Keshini Mozhi is a Malayalam short story written by Unni Varrier. The Summary is set in a village in Kerala, India, and tells the tale of a young woman named Keshini who is blessed with the gift of a magical voice. Keshini’s voice is so enchanting that it can mesmerize anyone who hears it.
Keshini Mozhi Summary in Malayalam
നളചരിതം ആട്ടക്കഥ കേരളത്തിന്റെ ശാകുന്തളം എന്ന് പേർ കേട്ടതാണ് ഉണ്ണായി വാര്യരുടെ നളചരിതം ആട്ടക്കഥ. കഥകളി കേരളത്തെ പ്രസിദ്ധ മാക്കിയിട്ടുണ്ടെങ്കിൽ അത് ഉണ്ണായിവാര്യരുടെ തൂലികയുടെ ശക്തി യാണ്. ആട്ടക്കഥകൾ നിരവധിയുണ്ട്. നളചരിതം ആട്ടക്കഥ പോലൊന്ന് വേറെയില്ല.
ഉണ്ണായിവാര്യർ
മഹാഭാരതം വനപർവ്വത്തിൽ 52 മുതൽ 79 വരെയുള്ള 28 അധ്യായങ്ങളിലായി വ്യാപിച്ചു കിടക്കുന്ന കഥാഭാഗമായ നളോപാഖ്യാനത്തെ അടിസ്ഥാനമാക്കിയാണ് ഉണ്ണായിവാര്യർ ആട്ടക്കഥ രചിച്ചത്. മൂലകഥയിൽ നിന്നും കാര്യമായ വ്യതിയാനമൊന്നും വരു ത്തിയിട്ടില്ല. ദൃശ്യകാവ്യമെന്ന നിലയിൽ കൃതിയെ മോടിപിടിപ്പിക്കാ നാണ് ചെറിയ വ്യതിയാനങ്ങൾ
ചെയ്തത്. നളചരിതം നാല് ദിവസം ആട്ടക്കഥകളാക്കിയാണ് രചിച്ചത്. ഇതിൽ ഒന്നാം ദിവസത്തെ കഥ യിൽ ശ്രീ ഹർഷന്റെ നൈഷധീയ കാവ്യത്തെ ഉണ്ണായിവാര്യർ ആശ യിച്ചിട്ടുണ്ട്.
വനവാസക്കാലത്ത് പാണ്ഡവരെ കണ്ട് ബൃഹദശ്വര മുനി അവരെ ആശ്വസിപ്പിക്കാനായി പറഞ്ഞുകൊടുക്കുനന കഥയാണ് നളദമയന്തി കഥ. ഇതിനെ നൈഷധം മഹാകാവ്യമെന്ന പേരിൽ (നൈഷധീയ ചരിതം) സംസ്കൃതത്തിൽ ശ്രീഹർഷൻ കാവ്യം രചിച്ചു. അതിനെയാണ് ഉണ്ണായിവാര്യർ സ്വീകരിച്ചത്.
ഈ കഥയിൽ ഇതിനെ സംബന്ധിച്ചുള്ള ഒരു ജനവിശ്വാസം പ്രചരിച്ചിട്ടുണ്ട്. നളൻ, ദമയന്തി, ഋതുപർണ്ണൻ, കാർക്കോടകൻ എന്നിവരുടെ കഥ കേട്ടാൽ കലിബാധ അകലുമെന്നാണ് ആ വിശ്വാസം.
കല്ല്യാണസൗഗന്ധികം, കിർമ്മീരവധം, കാലകേയവധം, ബക വധം എന്നിങ്ങനെ കോട്ടയം കഥകൾ ആട്ടക്കഥയിലുണ്ട്. അതു പോലെ തിരുവിതാംകൂറിലെ രാജാക്കന്മാരുടെ പ്രോത്സാഹന ത്തിൽ രാജസൂയം, സുഭദ്രാഹരണം, ബകവധം, ഗന്ധർവ്വവിജയം, പാഞ്ചാലി സ്വയംവരം, കല്ല്യാണസൗഗന്ധികം,
നരകാസുരവധം എന്നിവയും ആട്ടക്കഥകളായി വിരചിതമായിട്ടുണ്ട്. ആട്ടക്കഥകളിൽ കേമം നളചരിതം തന്നെ.
കഥാസാരം
വിദർഭയിലെ രാജാവാണ് ഭീമൻ. സന്താനസൗഭാഗ്യമില്ലാതിരുന്ന രാജാവ് ദുഃഖിതനായിരുന്നു. ദമന മഹർഷി കൊട്ടാരത്തിൽ വരികയും സൽക്കാരത്തിൽ മനസ്സു നിറഞ്ഞ് അനുഗ്രഹിക്കുകയുമുണ്ടായി. രാജാ വിന് മൂന്ന് പുത്രന്മാരും ഒരു പുത്രിയുമുണ്ടായി, ദമൻ, നന്തൻ, ദമനൻ, ദമയന്തി എന്നിവരാണവർ. ദമയന്തി ദേവന്മാരെക്കുടി ആകർഷിക്കുന്ന സൗന്ദര്യത്തിൽ വളർന്നു.
ഈ സമയത്ത് നിഷധരാജ്യത്തെ വീരസേനന്റെ പുത്രനായി നളൻ വളർന്നു. നാരദമുനി രണ്ട് കൊട്ടാരങ്ങളിലും സന്ദർശിച്ച് ഇരുവരേയും കുറിച്ച് പറഞ്ഞു. രാജഹംസങ്ങൾ ഇതുപോലെ നിഷധത്തിലും വിദർഭ യിലും വന്ന് ഇരുവരുടേയും രൂപസൗഷ്ഠവവും ഗുണഗണങ്ങളും പരസ്പരം അറിയിച്ചു. രണ്ടുപേരും അനുരാഗവിവശരായി.
ദമയന്തിയുടെ സ്വയംവരമായി. ഇന്ദ്രൻ, വരുണൻ, യമൻ, അഗ്നി ദേവന്മാർ എന്നിവർ സ്വയംവരത്തിനായി പുറപ്പെട്ടു. ദമയന്തിയുടെ രൂപലാവണ്യമറിഞ്ഞ ദേവന്മാർ അവർക്ക് ദമയന്തിയെ ലഭിക്കുന്നതി നായി നളനെ ദൂതയച്ചു. നളൻ ദമയന്തിയെ അന്തഃപുരത്തിൽ കണ്ടു.
ദേവന്മാരുടെ ആഗ്രഹം അറിയിച്ചു. താൻ നളനെയാണ് വരിക്കുക യെന്ന് ദമയ പറഞ്ഞു. സ്വയംവരത്തിന് നാലുദേവന്മാരും നളരൂപ ത്തിൽ നിന്നു. കുഴങ്ങിയ ദമയന്തി യഥാർത്ഥ നളനെ കാണിച്ചു തരാ നായി ദേവന്മാരോട് പ്രാർത്ഥിച്ചപ്പോൾ അവർ പ്രീതരായി. നളനും ദമ യന്തിയും വിവാഹിതരായി.
തിരിച്ചു പോകുന്ന ദേവന്മാരെ കലി കണ്ടു. കലിയും ദമയന്തിയെ കൊതിച്ച് വരികയാണ്. വെള്ളം മുഴുവൻ വാർന്നുപോയിട്ട് അണകെ ട്ടുന്നതെന്തിനെന്ന് ദേവന്മാർ ചോദിച്ചപ്പോൾ കലി കുപിതനായി. നളദമ യന്തിമാരെ പിരിച്ചയക്കുമെന്ന് ശപഥം ചെയ്തു.
നളന്റെ സോദരനായ പുഷ്കരനെ വശത്താക്കി കള്ളചൂതു കളിച്ച് നളനെ രാജ്യത്തുനിന്നും പുറത്താക്കി. നളനും ദമയന്തിയും വനത്തി ലേക്ക് പോയി. നളന്റെ പരാജയം കണ്ട ദമയന്തി
വിദർഭയിൽ നിന്നും തേരാളിയെ വരുത്തി പുത്രനേയും പുത്രിയേയും കൊട്ടാരത്തിലേക്ക് അയച്ചിരുന്നു.
കാട്ടിലലഞ്ഞ നളദമയന്തിമാർ ക്ഷീണിതരായി. കലിബാധിതനായ നളൻ ദമയന്തി ക്ഷീണിച്ചുറങ്ങിയപ്പോൾ അവളുടെ വസ്ത്രത്തിന്റെ പാതിയെടുത്ത് വനത്തിനുള്ളിലേക്ക് പോയി. ഉറക്കമുണർന്ന ദമയന്തി നളനെ കാണാതെ വിഷമിക്കുമ്പോൾ പെരുമ്പാമ്പ് ആക്രമിച്ചു. ഒരു കാട്ടാളൻ രക്ഷിച്ചു. കാട്ടാളൻ ദമയന്തിയെ മോഹിച്ചപ്പോൾ ദമയന്തി വേറെ മാർഗ്ഗമില്ലാതെ കാട്ടാളനെ ശപിച്ച് ഭസ്മമാക്കി.
അലഞ്ഞുതിരിഞ്ഞ നളൻ കാട്ടുതീയിൽ പെട്ട നാഗരാജാവിനെ രക്ഷിച്ചു. കാർക്കോടകൻ ദംശിച്ച് നളൻ വിരൂപനായി. നളന്റെ വൈരൂപ്യം അനുഗ്രഹമാകുമെന്ന് – നാഗരാജാവ് അറിയിച്ചു. സ്വന്തം രൂപം വേണ്ടപ്പോൾ സ്വീകരിക്കാൻ – രണ്ട് ദിവ്യ വസ്ത്രങ്ങൾ നളന് കൊടുത്തു.
വനത്തിലലഞ്ഞ ദമയന്തിയെ ഒരു കച്ചവടസംഘം രക്ഷിച്ച് ചോദി രാജ്യത്തെത്തിച്ചു. അവൾ ഭ്രാന്തിയെപ്പോലെ യായിത്തീർന്നിരുന്നു. താനാ രാണെന്ന് അറിയിച്ചില്.
നളദമയന്തിമാരെ തിരഞ്ഞ് വിദർഭരാജാവ് പലരേയും അയച്ചു. ഒരു ബ്രാഹ്മണൻ ദമയന്തിയെ കണ്ടെത്തി വിദർഭയിലെത്തിച്ചു.
ദമയന്തിയുടെ നിർദ്ദേശപ്രകാരം നളനെ അന്വേഷിച്ച് ഒരു ബ്രാഹ്മ ണൻ അയോധ്യയിലെ ഋതുപർണ്ണ രാജാവിന്റെ കൊട്ടാരത്തിലെ കനായ തേരാളി നളനാണെന്ന സംശയം അറിയിച്ചു.
ബുദ്ധിമതിയായ ദമയന്തി ഋതുപർണ്ണന്റെ കൊട്ടാരത്തിലേക്ക് ദൂതനെ അയച്ചു. ദമയന്തിയുടെ രണ്ടാം സ്വയംവരം അറിയിച്ചാണ് ദൂതൻ ചെന്ന ത്. കുറഞ്ഞ സമയം കൊണ്ട് നളന് മാത്രമേ വിദർഭയിലെത്താൻ കഴി യുമായിരുന്നുള്ളൂ.
നാം പഠിക്കുന്ന നളചരിതഭാഗം നാലാംഭാഗമാണ്. കേശിനിയെന്ന തോഴിയെ വിട്ട് ദമയന്തി ബാഹുകനെ നിരീക്ഷിക്കുന്നു. കേശിനി വിദ ഗ്ധയാണ്. ബാഹുകന്റെ നേരെ ചെന്ന് സംസാരിച്ചു. ബാഹുകൻ കലി കയറി നിൽപ്പാണ്. ദമയന്തിയുടെ രണ്ടാം സ്വയം വരം അയാളിലെ യഥാർത്ഥ നളനെ പ്രകോപിപ്പിച്ചിരുന്നു.
കുലസ്ത്രീകൾക്ക് കോപം പാടില്ലെന്നും നളന് ഒരു തെറ്റും ഇല്ലെന്നും പറഞ്ഞു. തുടർന്ന് കേശിനി ഒളിഞ്ഞു നിന്ന് ബാഹുകനെ നിരീക്ഷിച്ചു. ഋതുപർണ്ണന് ഭക്ഷണം ഒരു ക്കുവാനായി സാമഗ്രികൾ കൊണ്ടുവന്നത് കേശിനി കണ്ടു. കുടത്തിൽ വെള്ളം നിറഞ്ഞതും, ഭക്ഷണമുണ്ടായതും പൊടുന്നനെയായിരുന്നു. ഇത് രാജാവിന് നൽകിയ ബാഹുകൻ തേരിൽ ചാരി നിൽക്കുന്നു. തേരിൽ വാടിയ പൂക്കളെ കണ്ട് ബാഹുകൻ അതിനെ പിടിച്ച് തിരുമ്പി.
ഉടനെ അത് പൂത്ത് പുഷ്പിച്ചു. ഈ രണ്ടു വിദ്യയും നളനുണ്ടായിരുന്നു. കേശിനി ഈ കാഴ്ചയും ദമയന്തിയെ അറിയിച്ചു. ദമയന്തി ബാഹുകനെ വിളിപ്പിച്ചു. രോഷനായ നളൻ ബാഹുകവേഷത്തിൽ നിന്ന് ദമയന്തിയോട് കുറ്റ് പ്പെടുത്തിപ്പറഞ്ഞു. അവർ പരസ്പരം തിരിച്ചറിഞ്ഞു. രണ്ടാം സ്വയംവരം നളനെ കണ്ടെത്താനുള്ള അസത്യമായിരുന്നെന്ന് ദമയന്തി അറിയിച്ചു.
ഈ സമയത്ത് ദമയന്തി നളനെ മാത്രമേ വിചാരിച്ചിട്ടുള്ളൂ എന്ന അശരീരി കേൾക്കയും ഇരുവരും ഒന്നിക്കുകയും ചെയ്തു. നാഗരാജാവ് നൽകിയ വസ്ത്രം ധരിച്ച് നളൻ യഥാർത്ഥരൂപം നേടി. നിഷധരാജ്യത്തെത്തി ചൂതു
കളിയിലൂടെത്തന്നെ പുഷ്ക്കരനെ പുറത്താക്കി രാജ്യം ഭരിച്ചു. പാതിവ്രത്യത്തിനും, വിപത്തിനെ ധീരമായി നേരിടുന്നതിനും ഉത്തമ മാതൃകയായാണ് ദമയന്തിയെ കാണുന്നത്.
കവിതാസാരം
തോഴിയായ കേശിനി ടൈമിയെ ചെന്നു കാണുന്നു. ഇത് ഉണ്ണായി വാര്യരുടെ കാവ്യഭാഷയുടെ അനിതരസാധാരണമായ ഒതുക്കത്തോടെ യാണ് ആവിഷ്ക്കരിക്കുന്നത്. നാലു വരി കല്ലുകൊണ്ട് നാലുകെട്ട് പണിയുന്ന പാടവമാണ് ഇവിടെ കാണുന്നത്. നേരെ ചെന്ന് ബാഹകനെ കണ്ട് ഓരോന്ന് അന്വേഷിച്ചപ്പോൾ അവൻ ഒളിപ്പിച്ച് പറഞ്ഞ് പിടി തരാതെ നിന്നു. അപ്പോൾ കേശിനി ഒളിച്ചു നിന്ന് ബാഹുകന്റെ പെരുമാറ്റങ്ങൾ കണ്ടെത്തി. എന്നിട്ട് ദമയന്തിയെ വിജനത്തിലേക്ക് വിളിച്ച് രഹസ്യം പറ ഞ്ഞു.
ലക്ഷ്മീദേവിക്കൊത്ത ഭംഗിയുള്ള ശരീരം ഉള്ളവളെ (ചാരുതനു = ചാരുവായ ശരീരം, തനു ശരീരം) ദമയന്തി, നീ കേട്ടാലും. ഈ ബാഹുകൻ ഒരു പുരുഷരത്നം തന്നെ ബുദ്ധിമാനായ അവൻ എന്നോട് പേരും വിശേഷവും പറഞ്ഞു. നളൻ ഒരു തെറ്റും ചെയ്തിട്ടില്ലത്രേ. ഇനി അഥവാ നളൻ ചെയ്തത് തെറ്റാണെങ്കിലും കുലസ്ത്രീകൾക്ക് കോപം പാടില്ല. സംസാരം കേട്ടപ്പോൾ ദുഷ്ടനായി
തോന്നുന്നില്ല. നുണയനുമല്ലെന്ന് പറയാം. പല കാര്യങ്ങളും പറയുകയുണ്ടായി, അതെല്ലാം ഓർക്കുമ്പോൾ ഫലിതം തന്നെയാണ്. ഭക്ഷണം ഉണ്ടാക്കുന്നതിനുള്ള സാമഗ്രികൾ ഋതുപർണ്ണന്റെ കല്പന പ്രകാരം അവിടേക്കു എത്തിച്ചപ്പോൾ കുടത്തിൽ വെള്ളം താനേ നിറ ഞ്ഞു. ഞാൻ കണ്ട് അത്ഭുതപ്പെട്ടു. അഗ്നിയാകട്ടെ – വേഗത്തിൽ വച്ച് ഒരുങ്ങി ഋതുപർണ്ണനെ ചെന്ന് തനിയെ വന്ന് അതി നടിയിൽ ആ ക്ഷണം കണ്ട് നൽകി.
രാജാവിനെ വണങ്ങി ബാഹുകൻ പോന്നിട്ട് തേരിലൊതുങ്ങി നിന്നു. അപ്പോൾ തേരിൽ പൂമാലകൾ വാടിക്കിടക്കുന്നത് കണ്ടു. ഉടനെ ബാഹുകൻ അതിനെ ഞരിക്കാൻ തുടങ്ങി. ആ വാടിയ പൂക്കൾ വീണ്ടും പുഷ്പിച്ചു. ഇത്രയും പറഞ്ഞ് കേശിനി പോയപ്പോൾ ദമയന്തി ചിന്തിച്ചിരിക്കുകയാണ്.
Conclusion:
Keshini Mozhi is a story about the power of music and the importance of using one’s gifts for good. The story teaches us that we should not be afraid to stand up for what is right, even if it means facing powerful enemies.
Keshini’s story reminds us that we have a responsibility to use our voices wisely. We should use our voices to speak out against injustice and to promote peace and understanding.