बसंत मेरे गाँव का (लेख) Summary in Malayalam 

The essay “Basant Mere Gaav Ka” by Nirmal Verma is a heartwarming description of the beauty and joy of spring in a rural village in India. The Summary is written from the perspective of a young boy who is filled with wonder and excitement at the arrival of spring.

The essay begins with a description of the village in the winter. The boy describes the bare trees, the cold weather, and the long, dark days. He then describes the arrival of spring, which brings with it a sense of renewal and hope.

बसंत मेरे गाँव का (लेख) Summary in Malayalam

മകര സംക്രാന്തിക്കു ശേഷം സൂര്യൻ പഞ്ചാലിയുടെ ശിഖരങ്ങളിൽ നിന്നും ചൗഖംഭാ പർവ്വതത്തിലേക്ക് തെന്നി നീങ്ങാൻ തുടങ്ങുന്നു. മിഥുനമാസം വരെ സൂര്യൻ ഓരോ പ്രഭാതത്തിലും ബാലസഹജമായി കുതിച്ചു ചാടുമെന്ന് മുത്തശ്ശി പറഞ്ഞിരുന്നു. പഞ്ചാലിയിൽ നിന്നും ചൗഖം വരെ എത്തുന്നതിന് സൂര്യൻ നാല് പൂർണ്ണമാസത്തെ സമയം എടുക്കുന്നു.

പഞ്ചാപുലിയുടെ മഞ്ഞ് മൂടപ്പെട്ട അഞ്ച് ഫ്ലൂമിയുടെ കൊടുമുടികളുടെയും ചൗഖംഭയുടെ നാല് ശിഖരങ്ങളുടെയും ഒത്ത നടുവിൽ കാണപ്പെ ടുന്നത് നന്ദിപർവ്വതമാണ്. സൂര്യൻ പഞ്ചാ ചൂലിയിൽ നിന്നും തെന്നി നീങ്ങി നന്ദപർവ്വത ത്തിലെത്തുമ്പോൾ മലകളിൽ മഞ്ഞപ്പൂക്കൾ വിരിയാൻ തുടങ്ങുന്നു. 

Most Popular Post: अकाल और उसके बाद (कविता) Summary in Malayalam

മലഞ്ചെരിവുകളിൽ സുന്ദരമായി മുറിച്ചെ ടുത്ത പടവുകൾ കണക്കെയുള്ള വയലുക ളിൽ ഗോതമ്പിന്റെ പച്ചപ്പിനിടയ്ക്ക് കടുക് പൂക്കളുടെ മഞ്ഞ നിറം പടരുന്നു. വസന്തം ഉന്മത്തമാവാൻ തുടങ്ങിയിരിക്കുന്നു.

വസന്തം ൽ ദേയീ ഉത്സവവുമായി കടന്നു വരുന്നു. സന്ധ്യ മയങ്ങുവോളം കുട്ടി കൾ പൂക്കൾ പെറുക്കുന്നു. ഈ പൂക്കൾ ചൂരൽ കൊണ്ടു നിർമ്മിച്ച പ്രത്യേകതരം കുട്ടകളിൽ വാടാതിരിക്കാൻ രാത്രി മുഴുവൻ വെള്ളം നിറച്ച് കുടങ്ങൾക്ക് മീതെ സൂക്ഷിക്കപ്പെടുന്നു. പ്രഭാതം പൊട്ടിവിടരുമ്പോൾ തന്നെ കുട്ടിക ളുടെ സംഘം ഗ്രാമം മുഴുവൻ ചുറ്റിക്കറ ങ്ങുന്നു. തലേന്ന് വൈകുന്നേരം പെറുക്കിയെ ടുത്ത പൂക്കൾ വീടുകളുടെ ഉമ്മറപ്പടികളിൽ അലങ്കരിക്കപ്പെടുന്നു.

ആരുടെ വീടുകളി ലാണോ പൂക്കൾ അലങ്കരിക്കപ്പെടുന്നത് അവർ കുട്ടികൾക്ക് അരി, ശർക്കര, പരിപ്പ് മുതലായവ നൽകുന്നു. ദക്ഷിണയായി ലഭിക്കുന്ന ഈ സാധനങ്ങൾ 21 ദിവസം വരെ ശേഖരിക്കപ്പെ ടുന്നു. ഫൂൽ ദേയി വിടവാങ്ങുന്നതോടെ ഈ വസന്തോത്സവം സമാപിക്കുന്നു. അവസാന ദിവസം ശേഖരിക്കപ്പെടുന്ന വസ്തുക്കളാൽ സമൂഹസദ്യ ഒരുക്കുന്നു. ഈ പരിപാടിയിൽ മുതിർന്നവരുടെ പങ്ക് കേവലം ഉപദേശത്തി ലൊതുങ്ങുന്നു.

ബാക്കി കാര്യങ്ങളൊക്കെ കുട്ടികൾ നിർവ്വഹിക്കുന്നു. ഉത്തരാഖണ്ഡിലെ ഹിമാലയ പ്രദേശങ്ങളിൽ ഫൂൽദേയിയേക്കാൾ വലിയ കുട്ടികളുടെ മറ്റൊരാഘോഷമില്ല.

ഒരിടത്ത് കുട്ടികൾ ൽ ദേയീ ഉത്സവ ത്തിൽ പങ്കെടുക്കുമ്പോൾ മറ്റൊരിടത്ത് വലിയ വാദ്യമേളങ്ങളോടെ ചൈത്രമാസ (മേടമാസ) പാട്ടുകൾ പാടുന്നു. ഈ പാട്ടുകളിൽ പാണ്ഡ വരുടെ ഹിമാലയ യാത്രാകഥകളും പർവ്വത ത്തിലെ വീരൻമാരുടെ വീരഗാഥകളും ഉൾപ്പെ ടുന്നു. പരമ്പരാഗത രൂപത്തിലുള്ള ചൈത്രമാ സപ്പാട്ടുകാർ “ഔജികൾ ഗ്രാമത്തിലെത്തി ച്ചേരുമ്പോൾ ആളുകൾ തടിച്ചുകൂടുന്നു. വസ ന്തത്തിൽ സംഗീതധ്വനി ലയിച്ചു ചേരുന്നു.

വസന്തത്തിലെ നനുനനുത്ത വെയിൽ ചുട്ടുപൊള്ളാൻ തുടങ്ങുമ്പോൾ ഉയരമുള്ള ഹിമാലയശിഖരങ്ങളിൽ ബുറാംസ് പുഷ്പങ്ങൾ വിരിയാൻ തുടങ്ങുന്നു. ബുറാംസ് പൂക്കൾ മല നിരകളിൽ അന്തസാർന്ന ചുവപ്പ് പടർത്തുന്നു. മകരസംക്രാന്തി മുതൽ ചുട്ടുപൊള്ളുന്ന സൂര്യൻ നന്ദ പർവ്വതത്തിൽ നിന്നും ചൗഖം ഭാ പർവ്വതത്തിലേക്ക് മുന്നേറാൻ തുടങ്ങുന്നു. ഗംഗയിൽ ജലപ്രവാഹം ശക്തി പ്രാപിക്കുന്നു.

തണുപ്പുകാലത്ത് മഞ്ഞ് മൂടിയ പ്രദേശങ്ങളിൽ നിന്നും താഴ്വാരങ്ങളിലേക്ക് ഇറങ്ങിയ ഇടയൻ മാർ തിരികെ വീടുകളിലേക്ക് മടങ്ങുന്നു. മാസ ങ്ങളോളം പരന്ന മേച്ചിൽപ്പുറങ്ങളിലും ഇട തൂർന്ന കാടുകളിലും അപരിചിതമായ കോള നികളിലും അലഞ്ഞുതിരിഞ്ഞ ശേഷം സ്വന്തം വീടുകളിലേക്ക് മടങ്ങുന്നതിന്റെ സന്തോഷം ആഘോഷാന്തരീക്ഷം സൃഷ്ടിക്കുന്നു. അവർ പാട്ടുപാടുന്നു, നൃത്തം വെയ്ക്കുന്നു.

ഇടയൻ മാരോടൊപ്പം അവരുടെ ചെമ്മരിയാടുകളും ആടുകളും കുതിരകളും, നായ്ക്കളും ഉണ്ടാകും. വഴിയിലെ ഗ്രാമങ്ങളിൽ അവരുടെ കച്ചവടവും നടക്കാറുണ്ട്. അവർ അപൂർവ്വമായ ഹിമാലയ വേരുകളും ഔഷധങ്ങളും വിൽക്കുന്നു. ഈ ഗ്രാമങ്ങളുമായി ഇവർക്ക് നൂറ്റാണ്ടുകളുടെ ബന്ധമുണ്ട്.

ഇതിനാൽ ഉടനെ മുഴുവൻ വിലയും നൽകേണ്ടതില്ല. മഞ്ഞുകാലത്ത് താഴ് വാരങ്ങളിലേക്ക് ഇറങ്ങുമ്പോൾ പഴയ കണ ക്കുകൾ ഈടാക്കുന്നു. റൊക്കം കടങ്ങളുടെ കണക്ക് എവിടെയും രേഖപ്പെടുത്താറില്ല എന്നത് രസകരമായ കാര്യമാണ്. പരസ്പരവി ശ്വാസത്തിന്റെ ഊർജ്ജത്തിൽ വർഷങ്ങ ളോളം ഇവിടെ കൊടുക്കൽ വാങ്ങലുകൾ നടന്നു കൊണ്ടിരിക്കുന്നു.

ഇടയൻമാരുടെ സംഘം കടന്നു പോകു മ്പോൾ ഗ്രാമത്തിന്റെ അറ്റത്ത് ഒഴുകുന്ന ഗംഗ യോട് ചേർന്ന് നിർമ്മിച്ച് വളഞ്ഞ് പുളഞ്ഞ റോഡുകളിൽ ബഹളം വർദ്ധിക്കുന്നു. ബദരീ നാഥിലേക്കും കേദാർനാഥിലേക്കും ഗംഗോത്രി യിലേക്കും യമുനോത്രിയിലേക്കും വരുന്ന കാൽ നടയാത്രക്കാർ ക്ഷേത്രകവാടങ്ങൾ തുറക്കുന്നതിന് വളരെ മുമ്പേ വന്നു ചേരുന്നു.

ദൂരെ തെക്കുനിന്നും വരുന്ന ഭക്തർ പലതവണ ഞങ്ങളുടെ ഗ്രാമങ്ങളിലേക്ക് വരുന്നു. അവ രുടെ കൈകളിൽ ഒറ്റക്കമ്പി വാദ്യങ്ങളു ണ്ടാകും. അതിന്റെ സംഗീതത്തോടൊപ്പം അവർ ഭജന പാടുന്നു. ബദരീനാഥിലെയും കേദാർനാഥിലേയും പ്രധാന പൂജാരികൾ ഇന്നും ദക്ഷിണേന്ത്യയിൽ നിന്നും നിയമിക്ക പ്പെടുന്നു.

സൂര്യൻ ചൗഖംഭാ പർവ്വതത്തിന്റെ തികച്ചും പിന്നിൽ നിന്നും ഉദിക്കാൻ തുടങ്ങുമ്പോൾ മിഥുനമാസം ആരംഭിക്കുകയായി. പർവ്വത വീഥികൾ വാഹനങ്ങളാൽ നിറയുന്നു. എന്റെ വീടിന്റെ മേൽക്കൂരയിൽ നിന്നുകൊണ്ട് ബദരീ നാഥിലേക്കുള്ള യാത്രാവഴിയിലെ തിരക്ക് കാണുമ്പോൾ വെറും രണ്ട് മാസങ്ങൾക്ക് മുമ്പ് ഈ മലഞ്ചെരിവ് തികച്ചും ശാന്തമായിരുന്നെന്ന് ഞാൻ മറന്നു പോകുന്നു.

നൂറ്റാണ്ടുകളായി ഈ ഋതുചകം ഇങ്ങനെ കടന്നുപൊയ്ക്കൊ ണ്ടിരിക്കുന്നു. ഹിമാലയം തൽസ്ഥാനത്ത് തന്നെ നിൽക്കുന്നു, സൂര്യൻ വേഗതയോടെ തന്റെ യാത്ര തുടരുന്നു. പഞ്ചാകൂലിയുടെ അഞ്ച് കൊടുമുടികളുടെ നേരെ സൂര്യൻ പ്രത്യ ക്ഷപ്പെടുമ്പോൾ എന്റെ ഗ്രാമത്തിൽ മരം കോച്ചുന്ന തണുപ്പ് തുടങ്ങുന്നു.

സൂര്യൻ ചൗഖംഭാ ശിഖരങ്ങളിൽ നിന്നും ഉദിക്കുമ്പോൾ മിഥുനമാസത്തിലെ ചൂട് പരമോന്നതിയിലെ ത്തുന്നു. ഈ രണ്ട് പർവ്വതങ്ങളുടെ നടുക്ക് നിൽക്കുന്ന നന്ദ പർവ്വതത്തിന് സമീപം സൂര്യ സാന്നിദ്ധ്യം എന്റെ ഗ്രാമത്തിൽ വസന്തം ഉൻമ ത്തമാകുന്നതിന്റെ അടയാളമാണ്. മുത്തശ്ശി പറയുമായിരുന്നു, ഹിമാലയം ഉള്ളിടത്തോളം ഋതുഭേദങ്ങളുടെ ഉല്ലാസവും നിലനിൽക്കും.

Conclusion:

The essay ends with the boy reflecting on the beauty and joy of spring. He says that spring is a time to celebrate life and to appreciate the simple things. He also says that spring is a time to hope for a better future.

The essay “Basant Mere Gaav Ka” is a reminder of the beauty and joy of nature. It is also a reminder of the importance of celebrating life and hope.

Leave a Comment