Anukampa is a Sanskrit word that means “compassion” or “empathy.” It is a central concept in many Indian religions, including Buddhism, Hinduism, and Jainism. Anukampa is the ability to understand and share the feelings of another person. It is the desire to help others and to relieve their suffering.
Anukampa Summary in Malayalam
ജീവിതരേഖ: 1856-1928. ഈഴവ സമുദായത്തിൽ ജനിച്ച് അദ്ദേഹം ജാതി വ്യവസ്ഥിതിയെ ചോദ്യം ചെയ്തു. കേരളം കണ്ട ഉത്തമനായ സാമൂഹ്യ പരിഷ്ക്കർത്താവ്, ഗുരു വിദ്യാലയങ്ങളും അവസാനിപ്പിക്കാൻ യത്നിച്ചു. ‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്നത് ഈ സാമൂഹ്യ സ്നേഹിയുടെ വലിയ സ്വപ്നമായിരുന്നു.
ശ്രീനാരായണഗുരു
കാവ്യസംഗ്രഹം
ഉറുമ്പിനുപോലും ഒരു കഷ്ടപ്പാടു വരരുത് എന്നുള്ള ചിന്ത യാൽ, അനുഭാവപൂർണ്ണമായ, ദയാപൂർണ്ണമായ മനസ്സിനാൽ എല്ലായ്പ്പോഴും ഈശ്വരാ നിന്റെ പുണ്യ തേജസ്സിനെ നമിക്കു പോലും മാറാതെ അവിടത്തെ ചിന്തയിൽ മുഴുകാൻ കനിയ ……
കാരുണ്യത്താൽ മനുഷ്യനു സന്തോഷം ലഭിക്കും. കാരുണ്യമില്ലാത്തൊരു ഹൃദയം അവന് ദുഃഖങ്ങളെ സമ്മാനിക്കും. ഇരുട്ടാ കുന്ന അറിവില്ലായ്മ കാരുണ്യത്തെ ഇല്ലാതാക്കും.
നിതാന്തമായ ദുഃഖത്തിനു നമ്മെ കരുവാക്കി മാറ്റും. ഒപ്പം എല്ലാ ദുരിതത്തിനും നമ്മെ ഉപകരണമാക്കി മാറ്റുകയും ചെയ്യും. കാരുണ്യം, ദയ, സഹാനുഭൂതി ഇവ മൂന്നിനും കൂടി നമ്മുടെ ജീവിതത്തിൽ അർത്ഥമുണ്ടാക്കണം. ഇവ മൂന്നും കൂടിയ അർത്ഥവിശേഷണം ഒന്നു തന്നെയാണ് നമ്മുടെ ജീവനക്ഷത്രം.
കാരുണ്യമുള്ളവനാണ് മനുഷ്യനെന്നു മന്ത്രം ഉരുവിടുക. ജീവിതം ശ്രഷ്ഠമാകും. (ജീവനക്ഷത്രമാണ് നമ്മെ സംസാരിക്കുന്ന ഈ സാഗരം (ജീവിതമാകുന്ന കടൽ കടത്തി മോക്ഷ ത്തിലേക്ക് നയിക്കുന്നത്. കാരുണ്യം വറ്റിപ്പോയാൽ നമ്മുടെ ശരീരം വെറും അസ്ഥിയും തോലും, ഞരമ്പുകളും ചേർന്ന നാറുന്ന ഒന്നായി (ശരീരം) മാറും. മരുഭൂമിയിലെ പ്രഹേളികയായ മരീചിക പോലെയും, ഗന്ധമില്ലാത്ത പൂവ് പോലെയും ആ ദേഹം (ആ പുരുഷൻ) ഫലമില്ലാ ത്തതാകും.
ആസ്വാദനം
യുഗപ്രഭാവനും, സാമൂഹിക
പരിഷ്കർത്താവുമായ ശ്രീനാരായ ണഗുരുവിനെ
ഈ കവിതയിലൂടെ അടുത്തറിയുകയാണ്. സാമു
ദായിക, സാമൂഹിക മണ്ഡലങ്ങളിൽ
സൂര്യതേജസ്സോടെ വിളങ്ങി നിന്നിരുന്ന ഗുരുവിന് ഒരു കവിമുഖം കൂടി ഉണ്ടെന്നുള്ളത് തികച്ചും കൗതുകകരമായ കാര്യമാണ്. ഒരു കാലഘട്ടത്തിന്റെ വെളിച്ചമായി രുന്നു ഗുരു. ഇരുട്ടിലാണ്ടു കിടന്ന ഒരു സമൂഹത്തിന് അറിവി ന്റെ, മനഃശ്ശക്തിയുടെ തെളിച്ചം ഗുരു പകർന്നു കൊടുത്തു.
അയിത്തം തുടങ്ങിയ അനാചാരങ്ങൾ കൊടികുത്തി വാണിരുന്ന തന്നെ ക കൈകാര്യം ചെയ്യപ്പെട്ടു. ഏറ്റവും മൃഗീയമായ രീതിയിൽ ജന ങ്ങൾ പരസ്പരം പെരുമാറി. ഒരിക്കലും മാനുഷികമൂല്യങ്ങൾക്ക് വിലകൽപ്പിക്കാതെ, ജാതിക്കോമരങ്ങളായി മാറിയ സവർണ്ണാധിപത്യം അതിന്റെ ഉച്ചസ്ഥായിയിൽ എത്തിയ സമയങ്ങളിലാണ് ശ്രീനാരായണ ഗുരുദേവന്റെ രംഗപ്രവേശം.
മലയാളവർഷം (1856) 1031 ചിങ്ങമാ സത്തിലെ ചതയം നാളിൽ ചെമ്പഴന്തിയിലെ ‘വയൽവാരം വീട്ടിലാണ് ഗുരുദേവൻ ജനിച്ചത്. ആത്മീയ അനുഭൂതിയുടെ സന്താനമായിരുന്നു അദ്ദേഹം അതു കൊണ്ടുതന്നെ എല്ലാ മതങ്ങളുടേയും സാരം ഒന്നുതന്നെ ആണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. മനുഷ്യന്റെ ഉയർച്ചയ്ക്ക് വേണ്ടിയാകണം മതം ഉപകരിക്കേണ്ടതെന്ന് ‘ഗുരു അറിഞ്ഞു.
അതുകൊണ്ടു കൂടിയാണ് മനുഷ്യനെ കേന്ദ്രബിന്ദുവാക്കി ഗുരു മതത്തെ ദർശിച്ചത്. മനുഷ്യന്റെ ഉയർച്ച പ്രധാനമായും നാല് മുഖ ങ്ങളിലൂടെയായിരിക്കണം. ഭൗതികം, ധാർമ്മികം, സംസ്കാരികം, ആത്മീയം – ഈ മുഖങ്ങളുടെ (അവസ്ഥകളുടെ) ഉണർവ്വം, ഉയർച്ചയും ഒരേസമയം ആയിരിക്കണം.
അതു മുൻകൂട്ടി കണ്ടു കൊണ്ടാണ്:
‘മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന സന്ദേശം ഗുരുദേവൻ നൽകിയത്. വർത്തമാനകാല സാഹചര്യ ങ്ങളിൽ, പ്രത്യേകിച്ച് വിഭാഗീയഭാന്ത്, മനുഷ്യരെ ഭ്രാന്തുപിടിപ്പിച്ചു കൊണ്ടിരിക്കുന്നു. ഈ അന്ധതയുടെ കാലത്ത് ഗുരുദേവ സന്ദേ ശങ്ങൾക്ക് വലിയ പ്രസക്തി ഉണ്ട്.
കേരളം എന്ന വളരെ ചെറിയ സംസ്ഥാനത്തിലൊതുങ്ങി ഏറിയ കാലവും ജീവിച്ചെങ്കിലും ഗുരുദേവൻ തന്റെ ജീവിതത്തിലും, വചനങ്ങളിലും കൂടി പകർന്നു തന്നത്, ഏതു കാലത്തിനും, ഏതു രാജ്യത്തിനും (കാ ലദേശാഭാഷാതിവർത്തിയായ) അനുയോജ്യവും, നിത്യവുമായ. നമ്മുടെ മഹത്തായ ആർഷ ഭാരതസം സ്കാരത്തിന്റെ അതിപുരാതനമായ മൂല്യങ്ങൾ, ആ ദർശനങ്ങ ളിൽ
കുടികൊള്ളുന്നതായി കാണാം. ശ്രീനാരായണഗുരു സ്വാമികളുടെ ഏറ്റവും വലിയ സന്ദേശം സ്വന്തം ജീവിതം തന്നെ ആയി രുന്നു. കളങ്കത്തിന്റെ കറ പറ്റാത്ത വിശുദ്ധമായ ജീവിതം ഗുരു നയിച്ചു. സാത്വികഭാവത്തിൽ ഊന്നിയ കർമ്മങ്ങളിൽ വ്യാപരിച്ചു. സ്വജീവിതത്തിൽ ആചരിച്ച ആദർശങ്ങൾ മാത്രം ഉപദേശിച്ചു.
ഒരു സ്പർശം കൊണ്ട് മനുഷ്യരിലെ നല്ല വശങ്ങൾ ഉണർത്താൻ ഗുരു വിന് കഴിഞ്ഞിരുന്നു. തന്റെ ദർശനങ്ങൾ അതിലളിതമായി വിവരിക്കുവാൻ സ്വാമി കൾക്ക് (ഗുരുവിന്) കഴിയുമായിരുന്നു. ഒരു മികച്ച കവിയുടെ അത്തരം സന്ദർഭങ്ങളിൽ കാണാൻ കഴി യും. അങ്ങനെയുള്ള സന്ദർഭങ്ങളൊന്നും തന്നെ അദ്ദേഹം പാഴാക്കിയിരുന്നില്ല. മലയാളം, സംസ്കൃതം, തമിഴ് ഭാഷകളിലായി അനേകം കവിതകൾ അദ്ദേഹം രചിച്ചിട്ടുണ്ട്. സന്ദർ റനീക്കി പുറത്തുവരൽ
ഗുരുവിന്റെ കാവ്യ ലോകം മലയാള കവിതയിൽ ഒരു ഏകാന്തമായ ഗോപുരം പോലെ ഉയർന്നു നിൽക്കുന്നു. ഇഷ്ടദേവതകളെ സംബന്ധിക്കുന്ന കവിതകളാണ് ഗുരു ആദ്യകാലത്ത് രചിച്ചത്. ഗുരു കവി തകളിലെ ഏറ്റവും സവിശേഷമായ ഘടകം കവിതയുടെ അർത്ഥ വും, ശബ്ദവും ഭംഗിയായി ഒത്തുചേർന്ന്, ആസ്വാദകരിൽ ഭക്തി യുടെ
ഉദാത്തമായ ഭാവം സൃഷ്ടിക്കുന്നു എന്നതാണ്. ശ്രീനാരായണഗുരുവിന്റെ അധികമാരും അറിഞ്ഞിട്ടില്ലാത്ത ഈ കാവ്യമുഖത്തിന് പല ഘട്ടങ്ങൾ കണ്ടെത്താൻ കഴിയും. ആദ്യഘട്ടം നേരത്തെ സൂചിപ്പിച്ചപോലെ ദേവതാ സ്തുതികളാണെങ്കിൽ അടു ത്തഘട്ടം ഗുരു, ആത്മീയാനുഭൂതിയുടെ പ്രകാശനങ്ങളായിട്ടാണ് അവതരിപ്പിക്കുന്നത്.
മൂന്നാംഘട്ടത്തിൽ, തത്ത്വജ്ഞാനങ്ങൾ നിറഞ്ഞ ആശയങ്ങളുടെ വലിയൊരു ലോകം തന്നെ ആയിരുന്നു അവ. ഗുരുവിന്റെ കാവ്യരീതിയുടെ ഏറ്റവും വലിയ സവിശേഷത അതി ലടങ്ങിയിരിക്കുന്ന അനായാസമായ രചനാശൈലിയാണ്. ഗുരു പറഞ്ഞു കൊടുക്കുന്നത് ശിഷ്യഗണങ്ങൾ പകർത്തുന്ന രീതിയായി രുന്നു. ഗുരുവിന്റെ കവിതകൾ ആത്മീയാനുഭൂതിയും, ഭൗതിക റിവുകളും ഒരുപോലെ സരളമായി പ്രതിപാദിച്ചു.
കുട്ടിക്കാലത്ത് പശുക്കളെ മേയ്ക്കുവാനായി നടക്കുമ്പോൾ മനസ്സിൽ തോന്നുന്ന വരികൾ ഗുരു അപ്പപ്പോൾ ചൊല്ലുമായിരുന്നു. കവിതകൾ എഴു തിവെക്കുന്ന ശീലം ഗുരുവിന് ഒരിക്കലും ഉണ്ടായിരുന്നില്ല. പാഠഭാഗമായ കവിതയിലും ഗുരു പുലർത്തുന്ന ലാളിത്യവും, അതിലൂടെ
വിളംബരം ചെയ്യുന്ന അസാധാരണ തലത്തിലുള്ള ആദർശ ആദ്യശ്ലോകത്തിൽ തന്നെ ഗുരു മുന്നോട്ടുവെയ്ക്കുന്നത്, ഒരു ഉറു മ്പിനെപോലും നോവിക്കാതെന്ന ഏറ്റവും ലളിതവും, എന്നാൽ ഉത്കൃഷ്ടവും ആയ ആശയമാണ്. ഒരു ഉറുമ്പോളം താഴുക എന്നാൽ അത്രത്തോളം എളിമപ്പെടുക എന്നർത്ഥം.
മനുഷ്യന് എപ്പോഴും ഉയരങ്ങളിലേക്ക് മാത്രമാണവന്റെ ശ്രദ്ധ മുഴുവൻ തനിക്ക് താഴെ ഒരു ലോകമുണ്ടെന്ന സത്യം അവനെപ്പോഴും വിസ്മരിക്കും. സഹജീവികളോടുള്ള കരുണ, പലപ്പോഴും പ്രസംഗത്തിൽ മാത്രം അവശേഷിക്കും. നിത്യജീവിതത്തിൽ, പ്രായോഗികതയിൽ അതിനു വലിയ സ്ഥാനം ലഭിച്ചെന്നു വരില്ല.
തനിച്ചു താഴേക്കു സൂക്ഷിച്ചുനോക്കുമ്പോൾ നമുക്കു കാണാം, നമ്മേക്കാൾ എളിയ വൻ, സഹായം ആവശ്യപ്പെടുന്നവൻ, നരകയാതന അനുഭവിക്കു ന്നവർ… ആ ഒരു കാഴ്ചപ്പാട് ആദ്യമേ മനസ്സിൽ പതിഞ്ഞാലേ, മറ്റൊ രാൾക്ക് കഷ്ടപ്പാട് ഉണ്ടാക്കാതെ ജീവിക്കാൻ കഴിയൂ. തന്നിൽ എളിയവന് കഷ്ടപ്പാട് വരുത്താതെ ജീവിക്കാൻ, മറ്റുള്ളവരെ വേദനിപ്പിക്കാതെ ജീവിക്കാൻ സാധിക്കണം. സാധുപരിപാലനം
ജീവിതവതമാകണം. അതുപോലെതന്നെ പ്രധാനപ്പെട്ടതാണ് ഈശ്വരോന്മുഖമായ ജീവി തവും. ഈശ്വരസമക്ഷത്തിൽ നിന്ന് ഒട്ടുനേരംപോലും വിട്ടു നിൽക്കാതെ, സദാ ഈശ്വരാക്ഷത്തിന് പാത്രീഭവിച്ചുകൊണ്ടുള്ള ഒരു ജീവിതം സാധ്യമാകണമെന്നും ഗുരു ഉപദേശിക്കുന്നു. ചിന്ത കളിൽ എം നേര് ഉണ്ടാകണം എല്ലായ്പ്പോഴും.
കാരുണ്യവൃത്തികൾ ജീവിതത്തിൽ ഒരു വ്രതമായി കരുതിയാൽ അത് നമുക്ക് സന്തോഷം പകർന്നുതരും. “ഉള്ളൂരിന്റെ സുഖം, സുഖം എന്നൊരു കവിത ഇവിടെ ആലോച നാമൃതമാണ്. കസ്തൂരിമാനെപ്പോലെ മനുഷ്യൻ സുഖത്തിന്റെ പിന്നാലെ പായുകയാണ്.
കസ്തൂരിമാനിന് അറിയില്ല, തന്റെ പൊക്കിൾക്കൊടിയിൽ നിന്നാണ്, ഈ സ്വർഗ്ഗീയ സുഗന്ധം ഉത്ഭവിക്കുന്നതെന്ന്, അതെവിടെ നിന്നാണെന്ന് അറിയാതെ, ഓരോ നിമിഷവും ആ മണത്തിന്റെ ഉറവിടമന്വേഷിച്ച് അത് അസ്വസ്ഥമായ അവസ്ഥയിൽ കഴിയുന്നു. ആ തിരിച്ചറിവ് ലഭിക്കാതെ ഈ ലോകത്തു നിന്നും മാഞ്ഞുപോകുന്നു. മനുഷ്യനും അതുപോലെ സുഖമാ ഷിച്ച് നടക്കുന്നു. സുഖം മനുഷ്യന്റെ
ഹൃദയത്തിൽ കുടികൊള്ളുന്ന ഒന്നാണ്. പക്ഷേ അതവന് അറിയില്ല. കാരുണ്യമാർന്ന ഹൃദയത്തോടെ അന്യന് ഉപകാരം ചെയ്യുമ്പോൾ പരോപകാരം പുണ്യം) ആ സുഖം അവൻ അനുഭവിക്കുന്നു). ശ്രീനാരായണഗുരു മുന്നോട്ടു വെക്കുന്ന മനോഹരമായ ആശ യത്തിന്റെ തുടർച്ച തന്നെയാണ് ഉള്ളൂരിന്റെ കവിതയിലും കാണു – വാൻ കഴിയുക.
കരുണ കൊണ്ട് സന്തോഷം ജനിക്കുന്നു കാരുണ്യം അകലുമ്പോൾ, എല്ലാ ദുഃഖങ്ങളും കടന്നുവരുന്നു കാരുണ്യമില്ലാത്ത വരണ്ട് മനസ്സുകളിൽ ദുഃഖം കൂട്ടുകൂടുന്നു. കാരുണ്യത്തെ ഇല്ലാതാക്കുന്നത് അറിവില്ലായ്മ (അജ്ഞാനം) ആകുന്ന ഇരുട്ടാണെന്ന് ഗുരു ഓർമ്മിപ്പിക്കുന്നു. ഈ ഇരുട്ട് പതിയെ പതിയെ നമ്മെ ദുഃഖത്തിന്റേയും, വിപരീത സാഹചര്യ ങ്ങളുടേയും കരുവാക്കി മാറ്റുന്നു.
അജ്ഞതയെ ഗുരു എത്രമാത്രം വെറുത്തു എന്നതിന്റെ നേർസാക്ഷ്യമാണ് വരികൾ. “വിദ്യകൊണ്ട് പ്രബുദ്ധരാവുക” എന്ന ആഹ്വാനം ശ്രീനാരായണ ഗുരു നടത്തിയതിന് പിന്നിൽ ഗുരു ദർശനങ്ങളുടെ സ്വാധീനം എത്രമാത്രമുണ്ടെന്ന് ഇതിലൂടെ മനസ്സിലാക്കാം. ഭൗതികമായും ലൗകിക ജീവിതത്തിലും), ആത്മീയമായും
അറിവിന് വലിയ സ്ഥാനമാണ് ഉളളത്. ഈ ലോകജീവിതത്തിന്റെ ഏറ്റവും വലിയ ചങ്ങലക്കെട്ടാണ് അജ്ഞാനം. അജ്ഞാനം നമ്മ അടിമയാക്കുന്നു. ഒപ്പം ആത്മീയമായ സന്തോഷത്തെയും അകറ്റുന്ന കൂരിരുട്ടായിത്തീരുന്നു. കാരുണ്യവും, അനുകമ്പയും, ദയയും ഇവ മൂന്നുമാണ് മനു ഷ്യനെ ഈ ജീവിത മാകുന്ന കടൽ കടക്കാൻ സഹായിക്കുന്നവയായി (ജീവതാരകം) മാറുന്നത്.
ഈ ജീവിതത്തിന്റെ മറു കര തീർച്ചയായും മോക്ഷമാണ്. മോക്ഷത്തിലേക്കുള്ള പാലമായി ഇവ മൂന്നും വർത്തിക്കുന്നു. ഈ കാരുണ്യസ്പർശമില്ലെങ്കിലോ, മനുഷ്യൻ വെറും നാറുന്ന ശരീരമായിത്തീരും.
കൃമികീടങ്ങൾക്ക് ഭക്ഷണമായി മാറാവുന്ന ഈ നശ്വര ശരീരംകൊണ്ട്, അനശ്വര മായ കാരുണ്യപ്രവൃത്തികളുടെ, ഒരിക്കലും മഹിമ ചോരാത്ത അധ്യായങ്ങൾ രചിക്കാൻ അവനു കഴിയും; കഴിയണം, അവിടെയാണ് അവന്റെ മഹത്വം. ഗുരുവിന്റെ കവിതകളിൽ നിന്ന് തത്ത്വജ്ഞാനത്തിന്റെ ദർശനത്തിന്റെ ഗരിമ മാറ്റിവെച്ചാലും അയത്ന ലളിതമായ രചനാവൈഭവം പൂക്കൾപോലെ ശോഭയേറി നയനാനന്ദകരമായി പൂത്തുനിൽക്കുന്നതുകാണാം.
എന്നാൽ ഒരു കവിയെന്ന രീതിയിൽ വളരെ വിരള മായെ ഗുരു അറിയപ്പെട്ടിരുന്നുള്ളൂ. സാഹിത്യചരിത്രത്തിലും മറ്റും ഒരു പരാമർശത്തിനുപോലും സാധ്യതയും, ഇടവും നൽകിയിട്ടില്ലെങ്കിൽ കൂടി, അദ്ദേഹത്തിന്റെ കവിതകളും, സ്തോത്രങ്ങളും . അനേക രൂപത്തിലും, ഭാവത്തിലുമുള്ള ദർശനകാവ്യങ്ങളാണ്.
ണന്റെ വേറിട്ട മുഖം കവിത്വം തുളുമ്പി നമ്മുടെ മുന്നിൽ നിൽക്കുന്നു. അവരവരുടെ ആരാധനാപാത്രങ്ങളെ മേന്മയുള്ളതിനൊക്കെ അവകാശികളാക്കാനുള്ള അതിരു കടന്ന ആഗ്ര ഹത്തെ മാറ്റിനിർത്തിയാൽ പോലും, നിഷ്പക്ഷമായി വിലയിരു ത്തുന്ന ഏതൊരു വ്യക്തിക്കും, ആ കാവ്യപ്രതിഭയുടെ മാറ്റ് ഉൾക്കൊള്ളാൻ സാധിക്കും.
Conclusion:
Anukampa is a powerful force that can transform our lives and the world around us. When we practice anukampa, we become more compassionate and understanding. We become more likely to help others and to work for social justice. Anukampa is the foundation of a more ethical and just world.