Anargha Nimisham Summary in Malayalam

Anargha Nimisham is a Malayalam short story by O.V. Vijayan. It was first published in 1975 in the literary magazine Mathrubhumi. The story is set in a small village in Kerala and tells the story of a young man named Unni who is trying to find his place in the world.

The story begins with Unni sitting on a rock, watching the sunset. He is thinking about his life and how he wants to live it. Unni is a sensitive and thoughtful young man. He is always questioning the world around him and trying to find meaning in his life.

Anargha Nimisham Summary in Malayalam

ജീവിതരേഖ : 1908 – ൽ വൈക്കത്ത് തലയോലപ്പറമ്പിൽ ജനിച്ചു. 1994 – ൽ ഈ ബേപ്പൂർ സുൽത്താൻ ബേപ്പൂരിൽ വച്ച് ഇഹലോക വാസത്തിൽ നിന്നും പടച്ച തമ്പുരാന്റെ ഖൽബിലേക്ക് മടങ്ങി. 1982 – ൽ ഇന്ത്യാ ഗവൺമെന്റ് പത്മശ്രീ നൽകി ആദരിച്ചു. ഏറ്റവും അധികം വായിക്കപ്പെടുന്ന മലയാളം എഴുത്തുകാരൻ.

Anargha Nimisham Summary in Malayalam 1
വൈക്കം മുഹമ്മദ് ബഷീർ

ആമുഖം

‘ബഷീറിയൻ സാഹിത്യം’ എന്ന് പിന്നീട് പ്രസിദ്ധി കൊള്ളുന്ന രീതിയിൽ ഒരു സാഹിത്യസരണി, മലയാള സാഹിത്യത്തിൽ പ്രോദ്ഘാടനം ചെയ്യാൻ ആ തൂലികയക്ക് സാധിച്ചു. ഒരു വ്യക്തി കേന്ദ്രീക തമായ സാഹിത്യമാർഗ്ഗങ്ങൾ മലയാളത്തിലെന്നല്ല, ലോകസാഹിത്യത്തിൽ തന്നെ അപൂർവ്വമായിരിക്കും. പൗരാണിക മലയാളസാഹിത്യം പരിശോധിക്കുമ്പോൾ നമുക്കൊരു എഴുത്തച്ഛനെ ദർശിക്കാൻ സാധിക്കും. തന്റേതായ വ്യക്തിപ്രഭാവംകൊണ്ട്, സാഹിത്യ സിദ്ധി കൊണ്ട് ഒരു മഹാസാഹിത്യത്തെ

നയിക്കാൻ കഴിയുക: അവിടെ യാണ് വൈക്കം മുഹമ്മദ് ബഷീർ’ എന്ന സാഹിത്യനായകൻ നമുക്കു മുന്നിൽ ഉയർന്നു നിൽക്കുന്നത്. ബഷീറിൽ നമുക്കു കണ്ടെത്താൻ കഴിയുന്നത് നമ്മുടെ തന്നെ ചേതോവികാരങ്ങളെയാണ്. ഒരിക്കലും പുറത്തു കാണിക്കാൻ കഴിയാതെ മനസ്സിൽ മറച്ചുവെച്ചത്, ബഷീർ നിസ്സങ്കോചം എടുത്ത് പുറത്തേക്കിട്ടു.

നമുക്കുതന്നെ പറയാൻ കഴിയുന്നത് എന്ന രീതി യിൽ അത്ര നിസ്സാരമായി, ലളിതമായി, ബഷീർ അത് വരച്ചിട്ടപ്പോൾ അത്ഭുതത്തോടെ നാം നോക്കിനിന്നു. നിത്യജീവിതത്തിൽ നാം കണ്ടെത്തുന്ന മുഖങ്ങളെ, സംഭവങ്ങ ളെ, അതിതീവ്രമായി എന്നാൽ അനായാസമായി ബഷീർ കോറിയിട്ടപ്പോൾ അത് മല യാളി സമൂഹത്തിന്റെ ഏറ്റവും വലിയ ഗൃഹാതുരയായി തീർന്നു.

ബഷീറിന്റെ ഹാസ്യവും ചിന്തനീയമാണ്. ആഴത്തിൽ ജീവിതത്തെ നോക്കിക്കാണുകയും, ദാർശനികമായി അപഗ്രഥിക്കുകയുമാണ് ബഷീറിന്റെ ഹാസ്യം. ഒരേ സമയം ചിരിപ്പിക്കുന്നതും, ചിന്തോദ്ദീപകവുമാണത്. ജീവിതത്തിന്റെ, ഇരുണ്ട വശങ്ങളെ ബഷീറിയൻ ഹാസ്യം വെളിച്ചത്തേക്കു കൊണ്ടുവന്നു. പട്ടിണി

ഒരു വലിയ ആഘോഷമായി. ഇല്ലായ്മ അതുവരെ മൂടിവെക്കേണ്ട ഒന്നാ യിരുന്നുവെങ്കിൽ ബഷീറിലത്, പുരപ്പുറത്തുനിന്നും വിളിച്ചുക വേണ്ട അനായാസമായ ഒരു യാഥാർത്ഥ്യമായി. ജീവിതത്തിന്റെ എല്ലാ മേഖലകളേയും ഒരേപോലെ, സമചിത്തതയോടെ കാണാൻ, പക്വതയോടെ സമീപിക്കാൻ ബഷീർ ഹാസ്യം മലയാ ളിയെ പഠിപ്പിച്ചു.

‘അനർഘനിമിഷം’ – ബഷീറിന്റെ സാഹിത്യസപര്യയിൽ വേറിട്ടു നിൽക്കുന്നു. ജീവിതത്തിന്റെ താളം ചിലപ്പോഴൊക്കെ നിലച്ചു പോകാവുന്ന അവസ്ഥകൾ ഉണ്ടാകാറുണ്ട്. എപ്പോഴും വെളിപ്പെടുത്താൻ സാധിക്കാത്ത മഹാരഹസ്യമായ നിമിഷം. അതു തീവ്രമായ വേർപാടിന്റെ അനർഘനിമിഷമാണ്. വേദനയുടെ മഹാതീരത്ത് നാം ഒറ്റപ്പെടുന്ന നിമിഷം.

പതിവായ ശൈലിക ളിൽ നിന്നും, രീതികളിൽ നിന്നും ബഷീർ ‘അനർഘനിമിഷ ത്തിൽ വ്യത്യസ്തനാകുന്നു. ആഖ്യാനശൈലിയിലും, പദയോഗങ്ങളിലും ബഷീറിൽ ഏറ്റവും പ്രിയംകരമായ സൂഫി ചൈതന്യത്തിന്റെ സ്വാധീനം കാണാൻ കഴിയുന്നു. അപാരമായ ശാന്തത ഉള്ളിൽ വഹിച്ചുകൊണ്ടാണ്, ഇതിൽ

ബഷീർ സംസാരിക്കുന്നത്. ഏകാ . ന്തതയുടെ ഏറ്റവും കഠിനമായ തിരിച്ചറിവോടെ ഇനി ഒറ്റയ്ക്കാണന്ന യാഥാർത്ഥ്യം; വേർപാടിന്റെ ഏറ്റവും കന പ്പെട്ട മുഹൂർത്തം. ആ തീഷ് ണ മുഹൂർത്തത്തിലേക്ക് ബഷീർ നയെയും കൊണ്ടുപോവുകയാണ്. വേദനയുടെ തീരത്ത് നാം ഒറ്റപ്പെട്ടുപോകുന്ന കഠിനമായ അവസ്ഥ.

അപാരമായ സ്നേഹത്തിന്റെ കരുത്തുറ്റ ഒഴുക്ക് ‘അനർഘനിമിഷത്തിൽ കാണാം. ലൗകികതയുടെ ക്ഷണപ്രഭകളോടല്ല ഇവിടെ ബഷീർ പ്രണയം പ്രഖ്യാപിക്കുന്നത്. അലൗകികമായ, ആത്മീയ അനുഭൂതിതന്നെയാണ് ബഷീറിന്റെ സന്ദേശത്തിന്റെ കാതൽ.

ജീവനും, മരണവും തമ്മിലുള്ള വലിയൊരു മുഖാമുഖം – ‘അനർഘനിമിഷത്തിന്റെ അടിയൊഴുക്കായി നിലനിൽക്കുന്നുണ്ട്. ആഴത്തിലുള്ള തിരിച്ചറിവിന്റെ, ആത്മസാക്ഷാത്ക്കാരത്തിന്റെ അടയാളം കൂടിയാണ് ‘അനർഘനിമിഷം’.

Conclusion:

Anargha Nimisham is a beautifully written and thought-provoking story about the meaning of life. The story is a reminder that the most important thing in life is to live in the present moment.

Leave a Comment