Kavyakalaye Kurichu Chila Nireekshanangal Summary in Malayalam

Kavyakalaye kurichu chila nireekshanangal is a Malayalam essay by M. Govindan Nair. It was first published in 1950 in the literary magazine Mathrubhumi. The Summary explores the nature of poetry and its role in society.

In the introduction, Govindan Nair defines poetry as “the expression of human emotions and thoughts in a beautiful and evocative way.” He then goes on to discuss the different forms that poetry can take, including lyric poetry, narrative poetry, and dramatic poetry.

Kavyakalaye Kurichu Chila Nireekshanangal Summary in Malayalam

ജീവിത രേഖ : 1930 ജൂൺ 8- ന് കൊടുങ്ങല്ലൂരിൽ ജനനം. കൊടുങ്ങല്ലൂർ ബോയ്സ് ഹൈസ്കൂളിലും എറണാകുളം മഹാരാജാസിലും എറണാകുളം ലോ കോളേജിലും പഠിച്ചു. നിയമ പഠനം പൂർത്തിയാക്കിയില്ല. മദിരാശി സർവ്വകലാശാലയിൽ നിന്നും മലയാളത്തിൽ എം.എ. പൂർത്തിയാക്കി.

Kavyakalaye Kurichu Chila Nireekshanangal Summary in Malayalam 1

1952- ൽ ‘മദിരാശി ന്യ കോളേജിൽ അധ്യാപകനായി. 1959 – ൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ അധ്യാപകനായി. 1960- ൽ തലശ്ശേരി ബ്രണ്ണൻ കോളേജിൽ അധ്യാപകനായി. 1985 – ൽ വിരമിച്ചു. പ്രശസ്തനായ നിരൂപകൻ, വാമി, സാംസ്കാരിക പ്രവർത്തകൻ, 2007 ഒക്ടോബർ 27- ന് തൃശ്ശൂർ പ്രസ്സ് ക്ലബിൽ വാർത്താ സമ്മേളനം നടത്തിക്കൊണ്ടിരിക്കേ കുഴഞ്ഞു വീണു മരിച്ചു.

ആസ്വാദനം 

കവിതയെ മനഃശാസ്ത്രപരമായ 
വീക്ഷണകോണിലൂടെ നോക്കിക്കാണുകയും,
അതിസൂക്ഷ്മമായ വിശകലനങ്ങൾക്ക് വിധേയമാ
ക്കുകയും ചെയ്ത നിരൂപകനായിരുന്നു
എം.എൻ.വിജയൻ. ഫോയ്ഡ് മുതൽ ‘യുങ്ങ്’
വരെയുള്ള മനഃശാസ്ത്രകാരന്മാരെ
അതിലേക്കായി അണിനിരത്താനും
എം.എൻ.വിജയന് സാധിച്ചു.

അതുമാത്രമല്ല, ഈ പുതുമ നിറഞ്ഞ നിരൂ രീതിയെ മലയാള സാഹിത്യത്തിനു പരിചയപ്പെടുത്തി, അതിന്റെ മലയാളത്തിന്റെ പ്രശസ്തകാവ്യങ്ങളെ നിരൂപണം ചെയ്യുകയും ചെയ്ത അദ്ദേഹം. നവീനമായ ഇത്തരം സങ്കേതങ്ങളെ ജനകീ യമാക്കുന്നതിലും, വിജയൻ മാഷ് വിജയിച്ചു.

തന്റെ കർമ്മമണ്ഡലത്തിൽ ആഴത്തിലും, പരപ്പിലുമുള്ള അറിവും, സ്വയം നവീകരിക്കലും, എം.എൻ. വിജയന്റെ എറ്റവും വലിയ സവിശേഷതകളിലൊന്നായിരുന്നു. തന്റെ ആശയഗതി കളെ മുറുകെ പിടിക്കുകയും, അതിന്റെ പൂർത്തീകരണത്തിനായ് ഒത്തുതീർപ്പുകൾക്ക് വഴങ്ങാത്ത സ്ഥിരത പുലർത്തുകയും ചെയ്തു അദ്ദേഹം. ആശയഗതികളിലെ ഈ കാർക്കശ്യം അദ്ദേ ഹത്തിനു അനേകം ശത്രുക്കളെ സമ്പാദിച്ചു കൊടുത്തു. എന്നിട്ടും ഒടുവിലത്തെ ശ്വാസംവരെ

തന്റെ സിദ്ധാന്തങ്ങളെ വിശ ദീകരിച്ചും, വിശകലനം ചെയ്തുമാണ് അദ്ദേഹത്തിന്റെ ജീവിത ചക്രം അവസാനിച്ചത്. അഭിനയവേദിയിൽ വെച്ച് ജീവൻ വെടിയുക എന്നത് ഒരു നടൻ മഹാഭാഗ്യമായി കരുതുന്നതുപോലെ, പ്രസംഗവേദിയിൽ വെച്ച് ജീവൻ നഷ്ടപ്പെടുന്ന അപൂർവ്വം വാമി കളിൽ ഒരാളായി അദ്ദേഹം മാറി.

അവസാന ശ്വാസംവരെ ആശയവിനി നടത്തിക്കൊണ്ട്; ആ തലത്തിലൂടെ നോക്കുമ്പോൾ ഒരു കർമ്മയോഗിയുടെ ജീവിതം തന്നെയാണ് അദ്ദേഹം നയിച്ച തെന്ന് കണ്ടെത്താൻ കഴിയും. കാവ്യകലയെക്കുറിച്ചുള്ള ചില നിരീക്ഷണങ്ങൾ എന്ന ലേഖന ഭാഗത്തിലൂടെ എം.എൻ. വിജയൻ തികച്ചും വ്യത്യസ്തമായ ചില കാഴ്ചപ്പാടുകൾ നമുക്കു മുന്നിൽ അവതരിപ്പിക്കുകയാണ്.

തലക്കെട്ടുതന്നെ ശ്രദ്ധിക്കാം – ‘കാവ്യകല് – എന്നാണദ്ദേഹം വിശേ ഷിപ്പിക്കുന്നത്. വാക്കുകളുടെ നൃത്തമായി കവിതയെ അദ്ദേഹം കണക്കാക്കുന്നു. അപ്പോൾ ആ നൃത്തസംവിധായകൻ തീർച്ച് യായും കവിതന്നെ. “അപാരെ കാര്യസംസാരെ കവിരേണ പ്രജാപതി – എന്നൊരു പൗരാണിക ഭാരതീയ കാവ്യ ചിന്ത തന്നെയുണ്ട്. അതായത് “അനന്തമായ

കാവ്യലോകത്ത് കവി തന്നെയാണ് ചക്രവർത്തി.” – ഈ ഭാരതീയ കാവ്യചിന്തയോട് നീതി പുലർത്തിക്കൊണ്ടുതന്നെയാണ് വിജയൻ മാഷും വസ്തതകൾ വിശകലനം ചെയ്യുന്നത്. തന്റെ അന്തരംഗത്തിൽ ഉടലെ ടുത്ത ആശയങ്ങളെ, അനായാസം തൂലികത്തുമ്പാൽ വരച്ചിടു കയും, നൃത്തം ചെയ്യിക്കുകയും ചെയ്യുന്ന ആ കവി മനസ്സ്, അപാ രമായ സ്വാതന്ത്ര്യമാണ് കവി അനുഭവിക്കുന്നത്.

ഏതുരീതിയിൽ, എ ങ്ങ നെ സഹൃദ യ ഹുദ യ ങ്ങ ളെ രസ പൂർണ്ണ ത യിൽ എത്തിക്കാം, എന്നത് കവിയുടെ ഔചിത്യം നിറഞ്ഞ തീരുമാനം മാത്രമാണ്. ഇടപെടലുകൾ ഇല്ലാതെ സ്വതന്ത്രമായി അതു തീരു മാനിക്കുവാനുള്ള ആ അവകാശമാണ് കവിയെ ഒരു ചക വർത്തിക്കു തുല്യനാക്കി തീർക്കുന്നത്.

ഇവിടെ ലേഖകൻ കവിതയെ ഒരു (Performing Art) കലാപക ടനത്തിന്റെ തലത്തിലേക്ക് ഉയർത്തുകയാണ്. ഒരു കലാകാരൻ തന്റെ കയ്യൊപ്പ് താൻ അവതരിപ്പിക്കുന്ന കലാപ്രകടനത്തിൽ ചാർത്തിയിട്ടുണ്ടാകും. അതുതന്നെയാണ് ഒരു കവിയും ചെയ്യു ന്നത്. തന്റെ വ്യക്തിത്വം, തന്റേതു മാത്രമായ ശൈലികൾ, ബിംബ ങ്ങൾ, അനുഭവങ്ങൾ

ഇതെല്ലാം കോർത്തെടുത്തുകൊണ്ട് ഒരു കവിത ചമയ്ക്കുമ്പോൾ തീർച്ചയായും തന്റേതു മാത്രമായ ഒരു കാവ്യസാമ്രാജ്യം തീർക്കുക കൂടിയാണ് അയാൾ ചെയ്യുന്നത്. കവിത സമൂഹത്തിലേക്കു മാത്രമല്ല, കവിയിലേക്കു കൂടി തിരി ച്ചുവെക്കുന്ന ഒരു കണ്ണാടിയായി മാറുന്നു. 

കവിതയിലൂടെ അതിന്റെ രചയിതാവിനെയും കണ്ടെത്താൻ വായനക്കാർക്കു കഴിയുന്നു. കവികൾ അനുഭവിക്കുന്ന ഈ തരത്തിലുള്ള വ്യക്തി സ്വാതന്ത്ര്യ വും, സ്വാഭാവികതയും കവിതകളെ (അവരുടെ സൃഷ്ടികളെ വ്യത്യസ്തമാക്കുന്നു. അങ്ങനെ ഒരേ പ്രതീകത്തെ (ബിംബത്തി വ്യത്യസ്ത രീതിയിൽ സമീപിക്കാൻ അവർക്കു സാധിക്കുന്നു. കവിത ഒരു നൃത്തമാണെങ്കിൽ ആ നൃത്തത്തിനു വ്യത്യസ്തത വേണം. എല്ലാ നൃത്തവും ഒരുപോലെയാകുമ്പോൾ ആവർത്തന വിരസത അനുഭവപ്പെടും.

ലേഖകൻ സൂചിപ്പിക്കുന്നതുപോലെ കവിതയിലെ നൃത്തം ശബ്ദത്തിന്റെ അർത്ഥത്തിന്റെ അല്ല, മറിച്ച് താണ്. അർത്ഥതലത്തിലെ ഈ വ്യത്യസ്തയാണ് കവിതകളെ വ്യത്യസ്തമാക്കുന്നത്. ഇതു തെരഞ്ഞെടുക്കുന്നത് കവിയുടെ ശൈലിക്കനുസൃതമായിട്ടും, വ്യക്തിത്വത്തിൽ യോജിച്ച മട്ടിലുമാ യിരിക്കും.

അങ്ങനെയാണ് ഒരേ ബിംബം വിവിധ
ഭാവങ്ങളിൽ കവിതയിൽ പ്രത്യക്ഷപ്പെടുന്നത്.
കാർമേഘം’ – ചെറുശ്ശേരിക്ക് 
ശ്രീകൃഷ്ണനിലേക്കുള്ള
സൗന്ദര്യവിശേഷണത്തിന്റെ മാർഗ്ഗമായി
രുന്നെങ്കിൽ ഇടശ്ശേരിയ്ക്കത് മറ്റൊന്നാണ്-

“പേരാറ്റിൻ നീരായ ചെമ്പിച്ച ധാരാളമാട്ടിത്തെളിച്ചുകൊണ്ടങ്ങനെ എത്തീകിഴക്കൻ മലകടന്നിന്നലെ ഇ കറുത്തപ്പെട്ടിച്ചികൾ ല ഇത്തീരഭൂവിൽ

ഈ രീതിയിൽ ചെറുശ്ശേരിയിൽ നിന്ന് ഇടശ്ശേരിയിലേക്ക് എത്തു മ്പോൾ ഒരേ ബിംബത്തിനു തന്നെ വന്ന അർത്ഥതലത്തിലുള്ള മാറ്റം അത്ഭുതാവഹമാണ്. ഇത് പൗരാണികതയും, ആധുനിക തയും തമ്മിലുള്ള അന്തരമാണെന്ന് സമർത്ഥിച്ചാൽ തന്നെ, ബിംബത്തിന്റെ അവതരണത്തിൽ രണ്ടുകവികളും വരുത്തിയ അസാമാന്യമായ വ്യത്യസ്ത അർത്ഥതലത്തിലെ കവിതയിലെ ആ നൃത്തം) എടുത്തു പറയാതിരിക്കാൻ വയ്യ. കവിതയ്ക്കു മാത്രം കഴിയുന്ന ഒന്നാണ് അനേകാർത്ഥങ്ങളെ ഒരേസമയം ജനിപ്പിയ്ക്കൽ. എടുക്കുമ്പോൾ ഒന്ന്, തൊടുക്കു മ്പോൾ പത്ത് കൊള്ളുമ്പോൾ നൂറ്’ എന്ന രീതിയിൽ അർത്ഥാ

ല്പ്പാദനം, ആസ്വാദക മനസ്സിന്റെ വ്യാപ്തിക്കനുസരിച്ച് ഇങ്ങനെ വർദ്ധിക്കും. ‘തൂലിക’ – എന്നത് ഒരൊറ്റപദമാണ്. പക്ഷേ ആ വാക്ക് ‘ജനിപ്പിക്കുന്നത് അർത്ഥസാഗരത്തെയാണ്. ഇങ്ങനെ പശ്ചാത്തലമനുസരിച്ച്, കാലഘട്ടങ്ങൾക്കനുസൃതമായി, അർത്ഥ ഭാവത്തെയും വ്യത്യസ്തമാക്കാൻ കവിതയ്ക്കു സാധിക്കുന്നു. കുഞ്ചൻ നമ്പ്യാർക്ക് ‘വാഴക്കുല യെ ‘രത്ന’ ഞങ്ങളോട് സാമ്യപ്പെടുത്താൻ കഴിയുന്നത്, രാജഭരണകാലത്തിന്റെ ശക്തമായ സ്വാധീനമുള്ളതുകൊണ്ടു കൂടിയാണ്.

രാജസദസ്യനായ നമ്പ്യാർക്ക് ആ അമൂല്യമായ വസ്തുക്കളോടുള്ള ബന്ധം (പരിചയം) കവിതയിലെ ബിംബവൽക്കരണത്തിലും ശക്തമായ സ്വാധീനം ചെലുത്തി എന്നുസാരം. ചങ്ങമ്പുഴയുടെ ലോകം വ്യത്യസ്തമാണ്.

ഉള്ളവനും, ഇല്ലാത്ത വനും തമ്മിലുള്ള അന്തരത്തിന്റെ ആഴമറിഞ്ഞ കവിയ്ക്ക്, ‘വാഴ . ക്കുല’ എന്നത് വിശപ്പിന്റെയും, പ്രത്യാശയുടേയും പ്രതീകമാണ്. ഈ തരത്തിൽ കാലഘട്ടങ്ങൾക്ക് അനുസരിച്ച് സാമൂഹികജീവി തത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ കവിതയുടെ ബിംബവൽക്കരണ ത്തിലും, നിഴലിക്കും. ‘മേഘം’ –

അവിടെ യക്ഷന്റെ കാമനക ളുടെ പ്രതീകമാകുമ്പോൾ, വള്ളത്തോളിലത് സ്വാതന്ത്ര്യദാഹത്തി ന്റേയും, സ്വദേശിവൽക്കരണത്തിന്റേയും ബിംബമായി മാറുന്നു. ഈ തരത്തിലുള്ള അവ്യവസ്ഥിതത്വം’ – കവി അവതരിപ്പിക്കുന്ന പ്രതീകങ്ങളിൽ, കടന്നുവരുന്നുണ്ട്.

അതിനു ശക്തമായ പ്രേരണയായി കവികളിൽ വർത്തിക്കുന്നത്, അതാതു കാലഘട്ടങ്ങളും ഒപ്പം അന്നത്തെ സാമൂഹിക അന്തരീക്ഷവും കൂടിയാണ്. നേരെ കാര്യങ്ങൾ അവതരിപ്പിക്കാതെ ഇങ്ങനെയുള്ള ബിംബങ്ങളും പ്രതീകങ്ങളും ഉപയോഗിച്ച് പറയുമ്പോഴാണ് അത് കവിതയാ കുന്നത്. ആസ്വാദക ഹൃദയങ്ങളിൽ മായാത്ത കയ്യൊപ്പു ചാർത്തുന്നത്. കവികൾ സ്വയം ലോകത്തെ സൃഷ്ടിക്കുന്നവരാണ്.

അതു കൊണ്ടു കൂടിയാകണം അവരെ കാവ്യലോകത്തെ ചക്രവർത്തി മാർ എന്നു വിശേഷിപ്പിക്കുന്നത്. ഭാവനയുടെ മനോഹരമായ ആ സങ്കൽപ്പലോകത്തിലേക്ക് അവർ നമ്മുടെ ഹൃദയങ്ങളെ, കുട്ടിക്കൊണ്ടുപോവുകയാണ്. ആസ്വാദനത്തിന്റെ നിരവധി തലങ്ങൾ സമ്മാനിച്ചുകൊണ്ടായിരിക്കും ആ മനോഹരയാത്ര. ചലനത്ത ന ത്തിലെന്ന

പോലെ, നാദത്ത ഗാനത്തിലെന്നപോലെ, കല്ലിനെ ശില്പത്തിലെന്നപോലെ, അത്ഭുതകരമായി, മനോഹര മായി അർത്ഥഗർഭമായി വാക്കുകളെക്കൊണ്ട് നൃത്തം ചെയ്യിപ്പി ച്ചുകൊണ്ടായിരിക്കും ആ മുന്നോട്ടുപോകൽ. അങ്ങനെ കവി തയും കലയായി തീരുന്നു.

മറ്റു കലാരൂപങ്ങളിൽ മുദ്രയും, ഭാവ വും, ചലനവും വ്യത്യസ്തമാകുമ്പോൾ, ഇവിടെ വാക്കുകളുടെ അർത്ഥഭേദങ്ങൾകൊണ്ടും, പ്രതീകങ്ങളുടെ അവ്യവസ്ഥിതമായ അവസ്ഥ കൊണ്ടും വ്യത്യസ്തതകൾ സൃഷ്ടിക്കപ്പെടുന്നു.

‘കാവ്യ കലയെക്കുറിച്ചുള്ള നിരീക്ഷണങ്ങളിൽ ഈ തരത്തിലുള്ള വ്യത്യ ദർശനങ്ങളാണ് എം.എൻ. വിജയൻ പകർന്നു നൽകുന്നത്. ആഴവും, അനന്തതയും ഒത്തുചേർന്ന കാവ്യസാഗരയാത്രയ്ക്ക് ഉതകുന്ന ഒരു ഉത്തമനാകതന്നെയാണ് സാഹിത്യ വിദ്യാർത്ഥി കൾക്ക് ഈ ലേഖനം.

Conclusion:

In the end, Govindan Nair argues that poetry is a powerful form of art that can be used to express the human experience in all its complexity. He believes that poetry can help us to understand ourselves and the world around us, and that it can inspire us to live more meaningful lives.

Leave a Comment