“ज़मीन एक स्लेट का नाम है।” is a Hindi autobiography by Eakanth Srivastava. The autobiography is about Srivastava’s childhood and early adulthood, and his journey from poverty to success.
Srivastava was born in a poor village in Uttar Pradesh, India. His parents were farmers, and he had to work hard from a young age to help support his family. He was a bright student, but he had to drop out of school in order to work full-time.
ज़मीन एक स्लेट का नाम है। (आत्मकथा) Summary in Malayalam
ഭൂമി ഒരു പ്ലേറ്റിന്റെ പേരാണ്
ഏപ്രിൽ മുപ്പതിന് ലേഖകൻ തന്റെ താൽക്കാലിക ജോലി കഴിഞ്ഞ് പെട്ടിയും കിടക്കയും എടുത്ത് അമ്മയോടു കൂടെ ബിലാസ്പൂരിലേക്ക് വന്നു. അനിയൻ കൊണ്ടുപോകാൻ വന്നിരുന്നു. എന്തു കൊണ്ടെന്നാൽ സാധനങ്ങൾ കൊണ്ടുപോകാൻ എനിക്ക് ബുദ്ധിമുട്ടേണ്ടി വരാതിരിക്കാൻ. സാധനങ്ങൾ കൊണ്ടുവരേണ്ടത് ആവ ശ്യമായിരുന്നു കാരണം അടുത്ത വർഷം അഭിമുഖത്തിൽ ഞാൻ തന്നെ തിരഞ്ഞെടുക്കപ്പെടും എന്നതിന് ഉറപ്പൊന്നുമില്ല.
You May Also Visit: मेरे लाल (पद) Summary in Malayalam
ബിലാസ്പ രിലെ വീട് പൂട്ടിയതിന് ശേഷം ഞങ്ങളെല്ലാവരും ഗ്രാമത്തിൽ എത്തി. കുറേ കാലത്തിനുശേഷം വീട് അടിച്ച് തെളിച്ച് വൃത്തിയാക്കി. വള രെയധികം കഷ്ടപ്പെട്ട സ്ഥലം വാങ്ങാനുള്ള ആളെ കിട്ടി. വിചാരി ച്ചപോലെ ഏക്കറിന് 12000 രൂപ എന്ന നിരക്കിൽ കുറച്ച് കൂടി പൈസ ലഭിച്ചേനേ, പക്ഷേ ഗതികേടിന്റെ ആനുകൂല്യം എല്ലാവരും എടുക്കുന്നു.
ഞങ്ങൾക്കാണെങ്കിൽ സമയം തീരെ ഇല്ലായിരുന്നു. പ്രൊവിഡന്റ് ഫണ്ടിൽ (PF) നിന്നും അച്ഛൻ കുറച്ച് പൈസ എടുത്തിരുന്നു. ചേച്ചി വളരെയധികം വികാരാധീനയായിരുന്നു. കൂടാതെ ഓരോ കാര്യത്തിനും കരയുമായിരുന്നു. മണ്ഡപം തയ്യാ റായിരുന്നു. കല്ല്യാണക്കുറി അച്ചടിച്ചിരുന്നു. അതിഥികൾ വരാൻ തുടങ്ങി. മഞ്ഞളും ചന്ദനവും പുരട്ടുന്ന ചടങ്ങ് തുടങ്ങിയിരുന്നു.
ഞങ്ങളെല്ലാവരും ഒരുക്കങ്ങളിൽ സന്തുഷ്ടരായിരുന്നു. പക്ഷേ മനസ്സ് ശൂന്യവും. ഉദാസവുമായിരുന്നു.
രജിസ്ട്രേഷന്റെ ഒരു ദിവസം മുൻപ് അച്ഛൻ എന്നേയും കൂട്ടി പാട ത്തേക്ക് പോയി. വീട്ടിലാണെങ്കിൽ അതിഥികളുണ്ടായിരുന്നു. കൂടാതെ കല്ല്യാണ സംബന്ധമായ ജോലികളും ഉണ്ടായിരുന്നു. ഞാൻ ആകസ്മികമായ ഈ നിർദ്ദേശത്തിൽ പകച്ച് പോയി. “ഒന്നോ രണ്ടോ ദിവസം കഴിഞ്ഞുപോകാം അച്ഛാ, കുറച്ച് സാവ കാശത്തിൽ, ഇപ്പോ.”
“നാളെ രജിസ്ട്രേഷൻ കഴിഞ്ഞാൽ ഭൂമി നമ്മുടേതല്ലാതാകും. മറ്റുള്ളവരുടെ ഭൂമിയിൽ നമുക്കെന്തുകാര്യര്യം. അദ്ദേഹം പതിയെ പറ ഞ്ഞു. ഈ വാചകം എന്നെ മുറിവേൽപ്പിച്ചു.
അദ്ദേഹത്തിന്റെ വേദന എനിക്ക് മനസ്സിലായി. എനിക്കും എന്തോ വല്ലായ്മ തോന്നി തുടങ്ങിയിരുന്നു. പാടത്ത് പോയി സൂര്യാസ്ത മയം വരെ വിൽക്കാൻ പോകുന്ന ഭൂമിയിൽ ചുറ്റിക്കറങ്ങി. അച്ഛൻ നിശ്ശബ്ദനായിരുന്നു. ഒന്നും സംസാരിക്കാനാകുമായിരുന്നില്ല. പക്ഷേ അദ്ദേഹത്തിന്റെ ഉള്ളിലെ കോലാഹലം എനിക്ക് മനസ്സിലാ യിരുന്നു. ഞാൻ കുനിഞ്ഞ് മണ്ണിൽ തൊട്ടു. നിശബ്ദനായി. അച്ഛൻ കാണാതെ… നമ്മുടെ കുട്ടിക്കാലത്തെ കവിതകൾ എഴുതിയ സ്ലേറ്റിന്റെ
പേരാണോ ഭൂമി? അതോ നമ്മുടെ രക്തത്തിന്റെ തിളക്കം ഉള്ള പൂവിന്റെ പേര്?
അടുത്തദിവസം രജിസ്ട്രേഷൻ വരെ പിതാവ് നിശബ്ദനായിരുന്നു. വെറുതെ ആ… ആ… എന്ന് പറഞ്ഞുകൊണ്ടിരുന്നു. അതിഥികളുടെ മുൻപിൽ ഔപചാരികത നിറവേറ്റാൻ കഷ്ടപ്പെടുന്നുണ്ടായിരുന്നു. പൈസ എണ്ണി വാങ്ങി. പിതാവ് രജിസ്ട്രേഷന്റെ കടലാസിൽ ഒപ്പുവച്ചു. ഞാൻ ഭൂമിയല്ല വിൽക്കുന്നത്….
ഹൃദയമാണ്.
സ്വന്തം മാറിൽ നിന്നും മുറിച്ചുകൊണ്ട്.
എവിടെ വീണാണോ എന്റെ കാൽമുട്ടുകൾ.
തൊലിപൊളിഞ്ഞുപോയത് ആ
പൊടിയും രക്തത്തിന്റെ സ്നേഹവും ഞാൻ വിൽക്കുന്നു.
വെള്ളത്തിൽ നനഞ്ഞ
ധാന്യത്തിന്റെ വേരുകളുടെ സുഗന്ധം
ശ്വാസം നഷ്ടപ്പെട്ട്
ഞാൻ മുറിഞ്ഞ മരം പോലെ വീഴുന്നു.
ലോകമാകുന്ന ചന്തയിൽ വിലയില്ലാത്ത
മേഘം പോലെ പെയ്തില്ലാതാകുന്നു.
ഞാൻ ഭൂമിയല്ല വിൽക്കുന്നത്
കണ്ണുകൾ
ജലവും സ്വപ്നങ്ങളും നിറഞ്ഞ എന്റെ രണ്ട് കണ്ണുകൾ.
മകളെ യാത്രയാക്കാൻ ഇനി രണ്ട് നാല് ദിവസം കൂടിയുണ്ട്. പക്ഷേ ഭൂമിയെ വിട്ടുപിരിയൽ ഇന്നാണ്. പിതാവിന്റെ ഉണങ്ങിയ കണ്ണുകളെ ആർക്ക് നോക്കാൻ സാധിക്കും. ആര് കേൾക്കും അദ്ദേഹത്തിന്റെ നിശബ്ദ വിലാപം.
एक नज़र
ആത്മകഥാംശത്തിൽ ഭൂമി വിൽക്കേണ്ടി വരുന്ന ഒരു പിതാവിന്റെ വേദനകൾക്ക് കവിതാരൂപം നൽകിയിരിക്കുന്നു. പിതാവിന് ആ കൃഷിസ്ഥലം വെറും ഭൂമിയല്ല മറിച്ച് സ്വന്തം ഹൃദയത്തിന്റെ ഒരു ഭാഗമാണ്. രജിസ്ട്രേഷന്റെ കടലാ. സിൽ ഒപ്പുവെയ്ക്കുമ്പോൾ പിതാവിന് നനഞ്ഞ മണ്ണിന്റെ ഗന്ധമാണ് ഓർമ്മയിൽ വരുന്നത്.
തൊലിപോയ കാൽമുട്ടിൽ പൊടിയുടേയും രക്തത്തിന്റെയും ഓർമ വരുന്നു. എല്ലാം കച്ചവടക്കണ്ണോടെ കാണുന്ന ഈ ലോകത്തിൽ മൂല്യമില്ലാത്ത മുറിഞ്ഞ് വീണ് മരമായി സ്വയം തോന്നുന്നു. മഴ പെയ്ത് ഇല്ലാതാകുന്ന മേഘം പോലെ താനും ഇല്ലാതായെന്ന് തോന്നുന്നു. ഭൂമി മാത്രമല്ല സ്വപ്നം കാണുന്ന സ്വന്തം കണ്ണുകൾ കൂടി വിൽക്കുന്നുവെന്ന് തോന്നുന്നു.
സ്വന്തം കൃഷിസ്ഥലത്തോട് വളരെയധികം ബന്ധമുള്ള ഒരാളുടെ ഹൃദയവ്യഥ ഇവിടെ ചിത്രീകരിച്ചിരിക്കുന്നു.
Conclusion:
“ज़मीन एक स्लेट का नाम है।” is an inspiring story about the power of hard work and determination. It is a reminder that anyone can achieve their dreams, no matter where they come from.