पत्थर की बैंच Summary in Malayalam

पत्थर की बैंच “Pathar ki Bench” is a prose poem written by Chandrakant Devtale. The Summary conveys a message about the importance of public spaces and the need to protect them through a stone bench.

पत्थर की बैंच Summary in Malayalam

പാർക്കുകൾ, കടൽതീരങ്ങൾ, കായലോരങ്ങൾ, പുഴയരിക്, താഴ്വാരങ്ങൾ, മലമ്പ്രദേശങ്ങൾ, ജലാശയങ്ങൾ, മൈതാ നങ്ങൾ എന്നിങ്ങനെ ധാരാളം പൊതുസ്ഥലങ്ങൾ ഉണ്ട്. ഇവയ്ക്ക് മനുഷ്യജീവിതത്തിൽ വലിയ പ്രധാന്യമുണ്ട്. മനു ഷ്യന്റെ സുഖദുഖങ്ങൾ, ആശാനിരാശകൾ, പ്രേമസല്ലാപങ്ങൾ തുടങ്ങി അനേകം കാര്യങ്ങൾക്ക് വേദികളാകുന്ന ഈ പൊതുസ്ഥലങ്ങൾ മനുഷ്യന്റെ വിശ്രമത്തിനും ആശ്വാസ ത്തിനും വലിയ സഹായങ്ങൾ നൽകുന്നു.

You Can Read: चाँद और कवि Summary in Malayalam

ഈ സ്ഥലങ്ങളെ ഇന്ന് സ്വകാര്യവൽക്കരിക്കുകയും, നിർമ്മാണങ്ങൾക്കും വികസനങ്ങൾക്കുമായി നശിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു എന്നുളളത് ഇന്ന് വ്യാപകമായികൊണ്ടിരിക്കുന്നു. पत्थर की बैंच കവിത ഈ വസ്തുതകളെക്കുറിച്ച് പരാ മർശിക്കുന്ന കവിതയാണ്.

पत्थर की बैंच ഒരു ഗദ്യ കവിതയാണ്. ഗദ്യവും പദ്യവും ഇട കലർത്തി എഴുതുന്നതാണ് ഗദ്യ കവിത. पत्थर की बैंच കവിതയുടെ പശ്ചാത്തലം ബാബറി മസ്ജിദ് തകർക്കപ്പെട്ട സംഭവമാണെന്ന് പറയപ്പെടുന്നു. സാമുദായിക സുരക്ഷയില്ലായ്മ, പരസ്പര സ്നേഹകുറവ്, ജാതി മതത്തിന്റെ പേരിൽ ഉണ്ടായികൊണ്ടിരിക്കുന്ന അനൈക്യം, ജനങ്ങളെ വർഗ്ഗീയ വൽക്കരിച്ച് രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന മുതലെടുപ്പ് തുടങ്ങിയ

വയൊക്കെ पत्थर की बैंच കവിതയിൽ അന്തർധാരകളായിട്ടുണ്ട്.

ചന്ദ്രകാന്ത് ദേവാലെ : 1936 നവംബർ 7 – തിയതി ബൈത്തുർ ജില്ലയിൽ ജനിച്ച മധ്യ പ്രദേശിലെ ദേവാലെജി സമകാലീന ഹിന്ദി കാവ്യശൈലിയിലെ ഏറ്റവും പ്രശസ്ത നായ ഒരു കവിയാണ്. സമകാലീന കാവ്യശൈലിയിൽ സാധാരണ മനുഷ്യന്റെ പച്ചയായ ജീവിത സാഹചര്യങ്ങളും അനുഭവങ്ങളുമാണ് പ്രധാന പ്രതിപാദന വിഷയം. മറ്റൊരുവിധത്തിൽ പറഞ്ഞാൽ, സാധാരണ മനുഷ്യനുവേണ്ടി നിലകൊള്ളുന്ന കാവ്യശൈലിയാണ് സമകാലീന കവിതയിൽ ഉള്ളത്.

സാധരണ മനുഷ്യന്റെ സ്വരത്തെ അവതരിപ്പിച്ചുകൊണ്ട് ശാന്തതയോടും, നിയന്ത്രിതമായ വികാര പ്രകടനങ്ങളോടും കൂടെ ആധുനിക മനു ഷ്യന്റെ മാനസിക അവസ്ഥകളെ വിവരിക്കുന്നതിൽ സമകാലീന കവിത പ്രത്യേകം ശ്രദ്ധിക്കുന്നു.

हड्डियों में छिपा ज्वर, दीवारों पर खून से തുടങ്ങിയ കാവ്യ രചനകളിലൂടെ പ്രശസ്തനായ ദേവാലെജി അനേകം പുര സ്കാരങ്ങൾക്കൊണ്ട് ആദരിക്കപ്പെട്ടിട്ടുണ്ട്. പത്രപ്രവർത്തന ത്തിലും, സ്വതന്ത്ര എഴുത്തിലും വ്യപൃതനായ ദേവാലെജി ആധുനിക ചിന്താരീതികളുടെ സംവാഹകനാണ്.

ആധുനിക ജീവിതവുമായി ബന്ധപ്പെട്ട സംഘർഷാവസ്ഥ ക ളെ ക്കുറിച്ചുളള ശക്തമായ ചിത്രീ ക ര ണ ങ്ങൾ ദേവാലെജിയുടെ സാഹിത്യത്തിൽ കാണാം. ആധുനിക യാഥാർത്ഥ്യങ്ങളെ സമർത്ഥമായി അവതരിപ്പിക്കുന്ന ഒരു ജനപക്ഷ കവിയാണ് ദേവ്താലെജി. അനീതിക്കും, അഴിമതിക്കും വിരുദ്ധമായുള്ള വിമർശനങ്ങൾ ഇദ്ദേഹത്തിന്റെ കവിതകളുടെ മുഖ്യ അന്തർധാരയാണ്.

पत्थर की बैंच കവിതയിൽ ആധുനിക മനുഷ്യൻ തന്റെ ജീവിത സാഹചര്യങ്ങളിൽ അനുഭവപ്പെടുന്ന മഹാസംഘർഷ ങ്ങൾക്ക് ദേവാലെജി സ്വരം നല്കിയിരിക്കുന്നു. ഇന്നത്തെ മനുഷ്യന്റെ മാനസിക സംഘർഷ ങ്ങ ൾക്ക് ഒപ്പമുള്ള ദേവാലെജി യുടെ മാനസിക ചേർത്തുവെക്കൽ पत्थर की बैंच കവിതയിൽ നാം പരിചയപ്പെടുന്നു.

കവിതാസാരം: നാല് ദൃശ്യങ്ങളാണ് ഇവിടെ കവിതയിലൂടെ കവി നമ്മെ പരിചയപ്പെടുത്തുന്നത്. ഒന്നാം ദൃശ്യം ഇങ്ങനെ യാണ് പാർക്കിലെ കല്ലുകൊണ്ടുണ്ടാക്കിയ ബെഞ്ചിൽ ഒരു കുട്ടി ഇരുന്ന് കരയുകയായിരുന്നു. പക്ഷെ, ഒരു ബിസ്കറ്റ് തിന്നുകൊണ്ട് അവൻ ശാന്തനായി. രണ്ടാം ദൃശ്യത്തിൽ അതേ ബെഞ്ചിൽ തന്നെ ഇരുന്നുകൊണ്ട് ഒരു യുവാവ് തന്റെ 

തകർക്കപ്പെട്ട ജീവിത സ്വപ്നങ്ങളെ താലോലിക്കുകയായിരു ന്നു. മൂന്നാം ദൃശ്യത്തിൽ സ്വന്തം കണ്ണുകൾ കൈകൾകൊണ്ട് മൂടിപ്പിടിച്ചുകൊണ്ട് പെൻഷൻ പറ്റിയ ഒരു വൃദ്ധൻ നട്ടുച്ചനേ രത്ത് ആ ബെഞ്ചിൽ കിടന്നുറങ്ങുന്നു. നാലാം ദൃശ്യത്തിൽ ഒരു പ്രമജോഡി പാർക്കിലെ കൽബെഞ്ചിൽ ഇരുന്ന് കൊണ്ട് ജീവിത സ്വപ്നങ്ങൾ നെയ്തെടുക്കുന്നു.

ഈ കൽബെഞ്ചിൽ എത്രയോ മനുഷ്യരുടെ കണ്ണുനീരും, ക്ഷീണവും, വിശ്രമവും, പ്രേമത്തിന്റെ ഓർമ്മകളും അടയാ ഉപ്പെട്ടിരിക്കുന്നു. ഈ കൽബഞ്ചിനുവേണ്ടി കൊലപാത കങ്ങളുടെ പരമ്പരയും ഒരു പക്ഷെ ആരംഭിക്കുമായിരിക്കാം. (കൊലപാതക മത രാഷ്ട്രീയ വ്യവസ്ഥകളെ കവി ഇവിടെ സൂചിപ്പിച്ചിരിക്കുന്നു. ഇതിനെ ഇവിടെ നിന്ന് പിഴുതെടുത്ത് കൊണ്ടുപോകുവാൻ സാധിക്കും. ഇതിനെ തല്ലിപ്പൊട്ടിച്ച് തകർക്കുവാനും വേണമെങ്കിൽ സാധിക്കും. ആർക്കറിയാം ഈ കൽബെഞ്ചിൽ ആരാണ് ആദ്യം ഇരുന്ന തെന്ന് ?

(ആരാണ് ആദ്യം ഇരുന്നത് എന്നതിന്റെ അവകാശ വുമായി ബന്ധപ്പെട്ട് തർക്കങ്ങളും, കൽബഞ്ചിന്റെ മേൽ അധികാരം സ്ഥാപിച്ചെടുത്ത് അതിനെ സ്വന്തമാക്കുവാ നുള്ള മത്സരങ്ങളും ഉണ്ടാകാം. ഇവയെ തുടർന്ന് കൽബഞ്ച് പൊതുജനങ്ങൾക്ക് ഉപയോഗപ്രദമാകാത്ത രീതിയിൽ

തകർക്കപ്പെട്ടേക്കാം….. നഷ്ടപ്പെട്ടേക്കാം എന്നുള്ള ധ്വനി കൾ ഈ വരികളിൽ ഉണ്ട്.

കൽബെഞ്ചും അതുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും കവിയെ ഉൽക്കണ്ഠാകുലനാക്കുന്നതായി കവിതയിൽ നിന്ന് നമുക്ക് മനസ്സിലാക്കാം. ചരിത്രം കവിയെ ഭയപ്പെടുത്തുന്നു. തന്റെ സ്വാർത്ഥതയ്ക്കുവേണ്ടി പൊതുസ്ഥലങ്ങളെ നശിപ്പിക്കുന്ന മനുഷ്യന്റെ സ്വാർത്ഥ പ്രവണതയാണ് കവിയെ ഭയപ്പെടു ത്തുന്നത്. ഇന്നല്ലെങ്കിൽ നാളെ ഈ കൽബെഞ്ച് മനുഷ്യന്റെ ചരിത്രത്തിലെ സ്വാർത്ഥ തക്കും, വിദ്വേഷ വൈരാഗ്യ ങ്ങൾക്കും വേണ്ടി തകർക്കപ്പെട്ടേക്കാം എന്നത് കവിയെ ആശങ്കപ്പെടുത്തുന്നു.

പാർക്കിലെ കൽബെഞ്ച് പൊതു സ്ഥലങ്ങളുടെ പ്രതീക മാണ്. ഈ കാലഘട്ടം വളരെ മോശമാണ്. എന്ത് സ്വാർത്ഥ തയും ചെയ്യാൻ ഒരു മടിയില്ലാത്ത വനാണ് ഇന്ന് മനുഷ്യൻ. പൊതുസ്ഥലങ്ങളെ സ്വാർത്ഥന്മാർ നശിപ്പിക്കുന്നു. കൽബഞിനെ നശിപ്പിക്കുവാൻ ശ്രമിക്കുന്നവരെപ്പോലെ ഓരോ പൊതുസ്ഥലത്തേയും നശിപ്പിക്കുവാൻ ശ്രമിക്കുന്നവരുണ്ട്. പൊതുസ്ഥലങ്ങൾ നശിപ്പിക്കപ്പെടുന്ന അവസ്ഥകളെ കണ്ടാ

ലും, സാധാരണ മനുഷ്യൻ തന്നെ തന്നെ ശാന്തനാക്കി എതിർപ്രതികരണത്തിന് മുതിരുവാൻ ശക്തിയില്ലാതെ ജീവിക്കേണ്ട ഗതികേടിൽ ജീവിക്കുന്നു.

എല്ലാവർക്കും എത്തിപ്പിടിക്കുവാൻ സ്വാതന്ത്യമുളള, എല്ലാ വർക്കും അവകാശപ്പെട്ട കൽബെഞ്ചിനെപ്പോലെയുളള പൊതുസ്ഥലങ്ങളുടെ വില ആർക്കും തിട്ടപ്പെടുത്തുവാൻ സാധിക്കുകയില്ല. എന്നോട് എന്തിന് ഈ ക്രൂരത ചെയ്തു? ഞങ്ങൾ വെറുതെ നശിപ്പിക്കപ്പെടുമോ? ഇവിടെ ചോദിക്കു വാനും പറയുവാനും ആരുമില്ലേ? ഞങ്ങളുടെ മാനസിക പിരിമുറുക്കങ്ങൾ മനസ്സിലാക്കി ഞങ്ങളെ സംരക്ഷിക്കുവാൻ എന്തുകൊണ്ടാണ് ബന്ധപ്പെട്ടവർ മുന്നോട്ട് വരാത്തത്?

എന്നിങ്ങനെയുളള ചോദ്യങ്ങൾ ഓരോ പൊതുസ്ഥലത്തിന്റേയും ഉള്ളിന്റെ ഉണ്ടെന്ന് കൂടി കവിതയിൽ നിന്ന് നാം മനസ്സിലാക്കണം. എന്തിനാണ് എന്നെ പൊതുസ്ഥല ത്ത) നശിപ്പിക്കുന്നത് എന്ന് കൽബെഞ്ച് കരഞ്ഞുകൊണ്ട് മൗനമായി ചോദിക്കുന്നതായും ഇവിടെ നാം മനസ്സിലാക്കേണ്ടതുണ്ട്.

Leave a Comment