Kannadi Kanmolavum Summary in Malayalam

Kannadi Kanmolavum (Mirror and the Image) is a thought-provoking essay by the renowned Malayalam writer S.K. Pottekkatt. It was first published in 1970 in the magazine Mathrubhumi and later included in his collection of essays, Oru Desathinte Katha. The Summary explores the relationship between the self and the image, and the role of the mirror in shaping our self-perception.

Kannadi Kanmolavum Summary in Malayalam

പാഠസംഗ്രഹം

മഹാഭാരതം കിളിപ്പാട്ടിലെ സംഭവപർവ്വത്തിലെ ഒരു ഭാഗമാണ് “കണ്ണാടി കാൺമോളവും ഗാന്ധാർവ വിധിപ്രകാരം, തന്നെ വിവാഹം ചെയ്ത രാജധാനിയിൽ ശകുന്തള ദുഷ്യന്തന്റെ പുത്രനോടൊപ്പം എത്തിച്ചേരുന്നു. എന്നാൽ ശകുന്തളയെ തിരിച്ചറിയാത്ത ദുഷ്യന്തൻ അവളെ അധിക്ഷേപിക്കുന്നതാണ് സന്ദർഭം.

Kannadi Kanmolavum Summary in Malayalam 1

എഴുത്തച്ഛൻ

‘വലിയ അഹങ്കാരികളായ സ്ത്രീകളുണ്ടെന്ന് കേട്ടിട്ടേ ഉണ്ടായിരു ന്നുള്ളു ഇപ്പോൾ കാണാൻ കഴിഞ്ഞു. വ്യഭിചാരിണിയായ നീ കുലസ്ത്രീ യെപ്പോലെ സംസാരിക്കുന്നത് നിർത്തുക. സ്വർണ്ണരത്നവസ്ത്രാദി കൾക്കുവേണ്ടിയാണ് അധികപ്രസംഗമെങ്കിൽ അത് തരാം.

അവ വാങ്ങി നിങ്ങൾക്കിഷ്ടമുള്ളിടത്തേക്ക് വേഗം പോവുക. കോകില നാരി പോലെ നീയും അന്യനാൽ സംരക്ഷിക്കപ്പെട്ടവളാണ് നിന്നോട് ഒരി ഷ്ടവും എനിക്കില്ല.’ ഇപ്രകാരം ദുഷ്യന്തൻ

ശകുന്തളയോട് പറയു മ്പോൾ ശകുന്തള ഉരുളയ്ക്കുപ്പേരിപോലെ മറുപടി നല്കുന്നു. ‘കടുകുമണിയോളമുള്ള പരദോഷം കാണാൻ മിടുക്കുള്ള നീ ആന യോളം വലുപ്പമുള്ള സ്വദോഷങ്ങൾ കാണുന്നില്ല. ഇത് പണ്ഡിതരെന്ന് ഭാവിക്കുന്നവരുടെ സ്ഥിരം സ്വഭാവമാണ്.

അപ്സരസായ മേനകയുടേയും വിശ്വാമിത്ര മഹർഷിയുടേയും പുത്രിയായ എന്റെ എന്തു കൊണ്ടും ശ്രേഷ്ഠമാണ് വി ജന്മം ആകാശത്തും സഞ്ചരിക്കാൻ കഴിവുള്ള ഞാനും നീയും തമ്മിൽ വലിയ പർവ്വതവും കടുകും തമ്മിലുള്ള അന്തരമുണ്ട്. ഇതൊക്കെ ണ്ട്. ഇതൊക്കെ മനസ്സിലാക്കാനുള്ള ജ്ഞാനം ഇല്ലാത്ത രാജാവേ കണ്ണാടി കാണുന്നതുവരെ നിന്നെപ്പോലുള്ള വിരൂപന്മാർ തങ്ങൾ ഏറെ സൗന്ദര്യമുള്ളവരാണെന്ന് ധരിക്കുന്നു.

മറ്റുള്ളവരുടെ കുറ്റം കണ്ടുപിടിക്കാൻ നടക്കുന്നവർ തങ്ങളുടെ കുറ്റം കാണുകയില്ല. നല്ലയാളുകൾ സ്വഭാവഗുണംകൊണ്ട് കുറ്റമുള്ളവരെപ്പോലും നിന്ദിക്കുകയില്ല. നിത്യവും നല്ല ജലത്തിൽ കുളിക്കുന്ന ആന മണ്ണിൽ കുളിക്കുമ്പോഴാണ് ഏറെ സന്തോഷിക്കുന്നത് എന്നപോലെ നല്ലവരെ നിന്ദിക്കുന്നതിലൂടെ ദുർജനം സന്തോഷിക്കുന്നു. സത്യം ധർമ്മം തുടങ്ങി

യവ ത്യജിച്ച് പുരുഷനെ ഘോരസർപ്പത്തേക്കാളേറെ പേടിക്കണം. അവ നോട് നല്ലതുപറയുന്ന പണ്ഡിതനെ അവൻ ശത്രുവായി കണക്കാക്കും. നല്ലതും ചീത്തയും കേട്ടാൽ അശുഭം മാത്രമേ അവൻ ഗ്രഹിക്കുകയു ള്ളൂ. നല്ലവൻ എപ്പോഴും നല്ലതുമാത്രമേ ഗ്രഹിക്കുകയുള്ളൂ. അരയന്നം വെള്ളം മാറ്റി പാൽ കുടിക്കുന്നതുപോലെയാണ്. ഇങ്ങനെയൊക്കെ ശകുന്തളെ ദുഷ്യന്തനു മറുപടി നൽകുകയാണ്.

“നിന്റെ ആ സമയത്ത് പെട്ടെന്ന് ഒര കീരിയുണ്ടായി പുത്രനെ സ്വീക രിക്കുക. ദേവസ്ത്രീക്ക് തുല്യയായ ശകുന്തള, രക്ഷിച്ചുകൊ ള്ളുക. ഇവൻ ഭരതനെന്ന് അറിയപ്പെടും” എന്ന് ദേവന്മാർ അരുളിചെയ്തു. അതോടെ രാജാവിന്റെ ആശങ്ക നീങ്ങുകയും ശകുന്തളയേയും പുത്രനേയും അദ്ദേഹം സ്വീകരിക്കുകയും ചെയ്തു. ശകുന്തള ഭർത്താ വിനോടും മകനോടും ഒപ്പം സസന്തോഷം കഴിയുകയും ചെയ്തു.

പദപരിചയം

 • പാരം – വളരെ 
 • നാരി – സ്ത്രീ
 • കേട്ടുകേളി കേട്ടുകേൾവി
 • ധാർഷ്ട്യം – അഹങ്കാരം
 • അഖിലം – എല്ലാം
 • പരസ്പരം – അന്യനാൽ വളർത്തപ്പെട്ട ‘ ഏവം – ഇപ്രകാരം
 • ഉവന്ന് – നോഹത്തോടുകൂടി 
 • മേദിനി – ഭൂമി
 • ചേതസി – മനസ്സിൽ ഭൂപതി – 
 • രാജാവ് ധാത്രി – ഭൂമി
 • മത്തൻ – മദിച്ച ആന 
 • പാംസു – പൊടി
 • സുരസ്ത്രീ – ദേവസ്ത്രീ
 • കൗശികൻ – വിശ്വാമിത്രൻ 
 • ധരണി – ഭൂമി
 • വല്ലഭൻ – ഭർത്താവ്
 • സുഭാഷിതം – നന്നായി പറയപ്പെട്ടത്

എഴുത്തച്ഛൻ: ജന്മകഥകൾ

പതിനഞ്ച്, പതിനാറ് നൂറ്റാണ്ടുകൾക്കിടയിൽ ജീവിച്ചിരുന്നെന്ന് നാം വിശ്വസിക്കുന്നു. യഥാർത്ഥ പേര് രാമാനുജൻ എന്നാണെ ന്നും കരുതുന്നു. മലപ്പുറം ജില്ലയിലെ തിരൂരിലെ തൃക്കണ്ടിയ രിൽ ജനിച്ചു. ഇന്നീ സ്ഥലത്തിന്റെ പേര് തുഞ്ചൻപറമ്പ്. എഴുത്തച്ഛന്റെ ജീവചരിത്രം ഐതിഹ്യങ്ങളിൽ മൂടി അവ്യക്തമായിരിക്കുന്നു. ദേശാടനങ്ങൾ നടത്തി ഒടുവിൽ തുഞ്ചൻപറമ്പിൽ താമസിച്ചു.

ബ്രാഹ്മണരല്ലാത്തവർക്ക് വിദ്യാഭ്യാസം നൽകിയിരുന്ന കണിയാർ സമുദായത്തിലെ എഴുത്താശാനായിരുന്നുവത്രെ. എഴുത്തച്ഛൻ എന്നത് ഒരു സ്ഥാനപ്പേരായിരുന്നവരെ. എഴു ത്തച്ഛൻ കവിയായതിനുശേഷം പിൻതലമുറക്കാർ ഈ പേരിനെ ജാതിപ്പേരായി സ്വീകരിച്ചു. കവിയുടെ കുടുംബപരമ്പര പെരിങ്ങാടിനടുത്ത് ആലക്കാവ് ക്ഷേത്രപരിസരത്തുണ്ട്.

രാമനെ ഈശ്വരനായി വാഴ്ത്തുന്ന അധ്യാത്മരാമായണമാണ് എഴുത്തച്ഛൻ വിവർത്തനം ചെയ്തത്. ഇത് വെറും വിവർത്തനമല്ല. സർഗ്ഗാത്മക വിവർത്തനമായിരുന്നു. ഭഗവദ് ഗീതയെ രണ്ടു വരി കൊണ്ട് മഹാഭാരതം കിളിപ്പാട്ടിൽ ചുരുക്കിയ എഴുത്തച്ഛന് കവിയുടേതായ ലക്ഷ്യങ്ങൾ ഉണ്ടായിരുന്നു. 30 അക്ഷരങ്ങളുള്ള വട്ടെഴുത്തിനു പകരം 51 അക്ഷരമുള്ള മലയാള ലിപി ഉപയോഗിച്ചത് എഴുത്തച്ഛനാണ്.

കേരളത്തിൽ “ഹരിശ്രീ ഗണപതയേ നമഃ എന്ന് വിദ്യാരംഭം കുറിച്ചതും എഴുത്ത് ച്ഛനാണത്. കിളിയെക്കൊണ്ട് പാടിക്കുന്ന കിളിപ്പാട്ട് പ്രസ്ഥാനത്തിന്റെ തുടക്കം മലയാളത്തിൽ എഴുത്തച്ഛനായിരുന്നു. മലയാള ഈണ താളങ്ങൾ സ്വീകരിച്ചു. മലയാളപദവും സംസ്കൃതവും

സമന്വയിപ്പിച്ചു. സാമാന്യജനത്തിന് എളുപ്പം മനസ്സിലാവുന്ന രീതിയിൽ ഇതി ഹാസങ്ങളുടെ സാരാംശം വർണ്ണിച്ച് ഭക്തിമാർഗ്ഗത്തിലൂടെ ഭഗവദ് പദങ്ങൾ മാല പോലെ കോർത്ത് കാവ്യം രചിച്ചപ്പോൾ കർക്കിടക ത്തിലെ പഞ്ഞത്തിൽ മലയാളികൾ വിളക്കു വച്ച് ഈ ഗ്രന്ഥത്തെ പാരായണം ചെയ്തു. എഴുത്തച്ഛന്റെ പേരിനെക്കുറിച്ച് വ്യക്തതയില്ല. രാമാനുജൻ എന്നു പറഞ്ഞാൽ രാമന്റെ

പണ്ഡിത നായ ജ്യേഷ്ഠൻ രാമൻ ഉണ്ടായിരുന്നിരിക്കാം. ശങ്കരൻ എന്നായിരുന്നു പേരെന്ന് ജനങ്ങൾക്കിടയിൽ പ്രചാരമുണ്ട്. സൂര്യനാരായണൻ എന്നായിരുന്നുവെന്നും പ്രചാരമുണ്ട്. ഏതായാലും വിവരങ്ങൾ അപൂർണ്ണമാണ്. അധ്യാത്മ രാമായണം കിളിപ്പാട്ട്, മഹാഭാരതം കിളിപ്പാട്ട്, ചിന്താരത്നം, ഇരുപത്തിനാലു വൃത്തം തുടങ്ങിയവയാണ് പ്രധാന കൃതികൾ.

എഴുത്തച്ഛൻ മലയാളഭാഷയുടെ പിതാവായതെങ്ങനെ?

കേരളത്തിന്റെ സാഹിത്യചരിത്രത്തിന്റെ തുടക്കത്തിൽ രണ്ടുവിധത്തിലുളള കവിതാ വഴികൾ നിലനിന്നിരുന്നു. പാട്ട്, മണിപ്രവാളം എന്നീ കാവ്യമാർഗ്ഗങ്ങൾക്ക് സാംസ്കാരികമായും

വൈജാത്യമുണ്ടായിരുന്നു. പാട്ട് പ്രസ്ഥാനം ദ്രാവിഡമായ അക്ഷരങ്ങളിലും മണിപ്രവാളം ദ്രാവിഡ സംസ്കൃത ലയനത്തെയുമാണ് വെളിപ്പെടുത്തിയത്. “ദ്രമിഡസംഘാത ര നിബദ്ധ എതുക, മോന വൃത്തവിശേഷയുക്തം പാട്ട് എന്നതാണ് പാട്ട് പ്രസ്ഥാനത്തിൽപ്പെടുന്ന കവിതകളുടെ പ്രത്യേകത.

ദ്രാവിഡ് അക്ഷരങ്ങളിൽ എഴുതപ്പെടുക, പ്രാസങ്ങളായ എതുക, മോന എന്നിവ ഉപയോഗിക്കുക, ദ്രാവിഡവൃത്തങ്ങളിൽ രചിക്കുക എന്നിവയായിരുന്നു പാട്ടിന്റെ കൈവഴിയിൽ പാലിച്ചിരുന്നത്. രാമചരിതം, തിരുനിഴൽമാല, രാമകഥപ്പാട്ട് എന്നിവ പാട്ടുകൃതികളാണ്.

‘ഭാഷാ സംസ്കൃതയോഗോ മണിപ്രവാളം’ എന്ന് നിർവ്വചിക്കപ്പെട്ട മണിപ്രവാളത്തിൽ ഭാഷയും (മലയാളവും) സംസ്കൃതവും ഒരു ചര ടിൽ മാണിക്യക്കല്ലും പവിഴവും കോർത്തതുപോലെ വായനക്കാരന്റെ ഹൃദയത്തിന് രസം ഉണ്ടാക്കുന്ന വിധത്തിൽ യോഗം ചെയ്തിരിക്കണം. മണിപ്രവാളമാണ് മലയാള ഭാഷയുടെ നിലവാരം ഉയർത്തിയത്.

സംസ്കൃതപദവും മലയാളപദങ്ങളും സഹൃദയ ഹൃദയരഞ്ജിപ്പോടെ മേളനം ചെയ്യുന്നത് മണിപ്രവാളത്തിലാണ്. ചമ്പുക്കളും,

സന്ദേശകാവ്യ ങ്ങളും മണിപ്രവാത്തിന്റെ ഈറ്റില്ലത്തിൽ വളർന്ന കൃതികളാണ്. മണിപ്രവാളകൃതികൾ ആദ്യഘട്ടത്തിൽ സംസ്കൃത ബഹുലമായ രചനകളായിരുന്നു. ചെറുശ്ശേരി കൃഷ്ണഗാഥയിൽ ലളിത മനോഹരമായ മലയാള പദാ വലികൾ ഉപയോഗിച്ചതോടെ മലയാളത്തിന് തനിമ കൈവന്നു തുട ങ്ങി.

“ബാലന്മാരെല്ലാം ഗോകുലമോരോന്നേ കാലിയെ മേച്ചു നടന്നാന”

എന്നതിലെ ഒഴുക്കും, ലാളിത്യവും മലയാളത്തിന്റെ സ്ത്ര ണ ചേതന ഉണർത്തി. അമ്മയുടെ മുലപ്പാൽ പോലെ മലയാളിയെ വാത്സല്യം കൊണ്ട് പൊതിഞ്ഞു. എഴുത്തച്ഛനിൽ നിന്നും കിളിപ്പാട്ടുകൾ പ്രവഹിച്ചതോടെ മലയാള ത്തിന്റെ സംസ്കൃത സന്നിവേശത്തിന് ഗരിമ ലഭിച്ചു. പരിപക്വമായ സംവേദന ഭാഷയായി മലയാളം പരിപുഷ്കലമായി.

‘കുലടയായ നീ വന്നെന്നോടു കുലീനയെ ന്നലസാലാപം ചെയ്തഖിലമലമലം’ എന്ന വരിയിൽ കാണു മ്പോലെ സംസ്കൃതവും മലയാളവും സുന്ദരമായ ആവിഷ്ക്കാര രീതി സ്വീകരിച്ചു. ഈ ആവിഷ്ക്കാര ശൈലിയിലാണ് മലയാള ഭാഷ പിന്നീട് ശാസ്ത്രവും സാഹിത്യവും

കൈകാര്യം ചെയ്ത് വളരുന്നത്. അങ്ങനെ മലയാള ഭാഷയ്ക്ക് തനതായ ഒരു വ്യക്തിത്വം കൈവന്നു. — അതിനാൽ മലയാളത്തിലെ ഒന്നാമത്തെ കൃതി ചെറുശ്ശേരി കൃഷ്ണ ഗാഥ യാണെങ്കിലും മലയാളത്തിലെ ഒന്നാമത്തെ കവി എഴുത്ത ച്ഛനാണെന്ന് പറയാം.

മഹാഭാരതത്തിലെ ശകുന്തള കഥാച്ചുരുക്കം 

ശകുന്തളാ ദുഷ്യന്തന്മാരുടെ പുത്രനായ ഭരതൻ മൂലം രാജ്യ ത്തിന് ഭാരതം എന്ന പേരു കിട്ടിയതും, ‘മേലും കീഴുമെഴും ഭൂപർ ഭാരതന്മാർ’ എന്നറിയപ്പെടാൻ ഇടയായതും ആയ പൂർവകഥ വൈശമ്പായനൻ ജനമേജയന് വിവരിച്ചുകൊടുക്കുന്ന രീതിയിലാണ് വ്യാസഭാരതത്തിൽ ഈ ആഖ്യാനത്തിന്റെ സംവിധാനം.

പൗര വൻമാരുടെ വംശകരനും വീരനുമായ ദുഷ്യന്തമന്നവൻ ‘പാരാ വാരം ചുഴുവോരു പാരാകെ’ കാത്തകാലത്താണ് ഈ കഥ നട ന്നതെന്നല്ലാതെ, അന്ന് ഈ രാജ്യത്തിന് “ഭാരതവർഷം’ എന്ന പേരു ണ്ടായിരുന്നില്ല എന്ന് ഈ ആമുഖ പ്രസ്താവനയിൽ നിന്ന് വ്യക്ത മാണ്. ദുഷ്യന്തരാജാവ് ഒരിക്കൽ ആനപ്പുറത്തു കയറി നായാട്ടിനായി തിരിക്കുകയും പൈദാഹശമമാർന്ന് ഒരു പുണ്യാശ്രമസ്ഥലത്തെ

ത്തിച്ചേരുകയും ചെയ്യുന്നു. അവിടെ കാശ്യപാശ്രമമാണെന്ന് കണ്ട് അദ്ദേഹം സേനകളെ പുറകിൽ നിർത്തി, തനിയെ ഉടജാങ്കണത്തിൽ പവേ ശിച്ചപ്പോൾ മുനി അവിടെ ഇല്ലാ യി രുന്നു; പക്ഷേ ‘പൊത്താർമാതാത്ത ഒരു കന്യക അവിടെ എത്തി രാജകീയാ തിഥിയെ അർഘ്യപാദ്യാദികൾകൊണ്ടു സൽക്കരിച്ച് സ്വീകരിച്ചു.

താതകണ്വൻ, കായ്കനികൾ ശേഖരി പുറത്തു പോയിരിക്കു കയാണെന്ന് അവൾ രാജാവിനെ അറിയിച്ചപ്പോൾ ഊർധ്വരേതസ്സായ (നെഷിഠിക ബ്രഹ്മചാരിയായ കണ്വമുനിക്ക് പുതി ഉണ്ടോ എന്നറിയാനുള്ള കൗതുകം യായ കണ്വമുനിക്ക് പുതിരാജാവിനുണ്ടായി.

വിശ്വാമിത്രമഹർഷി യുടെ തപോഭംഗത്തിന് നിയുക്തയായ മേനകയ്ക്ക് അദ്ദേഹത്തിൽ ജനിച്ച പുത്രിയാണ് താനെന്നും, മാതാപിതാക്കൾ ഉക്ഷിച്ചു പോയ തിനെത്തുടർന്ന് ‘വിജനാടവിയിൽ ചുറ്റും ശകുന്തങ്ങൾ കാത്ത തുകൊണ്ട് തനിക്ക് ‘ശകുന്തള’ എന്നു പേരുകിട്ടിയെന്നും ഉള്ള വസ്തുത ആ ആശ്രമകന്യക രാജാവിനെ അറിയിച്ചു.

‘സിംഹവ്യാ ഘാകുലമായ മഹാവന്’ ത്തിൽ നിന്നും തന്നെ കണ്വൻ കണ്ടെത്തി വളർത്തുകയാൽ താൻ അദ്ദേഹത്തെ അച്ചനായി കരുതിവരിക

യാണെന്നും അവൾ തുടർന്നുപറഞ്ഞു. പ്രഥമദർശനത്തിൽത്തന്നെ ശകുന്തളയിൽ പ്രമാധീനനായ ദുഷ്യന്തൻ, അവളെ ഗാന്ധർവവിവാഹം ചെയ്യുകയും അവളോ ടൊത്ത് ഏതാനും നാൾ ആശ്രമത്തിൽ കഴിച്ചുകൂട്ടുകയും ചെയ്തു. എന്നാൽ തനിക്കുണ്ടാകുന്ന പുത്രനെ ദുഷ്യന്തനുശേഷം രാജാവായി വാഴിക്കാമെന്ന് ഒരു വാഗ്ദാനം അദ്ദേഹത്തിൽ നിന്ന് വാങ്ങിയതിനുശേഷമേ ശകുന്തള അദ്ദേഹത്തിനു വിധേയയായുള്ളൂ.

താൻ തിരിച്ചുചെന്ന്, അവളെ രാജധാനിയിലേക്ക് കുട്ടിക്കൊ ണ്ടുപോകാൻ ചതുരംഗപ്പടയെ അയയ്ക്കാമെന്ന് ഏറ്റതിനുശേഷം മഹർഷി ഈ കഥകളറിയുമ്പോൾ എന്തുവിചാരിക്കുമോ എന്ന ആശങ്കപുണ്ട്, ദുഷ്യന്തൻ നാട്ടിലേക്കു മടങ്ങി. ആശ്രമത്തിൽ തിരിച്ചെത്തി വിവരങ്ങളെല്ലാം ഗ്രഹിച്ച കണ്വമു നി, പുതിയെ അനുഗ്രഹിച്ചതേയുള്ളൂ. ഇതിനകം ഗർഭിണിയായി ത്തീർന്നിരുന്ന ശകുന്തള യഥാകാലം ഒരു ആൺകുട്ടിയെ പ്രസ വിച്ചു.

ശിശുവായിരിക്കുമ്പോൾ തന്നെ വന്യമൃഗങ്ങളെ പിടിച്ചിണക്കുന്നതിൽ അസാധാരണ വിക്രമം കാണിച്ച ആ കുമാരന് നൽക പ്പെട്ട പേര് സർവ്വദമനൻ എന്നായിരുന്നു. കുട്ടിക്ക് ആറു

വയസ്സാ കുംവരെ ആശ്രമത്തിൽ തന്നെ വളർന്നു. രാജാവിന്റെ പക്കൽ നിന്ന് വിവരങ്ങളൊന്നും കിട്ടാഞ്ഞതിനാൽ പുത്രിയേയും ദൗഹിത്രനേയും ദുഷ്യന്തസന്നിധിലേക്കയക്കാൻ മഹർഷി തീരുമാനിച്ചു. യൗവരാജാഭിഷേകത്തിന് കുട്ടിക്ക് കാലമായി എന്നറിഞ്ഞ് കണ്വൻ എതാനും ശിഷ്യന്മാരുടെ അകമ്പടിയോടുകൂടി അമ്മയേയും മക നേയും രാജധാനിയിലേക്കയച്ചു.

അവരെ അവിടെ വിട്ടിട്ട് മുനി കുമാരന്മാർ ആശ്രമത്തിലേക്കു തിരിച്ചുപോന്നു. നേരത്തെ തന്നോടു ചെയ്തിരുന്ന പ്രതിജ്ഞ ഓർമ്മിപ്പിച്ചുകൊ ണ്ട്, പുത്രനെ ദുഷ്യന്തന്റെ മുന്നിൽ ശകുന്തള സമർപ്പിച്ചു. ദുഷ്യന്തനാകട്ടെ പഴയ സ്മരണകളെ മറച്ചുവച്ചുകൊണ്ട്, ‘ദുഷ്ടതാപസി എന്നു വിളിച്ച് അവളെയും കുട്ടിയേയും അ • ആട്ടിപ്പായിക്കാനാണ് ഒരു പെട്ടത്.

‘നാണവും ദുഃഖവും ചൊടിച്ച്, കണ്ണുചുവന്ന്, ചൊടിയും വിറച്ച് ചഞ്ചലചിത്തയായി നിന്ന് അവൾ പല പരുഷവാക്കുകളും അവിടെ വച്ചു പറഞ്ഞു. പക്ഷേ, “അറിയുന്നില്ല ഞാൻ നിന്നിൽ പുതോത്പത്തി, ശകുന്തളേ’ എന്നു പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞു മാറിയതേയുള്ളൂ. ശകുന്തള മാത്രമല്ല, അവളുടെ അമ്മയായ മേന കയും വ്യഭിചാരിണിയാണെന്ന് ഭർത്സിച്ചുകൊണ്ട്

അവളെ പുറത്താ ക്കാൻ ഒരുങ്ങിയ ദുഷ്യന്തന്റെ നേർക്ക് ആ മുനികനക ക്രുദ്ധയാ യി. “നീ കൈവിട്ടാലും ആഴിചുറ്റിയ ഈ ഊഴിയെ എന്റെ മകൻ കാത്തുകൊള്ളും’ എന്ന് ആക്രോശിച്ചുകൊണ്ട് സ്ഥലംവിടാൻ തീരുമാനിച്ച് അവർ പുറത്തേക്ക് നീങ്ങി.

ശകുന്തള അകളങ്കയും പരിശുദ്ധയുമാണെന്നു പ്രഖ്യാപിച്ചു കൊണ്ടുള്ള ഉടൻ തന്നെ ആകാശത്തിൽ മുഴ ങ്ങിക്കേട്ടു. സർവദമനൻ ദുഷ്യന്തപുത്രനാണെന്നും, അവനെ സ്വീകരിച്ച് യുവരാജാവാക്കണമെന്നും അവൻ ഭരതനെന്ന പേരിൽ പ്രസിദ്ധൻ ആകുമെന്നും ഉള്ള ദിവ്യോക്തികേട്ട പൗരവൻ അത് നുസരിച്ച് പ്രവർത്തിക്കാൻ സന്നദ്ധനാകുന്നതിനുമുമ്പ്, തന്റെ പെരുമാറ്റത്ത് ഇങ്ങനെ നീതീ കരിച്ചു. “ഇവൻ എന്റെ പുത്രനാണെന്ന് എനിക്ക് നേരത്തെ അറിയാമായിരുന്നു.

ശകുന്തള പത്നിയാണെന്നും, പക്ഷേ ഇക്കാര്യം അപരിചിതയായ ഒരു സ്ത്രീ വന്ന് പരസ്യമായി രാജസഭയിൽ പ്രസ്താവിക്കുന്ന ഉടനെ ഞാൻ ഇവരെ സ്വീകരിച്ചാൽ ജനങ്ങൾക്ക് വല്ലാത്ത സംശയം ഉണ്ടാകും, ഇവന് ശുദ്ധി കുറയുകയും ചെയ്യും’ ഭരതനെ ദുഷ്യന്തൻ യൗവരാജാഭിഷേകം

ചെയ്യുന്നതോടുകൂടി മഹാഭാത്തത്തിലെ 
ശകുന്തളോപാഖ്യാനം അവസാനിക്കുന്നു.

കാളിദാസന്റെ അഭിജ്ഞാന ശാകുന്തളം 
ശാകുന്തള കഥയെ നാടകമാക്കിയ പ്രതിഭയാണ് 
കാളിദാസൻ, ചില വ്യത്യാസങ്ങൾ വരുത്തിയാണ് 
അഭിജ്ഞാന ശാകുന്തളം എ ഴുതിയത്.

സാധാരണരീതിയിലുള്ള ഒരു പുരാണേതിവൃത്തത്തിൽ നിന്നും സാമാന്യബുദ്ധിക്കും ലോകമര്യാദയ്ക്കും നിരക്കുന്ന ഒരു ഉത്ക ഷ്ണപ്രേമനാടകം മെനഞ്ഞെടുക്കുന്നതിൽ കാളിദാസൻ പ്രകടിപ്പിച്ച കവിധർമ്മമർമജ്ഞതയും ത്യാജ്യഗ്രാഹ്യ വിവേകവും സകലസാ ഹിത്യരസികന്മാരുടേയും പ്രശംസ ആർജിച്ചിട്ടുണ്ട് ഇതിഹാസ ത്തിലെ വാചാലയെങ്കിലും ഋജുബുദ്ധിയായ ആ ‘തപോവനക ന്യക ലജ്ജാവതിയെങ്കിലും അന്തസ്സുറ്റ ഒരു പ്രൗഢനായികയായി പുനർജന്മം കൊള്ളുന്ന ചിത്രം അത്യന്തം നാടകീയതയോടും മന ശാസ്ത്രാവബോധത്തോടുകൂടി അഭിജ്ഞാനശാകുന്തളത്തിൽ ആലേഖനം ചെയ്തിരിക്കുന്നു.

സ്വന്തം പ്രിയതമയെ തിരിച്ചറിയാൻ, 
നയതന്ത്രപരമായ സമ്മർദ്ദം കൊണ്ട് മനഃപൂർവ്വം

വിസമ്മതിക്കുന്ന നായകന്റെ സ്വാർത്ഥപ്രവൃത്തിയെ കാളിദാസൻ ദുർവാസശാപക കൊണ്ടു ലഘുകരിക്കാൻ ശ്രമിച്ച് അദ്ദേഹത്തെ ആരോപണാതി തനായി ഉയർത്തുകയും ചെയ്യുന്നു.

ബാഹ്യാവലോകനത്തിൽ ശുഷ്കമെന്നും തോന്നുന്ന ഈ പുരാണകഥയെ വിവിധ രസഭാ വകലിതമായ ഒരു നാടകമായി രൂപാന്തരപ്പെടുത്തുന്ന പ്രക്രിയ യിൽ വിശദാംശങ്ങളിൽ പല വ്യതിയാനങ്ങളും വന്നുപോവുക സ്വാഭാവികമാണ്.

എന്നാൽ, അതിന്റെ ജീവനിൽത്തന്നെ വരുത്തിയ ഏറ്റവും ശക്തമായ പ്രകാരഭേദമാണ് ദുർവാസാവ് മഹർഷിയുടെ സന്ദർഭോചിതമായ സന്നിവേശം. തന്നിൽ പൂർണ വിശ്വാസം അർപ്പിച്ച ദിവ്യമായ നിരപരാധിത്വത്തെ ക്രൂരമായി കുരുതി കൊടുക്കാനുള്ള നായകന്റെ ഉദ്യമം ഗുരുതരമായ കൃത്യവിലോപാരോപണത്തിന് ഇടകൊടുക്കാത്ത ദുരന്തമായ ഒരു വീഴ്ചയായി കാട്ടി, നായകസങ്കൽപ്പത്തെ അന്യൂനമായി നിലനിർത്തുകയാണ് കാളി ദാസൻ ഈ മുനിശാപം കൊണ്ട് ചെയ്തിട്ടുള്ളത്.

ഈ ശാപകഥയാകുന്ന തീക്ഷണമഹസ്സിന്റെ ഉപഗ്രഹസ്ഥാന ങ്ങളിൽ ചില ലഘു വ്യതിയാനങ്ങൾ നാടകീയാവിഷ്കരണത്തിൽ യഥാസ്ഥാനം അനൗചിത്യസ്പർശം കൂടാതെ കവി തുന്നിച്ചേർത്തിട്ടുണ്ട്. ശാപത്തിനും ശാപമോക്ഷത്തിനുമെല്ലാം പശ്ചാത്തലമായി വർത്തിക്കുന്ന അഭിജ്ഞാന ശാകുന്തളം എന്ന പേരിൽക്കൂടി ശകുന്തളകഥയ്ക്ക് താൻ നൽകിയ പുതിയ പരിവേഷത്തെക്കുറിച്ച് കാളിദാസൻ അനുവാചകരെ ഓർമ്മിപ്പിക്കുന്നു. അഭിജ്ഞാ നത്തിന് – (അടയാളം, തിരിച്ചറിവ്, ഓർമ്മ തുടങ്ങിയ അർത്ഥങ്ങ ളെല്ലാം ഇതിന് യോജിക്കും.

ആധാരമായ അംഗുലീയാങ്കമാണ് നാടകത്തിലെ പ്രതിസന്ധികൾക്കും സംഘട്ടനങ്ങൾക്കും നിർവ ഹണത്തിനുമൊന്നയിക്കുന്നത്. കാളിദാസ ശാകുന്ത ളത്തിന്റെ മാറ്റുരച്ചു കാണിക്കുന്നതും ഈ മുദ്രമോതിരം തന്നെ യാണ്. ശ്രദ്ധാവതാരതീർത്ഥത്തിൽ വച്ച് ശകുന്തളയ്ക്ക് അതു നഷ്ടപ്പെടുന്നതും,

ഒരു മത്സ്യത്തിന്റെ ഉള്ളിൽനിന്നും ഒരു മുക്കു വൻ അത് കണ്ടെടുക്കുന്നതും, ഒടുവിൽ അത്, വിസ്മൃതിവശഗ നായ രാജാവിന്റെ അന്തരംഗത്തിൽപൂർസ്മരണകളുടെ കൊള്ളി മീൻ പായിക്കാനിടയാക്കുന്നതുമെല്ലാം അനുപമനാടക കലാസിദ്ധികളുടെ ഉത്തമനിദർശങ്ങളാണ്.

മഹാഭാരതത്തിൽ യൗവരാജ്യാവകാശിയായ പുത്രനോടുകൂടി യാണ് ശകുന്തള ഭർതൃഗൃഹത്തിലേക്ക് പോകുന്നതെങ്കിൽ, അഭി ഇഞാനശാകുന്തളത്തിൽ ഗർഭിണിയായ ഒരു ശാലീനതരുണിയാണ് താതകന്റെ അനുഗ്രഹാശിസ്സുകളും വാങ്ങിക്കൊണ്ട് ഹസ്തി നപുരത്തിലേക്ക് പുറപ്പെടുന്നത്.

വിവാഹത്തിനുശേഷം ഏറെനാൾ ഒരു യുവതിയെ പിതൃഗ്രഹത്തിൽ പിടിച്ചുനിർത്തേണ്ട എന്നു കരു തിയായാലും അല്ലെങ്കിലും ഗർഭാരക്ലിന്നയായ നായികയെ, ഭാവ സ്ഥിരങ്ങളായ ജനനാന്തരസൗഹൃദങ്ങളെ അബോധപൂർവ്വം സ്മരിച്ചുകൊണ്ടിരിക്കുന്ന നായകന്റെ മുമ്പിലേക്ക് ആനയിക്കുന്നതിലും ഉള ഔചിത്യം അനന്യദൃശ്യമാണ്.

– ഒടുവിൽ ദാനവഗണങ്ങളെ അമർച്ച ചെയ്യാൻ ഇന്ദസാരഥി യായ മാതലി വന്ന് ദുഷ്യന്തനെ സ്വർഗലോകത്തേക്ക് കൂട്ടിക്കൊ ണ്ടുപോകുന്നതും മടക്കയാത്രയിൽ മന്ദാരവൃക്ഷങ്ങൾ നിറഞ്ഞ പ്രജാപത്യാശ്രമത്തിൽ വച്ച് അത്യന്തം വികാരോഷ്മളമായ പശ്ചാ ത്തലത്തിൽ നായികാനായക പുനസ്സമാഗമം കൈവരുത്തുന്നതും നാടകീയതയെ ഒന്നിനൊന്ന് വർധിപ്പിച്ചുകൊണ്ട് കാളിദാസൻ

നിർബന്ധിച്ചിരിക്കുന്നു. ചുരുക്കത്തിൽ, മഹാഭാരതം വരച്ചുകാട്ടുന്ന ശകുന്തളാകഥ വലിയ വ്യത്യാസമൊന്നും കൂടാതെ നാടകത്തിൽ പ്രതിബിംബിക്കു ന്നത് ഒന്നും അഞ്ചും എഴും (ചില ഭാഗങ്ങൾ മാത്രം) അങ്കങ്ങ ളിൽ മാത്രമാണ്. രണ്ടും മൂന്നും നാലും അങ്കങ്ങളും ഏഴിന്റെ മിക്ക ഭാഗവും കാളിദാസസ്യഷ്ടമാണ്.

ദുഷ്യന്തനും ശകുന്തളയും കണ്വനും അണിയറയിൽ മാത്രമുള്ള സർദമനകുമാരനും മാത്ര മാണ് വ്യാസന്റെ കഥാപാത്രങ്ങൾ, കാളിദാസനാകട്ടെ മറ്റു നിരവധി സ്ത്രീപുരുഷകഥാപാത്രങ്ങളോടൊപ്പം ദീർഘാപാംഗൻ എന്ന മാൻകിടാവിനേയും വനജ്യോത്സന എന്ന മുല്ലവള്ളിയേയും സഹ കാരുതരുവിനേയും മാലിനീതീരത്തേയും വള്ളിക്കുടിലുകളേയും മറ്റു സചേതനപദാർത്ഥങ്ങളേയും കൂടി ഉൾപ്പെടുത്തി അവയ്ക്കെല്ലാം മാനുഷിക വികാരങ്ങൾ നൽകി നിത്യഭാസുരവും ചല നോജ്ജ്വലവുമായ ഒരു പ്രമനാടകം നെയ്തെടുത്തിരിക്കുന്നു. എഴുത്തച്ഛൻ സ്വികരിച്ചത് മഹാഭാരതത്തിലെ കഥയാണ്.

Conclusion:

Pottekkatt concludes the essay by arguing that the mirror is not just a physical object, but also a metaphor for our self-awareness. He says that the mirror “forces us to look at ourselves honestly and to confront our true selves.” He also argues that the mirror can help us to understand our place in the world and our relationship with others.

Leave a Comment