मुरकी उर्फ बुलाकी (कहानी) Summary in Malayalam

The story “Murki urf Bulaaki” by Premchand is set in a small village in India. The Summary tells the tale of a young woman named Murki, who is born with a cleft lip and palate. Murki is shunned by her community, and she is given the nickname “Bulaaki” (which means “the stammerer”).

मुरकी उर्फ बुलाकी (कहानी) Summary in Malayalam

തർജ്ജമ – കഥ (പേജ് 68)

മുർകിയുടെ വിവാഹം എന്നായിരുന്നു? ഞാൻ ഇതുവരേയും അവരുടെ ഭർത്താവിനെ കണ്ടിട്ടേയില്ല. കിടന്നിരുന്ന കുമാർ ഞെട്ടി എഴുന്നേറ്റിരുന്ന് പറയാൻ തുടങ്ങി. ജനിച്ചനാൾ മുതൽ ഞാൻ മുർകിയെ ഈ വീട്ടിൽ പിന്നിലെ ഈ മുറിയിലാണ് കാണാറ്.

You May Also Visit: मंजिल की ओर (पारिभाषिक शब्दावली) Summary in Malayalam

ആ ഭാഗ്യഹീനയുടെ വിവാഹം നടന്നപ്പോൾ നീ ചെറുതായിരുന്നു. നാല് വയസ്സ് മാത്രം. അവർ ഭർത്യഗൃഹത്തിൽ പോയിരുന്നില്ലേ?

ഭർതൃഗൃഹം എന്നൊന്നും പറയാൻ പറ്റില്ല. അങ്ങനെ പ്രത്യേകിച്ച് ഒന്നും ഉണ്ടായിരുന്നില്ല. നിയന്ത്രിക്കാനോ മറ്റോ. അമ്മ എനിക്ക് എല്ലാ കാര്യവും പറഞ്ഞ് താ

ഇവളുടെ പിതാവ് നമ്മുടെ വീട്ടിലെ വളരെ പഴയ വേലക്കാരനാ യിരുന്നു. അയാളുടെ ഭാര്യ മരിച്ചിരുന്നു. മകൾ ഇളയച്ഛന്റെ കൂടെ താമസിക്കുകയായിരുന്നു. ഞാൻ സമ്മതിക്കുകയാണെങ്കിൽ മകളെ ഇവിടെ നിർത്തണമെന്ന് അഭ്യർത്ഥിച്ചു. നിന്നെ കളിപ്പിക്കാനും ദക്ഷണം നൽകാനും അവൾ സഹായിക്കും. പിന്നെ…?

എനിക്ക് സന്തോഷമായി. കാരണം ഒരു സഹായമായല്ലോ. അയാൾ പെൺകുട്ടിയെ ഗ്രാമത്തിൽ നിന്നും കൊണ്ടുവന്നു. കഷ്ടിച്ച് 12 വയസ്സ് പ്രായം വരും. നിഷ്കളങ്കയായ മാതൃഹീന. എനിക്ക് കുട്ടിയെ ഇഷ്ടമായി. അവൾ വന്നപ്പോൾ കറുത്ത സൽവാർ ധരിച്ചിരുന്നു.

പച്ചനിറത്തിലുള്ള കുർത്തയും. ദുർബലമായ ശരീരമാ യിരുന്നു. പക്ഷേ നല്ല വെളുത്ത നിറം. സുന്ദരമായ കണ്ണുകളും ആകൃതിയും. ചെവിയിൽ വെള്ളി കമ്മൽ ധരിച്ചിരുന്നു. മൂക്കിൽ ചെറിയ സ്വർണ്ണ മൂക്കുത്തിയും.

പിന്നെ? കുമാർ ഉത്സാഹത്തോടെ ചോദിച്ചു. നിന്നെ കൈകൊണ്ടല്ല മറിച്ച് ഹൃദയം കൊണ്ടാണ് അവൾ ഊട്ടിയി രുന്നത്. നീ എപ്പോഴും അവളുടെ പിന്നാലെയായിരുന്നു. സന്തോ ഷത്തോടെ നീ അവളുടെ കമ്മലിൽ പിടിച്ചിരുന്നു. ചിലപ്പോൾ മൂക്കുത്തിയും.

ഞാൻ അവളെ സ്നേഹത്തോടെ മുർകിയെന്നും കമ്മൽ) ബുലാ കിയെന്നും (മൂക്കുത്തി വിളിച്ചിരുന്നു. ഈ രണ്ട് പേരുകളും അമ്മയാണോ നൽകിയത്? അത്. പക്ഷേ ഏത് നേരത്താണാവോ ഈ പേരുകൾ നൽകിയത്. എന്തെ?
അവൾ വലുതായി. 16-17 വയസ്സായപ്പോൾ വളരെ സുന്ദരിയായിരുന്നു. ഞാൻ സന്തോഷത്തോടെ പറഞ്ഞിരുന്നു നീ ആരുടെ

കാതിലാ അണിയുക, ആരുടെ മൂക്കിലാ മൂക്കുത്തിപോലെ തിള ആക എന്നൊക്കെ. കുമാർ പുഞ്ചിരിച്ചു. അവൾ നല്ല മധുരമായി നാടൻ പാട്ടുകൾ പാടിയിരുന്നു. ആരേയും അതിശയിപ്പിക്കുന്നവ. പിന്നെ?

അവളുടെ പിതാവ് ഗ്രാമത്തിൽ നിന്നും അവൾക്ക് കല്യാണാലോചനയുമായി വന്നു. ഇവരുടെ ഇടയിൽ പെൺകുട്ടികൾക്ക് പൈസ വാങ്ങിയിരുന്നു.

നല്ല പയ്യനായിരുന്നോ?
എന്ത് പറയാൻ. രണ്ടാംകെട്ടായിരുന്നു.
രണ്ടാം കെട്ടെന്നാൽ എന്താ അമ്മേ?
അയാളുടെ ആദ്യത്തെ ഭാര്യ മരിച്ചിരുന്നു. 
അയാൾക്ക് നല്ല പ്രായം വരും അല്ലേ?

പ്രായക്കൂടുതൽ മാത്രമല്ല മറ്റു ദോഷങ്ങളും ഉണ്ടായിരുന്നു. കണ്ണു കൾക്ക് എന്തോ ദോഷമുണ്ടായിരുന്നു. എനിക്ക് മുഴുവൻ അതി നെക്കുറിച്ച് അറിയില്ല. പക്ഷേ ഒരു കാര്യമുണ്ട്. നല്ല ധനാഢ്യനായിരുന്നു. കുറേ പൈസ പിതാവിന് കൊടുത്തിരുന്നു. പിന്നെ?

പിതാവ് കല്ല്യാണം ഉറപ്പിച്ച അന്ന് അവൾ പട്ടണത്തിലെ ഒരു പയ്യന്റെ കൂടെ ഓടിപ്പോയി. അവൻ ആരായിരുന്നു?
ഞാൻ കണ്ടിട്ടില്ല. പക്ഷേ സുന്ദരനായിരുന്നു എന്നാണ് അവൾ പറ ഞ്ഞിരുന്നത്. ഈ പട്ടണത്തിലെ പയ്യനാണോ?
അതെ. ഈ പട്ടണത്തിലെ ഇതേ കോളനിയിലെ. വലിയ മാർക്കറ്റിലെ ഹോട്ടലിൽ കേയ്ക്ക് ഉണ്ടാക്കുന്ന ജോലിയായിരുന്നു. പിന്നെ?

നാലഞ്ച് മാസം അവന്റെ ഒപ്പം ഏതോ പട്ടണത്തിൽ താമസിച്ചു. കയ്യിലുണ്ടായിരുന്നതെല്ലാം ഉപയോഗിച്ച് അവർ വീടുണ്ടാക്കി, നല്ല കനമുള്ള വെള്ളി വള, വെള്ളി മാല, നിന്റെ ജന്മദിനത്തിന് ഞാൻ കൊടുത്ത

സ്വർണ്ണമോതിരം; പിന്നെ കമ്മൽ എന്നിവ എല്ലാം വിറ്റ് വീടിനുള്ള സാധനങ്ങൾ അവൻ വാങ്ങി.. പിന്നോ?

പിന്നെ വേറേതോ സ്ത്രിയിലായി അവന്റെ ശ്രദ്ധ. ഏതോ ഗ്രാമ ത്തിൽ ദസറാ ആഘോഷത്തിന് ഇവളേയും കൂടെ കൊണ്ട് പോയി. രാത്രി സതത്തിൽ ഉറങ്ങുമ്പോൾ അവളുടെ സാരിത്തുമ്പിൽ കെട്ടി യിട്ടിരുന്ന വീടിന്റെ താക്കോൽ എടുത്ത് അവൻ സ്ഥലം വിട്ടു. അവളെ ആ സത്രത്തിൽ ഉപേക്ഷിച്ചു.

കുമാർ ദേഷ്യംകൊണ്ട് ചുണ്ട് കടിച്ചുകൊണ്ട് പറഞ്ഞു. അന്വേഷിച്ചില്ലേ? അവനെ?
മനസ്സിനിഷ്ടമില്ലെങ്കിൽ ശരീരം അന്വേഷിച്ചിട്ട് എന്താ ഫലം. അവർ അങ്ങനയാ പറഞ്ഞത്. വിചിതയായ സ്ത്രീ തന്നെ.
അവൾ ഒരു നല്ല കാര്യം ചെയ്തു. ഏതോ ഒരു നല്ല മനുഷ്യന്റെ കയ്യിൽ നിന്നും വഴിച്ചിലവ് വാങ്ങി തിരിച്ച് വന്നു. അല്ലെങ്കിൽ അലഞ്ഞ് തിരിഞ്ഞ് കഷ്ടപ്പെട്ടേനേ. ഇവിടേക്ക് തന്നെ വന്നോ?

അതേ. ഇതേ വീട്ടിലേക്ക്. ഈ വീട്ടിലേക്ക് തന്നെ; ഈ മുറിയിലേക്ക്. അന്ന് ഞാൻ അവൾക്ക് വാക്ക് കൊടുത്തിരുന്നു. ഞാൻ ജീവിച്ചിരിക്കുമ്പോൾ നിന്നെ ഇവിടെ നിന്നും ഇറക്കിവിടില്ല. കുമാർ വലു താകുമ്പോൾ അവനും നിന്നെ ഇറക്കി വിടില്ല. കുമാറിന്റെ മനസ്സ് നിറഞ്ഞു.

കണ്ണുനീർ കണ്ണിൽ തന്നെ നിന്നു. കാരണം അവനും. ഒരു ആണാ യിരുന്നു. പക്ഷേ രാജവതിയുടെ കണ്ണുകൾ നിറഞ്ഞ് തുളുമ്പി. ഞാൻ നിന്നോട് പറഞ്ഞിട്ടില്ല. സ്ത്രീയുടെ ജീവിതം എങ്ങനെയൊക്കെയാണെന്ന്. മുർകി വന്നപ്പോൾ അവളുടെ മുഖം കൂട്ടം തെറ്റിയ പശു കിടാവിനെപ്പോലെയായിരുന്നു. ഒരു സ്ത്രീക്ക് താമസിക്കാൻ വീട് പോലുമില്ലെങ്കിൽ…

അമ്മ വളരെ നല്ല സ്ത്രീയാണ്. വേറെ ആരെങ്കിലുമായിരുന്നെ ങ്കിൽ…
ഞാൻ കൂടുതലൊന്നും ചെയ്തിട്ടില്ല, മറിച്ച് അവളുടെ അധ്വാന ത്തിന്റെ കൊടുത്തു എന്നേ ഉള്ളൂ.
ഞാൻ അവളുടെ ഭംഗി കണ്ട് പറയുമായിരുന്നു ആരാണ് നിന്നെ അണിയുക എന്ന്. മുർകി മടങ്ങി വന്നതിന് ശേഷം പറഞ്ഞു എന്നെ ആരോ
ചെവിയിൽ അണിഞ്ഞു. പക്ഷേ എപ്പോഴോ അത് പൊട്ടി. എന്റെ ഭാരം അത അധികമായിരുന്നിരിക്കണം.

കുമാറിന്റെ കണ്ണുകളിൽ നിന്നും കണ്ണുനീർ വന്നു. പുരുഷവർഗ്ഗത്തിന്റെ മാനം കാക്കാനായി. അതുകൊണ്ടാണല്ലേ അമ്മ എന്റെ ജന്മദിനത്തിൽ എന്നെക്കൊണ്ട് മുർകിയെ ഈ മുറിയിൽ നിന്നും ഇറക്കി വിടില്ലെന്ന് പ്രതിജ്ഞ ചെയ്യിച്ചത്.

അതേ കുമാർ, ഞാൻ അതുകൊണ്ടാണ് നിന്നെ കൊണ്ട് പ്രതിജ്ഞ ചെയ്യിച്ചത്. അവളുടെ ഭർത്താവ് അവളുടെ വീടിന്റെ താക്കോൽ അവളിൽ നിന്നും കവർന്നെടുത്തിരുന്നു. അവൾക്ക് ഈ മുറി യുടെ താക്കോൽ നൽകിക്കൊണ്ട് പറഞ്ഞു. ഞാൻ ജീവിച്ചിരിക്കു മ്പോൾ ഈ താക്കോൽ ആരും അവളിൽ നിന്ന് തിരിച്ചെടുക്കില്ല.

എന്ന്. കുമാർ, ഇന്ന് ഞാൻ അവളുടെ ശവശരീരം കുളിപ്പിച്ചപ്പോൾ ഈ മുറിയുടെ താക്കോൽ അവളുടെ മാംസത്തിൽ ഒട്ടിപ്പിടിച്ച്, പാവാട ചരടിൽ കെട്ടിയിരുന്നു. താക്കോൽ അവളുടെ ശരീരത്തിൽ മുറിവേൽപ്പിച്ചിരുന്നു എങ്കിലും അവളത് മാറ്റിയില്ലാ. മുർകി!. ബുലാകി! ഒരു സാധാരണ പെണ്ണായിരുന്നു.

രാജവതിയുടെ കരച്ചിലിൽ മുർകിയുടെ കണ്ണുനീർ കലർന്ന പോലെ അവൾ കരയാൻ തുടങ്ങി. മുർകിയുടെ മാത്രമല്ലാ എല്ലാ സ്ത്രീകളുടേയും കണ്ണുനീർ ആ കരച്ചിലിലുണ്ടായിരുന്നു.

Conclusion:

After the surgery, Murki’s life changes dramatically. She is no longer shunned by her community, and she is able to find a job as a teacher. Murki marries a kind and loving man, and she has a family.

The story “Murki urf Bulaaki” is a powerful tale of hope and resilience. It is a story about a young woman who overcomes great adversity to find her place in the world.

Leave a Comment