आनंद की फूलझडियाँ Summary in Malayalam

The collection of short stories आनंद की फूलझडियाँ (Flowers of Joy) by C.V. Balakrishnan is a classic of Malayalam literature. It was first published in 1963 and has been translated into several languages, including English.

The Summary in आनंद की फूलझडियाँ are set in Kerala, India, and they explore the lives of ordinary people. Balakrishnan’s characters are often poor and marginalized, but they are also full of hope and resilience.

आनंद की फूलझडियाँ Summary in Malayalam

ത്യാഗപൂർണ്ണമായ മനസ്സോടെ മറ്റുളളവർക്ക് പരസ്നേഹം ചെയ്തുകൊണ്ട് ജീവിക്കുക എന്നത് വളരെ മഹനീയമായ കാര്യമാണ്. സ്നേഹം തുളുമ്പുന്ന സംസാര ശൈലിയും മധുര ഭാഷണവുമൊക്കെ ഔഷധ സമാനമാണ്. അത് മറ്റു ളളവർക്ക് സന്തോഷം നല്കുന്നു. മറ്റുളളവരുടെ മനസ്സുകളിൽ ആനന്ദ ത്തിന്റെ പൂത്തിരികൾ തെളിയുവാൻ കാരണം തീർക്കുന്നു.

നമ്മുടെ സ്വാർത്ഥതയെ വെടിഞ്ഞ് പരനന്മയെ ലക്ഷ്യമാക്കി ജീവിക്കേണ്ടതിന്റെ ആവശ്യക ത അനുസ്മരിപ്പിക്കുന്ന ലേഖനമാണ് आनंद की फूलझडियाँ പണ്ടു നമ്മുടെ പാഠ പുസ്തകത്തിൽ ഉൾപ്പെടു ത്തിയിട്ടുളള ഒരേയൊരു ലേഖനമാണ് आनंद की फूलझडियाँ।

ഒരു ഭാഷയിലെ സാഹിത്യത്തിന് രൂപവും ഘടനയും നല്കു ന്നതിൽ ലേഖന സാഹിത്യത്തിന് വലിയ പ്രാധാന്യം ഉണ്ട്. ഹിന്ദി സാഹിത്യത്തിലും ലേഖന സാഹിത്യം വളരെ പ്രശസ്തമാണ്.

അനന്ത് ഗോപാൽ വഡെ: 1911- ൽ ജനിച്ച്, 1979- ൽ അന്തരിച്ച ശൈവഡെജിയുടെ പ്രമുഖരചനകൾ സീറ, विशागीत, ज्वालामुखी, मंगला തുട ങ്ങിയവയാണ്.

അഹിന്ദി ഭാഷാ ലേഖകൻ ആയിരുന്നുവെങ്കിലും, ഹിന്ദി ഭാഷയ്ക്ക് ലോകവേദികളിൽ സ്ഥാനം നേടി കൊടുക്കുന്ന തിൽ

ശൈവഡെജി വലിയ സംഭാവനകളും സേവനങ്ങളും നല്കിയിട്ടുണ്ട്. ഒന്നാം വിശ്വഹിന്ദി സാഹിത്യ സമ്മേളന ത്തിന്റെ സെക്രട്ടറിയായിരുന്നു ശൈവഡെജി.

ലേഖനസാരം: മനുഷ്യ ജീവിത ത്തെ ക്കുറിച്ച് ക വ ഡെജിയുടെ വളരെ നല്ല കാഴ്ചപ്പാടുകൾ आनंद की फूलझडियाँ ലേഖനത്തിൽ നാം പരിചയപ്പെടുന്നു.

അഞ്ച് സംഭവങ്ങളെ ലേഖനത്തിൽ പരാമർശിച്ചുകൊണ്ട്, അവ യുമായി ബന്ധപ്പെടുത്തിവജി സ്ഥാപിക്കുന്നത് നിസ്വാർത്ഥ സേവനത്തിലൂടെ മറ്റുള്ളവർക്ക് ഉപകാരപ്രദമായ കാര്യങ്ങൾ ചെയ്യുമ്പോൾ മനസ്സിൽ ആനന്ദം നിറയുന്നു എന്നു ളളതാണ്. പരസ്നേഹവും, പ്രോത്സാഹനവും, നന്മ കാണു വാനുളള മനോഭാവവും നമ്മിൽ ഉണ്ടാവുകയാണെങ്കിൽ, നമുക്ക് സ്വയമായും, നാമുമായി ബന്ധപ്പെടുന്നവരിലും എപ്പോഴും സമാധാനവും സന്തോഷവും ഉണ്ടായിരിക്കും. 

ലേഖനത്തിൽ പ്രതിപാദിച്ചിട്ടുള്ള ഒന്നാമത്തെ സംഭവം ഇങ്ങ നെയാണ്. മുടിയൊക്കെ നരച്ച വൃദ്ധനായ ഒരു മനുഷ്യൻ കുഴികൾ ഉണ്ടാക്കികൊണ്ടിരിക്കുന്നു. ആ വഴിയെ കടന്ന് പോയ ഒരു ചെറുപ്പക്കാരൻ വൃദ്ധനോട് ചോദിച്ചു: അങ്ങ് എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്?

വൃദ്ധൻ ഉത്തരമായി പറഞ്ഞു: മാങ്ങയണ്ടികൾ നടുകയാണ്. യുവാവ് ചോദിച്ചു: ഈ പ്രായത്തിലോ? ഇതിന്റെ ഫലങ്ങൾ നിങ്ങൾക്ക് എപ്പോ ഴാണ് ഭക്ഷിക്കുവാൻ സാധിക്കുക? വൃദ്ധൻ യുവാവിനോട് പറഞ്ഞു: എനിക്ക് മാമ്പഴങ്ങൾ കഴിക്കുവാൻ കഴിഞ്ഞില്ലെ ങ്കിലും നിങ്ങൾക്കും, എന്റെയും നിങ്ങളുടേയും കൊച്ചുമക്കൾക്കും ഭാവിയിൽ കഴിക്കുവാനാകും… നോക്കു… ആ മാവിൻ തോട്ടം എന്റെ മുത്തശ്ശൻ ഉണ്ടാക്കിയതാണ്. അതിന്റെ കഴിച്ചു. ഇതിന്റെ പഴങ്ങൾ ഞാൻ പഴങ്ങൾ എന്റെ മക്കൾക്ക് കഴിക്കുവാൻ സാധിക്കും.

ലേഖനത്തിൽ വിവരിച്ചിരിക്കുന്ന രണ്ടാം സംഭവം ഇങ്ങനെ യാണ്. ഒരിക്കൽ ലേഖകൻ തീവണ്ടിയിലിരുന്ന് പുറത്തേക്ക് പൂക്കളുടേയും ഫലങ്ങളുടേയും വിത്തുകൾ എറിഞ്ഞിടുന്ന ഒരു മാന്യയായ വൃദ്ധസ്ത്രീയെ കണ്ടു. ആ സ്ത്രീ വഴിയരികിൽ സസ്യങ്ങൾ മുളപ്പിക്കാൻ ആഗ്രഹിച്ചുകൊണ്ടാണ് ഇപ്ര കാരം ചെയ്തിരുന്നത്.

ആ സസ്യങ്ങളിലൂടെ മനുഷ്യന് എന്തെ ങ്കിലും ഗുണം ഉണ്ടാകും എന്നുള്ള സത്ചിന്തയാണ് ആ സ്ത്രീയെ അങ്ങനെ ചെയ്യുവാൻ പ്രേരിപ്പിച്ചതെന്ന് ലേഖകന് മനസ്സിലായി. നമ്മുടെ ജീവിതംകൊണ്ട് മറ്റുള്ളവർക്ക് നന്മയുണ്ടാകുമ്പോൾ നമ്മുടെ ജീവിതങ്ങൾക്ക് ധന്യതയുണ്ടാകുന്നു.

മൂന്നാമത്തെ സംഭവം താഴെ ചേർക്കുന്നു. അമേരിക്കൻ പ്രസിഡണ്ടായിരുന്ന ബെഞ്ചമിൻ ഫ്രാങ്കിളിന്റെ പക്കൽ ഒരിക്കൽ ഒരു വിദ്യാർത്ഥി സഹായത്തിനു വന്നു. ആ കുട്ടിക്ക് പ്രസിഡണ്ട് ഇരുപത് ഡോളർ നൽകി. കുറേ നാൾ കഴിഞ്ഞ് ആ വിദ്യാർത്ഥി ആ പണം തിരികെ നൽകുവാൻ പ്രസിഡണ്ടിന്റെ അടുത്തു വന്നു. എന്നാൽ പ്രസിഡണ്ട് പറഞ്ഞു ഈ പണം നിന്റെ കൈയ്യിൽ തന്നെ വച്ചേക്ക്.

ആരെങ്കിലും നിന്റെ പക്കൽ സഹായത്തിനുവന്നാൽ അത് നൽകണം. ഈ പണം ഇന്നും അമേരിക്കക്കാരുടെ ഇടയിൽ കൈമാറി ക്കൊ ണ്ടിരിക്കുന്നു. എന്നൊരു വിശ്വാസം ഉണ്ട്. മറ്റുള്ളവരെ ആവശ്യങ്ങളിൽ സഹായിക്കുക എന്നത് നമ്മുടെ ജീവിതത്തിൽ ഒരിക്കലും മുടങ്ങാത്ത ഒരു നിരന്തര ശൈലിയായി മാറേ ണ്ടതുണ്ട്.

നാലാമത്തെ സംഭവം ഇങ്ങനെയാണ് : ഒരിക്കൽ ലേഖകൻ യാത്രയ്ക്കായി ടിക്കറ്റെടുക്കുവാൻ ശ്രമിക്കുകയായിരുന്നു. ടിക്കറ്റ് നൽകുന്ന ഉദ്യോഗസ്ഥന്റെ കഷ്ടപ്പാടുകൾ കണ്ട് ലേഖകന് സങ്കടം തോന്നി. യാത്രക്കാരുടെ തിടുക്കവും ശകാരവും കാരണം വളരെ അസ്വസ്ഥനായിരുന്ന ആ ഉദ്യോ ഗസ്ഥനോട് ലേഖകൻ വളരെ ശാന്തതയിൽ സംസാരിച്ചു. ആ ഉദ്യോഗസ്ഥന് ഇത് വളരെ ഇഷ്ടമാവുകയും ലേഖകന് വേഗത്തിൽ ടിക്കറ്റ് നൽകുകയും ചെയ്തു.

അഞ്ചാമത്തെ സംഭവം ഇങ്ങനെയാണ് : ഒരിക്കൽ ലേഖ കൻ ബാങ്കിൽ അക്കൗണ്ട് തുടങ്ങുവാൻ ചെന്നു. അവിടെ യുള്ള ക്ലർക്കിന്റെ മനോഹരമായ കൈയ്യക്ഷരത്തെ കണ്ട് ലേഖകൻ ആ ക്ലർക്കിനെ അഭിനന്ദിച്ചു. ലേഖകന്റെ കാര്യ ങ്ങൾ ക്ലർക്ക് വേഗത്തിൽ ചെയ്തുകൊടുത്തു.

മറ്റുള്ളവരോട് നയത്തിലും, സഹാനുഭൂതിയിലും, സ്നേഹ ത്തിലും പെരുമാറുക എന്നത് നമ്മുടെ മാന്യതയാകണം. അങ്ങനെ ചെയ്യുമ്പോൾ, നാം അവരുടെ സുഹൃത്തുക്ക ളായി മാറുകയും അതിലൂടെ നമുക്ക് അവരിൽനിന്ന് നന്മ കൾ സ്വീകരിക്കുവാൻ സാധിക്കുകയും ചെയ്യും. മറ്റുള്ള വ രുടെ സൽസ്വഭാവം, സൽ പ്രവർത്തികൾ, നന്മകൾ എന്നിവയെ നാം ശ്രദ്ധിക്കുകയും പ്രശംസിക്കുകയും ചെയ്യുമ്പോൾ, മറ്റുള്ളവരുമായിട്ടുള്ള നമ്മുടെ ബന്ധങ്ങൾ മെച്ചപ്പെട്ടതും മധുരതരവും ആയിത്തീരുന്നു.

അനുദിന ജീവിതത്തിലെ ചെറിയ ചെറിയ അനുഭവങ്ങളിലൂടെ സരളമായ ഒഴുക്കുള്ള ഭാഷയിൽ ലേഖകൻ നമ്മ മനസ്സിൽ സന്തോഷത്തിന്റെ പൂത്തിരികൾ തെളിയുവാൻ സാധ്യത ഉണ്ടാക്കുന്ന കാര്യങ്ങൾ മനസ്സിലാക്കിപ്പിക്കുന്നു.

Conclusion:

आनंद की फूलझडियाँ is a timeless collection of short stories that continues to be read and enjoyed by readers around the world. It is a reminder that even in the midst of suffering, there is always hope and beauty to be found.

Leave a Comment