Verukal Nashtapedunnavar Summary in Malayalam

Verukal Nashtapedunnavar is a 1973 Malayalam film directed by K. G. George. The film stars Jayaram, Shobhana, and K. P. Ummer. The Summary tells the story of a young man who is forced to live in a slum after his family is evicted from their home. He meets a young woman who is also living in the slum, and they fall in love. However, their love is forbidden, and they must face many challenges in order to be together.

The film is a powerful and moving story about love, loss, and the struggle to survive in a harsh world. It is a film that will stay with you long after you have seen it.

Verukal Nashtapedunnavar Summary in Malayalam

Verukal Nashtapedunnavar Summary in Malayalam (1)

കാട് കരടിയുടേ യും മറ്റ് വന്യമൃഗങ്ങളുടേയും വീടാണ്. അച്ചടക്കവും മില്ലാതെ കാട്ടിൽ നടക്കുമ്പോൾ, ചിലപ്പോൾ മൃഗങ്ങൾക്ക് ഭീഷണിയാകാം. ബഹളം വയ്ക്കു കയോ മൃഗങ്ങളെ ഉപദ്രവിക്കുകയോ ചെയ്താൽ അന്തരീക്ഷം മാറും. കാട്ടുയാത്രയെ ക്കുറിച്ച് തനിക്ക് അറിയാവുന്ന പാഠം ഇതാണ്. മൃഗങ്ങളെ ശല്യപ്പെടുത്തിയാൽ അനിഷ്ട സംഭവങ്ങൾ ഉണ്ടായേക്കാം. കാടിനെ സ്നേഹിച്ച് നിശ്ശബ്ദനായി പ്രകൃതി സൗന്ദര്യം ആസ്വദിച്ചാൽ അത് വിഭിന്നമായൊരു അനുഭവമായിരിക്കും.

Verukal Nashtapedunnavar Summary in Malayalam 2

എൻ. എ. നസീറിന്റെ മുമ്പിൽ ഫോട്ടോക്ക് പോസ് ചെയ്യുന്ന കൊമ്പനാന നസീറിനെക്കുറിച്ച് ഇന്റർനെറ്റിൽ തിരയാം

1. http://www.sigurnt.org/wildlife.html
1.2. http://en.wikipedia.org/wiki/N.A.Naseer.
2. http://www.mathrubhumi.com/travel/photogallery/destination/pagel/6366/2/#photogallery
3. http://blog.manojkmohan.com/archives/571.
4. http://121clicks.com/inspirations/100- wildlifephotographers-you-should-follo
5. http://www.thehindu.com/sci-tech/energy- andenvironment/tiger-sighting-in-new-reserve/article109900.ece

ഈ സൈറ്റുകളിൽ നിങ്ങൾക്കും എൻ. എ. നസീറിനെ തിരയാം. നസീർ ഓർമ്മിച്ചു. ഒരിക്കൽ ചാറ്റൽ മഴ പെയ്തപ്പോഴാണ് കരടിയെ കണ്ടത്. ചെറിയ ചിതൽപ്പുറ്റുകൾ ഇളക്കി കരടി തിന്നുന്നു. കരടിയുടെ അടുത്ത് നസീർ നിശ്ശബ്ദനായിരുന്നു. ചിതൽ തിന്നു കൊണ്ട് തന്നെ തലയുയർത്തി നോക്കി. രോമക്കെട്ടു പോലുള്ള ശരീരം കുടഞ്ഞു. മഴത്തുള്ളികൾ പോലെ വെള്ളം നസൂരിന്റെ ദേഹത്തും വീണു. കുറച്ച് കഴിഞ്ഞ് തീറ്റ മതിയാക്കി. കരടി കാട്ടിലേക്ക് വലിഞ്ഞു.

Verukal Nashtapedunnavar Summary in Malayalam 3

1962- ൽ എറണാകുളം ജില്ലയിലെ പള്ളിപ്പുറത്ത് ജനിച്ചു. ർ വിദ്യാഭ്യാസത്തോടൊപ്പം ആയോധന കലകളായ തായ്ലി, ചികോങ്ങ്, കരാട്ടെ തുടങ്ങിയവയിലും യോഗ, തെഡോ, പാസ്വ് മെഡിറ്റേഷൻ എന്നിവയിലും പ്രാവീണ്യം നേടി. 35 വർഷമായി കേരളത്തിലെ വനമേഖലകളിൽ നിരന്തരം യാത്രചെയ്യുന്നു.

മുംബൈ നാച്റൽ ഹിസ്റ്ററി അസോസിയേഷന്റെ ആജീവനാന്ത അംഗം. നേച്ചർ കൺസർവേഷൻ സൊസൈറ്റി ഓഫ്ഫോ ട്ടോഗ്രാഫേഴ്സ്, നേച്ചർ കൺസർവേഷൻസ് ആന്റ് മാർഷ്യൽ ആർട്ട്സ് എന്നീ സംഘടനകളുടെ സ്ഥാപകൻ. പിതാവ് അബ്ദുൾ കരീം. മാതാവ് ബീവി ടീച്ചർ. കാടും ഫോട്ടോഗ്രാഫറും (2011 – ൽ),കാടിനെത്തൊടുമ്പോൾ എന്നിവ കൃതികളാണ്.

“കാടിന്റെ ഘനഗംഭീരമായ ആത്മാവിന്റെ 
പ്രതിരൂപമാണ് കാട്ടുപോത്തുകൾ “
എൻ. എ. നസീർ ആരാണ്?

വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ, എഴുത്തുകാരൻ, പ്രകൃതി സ്നേഹി, പരിസ്ഥിതി പ്രവർത്തകൻ. കേരളത്തിലെ പ്രമുഖ മാസി കകളിൽ എഴുതുന്നു. സാങ്ച്വറി ഏഷ്യ, ഹോൺബിൽ, ഫണ്ട് ലൈൻ, ഔട്ട് ലുക്ക്, ട്രാവലർ എന്നീ പ്രസിദ്ധീകരണങ്ങളിൽ എഴുതുന്നു.

1962 ജൂൺ 10ന് എറണാകുളം ജില്ലയിലെ പള്ളിപ്പുറത്ത് ജനിച്ചു. ഹൈസ്കൂൾ വിദ്യാഭ്യാസം കഴിയുന്നതോടൊപ്പം തായചി, കരാ ട്ടേ, ചിറോങ്, യോഗ, തൈഡോ, ഉപാസ്വമെഡിറ്റേഷൻ എന്നിവയിലും എക്സ്പേർട്ട് ആയി. മുംബൈ നാച്ച്വറൽ ഹിസ്റ്ററി സൊസൈറ്റി യുടെ ആജീവനാംഗമാണ്.

നേച്ചർ കൺസർവേഷൻ സൊസൈറ്റി ഓഫ് ഫോട്ടോഗ്രാഫേഴ്സ്, നേച്ചർ കൺസർവേഷൻ ആന്റ് മാർഷ്യൽ ആർട്സ് എന്നീ സംഘടനകളുടെ സ്ഥാപകൻ. കാടും ഫോട്ടാഗ്രാഫറും (മാതൃഭൂമി പ്രസിദ്ധീകരണം) കാടിനെ ചെന്നു തൊടുമ്പോൾ (ഡി.സി.ബുക്ക് പ്രസിദ്ധീകരണം) എന്നിവ പുസ്ത കങ്ങളാണ്. കഴിഞ്ഞ 35 കൊല്ലങ്ങളായി കേരളത്തിലെ കാടുക ളിൽ നിത്യ സഞ്ചാരിയാണ്. നസീറിനെക്കുറിച്ച് നസീറിന്റെ കൂടെ കാടു കയറിയവർ പറ യുന്ന ഒരു ഫലിതമുണ്ട് : കാടും

ഫോട്ടോഗ്രാഫറും എന്ന പുസ്ത കത്തിൽ ഗിരീഷ് എഴുതുന്നതിങ്ങനെയാണ്. കാട് അയാൾക്ക് ഒരു സ്റ്റുഡിയോ ഫ്ളോർ പോലെയാണ്. അവിടെ മൃഗങ്ങൾ മനുഷ്യരെപ്പോലെ

അണിഞ്ഞൊരുങ്ങിവന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയാണ്. കാട്ടിലും മേട്ടിലും കൊമ്പു കുത്തിക്കളിക്കുന്ന വമ്പൻമാരെ പിന്തുടർന്ന് ഒരു ഫോട്ടോഗ്രാഫറുടെ അനുഭവങ്ങൾ:

ഭയപ്പെടുത്തുന്ന കൊടുങ്കാറ്റിന്റെ അ നുഭവം. ആനയുടെ ചിഹ്നംവിളി കൊലവിളി പോലെ തോന്നി. വാൽ ചുരുട്ടി, തീ പാറുന്ന നോട്ടത്തോടെ കൊമ്പൻ മുന്നോട്ടാഞ്ഞു… സുഹൃത്തുക്കൾ പലവഴിക്ക് ചിതറിയോടി. ചിലരുടെ നിലവിളി കേട്ടു. പക്ഷേ ഫോട്ടോഗ്രാഫർ വഴിയിലിരുന്നു. ശ്വാസം വിടാതെ.

കൊമ്പൻ കാട്ടാനയ്ക്ക് ചിന്താക്കുഴപ്പമായ്. ആന തുമ്പിക്കെ ഉയർത്തി നിവർന്നു നിന്നു.പലരും പേടിച്ചോടിയപ്പോഴും ഒരാൾ മാത്രം വഴിയിൽ മാറാതെ ഇരുന്നത് കാട്ടാനയ്ക്ക് അസാധാരണമായ

അനുഭവമായിരുന്നു. കാട്ടാന അൽപ്പനേരം നിശ്ചലനനായി നിന്നു.പിന്നീട് തല വെട്ടിച്ച് തിരിഞ്ഞു നടന്നു. തിരിഞ്ഞു നോക്കിയില്ല. – കൊടുങ്കാറ്റ് അകന്നു പോയ അനുഭവം!

“വൃക്ഷം കവിയോടു പറഞ്ഞു
നിനക്ക് പേരേ ഉള്ളൂ. എനിക്ക് പേരില്ലെങ്കിലും 
വേരുണ്ട്.
വൃക്ഷം തുടർന്നു.
‘നിനക്കേറിയാൽ ഒരു നല്ല മനുഷ്യനാകാം’ 
കവി ചോദിച്ചു.
“ഇപ്പോൾ ഞാൻ മനുഷ്യനല്ലേ 
വൃക്ഷം പറഞ്ഞു.
“അല്ല നീ വെറുമൊരു മരം. ഒന്നിനെപ്പറ്റിയും 
ബോധമില്ലാത്ത ഒരു മരം
കവി ചോദിച്ചു.
‘അപ്പോൾ നീയോ? നീയും ഒരു മരമല്ലേ?
വൃക്ഷം മൊഴിഞ്ഞു:
‘അല്ല. ഭൂമിക്കടിയിൽ വരാമല്ലേ?
നക്ഷത്രങ്ങളെത്താടുന്ന ചില്ലകളുമുള്ള ഞാനാണ് 
യഥാർത്ഥത്തിൽ കവി, കലാകാരൻ അതു പറഞ്ഞ് 
വൃക്ഷം കുലുങ്ങിച്ചിരിച്ചു. അപ്പോൾ കവിയുടെ 
ദേഹം മുഴുവൻ പൂക്കൾ മൂടി”
(വൃക്ഷവും കവിയും – പി. കെ. പാറക്കടവ്)

ആമുഖം

“കാടിന്റെ ഏകാന്തതകളിലേക്ക് ഏറെ 
സൂക്ഷ്മതയോടെയും, ആദരവോടെയുമാണ് 
കടന്നുചെല്ലേണ്ടതെന്ന്” – എൻ. എ നസീർ 
എഴുതിയിട്ടുണ്ട്. ഒരു വന്യജീവി

ഫോട്ടോഗ്രാഫറും, പരി സ്ഥിതി പ്രവർത്തകനും ഒക്കെയാണെങ്കിലും, ലേഖകൻ കാടിന്റെ കാമുകനാണ് എന്ന് വിശേഷിപ്പിക്കുന്നതായിരിക്കും ഉചിതം. ഒരു കാമുകൻ ഒരിക്കലും തന്റെ പ്രണയിനിയെ പിണക്കാൻ മടിക്കു ന്നവനായിരിക്കും.

എത്രതന്നെ കണ്ടാലും മതിവരാതെ, മടുക്കാതെ വീണ്ടും ആ കാടിന്റെ ഉള്ളറകളിലേക്ക്, മനുഷ്യജീവന്റെ ആ ആദിമ ഗർഭഗൃഹത്തിലേക്ക് തിരിച്ചുപോകാൻ നിരന്തരം നസ് റിനെ പ്രേരിപ്പിക്കുന്നത് ഈ പ്രണയം തന്നെയായിരിക്കാം. പണ യത്തിന് യുക്തി ഒരിക്കലും ഉണ്ടാ വില്ല. അതു കൊണ്ടുതന്നെ ഭ്രാന്തമായ ആവേശത്തിൽ അദ്ദേഹം ഓരോ തവ ണയും കയറിക്കൊണ്ടിരിക്കുന്നത്.

മലയാളത്തിലെ ഒരു യുവകവിയുടെ വരികൾ കടമെടുത്താൽ “എത്രതന്നെ അകറ്റി നട്ടാലും വൃക്ഷങ്ങൾ മണ്ണിനടിയിലൂടെ വേരു കൾ കൊണ്ട് പരസ്പരം പുണരുകയാണ്” – മണ്ണിനടിയിൽ നട ക്കുന്ന പവിത്രമായ ഈ അനുരാഗം തന്നെയാണ് നില നില്പിന് ആധാരവും. എന്നിട്ടും മുകളിലേക്ക് ജീവന്റെ നാം ഈ ആധാരശിലയെ തകർക്കാൻ ശ്രമിക്കുകയാണ്. വേരുകൾ നഷ്ടപ്പെടുത്തുന്നവ

രാണ് നാം മനുഷ്യർ. വേരുകൾ വഹിക്കുന്നത് എന്താണ് ? ഈ ആധുനിക കാലത്ത് ഏറ്റവും പ്രസക്തമായ ചോദ്യമാണത്. വേരുകൾ വഹിക്കുന്നത് വെള്ളവും വളവും മാത്രമല്ല; ഒരു മഹത്തായ പാരമ്പര്യം കൂടി യാണ്. നമ്മളിന്ന്, ഈ വർത്തമാന കാലത്ത്, നിസ്സാര ലാഭ ങ്ങൾക്കുവേണ്ടി തുലയ്ക്കുന്നത് നമ്മുടെ പൈതൃകങ്ങൾ മഹത്തായ, പഴക്കമുള്ള

വേരുകൾ, ആചാരങ്ങളും, വിശ്വാസങ്ങളുമാണ്. വേരുകൾ മാത്രമാണ് മനുഷ്യനെയും ഈ മണ്ണിൽ പിടിച്ചു നിർത്തുന്നത്. പക്ഷേ ഒന്നിൽ നിന്നും ഒന്നും പഠിക്കാത്ത ഈ സമകാലീന തലമുറ വേരുകൾ അരിയുകയാണ്. ആദിയും, അവസാനവുമില്ലാത്ത, ലാഭക്കൊതിയുടെ മറ്റൊ രുവശം മാത്രമാണീ നാശം. ആദ്യം നാം വൃക്ഷത്തിന്റെ തന്നെയും… വേരറുക്കുന്നു… പിന്നെ നമ്മുടെ

പാഠാരംഭത്തിൽ ഏറ്റവും വികാരനിർഭരമായി തന്നെയാണ് ലേഖ കൻ വൃക്ഷത്തിന്റെ നാശം വിവരിക്കുന്നത്. അതൊരു വ്യക്തി യുടേതിന് സമാനമാണ്. ഭൂമിയുടെ നെഞ്ചിലേക്ക് അള്ളിപിടിച്ച് അ ണച്ചു വെച്ച വയെല്ലാം നാം

വലിച്ചു പുറത്തിടുകയാണ്. കൊത്തിപ്പറിച്ചു, അമ്മയിൽ നിന്ന്, വിശുദ്ധമായ മണ്ണിൽ നിന്ന്, മാറ്റിയിടുകയാണ്. ആലംബമില്ലാതെ ഒന്നു വിറച്ച്, പിന്നെ ഒരു ക്ഷണം, അവസാനമായി പരിചയിച്ച കാഴ്ചകൾ ഒന്നുകൂടി നോക്കി വൃക്ഷങ്ങൾ മറിഞ്ഞു വീഴുന്നു. ആ വീഴ്ച, ഒരു നൂറ്റാണ്ടിന്റെ വീഴ്ചയായിരിക്കാം. അല്ലെങ്കിൽ അതിനുമപ്പുറം. 

ജീവിത സായാഹ്നത്തിൽ ചുമതലകളെ നിർവ്വഹിച്ചു കഴിഞ്ഞ ഒരു കാരണവരെപ്പോലെ, ഊർദ്ധ്വൻ വലിച്ചുവലിച്ച് ഒടുവിൽ ശ്വാസം ഒരു ക്ഷണം, നിശ്ചലമാകുന്നു. ലേഖകൻ വൃക്ഷാവസ്ഥയെ മനുഷ്യഭാവങ്ങളോടു ചേർത്തുകൊ ണ്ടുതന്നെയാണ് വിവരിക്കുന്നത്. അല്ലെങ്കിൽ പ്രകൃതിയിൽനിന്ന് വേറിട്ടുകൊണ്ട് ഒരു ഭാവം നമുക്ക് നേടിയെടുക്കാൻ കഴിയുന്ന തെങ്ങനെ? ഈ ഒരു ചിന്ത കൈമോശം വന്ന അന്നു മുതൽ മനുഷ്യന്റെ ആർത്തിയും, ഒപ്പം നാശവും തുടങ്ങി.

ആദിമകാല മനുഷ്യന് പ്രകൃതിയെ ഭയമായിരുന്നു. അജ്ഞാതമായ പ്രകൃതിയുടെ രഹസ്യങ്ങൾ അവനെ നടുക്കം കൊള്ളിച്ചു. തീർച്ചയായും ഈ ഭയം ഒരുതരം ആരാധനയിൽ അവനെ കൊണ്ടുചെ ന്നെത്തിച്ചിട്ടുണ്ടാകാം. അജ്ഞാതമായതും, രഹസ്യങ്ങൾ കണ്ട് ത്താൻ കഴിയാത്തതുമായ

കാര്യങ്ങൾ പിന്നീട് ഭയഭക്തി ബഹുമാന ങ്ങൾക്ക് പാത്രമാകുമല്ലോ? എന്തായാലും ഈ ആരാധന അവനെ ഒരു പ്രകൃതി ഉപാസകനാക്കി മാറ്റി. അന്നൊന്നും അവൻ പ്രകൃതിയെ തന്നിൽ നിന്നുള്ള ഒരു വേർതിരിവായി കണ്ടിരുന്നില്ല. തന്റെ സ്വത്വം അവൻ പ്രകൃതിയിലും ആരോപിച്ചു.

അഥവാ പ്രകൃതിയിൽ ലയിച്ചു ചേർന്നുകൊണ്ടുള്ള ഒരു ജീവിത ശൈലിയും, സാഹചര്യവും, സംസ്കാരവും ഉടലെടുത്തു. അവൻ ആ സംസ്കാരത്തിന്റെ – ഭാഗമായി. പിന്നീട് ഗോത്രവർഗ്ഗസംസ്കാരത്തിൽ നിന്ന്, പ്രകൃതി യുടെ മടിത്തട്ടിൽ നിന്ന് നാഗരികതയിലേക്കുള്ള പറിച്ചുനടലും, കണ്ടു പിടുത്തങ്ങളും, അവനിൽ വേറിട്ട കാഴ്ചപ്പാടുകൾ സൃഷ്ടിച്ചു. അജ്ഞാതമായ ഒന്നിനെ – അതിന്റെ രഹസ്യങ്ങളെ ഉൾക്കൊള്ളാ നുള്ള ശാസ്ത്രബോധം അവൻ വളർത്തിയെടുത്തു.

അന്നുമുതൽ അവനിലെ പ്രകൃതിയോടുള്ള ആരാധന അസ്തമിക്കാൻ തുടങ്ങു കയും, യുക്തിചിന്തയും, ശാസ്ത്ര ബോധവും തൽസ്ഥാനത്തു വളർന്നു വരികയും ചെയ്തു. പ്രകൃതിയോട് ഉപാസന മൂർത്തിയോടെന്നപോലെ ആരാധന വെച്ചുപുലർത്തിയിരുന്ന ആദിമകാലത്തു നിന്ന് പ്രകൃതിയെ കീഴ

ടക്കാമെന്നും, വൃഥാ മൽസരിക്കാമെന്നുമുള്ള അതിമോഹങ്ങൾ ഉടലെടുത്തതോടുകൂടി, അവനിലെ ദുരാഗ്രഹി ഉയർത്തെഴുന്നേറ്റു. എത്രയൊക്കെ മനസ്സിലാക്കിയിട്ടും, എങ്ങനെയൊക്കെ ചിക ഞെഞ്ഞെടുത്തിട്ടും, അറിയാനും കീഴടക്കാനും സാധിക്കാത്തവണ്ണം അത്രമാത്രം ഗഹനവും, ഉജ്ജ്വലവുമാണ് തനിക്കു ചുറ്റുമുള്ള തെന്നുള്ള തിരിച്ചറിവിന്റെ ഇച്ഛാഭംഗമാണ്, തോൽപ്പിക്കാൻ കഴിയാത്തതിനെ നശിപ്പിക്കുക എന്ന ഹീന രീതിയിലേക്ക് തിരിയാൻ അവനെ പ്രേരിപ്പിച്ചത്.

എന്തുതന്നെ ആയാലും, അന്നു തുട ങ്ങിയ ആ നശീകരണ പ്രക്രിയ ഇന്നതിന്റെ രൂപത്തിൽ എത്തിച്ചേർന്നിരിക്കുന്നു. കുന്നുകൾ അപ്രത്യക്ഷമാവുകയും, പുഴകൾ മരിക്കുകയും ചെയ്യുന്നു. വൃക്ഷങ്ങൾ ഭയരഹിതമായി വെട്ടിവീഴ്ത്തപ്പെടുകയും, കാടിന്റെ നിഗൂഢമായ ഉള്ളറകൾപോലും തുരന്നെടുക്കപ്പെടുകയും ചെയ്യുന്നു. പാരിസ്ഥിതിക പ്രശ്നങ്ങൾ ഏറ്റവും രൂക്ഷ മായി, ഓരോ മേഖലയിലും ബാധിക്കുന്നു. കുടിവെള്ളം സ്വപ്നം മാത്രമാകുന്നു. കാലാവസ്ഥാവ്യതിയാനങ്ങൾ, മഴയുടെ അനു പാതത്തിലുണ്ടാകുന്ന മാറ്റങ്ങൾ, കാറുകളുടെ ദിശാവ്യതിയാന ങ്ങൾ കൂടികൂടി വരുന്ന

അന്തരീക്ഷ ഊഷ്മാവ്… ഒടുവിലിതാ
സൂര്യാഘാതം പോലും താങ്ങാൻ പറ്റാതെ നമ്മൾ 
വാടിവീഴുന്നു….

കൊടും ചൂടിന്റെ ഇന്നിന്റെ നരകഭൂമിയിൽ നിന്നു കൊണ്ട് നസീറിന്റെ ഈ ലേഖനത്തിലേക്ക് കടക്കുമ്പോൾ, ഒരുപിടി കുളിർ ഒന്നാകെ തഴുകുന്ന അനുഭവം ഉണ്ടാകുന്നു. ജീവിത ത്തിലൊരിക്കലെങ്കിലും, കാടിനെ പ്രണയിച്ച്, അതിൽ അലിഞ്ഞു ചേരുവാൻ ഓരോ മനസ്സുകളും കൊതിക്കുന്നുണ്ട്. 

ഇനിയും മരിച്ചു വീണ മാഹിക്കുന്നുണ്ട്. നശിച്ച് അമർന്നു പോയിട്ടില്ലാത്ത മഴക്കാടുകൾ മാടിവിളിക്കുന്നതുപോലെ തോന്നും. അങ്ങനെയാണ് ലേഖകൻ പ്രകൃതിക്കു നേരെ തിരിച്ച് ഒരു കണ്ണാടിയെന്നപോലെ ഈ ലേഖ നത്തെ അവതരിപ്പിക്കുന്നത്. മഴക്കാടുകളിൽ ഇലകളുടെ അടരുകൾക്കുള്ളിൽ ഒരു വലിയ ആവാസ വ്യവസ്ഥതന്നെ നിലനിൽക്കുന്നുണ്ട്.

വളരെ കൗതു കകരവും, ഒപ്പം 
വിജ്ഞാനപ്രദവുമാണ് ഈ കാട്ടറിവുകൾ. 
എന്നാൽ ലേഖകൻ കാവ്യാത്മകമായാണ് ഈ 
ഇലകളുടെ മെത്തയെ നോക്കിക്കാണുന്നത്.

പൊടിഞ്ഞും, ചീത്തും അവ മണ്ണിൽ ലയിക്കാൻ മത്സരിക്കുകയാണ്. വേരുകൾ തേടി എന്നിട്ട് വേരുകളിലൂടെ വൃക്ഷത്തിലെത്തി വീണ്ടും ജീവന്റെ ഒരു ആവൃത്തി പൂർത്തിയാക്കാൻ, അല്ലെങ്കിൽ അവയുടെ ജീവിത ചക്രത്തിന്റെ ഏറ്റവും സമ്മോഹനഘട്ടം ആരംഭിക്കാൻ.

ഒരു തര ത്തിൽ മനുഷ്യസംസ്കാരത്തിൽ അന്തർലീനമായി കിടക്കുന്ന പുനർജന്മമെന്ന വിശ്വാസത്തെ ഇവിടെ പരോക്ട്ടെങ്കിലും ലേഖകൻ സൂചിപ്പിക്കുന്നുണ്ട്. വേരുകൾ തന്നെയാണ് പ്രധാനം. വേരുകളെപ്പറ്റി പറഞ്ഞുകൊണ്ടുതന്നെയാണ് എല്ലാം ആരംഭിക്കുന്നതും. മഴക്കാടിന്റെ ആത്മാവ് തന്നെ വേരുകളാണ്. പലപ്പോഴും ആത്മാവിന്റെ അരൂപിസ്ഥാനം വിട്ട് ദേഹി (ആത്മാവ്) സ്വയം ദേഹമാകുന്ന കാഴ്ചയും വിരളമല്ല.

വയനാട്ടിലെ കുറുവ ദ്വീപ് വേരുകളുടെ ജീവനുള്ള വേരുകളുടെ ഒരു കാഴ്ചസ്ഥലമാണ്. പുഴയോ രത്തെ ഒരു തടപോലെ ബലപ്പെടുത്തുന്ന വേരുകളുടെ കാഴ്ച, നമ്മെ വേരുകളുടെ അനന്തമായ ശക്തിയെക്കുറിച്ച് ഓർമ്മപ്പെടുത്തും. ‘അണ്’ കെട്ടിയപോലെ പാറകളെ പോലും കെട്ടു പിണഞ്ഞു വരിഞ്ഞു മുറുക്കി പലപ്പോഴും പുഴയെപോലും വരു തിയിലാക്കുന്ന ഒന്നായി

അവ മാറുന്നു. വേര് പുഴയെ തൊടുക യാണോ? അതോ വേരുകളിലൂടെ പുഴ മണ്ണിനെ (ഭൂമിയെ തേടു കയാണോ, എന്നു സംശയം തോന്നും. ഏതായാലും മണ്ണും, വെള്ളവും (ജലവും) വേരിലൂടെ നടത്തുന്ന ഈ കാൽപനിക ചങ്ങാത്തത്തിനു കുറുവ ദ്വീപ് പറ്റിയ ഉദാഹരണമാണ്.

പ്രണയ പൂർവ്വം പരസ്പരം വികാരങ്ങൾ പങ്കുവെയ്ക്കുകയാകാം. തൊട്ടറിയുകയാകാം….. ചെമ്പനോടും കുമാരനോടും ഒപ്പം ഷോളയാർ കാടുകളിൽ തേൻ മരങ്ങൾ തേടി നടന്ന ഓർമ്മകളിൽ നിറയുന്നത് കാടിന്റെ വിവര ണാതീതമായ വലിയ രൂപമാണ്. പലപ്പോഴും കാട് നമ്മെ അത്ഭു തപ്പെടുത്തുന്നത് അതിന്റെ ഒരിക്കലും കയറിച്ചെല്ലാൻ കഴിയാത്ത ഉയരങ്ങൾ കൊണ്ടാണ്. അമ്പരപ്പോടെ നോക്കി നിന്നാലും ദൃഷ്ട്ടിക്കു ചെന്നെത്താൻ കഴിയാത്ത രീതിയിൽ അവ നമ്മ നോക്കി വെല്ലുവിളിക്കും.

– ആ വ്യക്ഷ ഭീമന്മാർ – അതിനും മുക ളിലാണ് തേനീച്ചകൾ കൂടുകൂട്ടുന്നത്. ആ കൂടു തേടിയാണ് പലപ്പോഴും കാടിന്റെ  ഉൾക്കാടുകയറുന്നത്. സൗന്ദര്യ ത്തിനും അപ്പുറം അത് ഉപജീവനത്തിന്റെ കൂടി ചിത്രമായി മാറു ന്നു. ഒപ്പം സാഹസികതയുടേയും, വലിയ

പ്രായോഗികതയുടേ യും. കാടിന്റെ നന്മകളോടൊപ്പം നമ്മെ അത്ഭുതപ്പെടുത്തുന്ന അ വ രുടെ അന്തമില്ലാത്ത പ്രായോഗിക അനുഭവങ്ങൾ. അവർക്കത് ജീവിതത്തിൽ നിത്യസാധാരണമായ ഒന്നാണ്. ആ കാട്ടറിവുകളുടെ ഒരു വകഭേദമാണ് വേരുകൾക്കിടയിൽ കിടക്ക ഒരുക്കുന്ന ചെമ്പന്റേയും, കുമാരന്റെയും വൈ സുരക്ഷി തമായ താവളം.

കാട് എല്ലാം നൽകുന്നു. തിരിച്ചറിഞ്ഞ്, തരംതി രിച്ച് അതുപയോഗിക്കണമെന്നു മാത്രം. ആ അർത്ഥത്തിൽ കാടൊരു അക്ഷയപാത്രം തന്നെയാണ്. അത്യാർത്തിയില്ലാതെ ചൂഷണം ചെയ്യാതെ ഗിക്കുകയാണെങ്കിൽ കാട് മനുഷ്യ നൊരു കൂടാണ്. വീണ്ടും വേരുകളിലേക്ക് തന്നെയാണ്. വേരു കളിവിടെ അഭയവും, സുരക്ഷിത താവളവും ആയിത്തീരുന്നു.

കാടിനുള്ളിലൊരു അഭയസ്ഥാനം. ഒരു രണ്ടാം വീട്… ഒപ്പം മരം മനുഷ്യന് ഒരു പാഠവും പകർന്നു നൽകുന്നു. വേരു കൾക്കൊപ്പം താഴ്ത്താല അതിന്റെ യഥാർത്ഥ മഹത്വവും ഉയർച്ചയും തിരിച്ചറിയാൻ സാധിക്കു… ഉയരങ്ങൾ പലപ്പോഴും കീഴടക്കാൻ കഴിയുന്നത് ബലമുള്ള വേരുകളുടെ പിന്തുണകൊണ്ട് മാത്രമാണ്.

ആകാശം തൊടു മ്പോഴും, ആഴങ്ങളെ മറക്കരുത് എന്ന് പാഠഭേദം, വേരുകൾ ഔഷധവാഹികൾ കൂടിയാണ്. ഔഷധം വ്യാധിയിൽ നിന്ന് സാന്ത്വനം നൽകുന്നു. അപ്പോൾ വേരുകൾ അമൃതവാഹികൾ തന്നെയാണ്. ജീവരക്ഷാമാർഗ്ഗങ്ങൾ തന്നെയായ ആയിരക്കണക്കിന് വേരുകൾ കൊണ്ട് ഇന്ദ്രജാലം കാട്ടുന്ന അരുണാചലത്തെ ലേഖകൻ പരിചയപ്പെടുത്തുന്നുണ്ട്.

വേരുകൾ അപ്പോൾ യഥാർത്ഥത്തിൽ ജീവൻ ഉള്ളിൽ വഹിക്കുന്നുണ്ട്. തങ്ങളുടെ ജീവിതത്തെ ചില അത്യാസന്ന ഘട്ടങ്ങളിൽ തിരിച്ചു പിടിക്കാൻ ആദിവാസികൾക്ക് കൂട്ട്; ഈ വേരുകൾ നൽകുന്ന മൃതസഞ്ജീവനികൾ മാത്രം. ഇങ്ങനെയുള്ള വേരുകൾ തഴുകിവരുന്ന വെള്ളം, എത്രമാത്രം ഔഷധമൂല്യമുള്ളതായിരിക്കും.

കാടിന്റെ ഉള്ളറകളിൽ നിന്നുള്ള ഉറവകൾ, നീലക്കൊടുവേലിയുടെ സാന്നിധ്യത്തിൽ, അവയുടെ സാമീപ്യത്തിൽ ഉറഞ്ഞാഴുകിവരുമ്പോൾ, അവയുടെ സ്പർശ നത്തിൽ കൊടിയ വിഷദംശനങ്ങൾപോലും നിർവ്വീര്യമായി പോകുന്നതായി കേൾക്കുന്ന കഥകൾ വെറും കഥകളല്ല എന്നു തിരുത്തേണ്ടിവരും. ഈ കന്യാവനങ്ങളിൽ നിന്നുള്ള അമൃതപ് വാഹങ്ങൾ ആധുനിക

മനുഷ്യന് അന്യമായി പോകുന്നല്ലോ എന്നൊരു ദുഃഖം എഴുത്തുകാരൻ പങ്കുവെയ്ക്കുന്നുണ്ട്. അത് സത്യവുമാണ്. ‘മിനറൽ വാട്ടറിന്റെ പളപളപ്പിൽ മലയാളി മുക്കിക്കളയുന്നത് ഈ തരത്തിലുള്ള നൈസർഗ്ഗികമായ, പ്രകൃതിദത്ത മായ ജീവനമന്ത്രങ്ങളെയാണ്.

പുച്ഛിച്ചുകൊണ്ട് മുഖംതിരിക്കുന്നതിനു മുമ്പ് ജീവനില്ലാത്ത ജലത്തെ അകത്താക്കുന്നതിനുമുമ്പ് ‘ഈ ജീവന്റെ ഉറവയെ തേടേണ്ടതുണ്ടെന്ന വ്യക്തമായ സന്ദേശം ലേഖകൻ തരുന്നുണ്ട്. എപ്പോഴും വേരുകൾ ചവച്ചുകൊണ്ടിരിക്കുന്ന കാട്ടിലെ ഉടുമ്പുമാരിക്ക് വയസ്സാകുന്നേയില്ല. പ്രപഞ്ച ത്തിന്റെ നിത്യസത്യമായ ജീർണ്ണത് പോലും അകറ്റാൻ കഴിയുന്ന, അമരത്വം പ്രദാനം ചെയ്യാൻ കഴിയുന്ന ഒന്നായി വേരുകൾ മാറു കയാണ്.

ഈ ദൈവിക ഭാവം മാത്രമല്ല വേരുകൾക്കുള്ളത്. സർവ്വതിനേയും തകർക്കാൻ കെല്പ്പുള്ള ആസുരഭാവം അണി യാനും വേരുകൾക്ക് അണിയാനും കഴിയും. ചിന്നാറിലെ മുൾക്കാടുകളിലെ പാറകളെപ്പോലും പിളർത്താൻ തക്ക വീര്യവും ശക്തിയുമുള്ള വേരുകൾ തന്നെ ഉദാഹരണം. ലേഖകൻ കാവുകളെ കുറിച്ചെഴുതുമ്പോൾ ഈ തലമുറയെ സംബന്ധിച്ചിടത്തോളം അത്രത

പരിചിതമാകാൻ സാധ്യതയില്ല. നാട്ടിമ്പുറങ്ങളും, നഗരങ്ങളും ഒരുപോലെ പേറുന്ന കാടിന്റെ മിനിയേച്ചർ (ചെറുപതിപ്പുകൾ) ആണ് കാവുകൾ. തീർച്ചയായും ഭൂമി യുടെ ശ്വാസ കോശ ങ്ങ ളാകുന്ന കാടു കൾക്ക്. ഒരു കൈത്താങ്ങ്…. അതാണീ കാവുകൾ. എന്തുകൊണ്ട് കാവു കൾ സംരക്ഷിക്കപ്പെട്ടുപോന്നു? വളരെ രസകരമാണതിന്റെ ഉത്ത രം.

കാവുകൾ സംരക്ഷിക്കപ്പെട്ടുപോന്നതിന് അടിസ്ഥാന കാരണം വിശ്വാസം മാത്രമാണ്. വിശ്വാസവും, ഭക്തിയും അതിൽ നിന്നുടലെടുത്ത ഭയവും തന്നെയാണിന്നും കാവുകളെ നില നിർത്തുന്നതിൽ മുഖ്യപങ്ക് വഹിക്കുന്നത്. (കൂടുതൽ വായനയ്ക്ക് കാവു തീണ്ടല്ലേ. സുഗതകുമാരി കാവുകൾ ഒരു പ്രദേശത്തിന്റെ പ്രകൃതിദത്തമായ ജലസംഭരണി കൾ തന്നെയാണ്.

അതുതന്നെയാണ് “കാവുതീണ്ടല്ലേ കുടി വെള്ളം മുട്ടും” – എന്ന പ്രയോഗത്തിന്റെ പ്രസക്തിയും, ദൈവ കോപമോ, മറ്റ് അനിഷ്ടങ്ങളോ ഉണ്ടാകുന്നതിനും അപ്പുറമായി മനുഷ്യന്റെ ജീവസന്ധാരണ മാർഗ്ഗങ്ങളിൽ ഒന്ന് അടയും. എത്ര ദീർഘവീക്ഷണത്തോടെയാണ് നമ്മുടെ പൂർവ്വികർ ആ ചെറു കാടുകളെ വിശ്വാസത്തിന്റെ ചങ്ങലകളിൽ ബന്ധിച്ചു നിർത്തിയ ത്. ഭീഷണികൾ

ഇല്ലാതില്ല. റിയൽ എസ്റ്റേറ്റ്, ഭൂമാഫിയ സംഘ ങ്ങൾ കഴുകന്മാരെപ്പോലെ റാഞ്ചാൻ ശ്രമിക്കുന്നുണ്ടെങ്കിലും, അവശേഷിക്കുന്ന കാവുകൾ വിശ്വാസത്തിന്റെ പേരിലെങ്കിലും സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പാണ്. വ്യക്ഷങ്ങളുടെ വേരുകൾ മാത്രമല്ല ആധുനിക മനുഷ്യൻ നശി പ്പിക്കുന്നത്; സ്വന്തം വേരുകൾ കൂടിയാണ്.

പലായനങ്ങളും, കുടിയേറ്റങ്ങളും വർദ്ധിച്ചിരിക്കുന്നു. ലോകത്തേറ്റവും കൂടുതൽ പ്രവാസ ജീവിതത്തിൽ മുഴുകുന്നവരുടെ ശതമാന കണക്കെടുപ്പിൽ മുന്നിൽ തന്നെയാണ് മലയാളികൾ. പ്രവാസവും, പിന്നെ കുടിയേറ്റവും.. ഈ പലായനങ്ങളിൽ ബാക്കിയാകുന്നത് മുറിഞ്ഞ ബന്ധ ങ്ങ ൾ മാത്രമാണ്. വേരുകൾ നഷ്ടപ്പെടു ത്തിയതൊന്നും, കാലത്തെ അതിജീവിച്ചിട്ടില്ല. വളരെ പെട്ടെന്നു തന്നെ വാടിക്കൊഴിയാനും, ഉണങ്ങി നശിക്കാനുമാണ് അവ യുടെ വിധി.

ആ വിധിയുടെ അനിവാര്യതയിലേക്കാണ് മലയാളി കൾ ഈയാംപാറ്റകളെപോലെ കുതിക്കുന്നത്. സാമ്പത്തിക സുര ക്ഷിതത്വം മാത്രമല്ല ജീവിതം എന്നു തിരിച്ചറിയുമ്പോഴേക്കും, ഇനിയൊരു തിരിച്ചുവരവിനു പറ്റാത്തവിധം, ജീർണ്ണിച്ചുപോകും ഭൂതകാലവും ആ ബന്ധങ്ങളും

എല്ലാം….. പണ്ടത്തെ ഭരണാധികാരികളെക്കുറിച്ച് പഠിക്കുന്ന ചരിത്രത്തിന്റെ ഏടുകളിൽ മാത്രമാണ്; തെരുവോരത്തെ ഫലവൃക്ഷങ്ങളെ വെച്ചുപിടിപ്പിക്കുന്ന രീതികൾ അവശേഷിക്കുന്നത്. ആധുനിക മനുഷ്യന് നിറങ്ങളും, വ്യത്യസ്തമാർന്ന രൂപങ്ങളും മാത്രം മതി. ഗുണം വേണ്ട്.

അല്ലെങ്കിൽ തന്നെ അവനവനു ഗുണം കിട്ടാത്ത ഒന്നിനുവേണ്ടി, നിസ്വാർത്ഥമായി സേവനം ചെയ്യാൻ മുമ്പോട്ടു വരുന്നവർ വിരലിലെണ്ണാവുന്നവർ മാത്രം.. സർക്കാരുകൾക്ക് മുൻകൈ എടുക്കാം. പണ്ടത്തെ യാത്രകളിൽ തെരുവോരങ്ങൾ ഫലവൃക്ഷ സമൃദ്ധമായിരുന്നു. തണൽ മാത്രമല്ല വിശപ്പും മാറ്റാം… പ്രകൃതിയുടെ വരദാനങ്ങൾ നുകർന്നുകൊണ്ടുള്ള ആ യാത്രയുടെ മാധുര്യമൊക്കെ പൊയ്പോയി.

ഒരു പുതിയ കാഴ്ചപ്പാട് വന്നേ തീരൂ…. അല്ലെങ്കിൽ പിഴുതെറിയപ്പെടുന്ന വൃക്ഷ ങ്ങളുടേയും, അറുത്തെറിയപ്പെടുന്ന വേരുകളുടേയും ശവപ്പറ പായി മാറും നമ്മുടെ നാട്. ആ ദുരവസ്ഥയ്ക്ക് വരും തലമുറ കൾപോലും മാപ്പ് തരില്ല. ഒരു പുനർജ്ജനി ആവശ്യമായിരുന്നു. വൃക്ഷത്തിന്റെ

മനസ്സുമായി… ഈ പ്രതിസന്ധികളെയൊക്കെ തരണം ചെയ്യാവുന്ന ഒരു പുനർജ്ജനി… കാഴ്ചപ്പാടുകളാണ് ആദ്യം മാറേണ്ടത്. ആധുനിക സെബർ മാധ്യമ സഹായത്തോ ടെ പ്രതികരണത്തിന്റെ പെട്ടെന്നുള്ള കുത്തൊഴുക്ക് സൃഷ്ടിക്കു. ന്നതോടൊപ്പം, മണ്ണിലേക്കിറങ്ങി അതിന്റെ പ്രായോഗികത കൂടി പരീക്ഷിക്കാൻ പുതിയ തലമുറ ശ്രമിച്ചാൽ നമ്മുടെ നാടും ദൈവ  ത്തിന്റെ സ്വന്തമാകും…..

നസീറിന്റെ കാടിനെ ചെന്നു തൊടുമ്പോൾ എന്ന കൃതിയിലെ ഏതാനും ഭാഗം:

നമ്മുടെ പാദങ്ങൾ സ്പർശിക്കുമ്പോൾ പോലും പാടില്ലാത്ത ചില വാസസ്ഥലങ്ങൾ ഉണ്ട്. ഗവേഷണത്തിന്റെയോ ഫോട്ടോഗ്രാഫിയു ടേയോ ടൂറിസത്തിന്റേയോ പേരിൽ നമ്മുടെ കാൽപ്പാദങ്ങൾ ചവിട്ടി അശുദ്ധമാക്കാൻ പാടില്ലാത്ത വിശുദ്ധ ഇടങ്ങൾ… ആ പാറയിൽ ഇരുന്നു കൊണ്ട് ഞാൻ മുന്നിൽ കാണുന്ന ഷോലക്കാടിന്റെ ഹരി തസമൃദ്ധിയിലേക്ക് നോക്കി. വർഷക്കാലത്ത് നനഞ്ഞു കുതിർന്ന് ഒരു ഭിത്തിയിൽ പൂപ്പൽ പിടിച്ചതുപോലെയാണ് വന്തറാവുമുടിയിലെ ആ ഷോലക്കാട്. വൃക്ഷങ്ങൾ പരസ്പരം പുണർന്നോ കുടിക്കുഴഞ്ഞാ ഒരിഞ്ചുസ്ഥലം പോലും വെറുതെ വിടാതെ പറ്റിപ്പിടിച്ചിരിക്കുന്നതായി തോന്നിച്ചു.

വന്തറാവുമുടിയുടെ പടിഞ്ഞാറെ ചരിവ് അങ്ങനെയാണ്. വലിയൊരു ഭിത്തിപോലെ. ഹരിതത്തിന്റെ ഒരാ യിരം വകഭേദങ്ങൾ! പ്രകൃതിയിൽ ഇത്രമാത്രം വർണ്ണഭേദങ്ങൾ ഒരേ നിറത്തെ തൊട്ടുകാണില്ല. ഒരു വൃക്ഷത്തെത്തന്നെ എടുത്താൽ പ് യുടെ വ്യത്യസ്തതയാർന്ന എത്ര ഇലകൾ! സ്ഥായിയായ നിറം പച്ച തന്നെ.

തളിരിലയുടെ പച്ചയല്ല പൊഴിയുവാൻ തുടങ്ങുന്ന ഇലയിലെ മറയുന്ന പച്ച. വെയിൽ ഏൽക്കുന്ന ഇലയുടെ പച്ചയും വെയിൽ ഏൽക്കാത്ത ഇലയുടെ പച്ചയും വ്യത്യസ്തമാണ്. ‘ഏറലാമാ?’ (കയറിയാലോ?) മനോഹ ‘വേണ്ട മനോ… തിരിച്ചുപോകാം… എന്റെ കണ്ണുകളെ ആ കാഴ്ചയിൽ നിന്ന് പിൻവലിക്കാതെ ഞാൻ പറഞ്ഞു. മനോ അപ്പോൾ ചിരിച്ചു കാണും.

എത്ര വർഷമായി ഇവിടെ എത്തുമ്പോൾ എന്നിൽ നിന്ന് ഇതേ മറുപടി അയാൾ കേട്ടുകൊ ണ്ടിരിക്കുന്നു. ടോപ് സ്റ്റേഷനിലെ ലൂക്കയുടെ കടയിൽ നിന്ന് ഉച്ചയ്ക്ക് കഴിയ്ക്കാനുള്ള ഇഡ്ഡലി പൊതിഞ്ഞു വാങ്ങുമ്പോഴും രണ്ടു ദിവസത്തേക്ക് ആവശ്യമായ അവലും ശർക്കരയും റൊട്ടി യുമൊക്കെ ബാഗിൽ വെക്കുമ്പോഴും വ്യക്തമായ ഉദ്ദേശ്യമുണ്ടാ യിരുന്നു. ഈ ഷോലയുടെ ഹരിതസാഗരത്തിൽ ഊളിയിട്ട് വന്ത

റവുമുടിയുടെ നിറുകയിലെത്തണമെന്നും രണ്ടുനാൾ അവിടെ കഴിയണമെന്നുമായിരുന്നു അത്. ഇപ്പോൾ മണിക്കുറുകൾ എത്ര കടന്നുപോയിരിക്കുന്നു. പുൽപ്പരപ്പിനു നടുവിലെ ഈ പാറയിൽ ഇരുന്ന് കണ്ണുകൾ ഷോലയിലേക്കു തുറന്നുവച്ചൊരു ധ്യാനം.

നസീറിന്റെ ‘കാടും ഫോട്ടോഗ്രാഫറും’ എന്ന പുസ്തകത്തെക്കു റിച്ച് യുവകഥാകൃ സുസ്മേഷ് ചന്ദ്രോത്ത് പറയുന്നു:

ഈ പുസ്തകത്തിലെ ഓരോ അധ്യായവും വായിച്ചു കഴിഞ്ഞാൽ ഞാൻ കുറേ നേരം അന്തംവിട്ട് എങ്ങോട്ടെങ്കിലും നോക്കിയിരിക്കും. “ഒരു കൂട്ടം കാട്ടാനകൾ നമ്മൾക്കരികിലൂടെ പോയാൽ നമ്മൾ തിരിച്ചറിയില്ല. പക്ഷേ ഒരു മനുഷ്യൻ കാട്ടിലൂടെ സഞ്ചരിക്കുമ്പോൾ എല്ലാ ജീവികളും അതറിയുന്നു.”

ഇത് വായിക്കു മ്പോൾ നാം കാട്ടിൽ കയറിച്ചെല്ലുന്ന അവസ്ഥ വിവരിക്കാൻ പ്രയാസമാണ്. ഈ പുസ്തകം വായിച്ചു കഴിഞ്ഞപ്പോൾ എനിക്ക് കാട്ടിൽപ്പോണോ, ഫോട്ടോയെടുക്കണോ, പെയിന്റിംഗ് തുടരണോ, യോഗ പഠിക്കണോ, കരാട്ടെ പഠിക്കണോ, ഉള്ള സ്ഥലം കാട് പിടിപ്പിക്കണോ എന്നൊന്നും തോന്നിയില്ല. ഒരിക്കലെങ്കിലും ഒരു മയിൽപ്പീലി

വിരിയുന്നത് കാണണം, കാട്ടാനക്കൂട്ടം നിറനിലാവിൽ ആറാടി മദിക്കുന്നത് കാണണം, അതുമല്ലെങ്കിൽ ആകാശസ്പർശിയായ ഒരു മലയുടെ മുകളിൽ മൂടൽമഞ്ഞ് മൂടുപടം മാറ്റുന്നത് കാണണം എന്നാണ്.

അഞ്ചരക്കുള്ള പോത്ത്
കാട്ടുപോത്തുകളെ തേടിയുള്ള യാത്രകളെക്കുറിച്ച്
എൻ.എ. നസീർ പറയുന്നത്

ഏറ്റവും വലിയ കാട്ടുപോത്തുകളെ ഞാൻ കണ്ടിട്ടുള്ളത് മൂന്നാർ കൊടെ ക്ക് നാൽ റൂട്ടിലാ ണ്. അവിടെ അ ഞ്ച രിക്കുള്ള പോത്തന്ന് വിളിക്കുന്ന ഒരു കുനനുണ്ടായിരുന്നു. അഞ്ചര ക്കുള്ള ബസ് പോയിക്കഴിയുമ്പം അവൻ കൃത്യമായി റോഡിലിറ ങ്ങും. ആ വഴി പോകുന്നവർക്ക് അവൻ സുപരിചിതനായി മാറി. പിന്നെപ്പോഴോ അവൻ വേട്ടക്കാരുടെ തോക്കിനിരയായി. ഇറ – ച്ചിയായി മാറിക്കഴിഞ്ഞിരിക്കും.

നെല്ലിയാമ്പതിയിലെ കാടുകളിൽ വാച്ചർ മണികണ്ഠന്റെ കൂടെ കാട്ടുപോത്തുകളെ തേടി നടന്ന ഓർമ്മകൾ നസീർ പങ്കുവെയ്ക്കുന്നു. മണികണ്ഠനെ കണ്ടാൽ പോത്തിന് ഹാലിളകുമെന്ന് കേട്ടിട്ടുണ്ട്. കാട്ടുപോത്തിനെ കണ്ടതും മണികണ്ഠൻ ടെൻഷൻ തുടങ്ങി. ‘സാറേ അതിപ്പോ വരും. നമുക്ക് ജീപ്പില് കയറാം’ മണി

കണ്ഠൻ പറഞ്ഞു. ‘നിങ്ങ മിണ്ടാതിരി. അതൊന്നും ചെയ്യില്ല.” “അല്ല. സാർ അതിപ്പോ വരും” എന്ന് പറഞ്ഞു തീർന്നില്ല പോത്താന്ന് ചീറി. പിന്നെ കുതിപ്പായി. കൊടുങ്കാറ്റ് പോലെ അതിങ്ങ് എത്തി. മണികണ്ഠൻ ഓടി തൊട്ടടുത്തത്തിയതും

ഒഴിഞ്ഞു വെട്ടിച്ചു. ഡ്രൈവർ ജീപ്പ് സ്റ്റാർട്ട് ചെയ്തു. ജീപ്പിന്റെ മുരൾച്ച കേട്ട് അത് നിന്നു. പിന്നെ മടങ്ങി. ഒരു ചുഴലി ഒഴിഞ്ഞ പോലെയായിരുന്നു ഇതെന്ന് എൻ.എ.നസീർ പറയുന്നു. മണികണ്ഠന് കാട്ടിനകത്ത് കൃഷിയുണ്ടായിരുന്നു. മൃഗങ്ങളെ ഓടിക്കാൻ മണികണ്ഠൻ കൂട്ടുകയും ചെയ്തിരുന്നു.

ഇതിന്റെ പകയാവാം പോത്തിന്. ചില മണങ്ങളും ശബ്ദങ്ങളും പോത്തുകൾ ഒരിക്കലും മറക്കില്ല. കാട്ടുപോത്ത് കാഴ്ചയിൽ ഭീകരനാണ്. കൊടുംഭീകരൻ. പക്ഷേ ഉപദ്രവകാരിയല്ലെന്നാണ് നസീറിന്റെ അനുഭവം. ആനകളെ പ്പോലെ പോത്തുകളിലും ഒറ്റയാൻ ഉണ്ട്. പക്ഷേ അതും ഉപദ വിക്കാറില്ല. അകന്ന് ഒഴിയുകയാണ് ചെയ്യുക. പറമ്പിക്കുളത്തെ കാട്ടുപോത്തുകൾ ജീപ്പിനെ കണ്ടാലും വഴി മാറില്ലത്രെ. തുറിച്ചുനോക്കി അല്പനേരം നിൽക്കും.

രാത്രിയിൽ കാട്ടുപോത്തുകളെ കാണുവാൻ ജീപ്പിൽ സഞ്ചരിക്കുന്നതിന്റെ ത്രില്ല് നസീർ പറയുന്നു.

അതൊരു അനുഭവം തന്നെയാണ്. ദൂരെ നിന്ന് ലൈറ്റ് കാണുമ്പ ത്തന്നെ അവ തലയുയർത്തും. കണ്ണുകൾ തീക്കട്ട പോലെ തിളങ്ങും. പരിചയസമ്പന്നരായ ഡ്രൈവർമാരാണെങ്കിൽ കാട്ടു പോത്തിനടുത്തുവരെ ജീപ്പുമായി ചെല്ലും. അപ്പോഴും പരിഭവമില്ലാതെ അവൻ നിൽക്കും. പിന്നെ, നിശ്ശബ്ദം വനത്തിനുള്ളിലേക്ക് കയറിപ്പോകും.

തന്റെ സുദീർഘമായ കരിയറിൽ പശ്ചിമഘട്ടത്തിലെമ്പാടും നസീർ കാട്ടുപോത്തുകളെത്തേടി അലഞ്ഞിട്ടുണ്ട്. വയനാട്ടിലും പറമ്പിക്കുളത്തും തേക്കടിയിലും ചിന്നാറിലും ഇരവിക്കുളത്തും അവയെ പിന്തുടർന്നിട്ടുണ്ട്. ഇരവിക്കുളത്ത് ഇവയെ കണ്ടുകിട്ടാൻ ഏറ്റവും ബുദ്ധിമുട്ടാണ്.

എൻ. എ. നസീറിന്റെ കവി ഹൃദയം

എൻ.എ. നസീർ നേരിട്ട് കണ്ട കാഴ്ചകൾ നമ്മുടെ കവികളും സൂചിപ്പിച്ചിട്ടുണ്ട്. നസീറിന്റെ ഹൃദയം വേരുകളുടെ പ്രണയകാമനകളെ പകർത്തിയപ്പോൾ കവികൾ ചെടികളും പുഷ്പങ്ങളും ഋതുക്കളും കാലവും തമ്മിലുള്ള

പാരസ്പര്യത്തിന്റെ ആഗ്രഹങ്ങളും സാഫല്യവും കണ്ടറിഞ്ഞിട്ടുണ്ട്. അയ്യപ് പണിക്കർ രചിച്ച ‘പൂക്കാതിരിക്കാനെനിക്കാവതില്ലേ’ കണിക്കൊന്നപ്പൂവിന് വിഷുക്കാലമായാൽ പൂക്കാതിരിക്കാനാവില്ലെന്ന് അയ്യ പ്പപ്പണിക്കർ കാണുന്നു.

“കണിക്കൊന്നയല്ലേ? 
വിഷുക്കാലമായല്ലേ?
പൂക്കാതിരിക്കാൻ എനിക്കാവതില്ലേ
ഞരമ്പിന്റെയുള്ളിൽത്തിരക്കാ
ലുക്കിട്ട മേനിപ്പുളപ്പിച്ചു പൂവൊക്കെ 
യെത്തിച്ചൊരുക്കിക്കൊടുക്കാൻ തിടുക്കം തിടുക്കം ഉണങ്ങിക്കരിഞ്ഞെന്നു തോന്നിച്ച് കൊമ്പിൻ 
മുനമ്പിൽത്തിളങ്ങുന്നു പൊന്നിൻ പതക്കങ്ങൾ 
ഒരു നിറം മാത്രമേ തന്നതുള്ള വിധി 
എനിക്കാവതില്ലേ പല വർണമാകാൻ
കണിക്കൊന്നയല്ലേ വിഷുക്കാലമല്ലേ
കണിക്കൊന്നയല്ലേ വിഷുക്കാലമല്ലേ
എനിക്കാവതില്ലേ പൂക്കാതിരിക്കാൻ
എനിക്കാവതില്ലേ.

കണിക്കൊന്നയുടെ ആത്മഗതമാണീ കവിത. വിഷുക്കാലമായാൽ ഞരമ്പിന്റെയുള്ളിൽ തിരക്കാണ്. അലുക്കിട്ട മേനിപ്പുളപ്പിന്ന് പൂവുകളെ എത്തിച്ച് ഒരുക്കിക്കൊടുക്കുവാൻ

തിടുക്കമാണ്. കണിക്കൊന്നയുടെ മനസ്സ് വിഷുക്കാലമായാൽ തുടിക്കുന്നത് നാം കാണുന്നു. കവിയുടെ ആർദ്രമായ മനസ്സ് കണിക്കൊന്ന യുടെ ആത്മസന്തോഷം ഏറ്റെടുത്തപ്പോൾ ഇത് വായനക്കാ രന്റെ ഹൃദയത്തോട് ഒട്ടി നിൽക്കുന്ന അനുഭവമായി മാറുന്നു.

പി.ഭാസ്കരന്റെ ‘ഞാറ്റുവേലപ്പൂക്കൾ’ കവിതയിലെ വരികൾ:

“ഞാറ്റുവേലയിൽക്കുളിച്ചീറനും നാട്ടിലേക്കിറങ്ങിയ പുഷ്പകന്യകമാരേ പുഷ്പകന്യകമാരെ കാണുന്ന കവിയുടെ മനസ്സും പ്രകൃതി യിലെ വിലാസഭംഗിയിൽ വിലോലമാണ്. പി. കുഞ്ഞിരാമൻനാ യരുടെ സൗന്ദര്യപൂജയിൽ കേരളത്തിന്റെ വാഴ്ത്തുന്നത്. വിവിധ ഋതുഭംഗിക ളെയാണ്

“പറന്നുപോയ് പഞ്ചവർണ്ണ 
ക്കിളിക്കൂട്ടങ്ങൾ പോലവേ 
കുന്നിൻ ചെരുവിലാണ 
കുമ്പിളേന്തിയ സന്ധ്യകൾ

സന്ധ്യയുടെ സൗന്ദര്യം വാഴ്ത്തുന്ന പി.കുഞ്ഞിരാമൻ നായരും പ്രകൃതപാസകനാണ്. എൻ.എ. നസീറിനും ഇതേ കാവ്യഹൃദയത്തോടെയാണ് തന്റെ

വനാന്തരങ്ങളിലെ യാത്രയും അന്വേഷണവും ജീവിത സാഫ ല്യമാക്കുവാൻ കഴിയുന്നത്. നസീർ കവി ഹൃദയത്തോടെ കാടു കാണുന്ന പ്രകൃതപാസകനാണ്. വേരുകളുടെ പടലങ്ങൾ പുഴ കളിലേക്കിറങ്ങിച്ചെല്ലുന്നതും അവ കാട് ചുറ്റിവരുന്ന പുഴയുടെ കഥകൾ വേരുകൾ വഴി മരങ്ങളെ അറിയിക്കുന്നതും എൻ.എ. നസീറിലെ പ്രകൃത്യുപാസകനെയാണ്, കവിയെയാണ് നമുക്കു മുമ്പിൽ നിർത്തുന്നത്.

വേരുകൾക്കിടയിൽ ഇലകളുടെ മെത്തയിൽ ശയിക്കുന്നതും, വേരുകളോളം താഴ്ന്ന് ആകാശം തൊടുന്ന മരങ്ങളെ കാണു ന്നതും പ്രകൃതിയെ ഉൾക്കണ്ണിലൂടെ കാണുന്ന ഒരു ഉപാസകനേ കഴിയു. പ്രകൃതിയെ ജീവനുള്ളവയായി കാണുവാൻ പ്രകൃതപാസന ആവശ്യമാണ്.

പണവും സുഖസൗകര്യങ്ങളും പുരോഗതിയും മാത്രം ലക്ഷ്യമായി കാണുന്ന നാഗരിക മനുഷ്യന് ഈ ഉൾക്കണ്ണ് ഒരിക്കലും തെളിയുകയില്ല. നാഗരികന്റെ മുമ്പിൽ കാടുകൾ ടൂറിസ്റ്റ് സെന്ററുകളോ ധനസമ്പാദനത്തിന്റെ ചൂഷണസാമഗ്രിയോ മാത്ര മാണ്. മരത്തിനും വിയർപ്പും ദയനീയതയും വേരറ്റ് വീഴും മുമ്പ് മറ്റ് മരങ്ങളെ നോക്കിക്കൊണ്ടുള്ള ഒടുക്കത്തെ ഒരു കാഴ്ചയും ഉണ്ടെന്ന് അറിയുവാൻ

എൻ.എ.നസീറിന്റെ അനുഭവം വായിക്ക ണം. ഈ പാഠഭാഗത്തിന്റെ ആരംഭത്തിൽ അവതരിപ്പിക്കുമ്പോൾ എൻ.എ.നസീർ ആ വേരുകളറ്റുവീഴുന്ന ഒരു മരത്തിന്റെ ദയനീയത മരങ്ങളുടെ മകനാണ്; കാടിന്റെ പുത്രനാണ്. ഒരു മനുഷ്യനാണ്. സഹജീവിയുടെ മരണത്തിൽ ദുഃഖിക്കുന്ന ഒറ്റപ്പെട്ട

നസീർ എഴു തുന്നതിതാണ്: “വേരുകളൊക്കെയും നാം കൊത്തിയകറ്റുമ്പോഴും ഭൂമി തുരന്ന് അവ പുറത്തിടുമ്പോഴും വീഴുന്നതിനു തൊട്ടുമുമ്പ് ആ വൃക്ഷത്തിന് ദയനീയമായ ഒരു നിൽപ്പുണ്ട്. ഏതാനും നിമിഷ ത്തേക്കു മാത്രം.തന്റെ ചുറ്റിനും വളർന്നു വന്ന കൂട്ടുകാരെയല്ലാം അവസാനമായി ഒരു നോക്കു കാണുന്നതിന്. പിന്നീട് വേരും അറ്റ് ആർത്തലച്ച് അത് മണ്ണിലേക്ക് പതിക്കുന്നു.

വേരുകളാൽ പ്രണയിച്ചു പോകുന്ന ഒരു പാറയെ നസീർ കാട്ടി ത്തരുന്നു. വേരുകൾ അതിനെ വല്ലാതെ ആലിംഗനം ചെയ്തിരിക്കുന്നു. കാട്ടിലെ മരങ്ങളും വേരുകളും പാറക്കൂട്ടങ്ങൾ പോലും പാരസ്പര്യത്തിൽ കൊതിതീരെ ജീവിക്കുന്ന ദൃശ്യങ്ങൾ നസ് റിന്റെ സഹൃദയത്വമുള്ള മനസ്സും ക്യാമറയും വായക്കാരന്റേയും കാഴ്ചക്കാരന്റേയും ഹൃദയത്തിലാണ് പതിക്കുന്നത്.

Conclusion:

Verukal Nashtapedunnavar is a classic Malayalam film that is still relevant today. It is a film that explores the themes of love, loss, and the struggle to survive in a harsh world. The film is a powerful and moving story that will stay with you long after you have seen it.

Leave a Comment