चाँद और कवि Summary in Malayalam

The poem “चाँद और कवि” (The Moon and the Poet) by Ramdhari Singh Dinkar is a dialogue between the moon and a poet. The moon is a symbol of the old order, while the poet is a symbol of the new order.

The Summary begins with the moon mocking the poet for his dreams and aspirations. The moon tells the poet that he is a fool to think that he can change the world. The moon is content to remain the same, while the poet is restless and always seeking change.

चाँद और कवि Summary in Malayalam

ഛായാവാദി കാവ്യശൈലിയെക്കുറിച്ച് मधुऋतु കവിതയിൽ നാം മനസ്സിലാക്കി. ഛായാവാദി സാഹിത്യം ഭാവനയ്ക്ക് നല്കുന്ന പ്രാധാന്യത്തോട് സാഹിത്യകാരന്മാർ കാലഗതി യിൽ വിയോജിപ്പ് പ്രകടിപ്പിക്കുവാൻ തുടങ്ങി. സാങ്കല്പ്പിക സംഗതികളെക്കാൾ ജീവിതത്തിന്റെ യാഥാർത്ഥ്യങ്ങൾക്ക് പ്രാധാന്യം നല്കണമെന്ന ആദർശം ഇവരിലൂടെ വ്യാപകമാ കുവാൻ തുടങ്ങി.

ഈ ശൈലിയിൽപ്പെട്ട സാഹിത്യകാരന്മാർ പുരോഗമനവാദികളായ സാഹിത്യകാരന്മാർ എന്ന് അറിയ പ്പെടുവാൻ തുടങ്ങി. ഇവരുടെ സാഹിത്യം പുരോഗമനവാദി സാഹിത്യം (प्रगतविाद) എന്ന പേരിൽ അറിയപ്പെട്ടു തുട ങ്ങി. ഛായാവാദത്തേയും പ്രഗതി വാദത്തെയും സമന്വയിപ്പിച്ച കവിയാണ് ദേശഭക്ത കവി എന്ന് സുപ്രസിദ്ധി നേടിയ രാംധാരി സിംഗ് ദിൻകർ,

രാംധാരിസിംഗ് ദിൻകർ: 1908 സെപ്തംബർ 23 -ാം തിയ്യതി ബീഹാറിലെ സിമറിയായിൽ ജനിച്ച് 1974 ഏപ്രിൽ 24 ന് അന്തരിച്ച രാംധാരി സിംഗ് ദിൻകർ ഇന്ത്യൻ സാഹി ത്യത്തിലെ പ്രമുഖ ദേശഭക്തി കവിയാണ്, ഭാരതീയ പൈത്യ കുത്തിന്റെ വലിയ ആരാധകനുമാണ് ദിൻകർജി. ദിൻകർജി യുടെ സുപ്രസിദ്ധമായ കാവ്യങ്ങൾ

(महाकाव्य), उर्वसी,रेणुका, परसुराम की प्रतीक्षा നീ പറ തുടങ്ങിയവയാണ്. സുപ്രസിദ്ധനായ ഒരു ലേഖകനും കൂടിയാ യി രുന്നു ദിൻകർജി |संस्कृत के चार अध्याय ദിൻകർജിയുടെ സുപ്രസിദ്ധമായ ലേഖന സമാഹാരമാണ്. ദിൻകർജിയുടെ “ഉർവ്വശി കാവ്യത്തിന് 1972 ൽ ഇഞാന പീഠ പുരസ്കാരം ലഭിക്കുകയുണ്ടായിട്ടുണ്ട്. സാഹിത്യത്തെയും സംസ്കാരത്തെയും കുറിച്ച് ഗൗരവമായി പഠിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്ത ദിൻകർജി ഛായാവാദത്തിൽ നിന്ന് പുരോഗമന സാഹിത്യ ശൈലിയി ലേക്കും, പുരോഗമന സാഹിത്യത്തിൽ നിന്ന് ദേശഭക്തി സംബന്ധിയായ സാഹിത്യശൈലിയിലേക്കും മുന്നേറിയ ഒരു മഹാസാഹിത്യകാരനാണ്,

ജനശക്തിയുടെ പ്രവാചകനും, പ്രോത്സാഹകനും ആയി ത്തീർന്ന ദിൻകർജിയുടെ സാഹിത്യഭാഷ വളരെ ഓജസ്സും, പൗരുഷത്വവും, ആവേശവും നല്കുന്നതാണ്. അദ്ദേഹ ത്തിന്റെ രചനകളിൽ പ്രണയവും വിപ്ലവവും ഒരുപോലെ സമന്വയിപ്പിച്ചിട്ടുണ്ട്, മായാവാദവും, പ്രഗതിവാദവും, ദേശ ഭക്തിയും സംയോജിപ്പിച്ചുകൊണ്ട് രചനകൾ നടത്തിയ ദിൻകർജിക്ക് വളരെയേറെ വായനക്കാരായ ആരാധകരെ സമ്പാദിച്ചെടുക്കുവാൻ സാധിച്ചു

എന്നുള്ളത് മഹത്തരമായ ഒരു കാര്യമാണ്. ഛായാവാദത്തിന്റെ കേവലമായ സാങ്കല്പിക ലോകത്തിന പുറത്ത് കാവ്യത്തെ നിത്യജീവിതവുമായി ബന്ധപ്പെടുത്തി യാഥാർത്ഥ്യങ്ങളുടെ തലത്തിലേക്ക് കൊണ്ടുവരുന്നതിൽ ദിൻകർജി വിജയിച്ചു എന്നുള്ളതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ വിശിഷ്ടത. കവികളുടെ ഭാവനയ്ക്കും, സങ്കല്പങ്ങൾക്കും അർത്ഥമു ണ്ടെന്നും, അവയെ മനുഷ്യന്റെ യഥാർത്ഥ ജീവിതവുമായി ബന്ധപ്പെടുത്താവുന്നതാണെന്നും चाँद और कवि ന് കവിത യിലൂടെ ദിൻകർജി സ്ഥാപിച്ചെടുക്കുന്നു.

സാഹിത്യകാര ന്മാരുടെ പ്രത്യേകിച്ച്, കവികളുടെ യും കലാകാരന്മാരു ടെയും സ്വപ്നങ്ങളും, ഭാവനക ളും, സങ്കല്പങ്ങളുമാണ് ഭാവിയിൽ യഥാർത്ഥരൂപം സ്വീകരിക്കുന്നതെന്നും അതു കൊണ്ട് ഭാവനകളു ടെയും സ്വപ്നങ്ങളുടെയും അടിസ്ഥാ നത്തിന്മേലാ ണ് മനുഷ്യജീവിതത്തിന്റെ ഭാവി പടുത്തു യർ ത്തു ന്ന തെന്നും ഈ കവി ത യി ലൂടെ ദിൻകർ ജി സമർത്ഥിക്കുന്നു. ഉദാഹരണത്തിന് വാത്മീകിയു ടെ രാമാ യണത്തിലെ സീതാപഹരണവുമായി ബന്ധപ്പെട്ട് പുഷ്പക വിമാനം ഭാവിയിൽ യാഥാർ ത്ഥ്യമായി.

കവിതാസാരം: ആകാശത്തുനിന്ന് ചന്ദ്രൻ രാത്രിയിൽ കവി യോട് ഇങ്ങനെ പറയുന്നു മനുഷ്യൻ ഒരു വിചിത്ര ജീവി യാണ്? അവൻ സ്വയം പ്രശ്നങ്ങളുടെ ഊരാകുടുക്കുകൾ സൃഷ്ടിച്ച്, അതിൽ കുടുങ്ങികിടന്ന് അസ്വസ്ഥനാകുകയും ഉറക്കവും ഉന്മേഷവും നഷ്ടപ്പെടുത്തുന്നവനുമാണ്. ഈ ലോക ത്തിലെ ഏറ്റവും പുരാതന സൃഷ്ടികളിൽ ഒന്നാണ് താനെന്ന് കവിയോട് അഹങ്കാരത്തോടെ ചന്ദ്രൻ പറയുന്നു.

ആദിമനുഷ്യനായ മനുവിന്റെ ജനനവും മര ണവും ചന്ദ്രൻ കണ്ടിട്ടുണ്ടത! (എന്നുവെച്ചാൽ, മനുഷ്യസ ഷ്ടിക്കു മുമ്പേ, ചന്ദ്രൻ സ്യഷ്ടിക്കപ്പെട്ടിരുന്നു എന്ന് സാരം), ചന്ദ്രന്റെ അഭിപ്രായത്തിൽ വെറും സ്വപ്നലോക ത്തിലും, ഭാവനാ സൃഷ്ടികളിലും ജീവിക്കുന്ന കവി സ്ഥിര ബുദ്ധി നഷ്ടപ്പെട്ടവനാണ്.

ചന്ദ്രൻ പറയുന്നു: ഭാവനയിൽ കാണുന്ന സ്വപ്നങ്ങളെ യാഥാർത്ഥ്യങ്ങളാക്കി മാറ്റി ഈ ലോകത്തിൽ വലിയ പരിവർത്തനങ്ങൾ ഉണ്ടാക്കു വാൻ ശ്രമിക്കുന്ന കവിയെപോലുളള ഉന്മാദാവസ്ഥ യ്ക്ക് അടിമപ്പെട്ട അനേകരെ ചന്ദ്രന് പരിചയമുണ്ട ! വാസ്തവത്തിൽ സ്വപ്നജീവിയായ കവിയെ ചന്ദ്രൻ ഇവിടെ വളരെ വില കുറഞ്ഞവനായി സ്ഥാപിച്ചുകൊണ്ട് പരിഹസിക്കുകയാണ്,

മനുഷ്യന്റെ സ്വപ്നങ്ങളെ ചന്ദൻ ജലകുമിളകളോടാ ണ് തുലനം ചെയ്യുന്നത്. ജലകുമിളകൾ ക്ഷണനേ രംകൊണ്ട് ജന്മമെടുക്കുകയും, പെട്ടെന്ന് തന്നെ പൊട്ടിതകർന്ന് പോകുകയും ചെയ്യുന്നു. ഇത് പോലെതന്നെ യാണ് പരി വർത്തനത്തിനായിട്ടുളള മനുഷ്യന്റെ സ്വപ്നങ്ങ ൾ എന്ന് പറഞ്ഞ് കവിയെ ചന്ദ്രൻ പരിഹസിക്കുന്നു.

എന്നിരുന്നാ ലും, ചന്ദ്രന്റെ സങ്കല്പത്തിൽ മനുഷ്യൻ അനുഗ്രഹീതനും, ഭാഗ്യവാനുമാണ്. കാരണം മനുഷ്യൻ ജലകുമിളക ളാകുന്ന സ്വപ്നങ്ങളുമായി കളിച്ചുരസിച്ച് കവിത സൃഷ്ടിക്കുന്നു! (ഇവിടെയും കവിയെ ചന്ദ്രൻ പരിഹസിക്കുക യാണ്. യാഥാർത്ഥ്യങ്ങളാകുവാൻ ഒരു സാധ്യതയും ഇല്ലാത്ത ഭാവ നകൾക്കൊണ്ട് കവിൽ കുറിക്കുന്ന കവിയുടെ നേരമ്പോ ക്കിനെയാണ് ഇവിടെ ചന്ദ്രൻ പരിഹസിക്കുന്നത്.

ചന്ദ്രന്റെ വ്യംഗ്യധ്വനികളും, പരിഹാസങ്ങളും കേട്ട് കവി മിണ്ടാതിരിക്കുമ്പോൾ, കവിയുടെ ഉള്ളിലെ കാവ്യചേതന (കാ വ്യരചനാസിദ്ധി, കവിതി ചന്ദ്രനോട് പ്രത്യുത്തരങ്ങൾ പറയു വാൻ തുടങ്ങി, കാവ്യ തന പറഞ്ഞു: അല്ലയോ ചന്ദ്രാ! നീയൊന്ന് സൂക്ഷിച്ച് വീണ്ടും നോക്കു… എന്നെ നിനക്ക് പരി ചയമുണ്ടോ? എന്റെ സ്വപ്നങ്ങൾ ജലത്തിലെ കുമിളകളാണ് എന്നാണോ നീ മനസ്സിലാക്കിയിരി ക്കുന്നത്? ഈ കുമിളക ളിലെ ജലത്തിൽ സ്ഥിതി

ചെയ്യുന്ന അഗ്നിയെ നീ തിരിച്ചറി യാത്തത് എന്തുകൊണ്ടാണ്? ഇവിടെ കവിതയുടെ ശക്തി യെക്കുറിച്ചുളള സ്പഷ്ടമായ സൂചന ദിനകർജി നല ന്നു. കവിയുടെ സ്വപ്നങ്ങളിൽ പരിവർത്തനത്തി ന്റെ അഗ്നി സ്ഫുല്ലിംഗങ്ങൾ ഉണ്ടെന്ന് കവി ഇവിടെ സമർത്ഥിക്കുന്നു. ചന്ദ്രനെ കാവ്യചേതന വെല്ലുവിളിച്ചുകൊണ്ട് തുടർന്ന് പറഞ്ഞു: ഞാൻ സ്വപ്നങ്ങളിൽ മാത്രം വിശ്വസിക്കുന്നില്ല. എന്റെ സ്വപ്നങ്ങളെ എന്റെ ചിന്താവിചാരങ്ങളുടെ അഗ്നി യിൽ ഉരുക്കിയുരുക്കി അവയെ കാരിരുമ്പാക്കി മാറ്റിയെ ടുക്കുവാൻ എനിക്ക് ശക്തിയുണ്ട്.

ആ കാരിരുമ്പുകൊണ്ട് പുതിയ പുതിയ നിർമ്മാണങ്ങൾക്ക് ബലവത്തായ മൂലക്ക ലും, ദൃഢമായ ചുമരുകളും സ്ഥാപിക്കുവാൻ എനിക്ക് സാധിക്കും (സമൂഹത്തിലെ വലിയ മാറ്റങ്ങൾക്കും, പുതിയ കണ്ടുപിടുത്തങ്ങൾക്കും എഴുത്തുകാരന്റെ തൂലികക്ക് വഴി യൊരുക്കുവാൻ സാധിക്കുമെന്ന് ദിനകർജി ഇവിടെ സ്പഷ്ടമാക്കുന്നു).

കാവ്യഭാവന വീണ്ടുപറയുന്നു: അല്ലയോ ചന്ദ്രാ! നീ ഇപ്പോൾ കാണുന്നത് ജനിച്ച് മരിച്ചുപോയ ആ പഴയ മനുഷ്യനായ മനുവിനെയല്ല. ആ മനുവിന്റെ പുത്രനായ പുതിയ മനുഷ്യ നെയാണ് നീ ഇവിടെ കാണുന്നത്. ഈ പുതിയ മനുഷ്യന്റെ സ്വപ്നങ്ങൾക്ക് നാവുകളുണ്ട്. ആ നാവുകൾക്ക് വലിയ ശക്തിയും

മൂർച്ചയുമുണ്ട്. അവന്റെ വിചാരങ്ങളിൽ അസ ങ്ങളുണ്ട്. അവന്റെ സ്വപ്നങ്ങളുടെ കൈകളിൽ മൂർച്ചയേ റിയ വാളും ഉണ്ട്, കവിതകളിൽ പഴയതിനെ വെട്ടിമാറ്റി നശി ഷിച്ച് പുതിയ പരിവർത്തനങ്ങൾക്ക് വഴിയൊരുക്കുവാനു ഉള്ള ശക്തിയുണ്ടെന്ന് ദിനകർജി ഇവിടെ സമർത്ഥിക്കു ന്നു. കവി ഭാവനകളിലുളള സ്വപ്നങ്ങൾ പുതുയുഗ സൃഷ്ടി യുടെ കാഹള ധ്വനികളാണെന്ന് കവി സ്ഥാപിക്കുകയും ചെയ്യുന്നു.

ചന്ദ്രനെ വീണ്ടും വെല്ലുവിളിച്ചുകൊണ്ട് കാവ്യചേ തന പറ യുന്നു; ചന്ദ്രാ! സ്വർഗ്ഗ സമാട്ടിനോട് നീ പോയി പറയു… ഞങ്ങൾ കവികൾ ഞങ്ങളുടെ സ്വപ്നങ്ങളുമായി എന്നും ആകാശത്തേയ്ക്ക് കയറികൊണ്ടിരിക്കുന്നവരാണ്… സ്വർ സാമാട്ടി നെ കീഴടക്കുവാൻ ഞങ്ങളുടെ സ്വപ്നങ്ങൾ ക്ക് സാധിക്കും.

സ്വർഗത്തിലേക്ക് മുന്നേറി കൊണ്ടിരിക്കുന്ന ഞങ്ങൾ സ്വപ്നജീവികളെ തടയുവാൻ കരുത്തും തന്റേ ടവും ഉണ്ടെങ്കിൽ ഒരു കൈ നോക്കുവാൻ സ്വർഗ്ഗ സമാട്ടി നോട് പോയി പറയുന്നു. (പുരോഗമന ആഗ്രഹവും, പരി വർത്തന മോഹവും വഴിയായി മനുഷ്യന്റെ ഉളളിൽ ഉടലെ ടു ക്കുന്ന ഗുണ പരമായ ക്രിയാത്മക ശക്തിയ്ക്ക് വിരുദ്ധമായി നില്ക്കുന്ന പിൻതിരിപ്പൻ പാരമ്പര്യ ശക്തിക ളെയാണ് സ്വർഗ്ഗ സമാട്ട് എന്ന് കവി

വിളിക്കുന്നത്. പരിവർത്തനങ്ങൾക്ക് വിധേയമാകാൻ വിസമ്മതിക്കുന്ന എല്ലാ പിൻതിരിപ്പൻ പാരമ്പര്യങ്ങളേയും തകർത്ത് സ്വപ്നഭാവന കളെ യാഥാർത്ഥ്യങ്ങളാക്കി മാറ്റി മനുഷ്യ സമൂഹത്തിന് എഴു ത്തുകാരന്റെ തൂലിക വിപ്ലവാത്മ ക ര മായ മുന്നേറ്റം നടത്തുവാനുള്ള ശക്തി നല്കും എന്ന് കവി ഇവിടെ സ്ഥാപിക്കുന്നു കവിതയിൽ ചന്ദ്രൻ പരിവർത്തനങ്ങൾക്ക് വിധേയമാകു വാൻ വിസമ്മതിക്കുന്ന ഉപയോഗശൂന്യമായ പാരമ്പര്യങ്ങ ളുടെ പ്രതീകവും, പ്രതിനിധിയും, വക്താവുമാണ്. മാറ്റത്തിന് വേണ്ടി നിലകൊളളുന്ന ജനജീവിത മനഃസാക്ഷിയുടെ പ്രതീ കമാണ് കവിയും.

കവിയുടെ കാവ്യഭാവനയും. മനുഷ്യന്റെ സ്വപ്നങ്ങളെ ആർക്കും തടയാനാവില്ല എന്ന് കവി ഇവിടെ കവിതയിൽ സമർത്ഥിക്കുന്നു. സ്വപ്നലോക ത്തിലും, ഭാവനാലോകത്തിലും മാത്രം ജീവിക്കാതെ സ്വപ്ന ങ്ങളെ യാഥാർഥ്യങ്ങളാക്കി മാറ്റി ജീവിതവിജയത്തിൽ എത്തിച്ചേരുവാൻ കവി നമ്മെ പ്രേരിപ്പിക്കുന്നു. കവിത യുടെ ശക്തി അപാരമാണെന്ന് കവിതയിലൂടെ കവി ഇവിടെ സമർത്ഥിക്കുന്നു. കവിയുടെ തൂലികക്ക് വാളിനെ ക്കാൾ മൂർച്ചയുണ്ട് എന്ന് കവി സ്ഥാപിക്കുന്നു. ലോകത്തിൽ എത്രയോ വലിയ മാറ്റങ്ങൾക്ക്

എഴുത്തുകാരന്റെ തൂലിക കാരണം തീർത്തിരിക്കു ന്നു! വാസ്തവത്തിൽ രണ്ടു കവിത ദിൻകർജിയുടെ ഒരു ആത്മാവലോകനം അഥവാ സ്വയം വിലയിരുത്തൽ എന്ന തുപോലെ മനസ്സിലാക്കാം, കവിതയുടെ ഒന്നാമത്തെ ഖണ്ഡികയിൽ നാം വായിക്കുന്നു! ദിൻകർജി തന്റെ സാഹിത്യസേവന ത്തിൽ അർത്ഥമില്ലാത്ത ഒരു തത്വശാസ്ത്രത്തിലും കുടുങ്ങി കിടക്കുന്നവനല്ല എന്ന് ഇവിടെ സ്വയ മായി നമ്മെ പരിചയപ്പെടുത്തുന്നു.

ഛായാവാദത്തിന്റെ ഭാവ നാലോകത്തിനും, അതിലെ ഭാവനകൾക്കും അർത്ഥമുണ്ടെന്ന് മായാവാദത്തിന്റെ വിമർശകരോട് di 31 ന് കവിത യിലുടെ ദിൻകർജി പറയുന്നു. ഛായാവാദി കവികൾക്ക് ചന്ദ്രൻ വെറുമൊരു ഭാവനാസഹാ ജിയും സൃഷ്ടിയുമാണ്. എന്നാൽ, ദിൻകർജി ഇവിടെ ചന്ദ്ര നിലുടെ യഥാർത്ഥ ലോകത്തെ കുറിച്ച് നമ്മെ മനസ്സിലാക്കി പ്പിക്കുന്നു.

മായാവാദത്തിൽ നിന്നുകൊണ്ട്, അതിനെ ശുദ്ധീകരിക്കുന്ന ദിൻകർജിയുടെ സാഹിത്യപ്രക്രിയയെ യാണ് നാമിവിടെ ദർശിക്കുന്നത്. മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ പറഞ്ഞു: എനിക്ക് ഒരു സ്വപ്നമുണ്ട്. മനുഷ്യർ ഭൂമിയിൽ എല്ലാവരും സഹോദരങ്ങ ളെപ്പോലെ ജീവിക്കുന്ന ഒരു നാൾ വരും എന്ന സ്വപ്നം.

ഈ കവിതയിലും ദിൻകർജി സ്വപ്നത്തെക്കുറിച്ച് പരാ മർശിച്ചുകൊണ്ട്, സ്വപ്നങ്ങളിലൂടെ യഥാർത്ഥലോ കത്തിൽ എത്തിചേരുവാനുള്ള യതത്തിന് മനുഷ്യ നെ ആഹ്വാനം ചെയ്യുന്നു. ചന്ദ്രനോട് കവി പറയുന്നു: നീ പോയി സ്വർഗ്ഗത്തിലെ ചരക വർത്തിയോട് ഈ കാര്യങ്ങൾ പറയുക. എന്നുവെ ച്ചാൽ, ചന്ദ്ര നെക്കാൾ ഉയരത്തിലാണ് സ്വർഗ്ഗചക വർത്തിയെന്ന് കവി ചന്ദ്രനെ മനസ്സിലാക്കിപ്പിക്കുന്നു.

മനുഷ്യന്റെ മാഹാത്മ്യവും, മനുഷ്യന്റെ സ്വപ്നങ്ങളുടെ പ്രാധാന്യവും കവി ഇവിടെ ഉയർത്തി കാണിച്ചിരിക്കുന്നു. ഉപയോഗപ്രദമല്ലാത്ത പാരമ്പ ര്യങ്ങൾ ഇന്ന് ചന്ദ്രനെക്കാളും ഉയരത്തിൽ പ്രതിഷ്ഠിക്കപ്പെട്ട് അവസ്ഥയിൽ ആണെന്ന് കവി ഇവിടെ സൂചിപ്പിക്കുന്നു. മഹാകവി ജയദേവന്റെ ഗീതഗോവിന്ദത്തിൽ ശ്രീകൃഷ്ണ രാധാമാരുടെ ബാല്യകാലം ചിലവഴിച്ച യമുനാപുളിനം (വ്യ ന്ദാവനം) വളരെ ശ്രദ്ധേയമാണ്.

ഇതുപോലെ തന്നെയാണ് ഭാരതീയ പുരാണങ്ങളിലുള്ള പ്രമദവനം എന്ന സാങ്കല്പി ക സ്ഥ ല വും, പുരുഷ ന്മാർക്ക് പ്രവേ ശ ന മി ല്ലാത്ത, സ്ത്രീകൾക്ക് സ്വര്യമായി സഞ്ചരിക്കുവാനും കളിച്ചു രസിച്ചുല്ലസിക്കുവാനുമുള്ള സ്ഥലമാണ് പ്രമദവനം. യമു നാപുളിനത്തെ ഇന്നത്തെ കുട്ടികളുടെ പാർക്ക് എന്നതായി മനസ്സിലാക്കാം.

പ്രമദവനം ഇന്ന് പലയിടത്തും ലേഡീസ് ഓൺലിയായി പുനർജനിക്കുന്നു. വൃന്ദാവനവും, പ്രമദവ നവുമൊക്കെ കവികളുടെ സ്വപ്ന സാങ്കല്പിക ലോകങ്ങ ൾ ആയിരുന്നുവെങ്കിലും അവയൊക്കെ ഇന്ന് നിത്യജീവി തത്തിന്റെ ഭാഗങ്ങളും അവസ്ഥകളുമായി തീർന്നിരിക്കുന്നു.

രാമായണ ത്തിലെ സീതാപഹരണവുമായി ബന്ധപ്പെട്ട പുഷ്പകവിമാനം ഇന്ന് വിവിധയിനങ്ങ ളിലുള്ള വിമാനങ്ങ ളായി യാഥാർത്ഥ്യലോകത്തി ലേക്ക് കടന്നുവന്നിരിക്കുന്നു. ഇത്തരം സംഗതിക ളെയൊക്കെ സൂചിപ്പിച്ചുകൊണ്ടാകാം കവിയുടെ സ്വപ്നങ്ങൾക്ക് യാഥാർത്ഥ്യങ്ങളായി തീരുവാ നുള്ള സാധ്യത തീർച്ചയായും ഉണ്ട് എന്ന് ദിൻകർജി ജ കവിതയിൽ സമർത്ഥിക്കുന്നത്,

ആധുനിക മനശാസ്ത്രത്തിന്റെ പിതാവായ ഫായിഡിന്റെ എന്നീ ആദർശങ്ങളും ദിൻകർജി കവിതയിൽ ഉൾപ്പെടുത്തിയിട്ടുള്ളതായി വേണമെങ്കിൽ വ്യാഖ്യാനിച്ചു മനസ്സിലാക്കാം. തത്വങ്ങൾ ജീവി തത്തെ ആസക്തിയോടെ നുകരൂ, ജീവിതാനുരാഗ ത്തിൽ ജീവിക്കു എന്നീ ആദർശങ്ങളെ

പ്രോത്സാഹിപ്പിക്കുന്നു. ദിൻകർജി കവിതയിൽ ജീവിതത്തോടുള്ള ആകർഷണം, തായ്പര്യം എന്നിവക്ക് പ്രാധാന്യം നല്കിയിരിക്കുന്നു, അതുകൊണ്ട് ജീവിതസ്വപ്നങ്ങൾക്ക് തീക്ഷണതയു ണ്ട്. ജീവിതസ്വപ്നങ്ങളോടുകൂടെ സ്വർഗ്ഗത്തിലേക്ക് മുന്നേ റുന്നവരാണ് മനുഷ്യർ എന്നൊക്കെ ആ കവിത യിൽ ദിൻകർജി പറഞ്ഞിരിക്കുന്നു.

ഭാരത ത്തിന്റെ മുൻ രാഷ്ട്രപതി യായിരുന്ന അബ്ദുൾ കലാംജി പറഞ്ഞു: മഹത്തായ സ്വപ്നങ്ങൾ കാണുന്ന വ രുടെ സ്വപ്നങ്ങൾ എന്നും പൂർത്തീകരിക്കപ്പെടു ന്നു. ദിൻകർജിയുടെ കവിതയിൽ സ്വപ്നനിറവേറ ലിന് വലിയ പ്രാധാന്യം നല്കിയിരിക്കുന്നു.

Conclusion

The poem “चाँद और कवि” is a call to action. It is a reminder that we should never give up on our dreams, no matter how difficult they may seem. The poem also suggests that the old order must be challenged in order for the new order to emerge.

Leave a Comment