടനാട്ട് ചാലയിൽ കുടുംബാംഗമായ കുഞ്ഞു ലക്ഷി അമ്മയുടേയും നാലാമത്തെ പുത്രനാണ് കാവാലം നാരാ – യണപ്പണിക്കർ. സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം കോട്ടയം സി.എം.എസ്. കോളേജിൽ നിന്ന് ഇന്റർമീഡിയറ്റും, പിന്നീട് മദിരാശി ലോ കോളേജിൽ നിന്ന് നിയമ ബിരുദവും നേടി. അങ്ങനെ തന്റെ ഔദ്യോഗിക ജീവിതം ഒരു വക്കീലായിട്ടാണ് കാവാലം ആരംഭി ക്കുന്നത്.
ആലപ്പുഴ ജില്ലാ കോടതിയിൽ തന്റെ ജീവിതവഴി ഈ നിയമക്കുരുക്കുകളും, അപരാധികളും, നിരപരാധികളും, നിറഞ്ഞ ലോകമല്ലെന്ന് വളരെ വേഗം കാവാലം തിരിച്ചറിഞ്ഞു. മടുപ്പ് നിറഞ്ഞ ആ മനസ്സ് നാടോടി കലാരൂപങ്ങളിലേക്കും, നാടൻപാട്ടുക ളിലേക്കും തിരിഞ്ഞു.
അവയുടെ ഉത്സവം തേടി, അവയുടെ പഴമ തേടി അന്വേഷണങ്ങൾ ആരംഭിച്ചു. കുട്ടനാടൻ കൊയ്ത്ത്തു പാട ങ്ങളിൽ, തന്റെ ബാല്യകൗമാരങ്ങൾ സമ്മാനിച്ച ഈണങ്ങളിലേക്ക് മനസ്സ് പിൻചെന്നു. അവയുടെ താളങ്ങളും അതിന്റെ മർമ്മവും അറിയാൻ ഏകാഗ്രമായ മനസ്സോടെ കാവാലം അവയെല്ലാം ശേഖ രിക്കാൻ
ആരംഭിച്ചു. കൊയ്ത്ത്തു പാട്ടുകളുടെ
താളക്രമങ്ങളും, ഞാറ്റടി പാട്ടുകളുടെ
ഈണങ്ങളും, ആ മനസ്സിൽ നിറഞ്ഞു.
കൊയ്ത പാട്ടുകളുടെ ലഹരിയോടൊപ്പം കാവാലത്തിന്റെ മനസ്സിൽ തെയ്യം, തിറ, പടയണി തുടങ്ങിയ അനുഷ്ഠാന, അനു ഷ്ഠാനേതര കലാരൂപങ്ങളും വന്നു നിറയാൻ തുടങ്ങി. പരിശീ ലനം സിദ്ധിച്ച, കീഴ് വഴക്കങ്ങളും, ആചാരാനുഷ്ഠാനങ്ങളും പിൻതുടരുന്ന അടിയുറച്ച ഭക്തിയും,
അതിനു തക്ക മെയ്വഴ ക്കവും സിദ്ധിച്ച, അനുഗൃഹീത കലാകാരന്മാരാണ് ആ കലാരു പങ്ങൾക്ക് പിന്നിലെന്ന് കാവാലം മനസ്സിലാക്കി. ആ വലിയൊരു സമർപ്പണം കാവാലത്തിന്റെ മനസ്സിനെ ആകർഷിച്ചു. ജീവിത ത്തിന്റെ നാനാതുറകളിൽ പെട്ട സാധാരണ ആളുകൾ, അനുഷ്ഠാന ആചാരക്രമങ്ങളിലൂടെ നോയമ്പാറ്റ്, ബ്രഹ്മചര്യം അനുഷ്ഠിച്ച്,
കാവുകളിൽ തെയ്യമായി (ദൈവമായി) അല്ലെങ്കിൽ ഈശ്വരന്റെ ശബ്ദമായി അനുഗ്രഹമായി നിറയുന്ന ആ അത്ഭുതക്കാഴ്ചകളെ കാവാലം ഒപ്പിയെടുത്തു. അവയുടെ കണ്ണഞ്ചിപ്പിക്കുന്ന വേഷ വിധാനങ്ങൾ, കിരീടങ്ങൾ, ആഭരണങ്ങൾ, അവരുപയോഗിക്കുന്ന വായ്ത്താരികൾ,
വേഷപ്പകർച്ചകളിലൂടെ അവർ സൃഷ്ടിക്കുന്ന ഭക്തിയുടെ ഒരു ലോകം, താളാത്മകമായ ചുവടുകൾ, ശ്രദ്ധയോടെയുള്ള അണിയിച്ചൊരുക്കൽ, അവരുടെ ജന്മസിദ്ധമായ വൈദ ധ്യം, എന്നിങ്ങനെ നാനാവിധമായ അംശങ്ങളിലേക്ക് കാവാല ത്തിന്റെ ശ്രദ്ധ കടന്നെത്തി.
കാവാലം ഈ അനുഷ്ഠാന നാടകരൂപങ്ങളിലേക്ക് ആകർഷിക്കപ്പെട്ടതിന്റെ മറ്റൊരു പ്രധാന കാരണം അവയുടെ പുതുമ നശിക്കാത്ത ജനകീയതയാണ്. ഗ്രാമീണ ജനതയെ ഹഠാദാകർഷി ക്കുന്ന അവയിലെ ആംഗിക അഭിനയരീതികൾ, അവതരണത്തിലെ ഒട്ടും ചോർന്നു പോകാത്ത ഗാംഭീര്യം. ഇതെല്ലാം തന്നെ കാവാല ത്തിന്റെ ഗവേഷണങ്ങൾക്ക് കരുത്തു പകർന്ന ഘടകങ്ങളാണ്.
ഒപ്പം തന്നെ തുള്ളലും അദ്ദേഹത്തിന്റെ അന്വേഷണകൗതുക ങ്ങൾക്ക് വഴി തുറന്ന കലാരൂപമാണ്. പ്രത്യേകിച്ച് ശീതങ്കൻ തുള്ളൽ. തുള്ളലിന്റെ അത്യാകർഷകമായ അവതരണശൈലി, ആസ്വാദകരെ പിടിച്ചിരുത്തുന്ന അതിന്റെ താളമികവ്, ഇതെല്ലാം കാവാലത്തിനെ ഹഠാദാകർഷിച്ചു.
തന്റെ അന്വേഷണ ഗവേഷണ പരമ്പരയ്ക്ക് അവസാനം ‘പഞ്ചായത്ത്’ എന്ന പേരിലുള്ള ഒരു നാടകമാണ് കാവാലത്തിന്റെ ആദ്യ നാടകമായി കണക്കാക്കപ്പെടുന്നത്. ആലപ്പുഴയിൽ വെച്ചാണ് അദ്ദേഹം ഇതെഴുതിയത്. പക്ഷേ ഇന്നതിന്റെ ഒരു കൈയ്യെഴുത്ത് കോപ്പിപോലും കിട്ടാനില്ല. അതിലൊരു അധ്യാപകനായി കാവാലം വേഷമിടുകയും ചെയ്തു.
കാവാലം തന്റെ നാടകസപര്യയിൽ ശ്രദ്ധേയമായ ‘ഊരുഭംഗം’ ആദ്യ ഉദ്യമം നടത്തിയത് ‘ദാസന്റെ രംഗത്ത് അവതരിപ്പിച്ചുകൊ ണ്ടാണ്. അതൊരു അത്ഭുതം തന്നെയായിരുന്നു. മൂലകൃതിക്ക് ഒട്ടും രസഭംഗം സംഭവിക്കാതെ തന്നെ അതീവ തന്മയത്വത്തോടെ ഒന്ന് രമണിക്കൂർ ദൈർഘ്യമുള മനോഹര നാടകസൃഷ്ടിയാക്കി മാറ്റു വാൻ കാവാലത്തിന് കഴിഞ്ഞു. തനത് നാടക വേദിയിലേക്കുള്ള യാത്രയിൽ കാവാലം പിന്നിട്ട ആദ്യപടിയായിരുന്നു, ഊരുഭംഗം! എന്നാൽ അതിനും വളരെ മുമ്പേ ഈ ആശയമുദ്രകൾ അദ്ദേഹ ത്തിന്റെ മനോമുകുരത്തിൽ ഒളിഞ്ഞു കിടന്നിരുന്നു.
കുട്ടനാട്ടിലെ പാവപ്പെട്ട
കർഷകത്തൊഴിലാളികളുടെ തൊഴിലിൽ തന്നെ
അന്തർഭവിച്ചിരുന്ന നാടകതാളം കാവാലത്തിന്റെ
ഓർമ്മകളിൽ പണ്ടേക്കുപണ്ടേ പതിഞ്ഞു കിടന്നിരുന്നവയാണ്. പാടത്ത് പൊരി വയലിൽ, വിയർപ്പിന്റെ ചോരച്ചാലുകൾ നീന്തിക്കൊണ്ടാണെങ്കിലും, ആ കർഷകൻ അധ്വാനത്തിന്റെ ഭാരം കുറയ്ക്കാൻ പാട്ടിന്റെ ശീലു കൾ ചുണ്ടിൽ ഒളിപ്പിച്ചു വെച്ചിരുന്നു.
അവരുടെ താളബോധം കാവാലത്തിന്റെ രചനകളിൽ നിഴലിച്ചു കാണാം. അവരുടെ പ്രവ ത്തിയും, അവരുടെ നാടോടി ഗാനങ്ങളുടെ താളവും തമ്മിൽ വല്ലാത്തൊരു പൊരുത്തമുണ്ട്. ആ പാരസ്പര്യം, ആ നടനതാളം അവയുടെ ചേരുവ തന്നെയാണ് ആത്യന്തികമായി നാടകകല യുടെ ജീവനരഹസ്യം എന്ന് കാവാലം തിരിച്ചറിഞ്ഞു.
കണ്ടും, കേട്ടും, ആസ്വദിക്കാവുന്ന, നാടകത്തിലെ കാഴ്ചകൾ സ്ഥലത്തോ ടും, ശ്രാവ്യങ്ങൾ കാലത്തോടുമാണ് അടയാളപ്പെടുത്തുന്നത്. ഈ സ്ഥലകാല പാരസ്പര്യമാണ് നാടകമെന്ന ദൃശ്യകലയ്ക്ക് ജീവൻ. അങ്ങനെ ഭാവ ശബ്ദ താളക്രമങ്ങളിൽ ആഴത്തിലുള്ള അന്വേഷണം
നടത്തുകയും, അവയുടെ ഏറ്റവും യോജിച്ച ഘടകങ്ങളെ വിവേചിച്ചറിഞ്ഞ്, നാടകത്തിൽ ലയിപ്പിക്കണമെന്നുമുള്ള ഉറച്ച മന സ്സോടെ കാവാലം നാടകമേഖലയ്ക്ക് മാറ്റത്തിന്റെ
പുതുവഴി ഒരു ക്കി. അങ്ങനെ കാവാലം നാടകഗവേഷണത്തിന്റേയും, അവതര ണത്തിന്റേയും, അതിരുകൾ ഭേദിക്കാൻ തിരുവരങ്ങ്’ സ്ഥാപിച്ചു.
തിരുവരങ്ങിനുവേണ്ടി 20ൽ അധികം നാടകങ്ങൾ കാവാലം രചിച്ചു ‘സാക്ഷി’, ‘തിരുവാഴിത്താൻ, ‘ദൈവത്താർ’, ‘അവനവൻ കടമ്പ’, ‘ഒറ്റയാൻ’, ‘കൈകുറ്റക്കാട്, ‘കാലനെത്തീനി’, ‘ഓമനത്തിങ്കൾ’, ‘കോയ്മ’, ‘പശുഗായത്രി’, ‘അഗ്നിവർണ്ണന്റെ കാലുകൾ’, ‘മാറാട്ടം, ‘ഭൂതം’, ആരമ്പൻ അപ്രയ്ക്കൻ, പൊനൊടി, തെയ്യത്തെയും, കല്ലു തട്ടി തുടങ്ങിയവ.
പ്രാപഞ്ചിക പ്രതിഭാസങ്ങളെയും ദൈവങ്ങളേയും പ്രപഞ്ച ശക്തികളേയും കഥാപാത്രങ്ങളാക്കി. മലയാളികളുടെ മനസ്സിൽ ഭാവതാളങ്ങളിലൂടെ നാടകസങ്കൽപ്പത്തിന്റെ പുത്തൻ ദൃശ്യാനുഭവം പകർന്നു തന്നു കാവാലം ഈ നാടകങ്ങളിലൂടെ. ഇതിനുപുറമെ കുട്ടികളിൽ നാടകചിന്തകൾ വളർത്താൻ പര്യാപ്തമായ നാടക ങ്ങളും കാവാലം രചിച്ചിട്ടുണ്ട്, ഉദാ: കുമ്മാട്ടി, ചക്കീചങ്കരം. അനേകം വിവർത്തനങ്ങളും അദ്ദേഹം നിർവ്വഹിച്ചു. പഴയകാല നാടകാചാര്യന്മാരിൽ നിന്ന് വിഭിന്നമായിതന്നെ.
തിരുവനന്തപുരത്ത് തൃക്കണ്ണാപുരത്തിനടുത്ത് കാവാലം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെർഫോമിങ്ങ് ആർട്ട് 6 റിസർച്ച് സെന്റർ എന്ന സ്ഥാപനം നടത്തിവരുന്നു. അതിലൂടെ സോപാന സംഗീതവും, നാടകപരിശീലനവും പുതുതലമുറയ്ക്കായി പകർന്നുകൊടുക്കുന്നു. വിദേശികളും, സ്വദേശികളും ആ നാടകാചാര്യനിൽനിന്ന്, രംഗവേദി യുടെ പുതുപാഠങ്ങൾ സ്വായത്തമാക്കുന്നു.
തനതുനാടകം
രംഗകലകളുടെ ചൈതന്യം കാഴ്ചകളിൽ നിന്നാരംഭിക്കുന്നു. ഏതൊരു രംഗകലയ്ക്കും അതിന്റെ ജന്മനാട്ടിൽ കഴിയുന്ന മനുഷ്യരുടെ ആധ്യാത്മികവും ഭൗതികവുമായ ജീവിതത്തോട് ഉറ്റബന്ധം ഉണ്ടായിരിക്കും. പാരമ്പര്യത്തിന്റെ രക്തമാണ് ഈ രംഗകലകളുടെ ശിരസ്സുകളിലൂടെ പതഞ്ഞൊഴുകുന്നത്. പാശ്ചാത്യ നാടകസങ്കല്പങ്ങൾ പേറുന്ന,
യുറോ പ്പിൽ നിന്നും പറിച്ചു നടപ്പെട്ട മലയാള നാടകവേദിക്ക് കേരളത്തിലോ, ഭാരതത്തിന്റെ മണ്ണിൽ തന്നെയോ വേരുകളില്ല. ജീവന്റെ തന്നെ യായ പൈത്യക സ്വഭാവം കാരണം സ്വാഭാവികമായും നമ്മുടെ നാടകവേദിക്കില്ല. മറ്റു രാജ്യങ്ങളിലെ നാടകവേദിയുമായി മലയാള
നാടകവേദികളുടെ മുഖ്യ വ്യത്യാസം അതാണ്. ഈ ഒരു അവസ്ഥാ വിശേഷം, മലയാള നാടകവേദിയുടെ ചരമ ഗീതം ആലപിക്കും എന്നൊരു തിരിച്ചറിവ് നാടകപ്രവർത്തകരുടെ ഇട യിൽ ഉണ്ടായി.
ഈ അറിവാണ് തനതു നാടകവേദിയുടെ രൂപീകരണത്തെക്കുറിച്ചുള്ള ചിന്തകൾക്ക് വഴി മരുന്നിട്ടത്. സി.എൻ.ശ്രീകണ്ഠൻനാ യ വിഷയം ഒരു ചർച്ചാവേളയിൽ അവതരിപ്പിക്കുന്നത്. അദ്ദേഹം തന്നെ ആ രീതിയിലുള്ള ഒരു രചനയുടെ ആരംഭം കുറിക്കു കയും ചെയ്തു. ‘കലി എന്നായിരുന്നു ആ നാടകത്തിന്റെ പേര് – തിറ, പടയണി, തുള്ളൽ, കൂടിയാട്ടം, കഥകളി എന്നീ രംഗകലക ളിൽ നാടകത്തിന്റെ ആദിപ്രരൂപം കുടിയിരിക്കുന്നുണ്ടെന്ന തിരിച്ചറിവിൽ,
ആ കലകളിൽ നിന്ന് കൈക്കൊള്ളാവുന്നതൊക്കെ, ആഗിരണം ചെയ്ത്, പുതു ഉർജ്ജം ഉൾക്കൊണ്ടുകൊണ്ട് അത് മലയാള നാടകവേദിയിലേക്ക് വിന്യസിക്കേണ്ടതെങ്ങനെയെന്ന് അവർ കുടിയാലോചിച്ചു. “നമുക്ക് സ്വന്തമായ ഒരു നാടകവേദി. അതു നട്ടുവളർത്തണമെ ങ്കിൽ അതിന്റെ വേരുകൾ തനതായ നമ്മുടെ
ദൃശ്യകലാരൂപങ്ങളിൽ നിന്ന് കണ്ടെത്തണം നാടകമെന്ന പേരിൽ ഇന്ന് പ്രചാരത്തിലിരിക്കുന്ന രംഗരൂപത്തിനോടു ള്ളതിനേക്കാൾ സാദൃശ്യം അതിന് നാട്ടിലെ തനതായ കലകളോടായിരിക്കും.
ആ രംഗരൂപം നമ്മുടെ തനതു നാടകവേദിയുടെ ആധുനിക മുഖവും ആയിരിക്കും’ – ഇത്തരം അഭിപ്രായ സമന്വയങ്ങളിൽ നിന്നാണ് നായർ തുടക്കമിട്ട ഈ പ്രസ്ഥാനത്തി കാവാലവും, ജി. ശങ്കരപ്പിള്ളയും വലിയ സംഭാവന കൾ നൽകി സമ്പുഷ്ടമാക്കി. – തനതു നാടകവേദിയെക്കുറിച്ച് കാവാലം പറയുന്നതിങ്ങനെ, “യാഥാസ്ഥിതികമായ ആട്ടക്കഥയുടേയും പരിഷ്കൃത നൃത്തനാടകത്തി ന്റേയും നടുക്കെവിടെയെങ്കിലുമായിരിക്കണം കേരളത്തിന്റെ പാരമ്പ ര്യനാടകവേദി ആഹാര്യം, സാത്വികം, വാചികം,
ആംഗികം ഈ ചതുർവിധ അഭിനയ രീതികളിൽ ‘വാചികം’ മാത്രമെടുത്ത് ഉപയോഗിക്കുന്ന ‘പാശ്ചാത്യനാടകരീതി എങ്ങനെ നമ്മുടെ പൈതൃകസ്വത്തായി മാറും. ഭരതമുനിയുടെ നാട്യശാസ്ത്രത്തിനു മുമ്പുതന്നെ നമുക്ക് വലിയ ഒരു നാട്യപാരമ്പര്യമുണ്ടെന്ന് നിസ്തർക്കമാണ്. അടിസ്ഥാനപരമായി അതിൽ നിന്ന് അത
ഭിന്നമെങ്കിലും, വ്യക്തമായ ഒരു നാട്യപാരമ്പര്യം കേരളത്തിനുണ്ടെന്നതിൽ സംശയമില്ല. കേരളീയന്റെ അടിസ്ഥാനഭാവം അവനിൽ ആയിരക്കണക്കിന് വർഷങ്ങളായി സഹവസിക്കുന്ന താള ബോധമാണ്. അതുകൊണ്ട് കൂടിയാണ് അതിസമ്പന്നമായൊരു വാദ്യ കലയ്ക്ക് ജന്മം കൊടുക്കാൻ നമുക്ക് സാധിച്ചത്.
ലോകത്തെങ്ങുമുള്ള വാദ്യോപകരണങ്ങൾ, അവരുടെ മറ്റു കലാരൂപങ്ങളെ (നൃത്തം, പാട്ട് അകമ്പടി സേവിക്കുകയാണ് ഏറിയപങ്കും ചെയ്യുന്നത്. എന്നാൽ നമ്മുടെ വാദ്യകല സ്വന്തമായി നിൽക്കുന്നു. മണിക്കൂറുകളോളം ആസ്വാദകരെ ആനന്ദനൃത്തം ചെയ്യിക്കുന്ന മഹത്തായ സിംഫണികൾ തീർക്കുന്നു.
(പഞ്ചവാദ്യം, പാണ്ടിമേളം). ഇങ്ങനെ വാദ്യസ്വതന്ത്രമായും, ഒപ്പംതന്നെ ചില പ്രദേശങ്ങളിൽ ന്യത്തത്തിനും മറ്റും പിന്നണിയായും ഒരേസമയം കേരളത്തിൽ വളർന്നു. കാലാന്തരത്തിൽ ഇവ മനോഹര മായി കൂടിച്ചേർന്നു. അവിടന്നു മുതലാണ് കേരളീയന്റെ നാട്യകലാ പാര മ്പര്യം തുടങ്ങുന്നത്.
ഈ പശ്ചാത്തലത്തിൽ നിന്നുകൊണ്ട് വേണം കേരളത്തിന്റെ തനതു നാടകവേദിയെക്കുറിച്ച്
അന്വേഷിക്കാൻ. തെയ്യം, തിറ, മുടിയേറ്റ്, വെളി ച്ചപ്പാട് ഇവ നാലുമാണ് കേരളീയ നാട്യപാരമ്പര്യത്തിന്റെ ആധാരശില കളായ അനുഷ്ഠാന ആചാരപ്രകടനങ്ങൾ. ഇതിൽ നിന്ന് വികസ്വര മായ ഒരു ആധുനിക നാടക ശരീരമുണ്ടാക്കിയെടുക്കാൻ കഴിയുമോ എന്ന ചിന്തയിൽ നിന്നുതന്നെയാണ് തനതു നാടകപ്രസ്ഥാനത്തിന്റെ ജനനമുണ്ടായിരിക്കുന്നത്.
– കേരളത്തിന്റെ തനതുനാടകം വാചികമല്ല. നൂറുശതമാനം നാട്യാധിഷ്ഠിതമാണ്. നാട്യധർമ്മിയായ ഒരു നാടകപാരമ്പര്യത്തിന്റെ പിന്തുടർച്ചാ വകാശക്കാരാണ് മലയാളികൾ.
തട്ടിയത് അതിനോടുള്ള സമീപനത്തിലാണ്. കുറെ അനുഷ്ഠാന കലകൾ ആവിഷ്ക്കരിച്ചാൽ തനതു നാടകമായി എന്നൊരു തെറ്റിദ്ധാരണ വന്നു. അതു ബാലി ശമാണ്. അനുഷ്ഠാന പരതയ്ക്കും, ആചാരങ്ങൾക്കും പ്രാമുഖ്യം കൊടുത്തുകൊണ്ട്. സാമൂഹ്യവിമർശനം നടത്തുന്ന ഒരു സ്വതന്ത്രനാ
ടകരൂപത്തെ നമുക്ക് തനത് നാടകമെന്ന് വിളിക്കാം. അങ്ങനെയൊരു അന്വേഷണ ത്തിലൂടെ ആത്മാർത്ഥമായി സഞ്ചരിച്ച് ഒരു നാടക സങ്കൽപ്പം പുറത്തുകൊണ്ടുവരാൻ ശ്രമിച്ച ഈ ഒരു അവസ്ഥയിലേക്ക് അദ്ദേഹത്തെ നയിച്ചത് പ്രധാനമായും നാലു കാരണങ്ങളാണ്.
- അദ്ദേഹം ഒരു കവിയാണ്.
- നൃത്തനൃത്യങ്ങളെപ്പറ്റിയും, സംഗീതത്തെപ്പറ്റിയും സാമാന്യം ജ്ഞാനമുണ്ട്.
- ഫ്യൂഡൽ പാരമ്പര്യം ഉള്ളതുകൊണ്ട് കൂടിയാട്ടവും കഥകളിയും പരിചിതമാണ്.
- സംസ്കൃതഭാഷാ അവഗാഹവും ഒപ്പം കേരളത്തിലെ പ്രാചീന അനുഷ്ഠാന കലാരൂപങ്ങളിൽ സാമാന്യം ആഴത്തിലുള്ള അറിവും, താല്പര്യവും അദ്ദേഹത്തിനുണ്ട്.
അതുകൊണ്ടുതന്നെ കാവാലം നാരായണപ്പണിക്കരുടെ ഫലവത്തായ ഈ അന്വേഷണത്വരകൊണ്ട്, ഭാരതത്തിനാകമാനം അഭിമാനിക്കാവുന്ന ഒരു പുതിയ തിയറ്റർ സൃഷ്ടി തന്നെ നിർവ്വഹിക്കുന്നതിൽ വിജയം വരിക്കാൻ അദ്ദേഹത്തിനു സാധിച്ചു.
അങ്ങനെ എഴുത്തുകാ രനു പൂർണ്ണമായും വഴിപ്പെടാത്ത; കേരളത്തിന്റെ നാട്യപാരമ്പര്യത്തിന് അനുയോജ്യമായ ഒരു തിയേറ്റർ സംസ്കാരത്തിന് ഒരൊറ്റ പേര് കൊടുക്കാം ‘തനത് നാടകം’. നാടകാസ്വാദനം തയ്യാറാക്കുക – അഗ്നിവർണ്ണന്റെ കാലുകൾ.
കാവാലം നാരായണപ്പണിക്കരുടെ ഒരു അത്യുജ്ജ്വല കലാസൃഷ്ടി ‘തനതു നാടക
സങ്കല്പങ്ങളെ നെഞ്ചിലേറ്റുന്ന രംഗകലാശില്പം. കാവാലം മറ്റു നാടകരചയിതാക്കളിൽ നിന്നു വ്യത്യസ്തനാകുന്നത് അദ്ദേ ഹത്തിന്റെ സ്വാഭാവികത കൊണ്ടുതന്നെയാണ്. തനതു നാടകവേദി എന്ന പേരിൽ, വെളിച്ചപ്പാടും, പൂതവും, ചെണ്ടയും ഉടുക്കും സ്റ്റേജിലവതരി പ്പിച്ചാൽ അത് ‘തനതുനാടകമാകുമെന്ന് കാവാലം വിശ്വസിക്കുന്നില്ല.
നമ്മുടെ പാരമ്പര്യ നാടകവേദിക്ക്, കഥകൾ മാത്രം ഇങ്ങോട്ടു പറിച്ചു നടുക. ഈ അടിസ്ഥാനബോധത്തിൽ നിന്നാണ് ‘അഗ്നിവർണ്ണന്റെ കാലുകൾ’ എന്ന നാടകത്തെ നോക്കി കാണേണ്ടത്.
ഇതിഹാസങ്ങളിൽ നിന്ന് കഥയും, കഥാപാത്രങ്ങളും, കഥാസന്ദർഭ ങ്ങളും പുനരാഖ്യാനത്തിനായി തെരഞ്ഞെടുക്കുമ്പോൾ സാഹിത്യകാരൻ പാലിക്കേണ്ട ഒരു ഔചിത്യമുണ്ട്. ഒരു ഔചിത്യത്തിന് ഏറ്റവും നല്ല ഉദാഹ രണമാണ് ‘അഗ്നിവർണ്ണൻ’, അഗ്നിവർണ്ണൻ ‘സൂര്യവംശത്തിലെ രാജാവാണ്. സൂര്യവംശ ചക്രവർത്തിയായ ‘സുദർശനന്റെ പുത്രൻ. അഗ്നിവർണ്ണൻ ഭോഗാസക്തനായിരുന്നു. അങ്ങനെ ക്ഷയരോഗിയായി മാറി. അഗ്നി വർണ്ണനെ
മന്ത്രിമാരും പടയാളികളും തീയിലേക്കെറിഞ്ഞു കൊന്നു എന്നാണ് ഐതിഹ്യം. അഗ്നിവർണ്ണൻ അങ്ങനെ ഒരു പ്രതീകമായി മാറുകയാണ്.
രോഗാ സക്തിപൂണ്ട്, അധികാരപ്രവണതയുടെ പ്രതീകം. അതുകൊണ്ടുതന്നെ ‘അഗ്നിവർണ്ണൻ’ സമകാലീന പ്രസക്തൻ കൂടിയായി മാറുന്നു. ഏതു കാലഘട്ടത്തിലും അഗ്നിവർണ്ണൻമാർ ഉണ്ടാകാം. അഗ്നിവർണ്ണൻമാർ സ്വയം ഉണ്ടാകുന്നതല്ല, പലപ്പോഴും സാഹചര്യങ്ങൾ സൃഷ്ടിക്കുകയാണ് അവരെ.
അവരെ നിയന്ത്രിക്കുന്നതും, അവരിൽ നിന്ന് ഫലമുറ്റി എടുക്കുകയും ചെയ്യുന്ന ഉപജാപകവൃന്ദങ്ങൾ ചുറ്റിലും നിന്ന് അഗ്നി വർണ്ണൻമാരെ ഒരു മറയാക്കി മാറ്റുന്നു. ഒടുവിൽ അവർ തന്നെ അഗ്നിവർണ്ണനെ തീയിലേക്കെറിയുന്നു. പിന്നീട് പുതിയ ഒന്നിനെ സൃഷ്ടിക്കു ന്നു. അനവരതം തുടരുന്ന അധികാര ജീർണ്ണതയുടെ ഉത്തമ ഉദാഹ രണം കൂടിയാണ് നാടകം ‘അഗ്നിവർണ്ണന്റെ കാലുകൾ’.
Conclusion:
Agnivarnante Kalukal is a story about the power of storytelling. The story teaches us that stories can change the world for the better. Kunjan’s stories inspire people to be better and to make the world a better place.
Kunjan’s story reminds us that we all have the power to change the world with our imaginations. We can use our imaginations to create a better future for ourselves and for generations to come.
You must be logged in to post a comment.