Kayyoppillatha SandesamSummary in Malayalam

“Kayyoppillatha Sandesam” (The Message Without a Signature) is a short story by M. Mukundan, published in 1979. The Summary is set in a small village in Kerala, India. The protagonist is a young man named Unnikrishnan, who is a teacher at the local school.

Unnikrishnan is a kind and compassionate man, but he is also lonely and isolated. He feels like he does not belong in the village, and he is often misunderstood by the other villagers.

Kayyoppillatha Sandesam Summary in Malayalam

കൈയ്യൊപ്പില്ലാത്ത സന്ദേശം എന്ന പാഠഭാഗം എടുത്തു ചേർത്തി രിക്കുന്നത് എം. മുകുന്ദന്റെ നൃത്തം എന്ന നോവലിൽ നിന്നാണ്. നമ്മുടെ നാലാം യൂണിറ്റ് മാധ്യമത്തെ കുറിച്ചാണ്. മലയാള നോവ ലിൽ നവമാധ്യമങ്ങളെ എങ്ങനെ സന്നിവേശിപ്പിച്ചിരിക്കുന്നു എന്ന തിന്റെ ഉത്തമ ഉദാഹരണമാണീ നോവൽ സന്ദേശം.

Kayyoppillatha SandesamSummary in Malayalam 1

സാമൂഹിക നവമാധ്യമങ്ങൾ പലപ്പോഴും തട്ടിപ്പിന്റേയും, ചൂഷണത്തിന്റേയും ഒരു അധോലോകമായി തരംതാഴാറുണ്ട്. കള്ളനാണയങ്ങൾ എവിടെയും കാണാം. സ്വാഭാവികമായും, പേരില്ലാതെ, മുഖമില്ലാതെ പരിചയങ്ങൾ സ്ഥാപിക്കുകയും അതുവഴി തട്ടിപ്പിന്റേയും, ചൂഷണത്തിന്റേയും പുതിയ ഇരകളെ സൃഷ്ടിക്കുകയും ചെയ്യുന്നു.. ഇവിടെ നാം ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. അത് ഈ നവമാധ്യമ ങ്ങളുടെ വലിയൊരു പോരായ്മ തന്നെയാണ്. പേരുകളില്ലാതെ;

മേൽവിലാസമില്ലാതെ, മറവിൽ നിന്ന് ഇരുളിൽ നിന്നുള്ള സന്ദേശ ങ്ങൾ മാത്രം. ആ സന്ദേശങ്ങൾക്ക് അർത്ഥമില്ല; മുഖമില്ല. പല പ്പോഴും രൂപങ്ങളില്ലാത്ത നിഴലുകളെപ്പോലെ, യാഥാർത്ഥ്യത്തിന്റെ മറ്റൊരു പതിപ്പ്. സത്യത്തിന്റെ മങ്ങിയ ഒരു കാഴ്ച.

അന്വേഷണ ങ്ങൾക്ക് അപ്പുറം ഒന്നുമില്ലായ്മയിൽ വിലയം പ്രാപിക്കുന്ന സത്യത്തിന്റെ വായനക്കാരിലും, പ്രേക്ഷകനിലും, നവമാധ്യമങ്ങളെ പിന്തുടരുന്നവരിലും ഒന്നും കണ്ടെത്താൻ കഴിയാതെ, അവ്യക്തത മാത്രമായി അവശേഷിക്കുന്ന അവസ്ഥ സംജാതമാകുന്നു. ടി.പി. ശ്രീധരൻ മധ്യവയസ്സു പിന്നിട്ടപ്പോഴാണ് നവമാധ്യമങ്ങളുടെ ഉറ്റ തോഴനായി മാറുന്നത്. ആരുടേയും കുറ്റം കൊണ്ടല്ല. അപ്പോൾ മാത്രമാണ് അവ പ്രചാരത്തിലായത്.

അന്നു മുതൽ അയാളുടെ ജീവിതം മാറുന്നതു നാം കണ്ടു. ജീവിതത്തിന്റെ മൊത്തത്തിലുള്ള അവസ്ഥതന്നെ മാറിപ്പോയി, ജീവിതത്തിന്റെ വേഗത വർദ്ധിച്ചു. എങ്കിലും പുതിയ ലോകത്തിന്റെ പാച്ചിലിനൊപ്പമെത്താൻ അയാൾക്കു കഴിയുന്നില്ല. ജീവിതത്തിന്റെ ഏകാന്ത നിമിഷങ്ങളിൽ തനിക്കു കൂട്ടുവന്ന

കമ്പ്യൂട്ടറിനുപോലും ശ്രീധ രനെ കൂടെ കൂട്ടാൻ പറ്റുന്നില്ല. വേഗതയുടെ ആ യന്ത്രത്തിൽ പലപ്പോഴും കാലിടറി പോകുന്ന കഥാപാത്രം. അഗ്നി മെയിൽ വിലാസത്തിൽ നിന്ന് ശ്രീധരനു വരുന്ന ഒരു അപ്രധാനമായൊരു മെയിലിൽ നിന്നാണ് നോവൽ ഭാഗം തുടരുന്നത്.

ആരാണ് അഗ്നി എന്ന് എത്ര ആലോചിച്ചിട്ടും ശ്രീധരന് ഓർമ്മ കിട്ടുന്നില, തന്റെ ഒപ്പം സ്കൂളിലോ, കോളേജിലോ പഠിച്ച ആരെ ങ്കിലും ആണോ എന്ന് സംശയിക്കുകയാണ് അയാൾ. പക്ഷേ ചിര പരിചിതനെപ്പോലെ തന്നോട് സ്നേഹം കാണിക്കുന്ന, പ്രധ യുടെ മെസേജിനോട് ഒരു പ്രതിപത്തി ശ്രീധരനുണ്ടായി. പല പ്പോഴും ഇങ്ങനെയുള്ള അറിയാത്ത മെസേജുകൾ അയാൾ തുറ ന്നുപോലും നോക്കാറില്ല.

പക്ഷേ പിന്നീടുള്ള ദിവസങ്ങൾ ഈ അഗ്നിയിൽ നിന്നുള്ള സന്ദേശത്തിനായി കാത്തിരുന്നു ശ്രീധരൻ. പക്ഷേ ഒരു പ്രതികരണം പോലും ഉണ്ടായില്ല. തന്റെ മറുപടിയ്ക്കടിയിൽ തന്റെ പേര് കൃത്യമായി ചേർക്കുന്ന ശ്രീധരൻ, മറ്റുള്ളവർ എന്തുകൊണ്ടാണ് തങ്ങളുടെ ഐഡന്റിറ്റി വെളിപ്പെടുത്താത്ത തെന്ന് നിഷ്കളങ്കമായി

ചിന്തിക്കുന്നു. താൻ കാത്തിരുന്ന മെസേജ് മാത്രം അയാൾക്കു കിട്ടുന്നില്ല. കമ്പ്യൂട്ടർ വന്നതോടുകൂടി ശ്രീധരന്റെ സ്വഭാവങ്ങളിലും വ്യത്യാസം വന്നു. ദിനചര്യകൾ മാറി, ചെറുപ്പം മുതലുള്ള ശീലങ്ങൾ മാറി. കമ്പ്യൂട്ടർ ഈ മധ്യവയസ്സു പിന്നിട്ട് ശ്രീധരനെ മറ്റൊരു മനുഷ്യ നാക്കി മാറി. ഇന്റർനെറ്റ് കണക്ഷൻ അയാൾക്ക് ശരിക്കുമൊരു വലയായി തീരുകയായിരുന്നു. ഒരുപാട് ഗുളികകൾ കഴിക്കുന്ന ശ്രീധരന് കമ്പ്യൂട്ടർ ശരിക്കുമൊരു മരുന്നായി. മറ്റൊരു ഗുളിക.

പക്ഷേ എന്നിട്ടും മറകൾക്കുള്ളിൽ നിന്നുകൊണ്ട് ആളുകൾ നിഴൽനാടകം കളിക്കുന്നതു മാത്രം ശ്രീധരന് മനസ്സിലായില്ല. കാത്തു കാത്തിരുന്ന് പ്രയോജനമില്ലാത്ത, ഇന്റർനെറ്റ് അന്വേഷ ണങ്ങൾക്കുശേഷം വീണ്ടും അഗ്നിയുടെ മെസേജ് വരുന്നിടത്ത് പാഠഭാഗം അവസാനിക്കുകയാണ്. ചിലപ്പോൾ ഒരു കളിപ്പിക്കൽ, അല്ലെങ്കിൽ ഒരു വലക്കുരുക്ക്. എന്തായാലും മേൽവിലാസമി ല്ലാത്ത കൈയ്യൊപ്പില്ലാത്ത സന്ദേശങ്ങളുടെ കൂമ്പാരത്തിനിടയിൽ ശ്രീധരന്മാർ വലയുകതന്നെയാണ്.

Conclusion:

“Kayyoppillatha Sandesam” is a powerful and moving story. It is a story that will stay with you long after you have finished reading it.

The story is significant for several reasons. First, it is a well-written and well-crafted story. Mukundan’s prose is simple and direct, but it is also full of emotion. Second, the story explores important themes that are relevant to everyone. Third, the story is a reminder that we are all connected, even when we feel alone.

Leave a Comment