बीरबहूटी (कहानी) Summary in Malayalam 

The story “Beerbahuti” is about two children, Bela and Sahil, who are best friends. They live in a small village in India and go to the same school. They are inseparable and do everything together. This Summary describes the love of two friends.

बीरबहूटी (कहानी) Summary in Malayalam

കാർമേഘങ്ങൾ ഒരു പാട് പെയ്തിരുന്നു. എന്നിട്ടും വളരെയധികം വെള്ളം അവയിൽ അവശേഷിച്ചിരുന്നു. അവ വയലുകളിൽ, കാടുകൾക്ക് മുകളിൽ വ്യാപിച്ചിരുന്നു. ആകാശം മുഴുവൻ മേഘങ്ങൾ നിറഞ്ഞിരുന്നു. മേഘങ്ങളുടെ നിഴലുകളിൽ നനഞ്ഞ കാറ്റ് അങ്ങുമിങ്ങും ചുറ്റിയടിച്ചുകൊണ്ടിരുന്നു.

Must Watch: हताशा से एक व्यक्ति बैठ गया था (टिप्पणी)  Summary in Malayalam 

മരങ്ങ ളുടെ തടികൾക്ക് ഇപ്പോഴും നനവുണ്ടായി രുന്നു. നിലക്കടലയുടെ പച്ചപ്പ് നിറഞ്ഞ വയലു കളിലെ മഞ്ഞപ്പൂക്കൾക്ക് ഇപ്പോഴും നനവുണ്ടാ യിരുന്നു. വയലുകളിൽ ചെറിയ ചെറിയ ബാജ്റ മുളച്ചിരുന്നു. ബാജ്റയുടെ നീണ്ടു മെലിഞ്ഞ ഇലകളിൽ വെള്ളത്തുള്ളികൾ തങ്ങി നിന്നിരുന്നു. മഴക്കാറുകളിൽ കുതിർന്ന വയലുകളിൽ മഴയുടെ പച്ചമണം അലിഞ്ഞു ചേർന്നിരുന്നു.

അവർക്ക് ഇന്ദ്രഗോപങ്ങളെ കാണണ മായിരുന്നു. അതിനാൽ അവർ സ്കൂളിലേക്ക് വീട്ടിൽ നിന്നും അൽപ്പനേരം മുമ്പേ ഇറങ്ങുമാ യിരുന്നു. ടൗണിനോട് ചേർന്ന ഈ വയലുക ളിൽ ഇന്ദ്രഗോപങ്ങളെ തിരയുമായിരുന്നു. ചുവന്ന, മാർദ്ദവമുള്ള, മിനുത്ത ഇന്ദ്രഗോപ ങ്ങൾ. നിലത്ത് ചുറ്റിനടക്കുന്ന രക്തത്തിന്റെ പ്രിയപ്പെട്ട തുള്ളികൾ.

അവരുടെ സ്കൂൾ ബാഗുകൾ പുറത്ത് ചുമന്നിട്ടുണ്ടായിരിക്കും. അവർ പരസ്പരം വളരെ അടുത്ത് ഇരുന്ന്, അല്ല ഇങ്ങനെ പറയേണ്ടി വരും. തികച്ചും അടുത്തിരുന്ന് ഇന്ദ്രഗോപങ്ങളെ തിരയുമായി രുന്നു. അവയെ കാണാൻ അവർ മഴയുടെ മണ മുള്ള തവിട്ടുനിറമുള്ള മണ്ണിൽ ഇരിക്കാറുണ്ടാ യിരുന്നു.

“ബലാ, നോക്കൂ ഈ ഇന്ദ്രഗോപത്തിന്റെ നിറം നിന്റെ റിബൺ പോലെ ചുവപ്പാണ്. സാഹിൽ പറഞ്ഞു.
“നീ എന്തെങ്കിലും കേട്ടോ ബേലേ?” 
“അതെ, കേട്ടു. ഫസ്റ്റ് ബെൽ അടിച്ചു”.
“പക്ഷേ എനിക്ക് പേനയിൽ മഷി നിറ ക്കണം, കടയിൽ നിന്ന്”.

വർഷം 1981. രാജസ്ഥാനിലെ ജയ്പൂരിന ടുത്ത് യാത്രാവാഹനങ്ങളാലും ചരക്കുവണ്ടിക ളാലും നിറഞ്ഞ ഫുലേ കവല, ടൗണിലെ മിക്കവാറും ശൂന്യമായ ഇടുങ്ങിയ തെരുവുകൾ. തെരുവുകളിൽ നിശ്ശബ്ദമായി നിൽക്കുന്ന വൈദ്യുതിക്കാലുകൾ, കാലുകൾക്കിടയിൽ വലിച്ച് കമ്പികളുടെ നിരകൾ. ഈ തെരുവു കളിൽ എവിടെയും കാണപ്പെടുന്ന മാധുര്യമാ ർന്ന മണിയടിക്കുന്ന കാൽനട കച്ചവടക്കാർ.

ഒരു ഇരുണ്ട തെരുവിൽ ആറേഴ് കഴുതക്കുള നടികളുടെ ശബ്ദം. അവയുടെ പിന്നാലെ നടക്കുന്ന ശരീരം മറക്കാത്ത കുശവൻ. ഈ കാഴ്ചകൾക്ക് ഇടയിലൂടെ കടന്നു പോകുന്ന രണ്ട് സ്കൂൾ കുട്ടികൾ-ബേലയും സാഹിലും. അക്കാലത്ത് പേനയിൽ അഞ്ചു പൈസക്ക് മഷി നിറക്കാറായിരുന്നു പതിവ്. സ്റ്റേഷനറി കടക്കാരൻ ഡ്രോപ്പർ കൊണ്ട് മഷി നിറച്ചു കൊടുക്കുമായിരുന്നു.

പേനയിൽ അൽപ്പം മഷി ബാക്കിയു ണ്ടായിരുന്നു. അത് സാഹിൽ നിലത്ത് തൂവി
ക്കളഞ്ഞു. പുതിയ മഷി നിറപ്പിക്കാനായി രണ്ടു പേരും കടയിലെത്തി.
“ഒരു പേന മഷി നിറച്ചു തരൂ.” സാഹി ലിന് മുമ്പേ ബല കച്ചവടക്കാരനോടു പറഞ്ഞു. “മോനേ, മഷിക്കുപ്പി ഇതാ ഇപ്പോൾ കാലിയായതേയുള്ളൂ, ഇനി നാളെയേ കിട്ടാൻ തരമുള്ളൂ”.
“പക്ഷേ ഇവൻ പേനയിലുണ്ടായിരുന്ന മഷി നിലത്ത് കളഞ്ഞു. ബേല പറഞ്ഞു. “മഴക്കോള് കണ്ട് കുടത്തിലെ വെള്ളം കളയ ണ്ടായിരുന്നു. കച്ചവടക്കാരനായ ആ സഹോ ദരൻ പറഞ്ഞു. എന്നിട്ട് ചോദിച്ചു, “ഏത് ക്ലാസിലാ പഠിക്കുന്നത്?”

“അഞ്ചാം ക്ലാസിൽ.” സാഹിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്നത് പാപമാണെന്ന കണക്കെ, മനസ്സ് മടുത്തുകൊണ്ടു പറഞ്ഞു. 
“രണ്ടുപേരും?” കച്ചവടക്കാരനായ സഹോദരൻ പറഞ്ഞു. 
“അതേ രണ്ടുപേരും, ഞങ്ങളുടെ രണ്ടു പേരുടെയും ഡിവിഷനും ഒന്നാണ്- എ. ബേല ഇതെന്തോ വലിയ കാര്യമാണെന്ന മട്ടിൽ, അത്രയും സന്തോഷത്തോടെ പറഞ്ഞു”.

ക്ലാസിൽ രണ്ടു പേരും അടുത്തടുത്താണ് ഇരിക്കാറുണ്ടായിരുന്നത്. നോട്ടുബുക്കിൽ എഴുതുകയാണെങ്കിൽ രണ്ടുപേരും നോട്ടു ബുക്കിൽ എഴുതുമായിരുന്നു. പുസ്തകം

വായിക്കുകയാണെങ്കിൽ രണ്ടു രണ്ടു പേരും പുസ്തകം വായിക്കും. മാത്രമല്ല പാഠവും ഒന്നു തന്നെ പഠിക്കും. സാഹിൽ “തിളങ്ങി 1957-ൽ, ആ വാൾ പഴയതു തന്നെയായിരുന്നു” വായിക്കുകയാണെങ്കിൽ ബേലയും “തിളങ്ങി 1957-ൽ, ആ വാൾ പഴയതു തന്നെയായിരുന്നു വായിക്കുമായിരുന്നു.

ബല ചോദിച്ചാൽ, “ടീച്ചറേ, വെള്ളം കുടിക്കാൻ പോകട്ടെ?” സാഹിലും പറയും “ടീച്ചറെ, വെള്ളം കുടിക്കാൻ പോകട്ടെ?”

ഗണിതാധ്യാപകൻ സുരേന്ദ്രൻ മാഷുടെ പിരീഡ് പി.ഇ.ടിക്ക് ശേഷമായിരുന്നു. കുട്ടി കൾക്ക് അദ്ദേഹത്തെ പേടിയായിരുന്നു. കളി യുടെ പിരീഡ് തീരുന്നതിന് രണ്ടു മിനിറ്റ് മുമ്പ് തന്നെ അവരവരുടെ സീറ്റുകളിൽ വന്നിരിക്കു മായിരുന്നു. സുരേന്ദ്രൻ സാർ ഈ പിരീഡ് നോട്ടുബുക്ക് പരിശോധിക്കുമായിരുന്നു. നേരിയ തെറ്റിന് പോലും കുട്ടികളെ അങ്ങിങ്ങ് തള്ളിയിടുമായിരുന്നു. അല്ലെങ്കിൽ അടിക്കു

മായിരുന്നു. അദ്ദേഹത്തിന്റെ കൈ ചലിക്കാൻ തുടങ്ങിയാൽ നിൽക്കാൻ മറക്കുമായിരുന്നു.

ഒരു ദിവസം സുരേന്ദ്രൻ മാഷ് ബേലയുടെ മുടിയിൽ പിടിച്ചു. ഏത് തെറ്റ് കണ്ടിട്ടാണോ അദ്ദേഹം ബേലയുടെ മുടിക്ക് പിടിച്ച് എറിയാ നിരുന്നത്, അതൊരു തെറ്റല്ലായിരുന്നു. അദ്ദേഹം ബേലയെ വിട്ടു. ബേലയുടെ ഭയചകിതമായ മുഖം കണ്ട് സാഹിൽ വല്ലാതെ പേടി ച്ചിരുന്നു. ബേലയുടെ കാലുകൾ ഇപ്പോഴും വിറച്ചുകൊണ്ടിരിക്കുന്നത് അവൻ കണ്ടു. അവൾ നിന്ന നിൽപ്പിൽ വീണുപോകുമെന്ന് തോന്നി. സുരേന്ദ്രൻ മാഷ് അവളുടെ നോട്ടു ബുക്ക് ഇരിക്കുന്നിടത്തേക്ക് വലിച്ചെറിഞ്ഞ് കൊണ്ട് പറഞ്ഞു, “സീറ്റിൽ പോയിരിക്ക്”.

“ബേലയുടെ മനസ്സ് മടുത്തു, മാഷിന് എന്നെ അടിക്കാമായിരുന്നു, പക്ഷേ സാഹിലിന് മുമ്പിൽ വേണ്ടായിരുന്നു.. അവൾക്ക് സ്വയം സാഹിലിന് മുമ്പിൽ നാണക്കേട് അനുഭവ പ്പെടുന്നുണ്ടായിരുന്നു. കാരണം അവൾ സാഹിലിന്റെ ദൃഷ്ടിയിൽ വളരെ നല്ലവളാ ണെന്ന് അവൾക്ക് അറിയാമായിരുന്നു. അവൾക്ക് അവന്റെ അടുത്ത് വന്നിരുന്നപ്പോൾ അവന്റെ മുഖത്തേക്ക് നോക്കാൻ കഴിഞ്ഞില്ല.

ദീപാവലി അവധിക്ക് ശേഷം സ്കൂൾ തുറന്നപ്പോൾ ബലയുടെ തലയിൽ ഒരു വെളുത്ത ബാൻഡേജ് കെട്ടിയിരുന്നു. ആരൊ ക്കെയോ അവളെ, “കൂയ്യ്, വെള്ളക്കെട്ടേ എന്ന് പറയുന്നുണ്ടായിരുന്നെങ്കിൽ ചിലർ “കൊള്ളക്കാരി രാജ്ഞി’ എന്നും മറ്റു ചിലർ മറ്റെന്തൊക്കെയോ പറഞ്ഞും ദേഷ്യം പിടിപ്പി ക്കുന്നുണ്ടായിരുന്നു.

“ഇതെന്താ പറ്റിയേ ബേലാ?” സാഹിൽ പരിഭ്രമിച്ചുകൊണ്ട് ചോദിച്ചു.
“മേൽക്കൂരയിൽനിന്ന് വീണു ബല ചിരിച്ചുകൊണ്ട് പറഞ്ഞു, “ഒത്തിരി നാളാ യില്ലേ, ഇന്ന് ഗാന്ധി സ്ക്വയറിൽ കളിയുടെ പിരീഡിൽ നമുക്ക് ഞൊണ്ടിക്കളിക്കണം”.
“കളിക്കേണ്ടാ. നിന്റെ തലയിൽ ഇനിയും കൊണ്ടാലോ…?”

“കൊള്ളില്ല” ബേല വാശി പിടിച്ചു. അവർ എപ്പോഴുമെന്ന പോലെ എല്ലാ കുട്ടികളോ ടുമൊപ്പം ഗാന്ധി സ്ക്വയറിലെ മണലിൽ ഞൊണ്ടിക്കളിച്ചു. ഈ കുട്ടികൾ തനിക്കുചുറ്റും കളിക്കുന്നതു കണ്ട് ഗാന്ധി പ്രതിമ മറ്റു സമയ ങ്ങളേക്കാൾ കൂടുതൽ പുഞ്ചിരിക്കുന്നതായി തോന്നിച്ചു.

ഞായറാഴ്ചയായിരുന്നു. സാഹിൽ തന്റെ വീട്ടിൽ ആര്യവേപ്പിന്റെ ശിഖരത്തിൽ പിടിച്ച് ആടുകയായിരുന്നു. അവിചാരിതമായി പൊട്ടിയ സ്കൂളിലെ ഒരാണി കാൽമുട്ടിന് പിന്നിലെ മാംസ പേശിയിൽ തറച്ചു. ഒരിഞ്ച് ആഴത്തിലുള്ള കുഴിയായി. അവനെ സർക്കാരാശുപത്രിയിൽ ബാൻഡേജ് കെട്ടാനായി കൊണ്ടുപോയി. രണ്ടാളുകൾക്ക് മുമ്പിൽ ബല നിൽക്കുന്ന തവൻ കണ്ടു. തലയിൽ ബാൻഡേജ് കെട്ടാൻ വന്നതാണ്.

സ്കൂളിലേക്ക് വരുമ്പോഴും പോകു മ്പോഴും ക്ലാസ് മുറിയിലും കുറേ നാൾ അത്ത രത്തിലുള്ള രണ്ടു കുട്ടികളെ കാണാനായി ഒരാളുടെ തലയിൽ ബാൻഡേജുണ്ടായിരുന്നു. മറ്റെയാളുടെ കാലിലും. വെള്ള ബാൻഡേജ് കെട്ടിയ ഇവരെ എവിടെയും ഒരുമിച്ചായിരുന്നു കാണപ്പെട്ടത്.

അഞ്ചാം ക്ലാസിലെ റിസൽട്ട് വന്നു. രണ്ടു പേരും ആറാം ക്ലാസിലെത്തി. ഈ സ്കൂൾ അഞ്ചാംതരം വരെയെ ഉണ്ടായിരുന്നുള്ളൂ.
“സാഹിലെ ഇനി നീ എവിടെയാ പഠിക്കാാ?” ബല ചോദിച്ചു.
“നീ എവിടെയാ പഠിക്കാാ?” സാഹിൽ ചോദിച്ചു.
“എന്റെ അച്ഛൻ പറഞ്ഞു, എന്നെ സർ ക്കാർ ഗേൾസ് സ്കൂളിലാണ് പഠിപ്പിക്കാ നീയോ?”
“എന്റെ അച്ഛൻ പറഞ്ഞു, എന്നെ സർ ക്കാർ ഗേൾസ് സ്കൂളിലാണ് പഠിപ്പിക്കാ നീയോ?”
“എന്നെ അടുത്ത വർഷം അജ്മീറിൽ അയക്കും. അവിടെയൊരു ഹോസ്റ്റലുണ്ട്, വീട്ടിൽ നിന്നും ദൂരെ അവിടെ ഒറ്റക്ക് കഴിയും.
“അതെന്തിനാ സാഹിലേ?”
“എന്തിനാന്ന് അറിയില്ല.
“അതായത് ഇനി നീ ഫുലേരയിൽ ഉണ്ടാ വില്ല

“ഇല്ല. നിന്റെ മാർക്ക് ലിസ്റ്റ് കാണട്ടെ”.
സാഹിൽ ബലയുടെ മാർക്ക് ലിസ്റ്റ് നോക്കുകയായിരുന്നു, ബേല സാഹിലിന്റെയും. ഇന്ന് അവസാനമായി അവർ പരസ്പരം വസ്തുക്കളിൽ സ്പർശിച്ചു നോക്കുകയാ യിരുന്നു.
“നിന്റെ കണ്ണുകളിൽ കണ്ണുനീർ വരുന്ന തെന്താ ബേലേ?”
“എനിക്കെങ്ങനെ അറിയാ?” ബേല നിറ ഞ്ഞു തുളുമ്പുന്ന കണ്ണുകളോടെ ചിരിച്ചു കൊണ്ട് പറഞ്ഞു.

സാഹിലിന്റെ കണ്ണുകൾ ഇന്ദ്രഗോപ ങ്ങളെപ്പോലെ ചുവപ്പ് നിറമാകാൻ തുടങ്ങി, അതിൽ മഴത്തുള്ളികൾ കണക്കെ വെള്ളം നിറഞ്ഞു. ബേല പറയാൻ തുടങ്ങി, “ഞാൻ നിന്നെയൊന്ന് ദേഷ്യം പിടിപ്പിക്കട്ടെ? സാഹിൽ കരയുന്നേ… സാഹിൽ കരയുന്നേ…”

മഴക്കാലം വരാൻ ഒന്നര മാസം ബാക്കിയു ണ്ടായിരുന്നു. പക്ഷേ, ഇത് മഴക്കാലത്തിനു മുമ്പുള്ള ഒരു മഴദിവസമായിരുന്നു. ആകാ ശത്ത് കാർമേഘങ്ങൾ പരന്നിരുന്നു. പൊടിപട ലങ്ങൾ നിറഞ്ഞ കാറ്റ് വീശുന്നുണ്ടായിരുന്നു. മഴ പെയ്യുന്നുണ്ടായിരുന്നു. ഫുര ടൗണിലെ കാർമേഘാവൃതമായ ഒരു തെരുവിൽ അഞ്ചാം ക്ലാസിൽ നിന്നും ആറിലെത്തിയ ഒരു പെൺ കുട്ടി നടന്നു പോയിക്കൊണ്ടിരുന്നു.

അവളുടെ തവിട്ടു നിറമുള്ള മുടി ഇന്ദ്രഗോപങ്ങളുടെ നിറമുള്ള ചുവന്ന റിബൺ കൊണ്ട് കെട്ടിയി രുന്നു. മറ്റൊരു ദിശയിലേക്ക് പോകുന്ന ഒരു തെരുവിൽ അഞ്ചാം ക്ലാസിൽ നിന്നും ആറി ലെത്തിയ പതിനൊന്ന് വയസ്സുള്ള ഒരാൺകുട്ടി പോകുന്നുണ്ടായിരുന്നു. ഇവന്റെ കാൽമുട്ടിന് പിറകിലെ മാംസപേശിയിൽ ഇന്ദ്രഗോപ ളുടെ നിറമുള്ള ഒരിഞ്ച് നീളമുള്ള മുറിവിന്റെ പാടുണ്ടായിരുന്നു.

Conclusion:

In the end, Bela and Sahil are forced to go their separate ways. Bela goes to a girls’ school in the village, and Sahil is sent to a boarding school in a distant city. They are both heartbroken, but they know that they will always be friends.

Leave a Comment