The travelogue “Dishaheen Disha” by Mohan Rakesh is a journey through the mind and soul of the author. The journey begins in Delhi, where Rakesh is feeling lost and directionless. He decides to take a trip to the Himalayas, hoping to find some answers.
Along the way, Rakesh encounters a variety of people and experiences. He meets a group of pilgrims, a young woman named Radha, and a group of sadhus. He also encounters the beauty and majesty of the Himalayas.
दिशाहीन दिशा (यात्रावृत्त) Summary in Malayalam
വീട്ടിൽ നിന്ന് പുറപ്പെടുന്ന സമയത്ത് മന സ്സിൽ യാത്രയെക്കുറിച്ച് വ്യക്തമായ രൂപരേഖ യുണ്ടായിരുന്നില്ല. കേവലം ഒരു ചാഞ്ചാട്ടമായിരുന്നു. അത് എന്നെ ഉള്ളിൽ നിന്ന് തള്ളിക്കൊണ്ടിരുന്നു. സമുദ്രതീരത്തോടുള്ള ആകർഷണം കാരണം എന്റെ യാത്രയിൽ സമുദ്രത്തിന്റെ വിശാലത അനായാസം കടന്നുവന്നിരുന്നു. സമുദ്രതീര ത്തോടൊപ്പം ഒരു നീണ്ടയാത്ര നടത്തണമെന്ന് പല തവണ ആലോചിച്ചതാണ്. പക്ഷെ എന്റെ കൈവശം യാത്രയ്ക്കാവശ്യമായ സമയവും സാമഗ്രികളും ഒരിക്കലും ഉണ്ടായിരുന്നില്ല.
You May Also Check: नीली आसमानी छतरी (फिल्मी गीत) Summary in Malayalam
ആ സമയത്ത് ഞാൻ ജോലി ഉപേക്ഷിച്ചിരുന്നു. എന്റെ കൈവശം കുറച്ച് പൈസയും ഉണ്ടാ യിരുന്നു. അതിനാൽ ഞാൻ പെട്ടെന്ന് തന്നെ യിരുന്നു. അതിനാൽ ഞാൻ പെട്ടെന്ന് തന്നെ പുറപ്പെടാൻ തീരുമാനിച്ചു. ആദ്യം ആലോചി ച്ചത് നേരെ കന്യാകുമാരിക്ക് പോയാലോ എന്നായിരുന്നു. അവിടെ നിന്ന് തീവണ്ടി, ബസ് അല്ലെങ്കിൽ തോണി ഏതിലെങ്കിലും പശ്ചിമ തീരത്തോടൊപ്പം ഗോവയിലേക്കോ, ബോംബെ യിലേക്കോ യാത്ര ചെയ്യാം.
വഴിയിൽ എവിടെ ഇഷ്ടപ്പെട്ടോ അവിടെ കുറച്ച് ദിവസം താമസി ക്കും. സിംലയിൽ ഞങ്ങളുടെ സ്ക്കൂളിൽ ദക്ഷി ഭാരതത്തിലെ കുറെ പേർ ഉണ്ടായിരുന്നു. കണ്ണൂർ താമസയോഗ്യമായ സ്ഥലമാണെന്ന് അവരിലൊരാൾ പറഞ്ഞിരുന്നു. മറ്റൊരാൾ പറ ഞ്ഞത് കൊല്ലത്ത് പോയാൽ പിന്നെ മറ്റൊരി ടത്തും എനിക്ക് പോകാൻ തോന്നില്ല എന്നാ യിരുന്നു.
ദില്ലിയിൽ എന്റെ സുഹൃത്ത് പറ ഞ്ഞത് പശ്ചിമ സമുദ്രതീരത്ത് ഗോവയെക്കാൾ സുന്ദരമായ ഒരു സ്ഥലമില്ല എന്നായിരുന്നു. അവിടെ തുറന്ന ഒരു സമുദ്രതീരമുണ്ട്. ഒരു ആദിമ സ്പർശത്തിന്റെ പ്രകൃതിരമണീയതയു ണ്ട്. ഏറ്റവും പ്രധാനപ്പെട്ട കാര്യം അവിടെ ജീവിതച്ചെലവ് വളരെ കുറവാണ് എന്നുള്ളതാ ണ്. ഭക്ഷണത്തിനും താമസത്തിനുമുള്ള എല്ലാ സൗകര്യങ്ങളും അവിടെ കുറഞ്ഞ പൈസ യിൽ ലഭ്യമാണ്.
അവിടെ എനിക്ക് എല്ലാം അപ രിചിതമായിരുന്നു. അതിനാൽ എല്ലാത്തിനും ആകർഷണീയത അനുഭവപ്പെട്ടു. കൊച്ചി, കണ്ണൂർ, മംഗലാപുരം, ഗോവ, ആലപ്പിയിലെ ബാക്ക് വാട്ടർ, നീലഗിരിയിലെ പർവ്വതങ്ങളും. എല്ലാത്തിനോടും എന്റെ മനസ്സിൽ ഒരേ തല ത്തിലുള്ള സ്വന്തമാണെന്നുള്ള ഭാവം ഉണർന്നി രുന്നു. എല്ലാ സ്ഥലങ്ങളോടും എനിക്ക് വളരെ മുമ്പ് തന്നെ ദൃഢമായ ബന്ധമുള്ളതായി അനു ഭവപ്പെട്ടു.
ഏറ്റവും അധികം അടുപ്പം കന്യാ കുമാരിയുമായി ബന്ധപ്പെട്ടാണ് അനുഭവപ്പെ ട്ടത്. ഒരു തിരക്ക് നിറഞ്ഞ നഗരത്തിലെ ചെറിയ ഇടുങ്ങിയ തെരുവിൽ ജനിച്ച എനിക്ക് ആ വിശാലതയോട് ഇപ്രകാരം അടുപ്പം തോന്നാ നുള്ള അടിസ്ഥാനം എന്താകുമായിരിക്കും? കേവലം വിപരീത അവസ്ഥയോടുള്ള ആക ർഷണമാണോ?
വീട്ടിൽ നിന്ന് പുറപ്പെടുമ്പോൾ എപ്പോൾ എവിടെ എത്ര ദിവസം താമസിക്കും എന്ന് നിശ്ചയിച്ചിരുന്നില്ല. പുറപ്പെട്ട് കഴിഞ്ഞപ്പോൾ ആദ്യം നേരെ കന്യാകുമാരിയിലേക്ക് പോകാതെ മുംബൈ വഴി ഗോവയിലേക്കും പിന്നീട് അവിടെ നിന്ന് കന്യാകുമാരിയിലേക്കും യാത്ര ആരംഭിക്കാം എന്ന് തീരുമാനിച്ച് കഴി ഞ്ഞിരുന്നു. എന്റെ യാത്രയുടെ അന്തിമ താവളം കന്യാകുമാരിയാവണമെന്നതുകൊ ണ്ടാണ് ഞാൻ ഇങ്ങനെ ആഗ്രഹിച്ചിരുന്നത്.
ആയിരത്തിത്തൊള്ളായിരത്തി അമ്പത്തി രണ്ട് ഡിസംബർ ഇരുപത്തി അഞ്ച്. ട്രെയിനിൽ തേർഡ് ക്ലാസ്സ് കമ്പാർട്ട്മെന്റിൽ മുകളിലുള്ള സീറ്റ് കിടക്ക വിരിക്കാനായി ലഭ്യമായാൽ അത് വളരെ വലിയ കാര്യമാണ്. എനിക്ക് മുകളി ലുള്ള സീറ്റ് ലഭിച്ചിരുന്നു.
മുംബൈ വരെയുള്ള യാത്രയിൽ ഇനി അസൗകര്യങ്ങളൊന്നും ഉണ്ടാ കില്ലെന്ന് ഞാൻ വിചാരിച്ചു. രാത്രിയിൽ നന്നായി ഉറങ്ങാൻ സാധിക്കും. പക്ഷെ രാത്രി യായപ്പോൾ ഞാൻ ഭോപ്പാൽ തടാകത്തിലെ ഒരു തോണിയിൽ കിടന്ന് കൊണ്ട് ഒരു വൃദ്ധനായ തോണിക്കാരൻ അബ്ദുൾ ജബ്ബാറിൽ നിന്ന് ഗസ ലുകൾ കേൾക്കുകയായിരുന്നു.
ഭോപ്പാൽ സ്റ്റേഷനിൽ എന്റെ സുഹൃത്ത് അവിനാശ് എന്നെ കാണാനായി വന്നിരുന്നു. അദ്ദേഹം ഭോപ്പാലിൽ നിന്ന് പ്രസിദ്ധീകരി ക്കുന്ന ഒരു ദിനപത്രത്തിന്റെ പ്രസാധകനായി രുന്നു. എന്നാൽ സംസാരിക്കുന്നതിന് പകരം അദ്ദേഹം എന്റെ കിടക്ക മടക്കി ജനലിലൂടെ പുറത്തേക്ക് എറിയുകയും സ്വയം എന്റെ സൂട്ട്കേസ് എടുത്ത് പുറത്തേക്ക് ഇറങ്ങുകയും ചെയ്തു. ഇപ്രകാരം ഒരു രാത്രി അവിടെ തങ്ങേണ്ടി വന്നു.
രാത്രി പതിനൊന്ന് മണിക്ക് ശേഷം ഞങ്ങ ൾ നടക്കാനിറങ്ങി. നടന്ന് നടന്ന് ഭോപ്പാൽ തടാ കത്തിന്റെ അടുത്തെത്തിയപ്പോൾ തോണിയിൽ കുറച്ച് സമയം തടാകത്തിലൂടെ യാത ചെയ്യാൻ ആഗ്രഹം തോന്നി. തോണിയൊക്കെ റെഡിയാക്കി വച്ചതിന് ശേഷം അല്പസമയ ത്തിനുള്ളിൽ ഞങ്ങൾ തടാകത്തിന്റെ അങ്ങേ അറ്റത്ത് എത്തിച്ചേർന്നു. അവിടെ നിന്ന് നോക്കിയാൽ നാല് ഭാഗത്തുമുള്ള തീരങ്ങൾ ദൂരെ കാണപ്പെടുമായിരുന്നു.
അവിടെയെത്തി യപ്പോൾ അവിനാശിന്റെ മനസ്സിൽ എന്ത് വികാ രമാണ് ഉണർന്നത് എന്നറിയില്ല. അദ്ദേഹം ഒരു കണ്ണ് വെള്ളത്തിലും മറ്റേത് ദൂരെയുള്ള തീര ങ്ങളിലും പതിപ്പിച്ച് പൂർണത ആഗ്രഹിക്കുന്ന കലാകാരനെപ്പോലെ പറഞ്ഞു. ഇപ്പോൾ നമ്മ ളിലാർക്കെങ്കിലും പാടാൻ കഴിഞ്ഞിരുന്നെങ്കിൽ എത്ര നന്നായിരുന്നു.
“എനിക്ക് പാടാനൊന്നും സാധിക്കില്ല സർ. വൃദ്ധനായ തോണിക്കാരൻ കൈകൂപ്പി ക്കൊണ്ട് പറഞ്ഞു. “എന്നാൽ താങ്കൾ ആഗ ഹിക്കുകയാണെങ്കിൽ കുറച്ച് ഗസലുകൾ താള ത്തിൽ അവതരിപ്പിക്കാൻ സാധിക്കും. ദൈവ ത്തിന്റെ കൃപയാൽ ഒന്നാന്തരം ഗസലുകളാണ്.
“തീർച്ചയായും”! ത്തോടെ അദ്ദേഹത്തിന്റെ പ്രസ്താവനയെ സ്വാഗതം ചെയ്തു. വൃദ്ധനായ തോണിക്കാരൻ ഒരു ഗസൽ അവതരിപ്പിച്ചു. അദ്ദേഹത്തിന്റെ ശബ്ദം വളരെ നല്ലതായിരുന്നു. കേൾപ്പിക്കുന്ന രീതിയാണെങ്കിൽ കവിയെപ്പോ ലെയായിരുന്നു. അദ്ദേഹം കുറെ സമയം തുഴകൾ ഉപേക്ഷിച്ച് വളരെ തന്മയത്വത്തോടെ ഗസലുകൾ കേൾ പ്പിച്ച് കൊണ്ടിരുന്നു. ഒന്നിന് ശേഷം രണ്ടാമത്, പിന്നീട് മൂന്നാമത്. ഞാൻ തോണിയിൽ കിടന്ന് അദ്ദേഹത്തിന് നേരെ നോക്കിക്കൊണ്ടിരിക്കു ന്നു.
ആ തണുപ്പിലും അയാൾ വെറും ഒരു ലുങ്കി മാത്രമാണ് ധരിച്ചിരുന്നത്. കഴുത്തിൽ ബനിയനൊന്നും ഉണ്ടായിരുന്നില്ല. അദ്ദേഹ ത്തിന്റെ താടിയിലെ മാത്രമല്ല നെഞ്ചിലെ രോമവും വെളുത്തതായിരുന്നു. തുഴകളിൽ ഇരുമ്പ് അടങ്ങിയിരിക്കുന്നു എന്ന് തോന്നിക്കും വിധമായിരുന്നു തുഴയാൻ തുടങ്ങുമ്പോൾ അദ്ദേ ഹത്തിന്റെ മാംസപേശികൾ ചലിച്ചിരുന്നത്.
മൂന്നാമത്തെ ഗസൽ കേൾപ്പിച്ചതിനു ശേഷം അദ്ദേഹം നിശ്ശബ്ദനായി. അദ്ദേഹം നിശ്ശബ്ദനായതോടെ അന്തരീക്ഷം മുഴുവൻ മാറിക്കഴിഞ്ഞിരുന്നു. തോണി, തണുപ്പ്, തോണി യുടെ ചലനം എന്നിവ ആദ്യം അനുഭവപ്പെട്ടി രുന്നില്ല. ഇപ്പോൾ അനുഭവപ്പെട്ടു തുടങ്ങി. തടാ കത്തിന്റെ വലിപ്പവും അത്രയും സമയത്തേക്ക് ചുരുങ്ങിപ്പോയിരുന്നു, ഇപ്പോൾ വലുതായി.
“ഇനി തിരിച്ചു പോകാം സർ”. കുറച്ച് സമ യത്തിനുശേഷം അദ്ദേഹം പറഞ്ഞു. തണു കൂടിവരികയാണ്, ഞാൻ എന്റെ പുതപ്പ് കൂടെ ക്കൊണ്ടു വന്നിട്ടില്ല.
അവിനാശ് പെട്ടെന്ന് തന്നെ തന്റെ കോട്ട് ഊരി അയാൾക്ക് നേരെ നീട്ടി പറഞ്ഞു. “ഇതാ ഇത് ധരിച്ചുകൊള്ളൂ. ഇപ്പോൾ നമ്മൾ തിരിച്ച് പോകുന്നില്ല. നിനക്ക് ഗാലിബിന്റെ എന്തെ ങ്കിലും ഗസൽ ഓർമ്മയുണ്ടോ? എങ്കിൽ കേൾപ്പിക്കൂ.
വൃദ്ധനായ തോണിക്കാരൻ എതിർത്തില്ല. നിശബ്ദനായി അവിനാശിന്റെ കോട്ട് ധരിച്ചു. ഗാലിബിന്റെ ഒരു ഗസൽ കേൾപ്പിക്കാൻ തുട ങ്ങി – കുറേ ദിനങ്ങളായി സുഹൃത്തിനെ അതി ഥിയായി ലഭിച്ചിട്ട് ….
Conclusion:
The journey ends in a small village in the Himalayas. Rakesh has found some answers, but he has also realized that there are no easy answers. He has learned that life is a journey and that the best way to find meaning is to keep moving forward.