मधुऋतु Summary in Malayalam

मधुऋतु (Madhuritu) is a Hindi poem written by the renowned poet, Jaishankar Prasad. The Summary of the beauty and romance of spring. The poem is set in a lush and verdant forest, where the trees are in full bloom and the birds are singing. The poet describes the beauty of the flowers, the fragrance of the air, and the sounds of the forest. He also describes the love and romance that is in the air.

मधुऋतु Summary in Malayalam

ജങ്കർ പ്രസാദ്:मधुऋतु” കവിത ഹിന്ദിയിലെ ചായാ വാദി സാഹിത്യശാഖയിലെ അതിശ്രഠനായ സാഹിത്യക്കാ രൻ – ജങ്കർ പ്രസാദ് എഴുതിയ ഒരു സുന്ദര കവിതയാണ്. 1889 ജനുവരി 30- ന് ജനിച്ച്, 1937 ജനുവരി 14 ന് അന്തരിച്ച ജയശങ്കർ പ്രസാദ് ഉത്തർപ്രദേശിലെ വാരണാസി സ്വദേശിയാണ്.

Most Popular: यह हमारा अधिकार है Summary in Malayalam

ജന്മങ്കർ പ്രസാദ് കവി മാത്രമായിരുന്നില്ല, നാടകകൃത്ത്, ചെറുകഥാകൃത്ത്, നോവലിസ്റ്റ് തുടങ്ങിയ തല ങ്ങളിലും ഹിന്ദി സാഹിത്യത്തിൽ അതിപ്രശസ്തനായിരുന്നു. ഒരു നാടകകൃത്ത് എന്ന നിലയിൽ ചരിത്രസംബന്ധിയായ നാടകര ചനയായിരുന്നു ജയശങ്കർ പ്രസാദിന് പ്രിയം. സ്പ് ചന്ദ്രഗുപ്ത് ധ്രുവസ്വാമിനി, അജാതശത തുടങ്ങിയവ ജയശങ്കർ പ്രസാദിന്റെ സുപ്രസിദ്ധങ്ങളായ ചരിത്രനാടകങ്ങളാണ്.

ചായാ, പ്രതിധ്വനി, ആകാശുദ്വീപ്, ആംന്ധി തുടങ്ങിയവ ജയ ങ്കർ പ്രസാദിന്റെ സുപ്രസിദ്ധങ്ങ ളായ ചെറുകഥകളാണ്. കങ്കാൽ, തിത്തലി ഇരാവതി തുടങ്ങിയ മനോഹരമായ നോവലുകളും പ്രതിഭാസമ്പന്നനായ ഈ സാഹിത്യകാരൻ രചിച്ചിട്ടുണ്ട്.

എന്നിരുന്നാലും മായാവാദി കവി എന്ന നിലയിലാണ് ഹിന്ദി സാഹിത്യത്തിൽ ജന്മങ്കർ പ്രസാദ് ഏറ്റവും പ്രശസ്തനായത്. आँसू, झरना, लहर, ‘प्रेम’ ‘प्रथकि’ തുടങ്ങി യവ ജയശങ്കർ പ്രസാദിന്റെ സുപ്രസിദ്ധ കവിതകളാണ്. ജയ്പൂങ്കർ പ്രസാദിന്റെ വളരെയധികം പ്രതിപാദിക്കപ്പെട്ടിട്ടുള്ള മഹാകാവ്യമാണ് कामायनी ।

ഭാവപ്രാധാന്യമുള്ളതാണ് ജയശങ്കർ പ്രസാദിന്റെ കവിതകൾ. അദ്ദേഹത്തിന്റെ കവിതകളിൽ പ്രകൃതിവർണ്ണന, പ്രേമം, വിര – ഹിം, എകാന്തത, വിഷാദം എന്നീ ഭാവങ്ങൾക്ക് പ്രത്യേക പ്രാധാ ന്യമുണ്ട്. മനോഹരമായ ഭാഷാശൈലിയിലൂടെ വായനക്കാ രുടെ മനസ്സുകളെ സ്പർശിക്കുന്ന രീതിയിൽ കാവ്യരചന നടത്തുന്നതിൽ ജന്മങ്കർ പ്രസാദ് അതിവിദഗ്ദനായിരുന്നു. സംസ്കൃതപദാവ ലികൾ വളരെ ആകർഷകമായ രീതിയിൽ ജയ്പൂങ്കർ പ്രസാദ് കവിതകളിൽ ഉപയോഗിച്ചിട്ടുണ്ട്.

ജയ്പൂങ്കർ പ്രസാദിന്റെ “मधुऋतु” കവിത ലക്ഷണമൊത്ത ഒരു മായാവാദി കവിതയാണ്. ഛായാവാദി സാഹിത്യത്തെ ക്കുറിച്ച് താഴെകാണുംവിധം നമുക്ക് വിശകലനം ചെയ്യാം, ആധുനിക ഹിന്ദി സാഹിത്യത്തിലെ ഏറ്റവും ശ്രദ്ധേയമായ ഒരു സാഹിത്യശാഖയാണ് छायावध = ഛായാവാദം. ഹിന്ദി സാഹിത്യത്തിന്റെ ഒരു സുപ്രധാന നേട്ടമായി ഈ സാഹിത്യ ശാഖയെ മനസ്സിലാക്കാം.

ഇംഗ്ലീഷ് സാഹിത്യത്തിലെ റൊമാന്റിസിസത്തോട് സമാനമായ ഹിന്ദി സാഹിത്യമാണ് ഛായാവാദി സാഹിത്യം. പ്രകൃതി വർണ്ണനയാണ് ഛായാവാദി സാഹിത്യത്തിന്റെ പ്രധാന ഘട കം. ഛായ എന്നു പറഞ്ഞാൽ നിഴൽ എന്നാണ് അർത്ഥം. പ്രകൃതിയെ മുൻനിറുത്തി മറയാക്കി) മനുഷ്യവികാരങ്ങളെ തീവ്രതയിൽ അവതരിപ്പിക്കുക എന്നതാണ് ഛായാവാദി സാഹിത്യശൈലി.

മഴ, മിന്നൽ, മേഘം, പൂക്കൾ, വന്തകാലം തുടങ്ങിയവയെ മനുഷ്യരൂപത്തിൽ അവതരിപ്പിക്കുന്ന മായാവാദി സാഹിത്യത്തിൽ മാനവീകരണത്തിന് (Personification) വലിയ പ്രാധാന്യമുണ്ട്. ഒപ്പം പ്രകൃതി ചിത്രണവും, സൗന്ദര്യവർണ്ണനയും, പ്രമാനുഭൂതികളെ കുറിച്ചുള്ള വിശ കലനവും മായാവാദി സാഹിത്യത്തിൽ വളരെ പ്രാധാന്യമു ള്ളതാണ്.

മാത്രവുമല്ല, ഭാവനാപ്രാധാന്യമുള്ള സാങ്കല്പിക ത ആകർഷകമായ കോമളപദപ്രയോഗങ്ങൾ, ലാളിത്യം, മനോഹാരിത, ചിത്രങ്ങൾ നിരത്തിയാൽ എന്നതുപോലെ യുള്ള വർണ്ണനാരീതി, ഒരു പ്രത്യേക അർത്ഥത്തെ ലക്ഷ്യം വെച്ചുകൊണ്ട് എഴുതുന്ന ലാക്ഷണിക ശൈലി എന്നിവയും ഛായാവാദി കവിതകളുടെ പ്രത്യേകതകളാണ്.

വസന്തം, ഗ്രീഷും, വർഷം, ശരത്, ഹേമന്തം, ശിശിരം എന്നി ങ്ങനെ പ്രകൃതിയിലെ കാലങ്ങളെ തിരിച്ചിട്ടുണ്ട്. കാലങ്ങ ളിൽ ഋതുക്കളിൽ എല്ലാവരും ഏറ്റവും ഇഷ്ടപ്പെടുന്നത് വസന്തകാലത്തെയാണ്. വസന്തം വർണ്ണ പൂക്കുല ചൂടിവ രുന്നു. വൃക്ഷലതാദികളിൽ നിറയെ തളിരുകളും, പൂക്കളും.

പൂക്കൾ നിറയെ തേനും (മധുവും) ഉണ്ടാകുന്ന വസന്ത കാലത്തെ മധുഋതു, ഋതുരാജൻ എന്നൊക്കെ വിളിക്കുന്നു. കുവി ഈ മധുഋതുവിനെക്കുറിച്ചാണ് കവിതയിൽ കവി വർണ്ണിച്ചിരിക്കുന്നത്. ഋതുരാജനാണ് വസന്തം എന്നിരുന്നാ ലും, “मधुऋतु” കവിതയിൽ കവി വസന്തത്തെ ഒരു പ്രയ സിയും, കാമുകിയുമായ സ്ത്രീരൂപത്തിലാണ് വർണ്ണിച്ചിരിക്കുന്നത്. തന്നെത്തന്നെ കവി കാമുകനായ പുരുഷരൂപ് ത്തിൽ കവിതയിൽ ചിത്രീകരിച്ചിരിക്കുന്നു.

അനുരാഗ ത്തിന്റെ ദേവനായ കാമ ദേ വ ന്റെ കയ്യിൽ പ്രമത്തെ ഉണർത്തുന്ന അഞ്ച് അമ്പുകൾ (കാമദേവന്റെ പഞ്ചബാണങ്ങൾ) ഉണ്ടെന്ന് ഭാരതീയ സാഹിത്യ പാരമ്പര്യ ത്തിൽ പരാമർശിക്കുന്നു. കവിയാകുന്ന കാമുകൻ കവിത യിൽ ഏകാന്തതയുടെ തടവിലാണ്. ഏകാന്തതയുടെ ദുഖ ത്തിൽ നീറുന്ന മനസ്സുമായി കഴിയുന്ന കവിയുടെ ഹൃദയ ത്തിലേക്ക് കാമദേവന്റെ പഞ്ചബാണങ്ങൾ പോലെ പ്രേമ വികാരങ്ങൾ ഉണർത്തിക്കൊണ്ട് വസന്ത കാലം കടന്നു വരുന്നു.

ചായാവാദി കാവ്യശൈലിയുടെ എല്ലാ ലക്ഷണങ്ങളുമൊത്ത “मधुऋतु” കവിതയുടെ സാരം താഴെ ചേർത്തിരിക്കുന്നു.

കവിതാസാരം: രണ്ട് ദിവസത്തേക്ക് മാത്രം വഴിതെറ്റിവന്ന ഒരു കുസൃതി പെണ്ണിനെപ്പോലെ വസന്തകാലം വന്നെത്തി യിരിക്കുന്നു (രണ്ട് ദിവസം എന്നത് വസന്തം അല്പകാല ത്തേക്ക് വന്നിരിക്കുന്നു എന്ന് മനസ്സിലാക്കണം). വഴിതെറ്റി യതിലുള്ള ദുഃഖവുമായി വന്നിരിക്കുന്ന ഈ കൂട്ടുകാരിക്ക് താമസിക്കുവാനായി ഞാൻ ഒരു വള്ളിക്കുടിൽ നിർമ്മിച്ച് നൽകും.

ആകാശത്തിന്റേയും ഭൂമിയുടേയും ഇടയിലുള്ള ഈ അഭയകേന്ദ്രം പ്രമത്തിന്റെ ഒരു സ്വപ്നകൂടായിരിക്കും. എന്നാൽ ഇതിനെ ആർക്കും ചെന്നെത്തി കണ്ടെത്തുവാൻ പറ്റാത്ത അവസ്ഥയിലായിരിക്കും ഞാൻ നിർമ്മിക്കുക. അല്ലയോ! ഉണങ്ങിയ പുൽനാമ്പുകളെ, നിങ്ങൾ ഇനി ഇവിടെ തങ്ങേണ്ടതില്ല. നിങ്ങൾ വനത്തിലെ ഇലപൊഴിച്ചി ലിന്റെ ഉള്ളിലേക്ക് ഓടിപ്പോയാലും.

കാരണം, നിങ്ങൾക്ക് വസന്തകാലത്തെ ഒരിക്കലും എതി രേൽക്കുവാൻ സാധിക്കുകയില്ല. നിങ്ങൾ ഉണങ്ങിക്കഴിഞ്ഞ വരാണ്, ഉണങ്ങിയവ ഒരിക്കലും പുഷ്പിക്കുകയില്ലല്ലോ, അതുകൊണ്ട് നിങ്ങൾ നിങ്ങളെ ഇനി ആരേയും കാണിക്കേ ണ്ട്, നിങ്ങൾ ഇലപൊഴിയും കാലത്ത് പൊഴിഞ്ഞുവീണ് താഴെക്കിടക്കുന്ന ശുഷ്കമായ ഇലകളോട് ചേർന്നാ ലും. നിങ്ങളും ആ ഇലകളും ഒരുപോലെയാണ്.

ജീവനില്ലാത്തവ യാണ്. അതുകൊണ്ട് നിങ്ങൾ വസന്തകാലത്തിന്റെ ഭംഗി നഷ്ടപ്പെടുത്താതിരിക്കു വാൻ ഒരുമിച്ച് മാറിപ്പോവുക. കവി ഉണ്ടാക്കുന്ന പ്രമത്തിന്റെ സ്വപ്നക്കൂടിൽ നിർമ്മലവും നിഷ്ക്കളങ്കവുമായ പ്രമവികാരങ്ങൾ ഉള്ളവർക്ക് മാത്രമാണ് വസിക്കുവാൻ സാധിക്കുക, പ്രേമവികാരങ്ങൾ ഇല്ലാത്ത മനു ഷ്യർ ഉണങ്ങിയ പുൽനാമ്പുപോലെയാണ്. അവർക്ക് ഈ സ്വപ്നകൂടാരത്തിൽ പ്രവേശനമില്ല.

അവർ ഏതെങ്കിലും വരണ്ട സ്ഥലത്തേക്ക് ജീവിത വിരസതയിലേക്ക് ഓടിപോക ട്ടെ എന്നുള്ള ധ്വനികളും ഈ വരികളിൽ ഉണ്ട്, വസന്തം വന്നതോടെ എന്റെ മനസ്സ് സന്തോഷഭരിതമായി തീർന്നിരിക്കുന്നു. ഇനി എന്റെ മനസ്സിൽ ദുഃഖങ്ങൾക്ക് സ്ഥാനമില്ല.

ഈ അവസ്ഥയിൽ, അതായത് എന്റെ ഹൃദ യ ത്തിൽ നിന്ന് ദുഃഖങ്ങൾ മാറി സന്തോഷം നിറഞ്ഞ അവ സ്ഥ യിൽ ആ ശാഭിലാഷങ്ങളുടെ പുതിയ നാമ്പു കൾ എന്റെ ജീവിതത്തിൽ ആടിയുലയുന്നു. വൃക്ഷങ്ങളിലെ തളിരിലകൾ വസന്തകാലത്തിന്റെ ആഗമനത്തിൽ സന്തോ ഷം കൊണ്ട് രോമാഞ്ചമ ണിയുന്നു, ഇനി എന്റെ ചെറു ലോകം ആർക്കും ഒരു വിരസതയക്കോ ദുഃഖ ത്തിനോ കാരണമാകു കയില്ല.

കാരണം ഞാൻ അതീവ സന്തോഷ ത്തിലാണ്. സന്തോഷത്തിലായ എന്റെ കൂടെ ഇനി എല്ലാ വരും സന്തോഷിക്കും. അല്ലാതെ ആരും ഇനി എന്റെ ദുഃഖം കണ്ട് ദുഃഖിക്കുകയില്ല. എല്ലാവർക്കും ശീതളത നൽകുന്ന ചന്ദനക്കാറ്റ് ഇനി എന്റെ പക്കൽ വന്ന് എന്റെ മനസ്സാകുന്ന താമരപൂവിനെ തൊട്ടുതലോടി ചുംബനം നൽകി പോകും.

എന്റെ കൊച്ചുജീവിതം എനിക്കിപ്പോൾ പ്രഭാതം വിട രുന്ന സമയത്തിലെ കിഴക്കു പ്രദേശംപോലെയാണ്. ഇനി ചെ മ്പരത്തി പൂ പോലെ സന്തോഷ ത്തിന്റെ പ്രഭാതം എന്റെ ജീവിതത്തിന്റെ കിഴക്കുദേശത്ത് വിരിയും. പ്രഭാ തമാകുന്ന സുന്ദരി തന്റെ ചിരിനിറത്ത ചുണ്ടുകളുടെ ചുവടുകൊണ്ട് ഇതാ എന്റെ ദിവസങ്ങളെ സുന്ദരമായ വർണ്ണങ്ങൾ കൊണ്ട് അലങ്കരിച്ച് സന്തോഷിപ്പിക്കുന്നു.

(എന്റെ ജീവിത ത്തിലേക്ക് മഹാസന്തോഷം നൽ കി ക്കൊണ്ട് വസന്ത കാലം പോലെ സുന്ദ രി യായ ഒരു പ്രയസി കടന്നുവരും എന്നും ഇവിടെ ധ്വനിയുണ്ട്). അന്ധകാരമാകുന്ന സമുദ്രം മറികടന്ന് രാത്രികാലത്ത് ഇനി ചന്ദ്രരശ്മികൾ എത്തും. ഭൂമിയിൽ പൂനിലാവ് പരക്കും.

പ്രക തിയുടെ ഓരോ അണുവിലും ഇനി അന്തരീക്ഷം സന്തോഷ ത്തിന്റെ മഞ്ഞുകണങ്ങൾ വർഷിക്കും. ഏകാന്തതയിൽ നിശ്ശബ്ദതയിൽ, ആരും അറിയാതെ, സ്വയ മായി സംഭവിക്കുന്ന നടക്കുന്ന നവസൃഷ്ടിയുടെ ഈ സംഭ വങ്ങൾക്ക് ആരും ഒരു തടസ്സവും ഉണ്ടാക്കരുത്.

പകരം, ഓരോരുത്തരും താന്താങ്ങളുടെ പക്കൽ സുന്ദരമായത് എന്തൊക്കെയാണോ ഉള്ളത്, അത്

വസന്തം വരുമ്പോൾ ഉണ്ടാ കുന്ന പുതിയ ഈ സംഭവങ്ങൾക്ക് മനോഹാരിത കൂട്ടുവാൻ നൽകുകയാണ് വേണ്ടത്. കവിയേയും കവിയുടെ കാമുകി യേയും ആരും ശല്യം ചെയ്യരുത്. അവരുടെ സ്നേഹസമാന മത്തിന് ഒരിക്കലും ഒരു വിഘ്നവും ഉണ്ടാക്കാതെ, അവർക്ക് ആവശ്യമായ അനുഗ്രഹങ്ങൾ എല്ലാവരും നൽകുവാൻ തയ്യാ റാകണം എന്നൊരു ധ്വനിയും ഇവിടെയുണ്ട്.

ഇലപൊഴിയൽ, തളിരിലകൾ ഉണ്ടാകൽ, സുഗന്ധവാഹിനി കളായ പുതുപൂക്കൾ വിരിയൽ, വസന്തത്തിലെ കാറ്റ്, സൂര്യോദയം, പൂർണ്ണ ചന്ദ്രൻ, നിലാവ്, അന്തരീക്ഷത്തിൽ കാണപ്പെടുന്ന മഞ്ഞുകണങ്ങൾ തുടങ്ങിയവയെ കവിത യിൽ വളരെ വിശേഷമായ ഭാവനയോടെ കവി ചിത്രീകരിച്ചിരിക്കുന്നു.

ഛായാവാദി കവിതകൾ ജീവിതത്തിന് ആശയും പ്രതീ ക്ഷയും നൽകുന്നവയാണ്, മനസ്സിലെ ദുഃഖങ്ങളെ ദൂരെയ കുറ്റി ജീവിതത്തിൽ സന്തോഷമുണ്ടാക്കുവാൻ നാം പ്രകൃ തിയെ സ്നേഹിക്കണം എന്നൊരു സന്ദേശം ഈ കവിത യിൽ ഉണ്ട്. ജയശങ്കർ പ്രസാദിന്റെ അതിവിദഗ്ദമായ പ്രകൃതി നിരീക്ഷണം, പ്രകൃതിയെ മനുഷ്യരൂപത്തിൽ സങ്കൽപ്പിക്കുന്ന മാനവീകരണം തുടങ്ങിയവ കവിതയിൽ വളരെ നൈപുണ്യത്തോടെ കൂട്ടിച്ചേർത്തിരിക്കുന്നു.

ഛായാവാദി കവിതകൾ വെറും സാങ്കല്പിക കവിതകൾ ആണെന്നും, മായാവാദി കവികൾ യഥാർത്ഥ മനുഷ്യ ജീ വിതവുമായി ഒരു ബന്ധവുമില്ലാത്ത സ്വപ്നജീവികൾ മാത മാണെന്നുമുള്ള ഒരു വിമർശന ചിന്താരീതി ഹിന്ദി സാഹി ത്യത്തിൽ ഇടയ്ക്ക് ഉയർന്നുവരികയുണ്ടാ 

പ്രകൃതി യേയും, പ്രമത്തെയും, വിരഹത്തെയും മാത്രം ചിത്രീകരിക്കുന്ന മായാവാദി കവിതകൾ മനുഷ്യന് ഒരു വിധത്തിലും ഗുണം ചെയ്യുന്നവയല്ല എന്നും, അവയ്ക്ക് സാമൂഹ്യ പ്രാധാന്യം ഇല്ല എന്നുമുള്ള വിമർശനങ്ങൾ ഉയർന്നുവരി കയുണ്ടായി, ഛായാവാദി കാവ്യശൈലിയോട് വിയോജിപ്പും.

എതിർപ്പും പ്രകടിപ്പിച്ചുകൊണ്ട് ഹിന്ദി സാഹിത്യത്തിൽ പ്രഗ തിവാദ് (പുരോഗമന സാഹിത്യശൈലി) എന്ന പേരിൽ ഒരു പുതിയ സാഹിത്യശാഖ ജന്മമെടുത്തു. പ്രഗതിവാദി കവികൾ മായാവാദി കവിതകളെയും കവികളെയും വലിയ വിമർശ നത്തിന് വിധേയമാക്കി. ഈ വിമർശകരോടുള്ള ജങ്കർ പ്രസാദിന്റെ പ്രസ്തുത്തരം “मधुऋतु” കവിതയിൽ ഉൾപ്പെ ടുത്തിയിട്ടുണ്ട് എന്നുള്ളത് പരമാർത്ഥമാണ്. ഉദാഹരണ ത്തിന്

“मेरे कसिलय का लघुभव यह, 
आह, खलेगा कनिको?
इस एकांत सृजन में कोई 
कुछ बाधा मत डालो 
जो कुछ अपने सुंदर से हैं 
दे देने दो इनको।”…. എന്റേതായ സാഹിത്യസേവന ത്തിന്റെ ഈ ചെറുലോകം ആരെയാണ് ശല്യപ്പെടുത്തുന്നത്? …എന്റെ സാഹിത്യരചനയുടെ ചെറുലോകത്തെ ശല്യം ചെയ്യുവാൻ ആരും വരേണ്ടതില്ല…. ഞാൻ എന്റെ കാവ്യ ലോകത്തിൽ ജീവിച്ചോട്ടെ… എന്റേതായ കാവ്യരചനയിൽ ആരും ശല്യം ചെയ്യുവാൻ വരരുതേ… തുടങ്ങിയ ധ്വനികൾ ഉൾപ്പെടുത്തി മായാവാദി കാവ്യശൈലിയോടുള്ള വിമർശ കരുടെ എതിർപ്പുകൾക്കുള്ള പ്രത്യത്തരം നല്കലും “मधुऋतु” കുലു’ കവിതയിൽ ഉണ്ട്.

പ്രണയവും പ്രകൃതിയും തമ്മിൽ പിരിയാനാകാത്ത ചേർച്ച യുണ്ട്, മഴക്കാലം, വസന്തം, പുഷ്പങ്ങൾ, ചന്ദ്രൻ, നിലാവ് തുടങ്ങിയ പ്രകൃതിഘടകങ്ങൾ കാമുകീകാമുകന്മാരുടെ മനസ്സുകളെ സ്വാധീനിക്കുന്നു. ഉത്തേജിപ്പിക്കുന്നു. “मधुऋतु” കവിതയിൽ ഇത്തരം കാര്യങ്ങളെ കവി മനോഹ രമായി സന്നിവേശിപ്പിച്ചിട്ടുണ്ട്.

Conclusion:

मधुऋतु is a beautiful and lyrical poem that captures the essence of spring. It is a poem that is sure to touch your heart and soul. The poet’s use of vivid imagery and sensory details brings the poem to life and allows the reader to experience the beauty of spring firsthand. The poem is also a celebration of love and romance. It is a poem that is sure to resonate with anyone who has ever felt the magic of love.

Leave a Comment