Oonjalil Summary in Malayalam

Oonjalil begins with Kalyani sitting on a swing, reminiscing about her husband who died a few months ago. She remembers their happy days together and how much she misses him.

Kalyani is still in shock from her husband’s death. She can’t believe that he is gone and that she will never see him again. She feels lost and alone.

Oonjalil Summary in Malayalam

ജീവിതരേഖ: എറണാകുളം ജില്ലയിൽ തൃപ്പൂണിത്തുറയിൽ ജനനം. സസ്യശാസ്ത്രത്തിൽ ബിരുദം. 1931- ൽ അധ്യാപകനായി. ഭാനുമതിയമ്മ ഭാര്യ. 1966-ൽ ഒല്ലൂർ ഗവ: ഹൈസ്കൂളിൽ നിന്നും അധ്യാപകനായി വിരമിച്ചു. മുല്ലനേഴിയുടെ പ്രിയ അധ്യാപകനായിരുന്നു വൈലോപ്പിള്ളി.

Oonjalil Summary in Malayalam 1

വൈലോപ്പിള്ളി
(1911 മെയ് 11, 1985 ഡിസംബർ 22)

വൈലോപ്പിള്ളി എന്ന കവി
ധനുമാസത്തിലെ തിരുവാതിര രാവുപോലെ 
മഞ്ഞിൽ കുളിരണിഞ്ഞ് നിലാവിൽ സ്വപ്നം 
കണ്ടു നിൽക്കുന്ന റൊമാന്റിസിസ
പ്രസ്ഥാനത്തിന്റെ ഒടുവിലത്തെ യാമത്തിൽ വന്നു
പിറന്ന കവിയാണ് വൈലോപ്പിള്ളി.

റിയലിസത്തിന്റെ പകൽ വെളിച്ചത്തിലാണ് അദ്ദേഹം വളർന്നത്. എന്നാൽ താൻ ഏതിൽ പിറന്നുവീണുവോ ആ ആതിരരാവിന്റെ കുളിർമയും സ്വപ്നദർശനകൗതുകകവും അദ്ദേഹത്തിന്റെ ആത്മാവിൽ

ശാശ്വതമുദ്രകളണിയിച്ചു. ഇടയ്ക്കിടയ്ക്ക് അവയിലേക്കു വഴുതി വീണു മയങ്ങുന്നതദ്ദേഹ ത്തിനിഷ്ടമാണ്. എങ്കിലും ആ നിദ്രാവത്വത്തിന്റെ നിമിഷങ്ങളിലല്ല വിജംഭിത വീര്യമായ കർമ്മൗത്സുക്യത്തിന്റെ നിമിഷങ്ങളി ലാണ് അദ്ദേഹത്തിന്റെ തനിമ പ്രകടമാകുന്നത്.

അതുകൊണ്ട് മലയാള കവിതയിലൊരു യുഗപരിവർത്തനത്തിന്റെ ഹരിശ്രീ യായ കവി നാദങ്ങളിൽ ശ്രീ തന്നെയാണദ്ദേഹം. സാമ്പത്തിക സാംസ്കാരിക രംഗങ്ങളിൽ അവശ്യം ഭാവിയായ വിപ്ലവങ്ങളെ ക്കുറിച്ച് സോദ്ദേശമെന്നുപോലും ഒരു നിരൂപകനു വിവരിക്കാവുന്ന വിധത്തിൽ ബോധപൂർവ്വം കവിതയെഴുതിയ കവിയാണ് അദ്ദേഹം. പ .ഇതുപോലെ പുതുയുഗചേതനയെപ്പറ്റി യുക്തിപൂർവ്വം ചിന്തി ക്കുകയും, ചിന്തയെ വൈകാരികാനുഭൂതിയിൽ അലിയിക്കു കയും ചെയ്യാൻ കഴിഞ്ഞ കവികൾ വേറെയില്ല.

വിപ്ലവക്കലി കൊണ്ടു പാടിയവരുണ്ട്. 
വിപ്ലവത്തെ സമചിത്തതയോടെ സമീ
പിക്കുകയും അംഗീകരിക്കുകയും
ചെയ്തവരുണ്ട്. എന്നാൽ ഏകകാലത്ത് 
വിപ്ലവാദർശത്തെ വിലയിരുത്തുകയും, വിപ്ലവാ 
വേശത്തോടെ പാടുകയും ചെയ്തവർ ചുരുക്കം.

അവരിലും വിശേഷിച്ച് വിപ്ലവത്തിന്റെ ആത്യന്തികത കണ്ടറിയുകയും അതിന്റെ സർഗ്ഗാത്മകവും സംഹാരാത്മകവുമായ രണ്ടുവശ ങ്ങളെക്കുറിച്ചും ഉള്ളിൽത്തട്ടി ചിന്തിക്കുകയും ചിന്തിക്കാതെ ഉറ ങ്ങുകയോ ചിന്തിക്കാതെ ആവേശത്തിൽ മുഴുകുകയോ ചെയ്യുന്നവരെ ഉണർത്തിച്ചിന്തിപ്പിക്കുകയും ഇരുത്തിച്ചിന്തിപ്പിക്കുകയും ചെയ്ത കവി വൈലോപ്പിള്ളിയാണ്.

പുരുഷായുസ്സിന്റെ ഉത്തരാർദ്ധത്തിലേക്ക് കടക്കുന്നതിനു മുൻപേ അതിനെക്കുറിച്ചുള്ള ഭയാശങ്കകളും അതുസംബന്ധ മായി വന്നുചേരുന്ന ആത്മീയവും മാനസികവുമായ ഹാസവും ചിലരെ പീഡിപ്പിക്കുന്നു. വ്യക്തിതനയിൽ തനിയേ വന്നുചേരുന്ന അത്യഗാധമായ ഒരു പരിണാമമാണിതെന്നും.

ഓരോ വ്യക്തി ചേതനയ്ക്കും പ്രഭാതവും മദ്ധ്യാഹ്നവും സായാഹ്നവുമുണ്ടന്നും, മദ്ധ്യാഹ്നത്തിൽ നിന്ന് പെട്ടെന്ന് അപരാഹ്നത്തിലേക്കു കടക്കുന്നതോടെ വലിയൊരു പതനബോധമുണ്ടാകുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. വൈലോപ്പിള്ളിയുടെ കവിതക ളിൽ പലപ്പോഴും ഇതു രണ്ടും പ്രച്ഛന്നവേഷങ്ങളായി പ്രത്യക്ഷ പ്പെടാറുണ്ട്. വാർദ്ധക്യത്തെക്കുറിച്ചുള്ള ഭീതിബോധങ്ങൾ ചില കവിതകളിൽ മറ നീക്കി പുറത്തുവന്നിട്ടുമുണ്ട്.

ഭീതിബോധങ്ങൾ ചില കവിതകളിൽ മറ നീക്കി പുറത്തുവന്നിട്ടുമുണ്ട്.

“കലുഷിതമെൻ ജീവിതമൂറി-
 ക്കവിതകളായതു കോരി 
പാഴ്നരയോടു പകരം വീട്ടി –
പാനം ചെയ്തുരസിപ്പൻ          

– (ഓർമ്മകൾ)

എന്നാൽ ജീവിതചഷകം മോന്തുമ്പോൾ ഒരു തുള്ളി ബാക്കി വയ്ക്കാതെ ഭംഗിയായി ആസ്വദിക്കുന്ന അനുഭവവും വൈലോപ്പിള്ളിയുടെ ചില കവിതകളിൽ കാണാം. എല്ലാ കലകളിലും വച്ച് മഹത്തരമാണ് ജീവിതകല എന്നറിഞ്ഞ ഊഞ്ഞാലിലെ വൃദ്ധൻ നിത്യയൗവ്വനഭൂഷിതനാണ്. കയറുകൊണ്ട് ആത്മാവിനു കൊലക്കുടുക്കുണ്ടാക്കാം.

ശരീരത്തിന് ഇരുന്നാടി ഉല്ലസിക്കാ നുള്ള ഊഞ്ഞാലുണ്ടാക്കാം. രണ്ടാമതു സാധിച്ചുവെന്നതാണ് ആ വ്യദ്ധന്റെ വിജയം. ജീവിതത്തിലെ മൂന്നാമത്തെ ദശയെന്ന് യുങ് വിശേഷിപ്പിക്കുന്ന വാർദ്ധക്യത്തെ (ബാല്യകൗമാരങ്ങൾ, യൗവ്വനം, വാർദ്ധക്യം) കലാപരമായി ആസ്വദിക്കാൻ ആ വൃദ്ധനും കണ്ട്

ത്തിയിരിക്കുന്നു. സർവ്വാത്മനാ ജീവിതത്തെ 
സ്നേഹിക്കാൻ പഠിച്ചിരിക്കുന്നു അയാൾ.

ഊഞ്ഞാലിലെ കരളീയാന്തരീക്ഷം
കേരം തിങ്ങുന്ന കേരളീയാന്തരീക്ഷവും അതിന്റെ ഔന്നത്യവും സാംഗോപാംഗ മഹത്വവും ഇളനീർപോലുള്ളതിന്റെ വൈലോപ്പിള്ളി കവിത യുടെ വൈശിഷ്ട്യം’ തന്നെ. മാധുര്യവും നൈർമ്മല്യവും അതിൽ വ്യാപിച്ചു കി കുളിർമ്മയാണ്. എം.എൻ. വിജയൻ പ്രസ്താവിച്ചതുപോലെ അതു കേൾക്കുന്ന കരള ത്തിന്റെ ബാഹ്യപ്രകൃതി മാത്രമല്ല, സംസ്കാരത്തിന്റെ e ആകെത്തു കയാകുന്നു.

കേരളീയ ഗ്രാമീണജീവിതത്തിന്റെ
സൗഭാഗ്യങ്ങളും, വേദനകളും, ആനന്ദങ്ങളും,
സ്വപ്നങ്ങളും, സങ്കൽപ്പങ്ങളും
യാഥാർത്ഥ്യങ്ങളും, മമതകളും ആവേശങ്ങളും 
ഏറ്റവുമധികം പദേപദേ സ്പന്ദിക്കുന്ന
കാവ്യസഞ്ചയനമാണ്
സംക്രമ പുരുഷന്റേത്.

കവിതാച്ചുരുക്കം

വൈലോപ്പിള്ളിയെന്ന ഒരു വെറ്റില നൂറുതേച്ചു നീ തന്നാലും. ഈ തിരുവാതിരരാവ് താംബൂല മുറുക്കാനുള്ള കൂട്ട് പ്രിയമാണ്. മഞ്ഞിനാൽ തണുത്തു

ചൂളിയിടുന്നെങ്കിലും തിരുവാതിരയുടെ പ്രേമലോലുപമായ അന്തരീക്ഷത്താൽ സുഖകരമാണ്. വാർദ്ധ ക്യത്തിലെത്തിയെങ്കിലും പ്രിയേ നമുക്കും ചിരിക്കുക. മാവുകൾ’ പൂക്കുന്ന ഈ ധനുമാസം നൽകുന്ന മധുരഗന്ധം യൗവ്വനത്തി ന്റേയും കഴിഞ്ഞകാലത്തിന്റേയും ജീവിതമാധുര്യത്തെ ഓർമ്മക ളിൽ കൊണ്ടെത്തിക്കുന്നു. മുപ്പതുവർഷം മുൻപ് പ്രിയേ നീ ഈ പൊൻതിരുവാതിരയെപ്പോൽ സുന്ദരമന്ദസ്മിതയായിരുന്നു.

ഇതു പോലൊരു രാവിൽ അന്നു നാം രാത്രിയിലാരും കാണാതെ ഊഞ്ഞാലിലാടി നൂറുവെറ്റിലതിന്നു ചുവന്ന ചുണ്ടുപോലുള്ള പ്രഭാതം വരെ. ആ വയസ്സൻ മാവിനെക്കുറിച്ചുള്ള ഓർമ്മയിലിന്നെന്റെ മനസ്സിലുണർന്നു. ഉണ്ണിക്കു കളിക്കാനൊരൂഞ്ഞാൽ അതിൽ കെട്ടിയിരിക്കുന്നു. ആ ഉണ്ണിയിന്ന് നേരത്തെയുറങ്ങിയെ ങ്കിൽ ഉറങ്ങട്ടെ.

ചിന്തകളില്ലാതെ ചിരിച്ചു രസിക്കുന്ന ബാല്യകാ ലത്തവർ സുഖമായുറങ്ങട്ടെ. രസനയുടെ ഇഷ്ടങ്ങളിൽ നിന്നും ജീവിതത്തിന്റെ തരളതയിലേക്കും പ്രണയത്തിലേക്കുമെത്തുന്ന തിന് കുറച്ചുകാലം വേണം. മാങ്ങയോടുള്ള കൊതിയിൽ നിന്നും മാമ്പൂവിന്റെ

മദഗന്ധത്തിലെത്താൻ കുറച്ചുനാളുകൾ വേണം. ഈ നിലാവിന്റെ വശ്യശക്തിയാലാകാം എന്റെ ഉള്ളിലൊരാൾ ഉണരുന്നു. യൗവ്വനകാലത്തിന്റെ തീഷ്ണതയിൽ ഈ ഊഞ്ഞാലിൽ നീ വന്നിരിക്കുക. ഈ പതുക്കെ ഇളം കാറ്റേറ്റെന്നപോൽ നിന്നെ ഞാനാട്ടാം. ഇതു പറയവെ നീയെന്തിനാണ് ചിരിക്കുന്നത്. നിന്റെ തായി നീ യൗവ്വനത്തിൽ കാത്തുസൂക്ഷിച്ച ആ മനോഹരസ്മിതം – ഇപ്പോഴും നിന്നിലുണ്ട് പ്രിയേ.

ഈ ഊഞ്ഞാൽ പടിയിന്മേൽ ചെറുവെള്ളിത്താലി പോലെ ചേർന്നി രിക്കുക. മെല്ലിച്ച എന്റെ കൈകൾക്ക്, ഇഷ്ടസന്താനമായി മാറി നിന്റെ തടിച്ച് ഉദരം. നമ്മുടെ മകൾ നല്ല കുടുംബിനിയായി നഗ ര ത്തിൽ കഴിയുന്നു. എങ്കിലും സ്വപ്നം കാണാം. ഈ നാട്ടിൻപുറം ഇവിടെ തിരുവാതിരയാടാൻ അമ്പിളി (ചന്ദ്രൻ) ഈ നാട്ടിൻപുറത്ത് ആയിരം കൽമണ്ഡപത്തിൽ തെളിയിക്കുന്നു.

വലിയ ദുഃഖത്തിലും ജീവിതോല്ലാസത്തിന്റെ വേരുറപ്പ് വേറെവിടെക്കാണാനാകും? പാഴ്ചത്തിന്റെ തണുപ്പിനാൽ ചുളിഞ്ഞുപോകുമെങ്കിലും വിശപ്പിനാൽ വിറയ്ക്കുകിലും അയൽപക്കത്തെ പാവം സ്ത്രീകളുടെ തിരുവാതിരപ്പാട്ട് നീ കേൾക്കുന്നില്ല.

മുകളിലൂടെ പാറിപ്പോ കുന്ന യുദ്ധവിമാനം വേട്ടപ്പക്ഷിയെപ്പോലെ പറന്നുപോകുന്നു. ഒരു ദുഃസ്വപ്നം പോലെ, പാഞ്ഞു മാഞ്ഞു പോകുമീ കാലുഷ്യം. എന്നാൽ നാമാസ്വദിക്കുന്ന തിരുവാതിരയും, തിരുവാതിര നക്ഷത്രവും മിന്നും ആകാശത്ത് തീക്കട്ടപോൽ മിന്നിത്തെളിയുന്നു.

തിരുവാതിരയിൽ മാവുകൾ പൂക്കും, രാഗോന്മീലമായി നമ്മളെ പ്പോലെ ആം ആകാശത്ത് ചന്ദ്രൻ നിറഞ്ഞു നിൽക്കും. മനുഷ്യർ പരസ്പരം സ്നേഹിക്കും ഈ ഭൂമിയിൽ അധികാരത്തോടെ വസിക്കും. ജീവിതക്കുരുക്കെന്നെ കയറിനെ ഊഞ്ഞാലാക്കി മാറാൻ കഴിയുന്നതല്ലേ ജയം. ഈ തിരുവാതിര രാവിൽ മനസ്സിനെ നൃത്തലോലമാക്കുന്ന ആ ഗാനം ‘കല്ല്യാണി കളവാണി ഗാനം പ്രിയേ നീയാലപിക്കുക.

എന്റെ മനസ്സിനെ പുളകിതമാക്കിയ ആ ഗാനം സ്വർണ്ണക്കമ്പികൾ പാകിയ നിന്റെ മധുരനാദമുതിർക്കുന്ന കണ്ഠനാളത്തിൽ നിന്നുമൊഴുകവേ, ആലോലം നീളുന്ന ആ പാട്ടിന്റെ ഈരടികൾ ഊഞ്ഞാൽ വള്ളിയിലെന്റെ മനതാരിളകിയാടവേ, വെള്ളിക്കമ്പി കൾ നരപാടിയ നീയല്ല എന്റെ മുന്നിൽ; കണ്വമാമുനിയുടെ പ്രിയ മകൾ

ശകുന്തളയാണ്. ഇത് പൂനിലാവുനിറഞ്ഞ മുറ്റമല്ല ഇത്; ഹിമാചലത്തിൻ താഴ്വാരത്തിലെ മനോഹരമായ മാലിനി നദീതീ രമാണിത്. ചന്ദ്രതാരകനിബന്ധമായ ആകാശമല്ല നീ ഓമനിച്ച വന ജ്യോത്സനയാണ് മുകളിൽ പൂത്തുനിറഞ്ഞുനിൽക്കുന്നത്. നിന്റെ ഇളമാൻ നിറയെ പുള്ളികളുള്ള ദീർഘാപാംഗൻ മാഞ്ചുവട്ടിൽ വിശ്രമിക്കുന്നു.

ജീവിതത്തെ സ്നേഹിക്കുവാൻ പഠിച്ചൊരു മനസ്സിനാൽ സന്തോ ഷത്തോടെ നീ പാടുക. വെള്ള തുണിത്തുമ്പിൽ പൊതിഞ്ഞു സൂക്ഷിക്കുന്ന ദേവവധുവായ തിരുവാതിരയാൽ വേഗമേറവെ, നാളെ നാം പലവിധ പണികളെടുത്ത് പകൽ വേളയിൽ ക്ഷീണി തയാകുമ്പോൾ ഈ രാത്രിയെക്കുറിച്ചോർത്തു ലജ്ജിക്കുമോ? എന്തിന് ? ജീവിതത്തിൽ സുഭഗവും സാരവുമായ ചില നല്ല സന്ദർങ്ങൾ – നല്ല നിമിഷങ്ങൾ മാത്രമുണ്ടാകാം. അതിൽ ചിലത് ഇപ്പോഴാടുന്നൊരീ ഊഞ്ഞാലിലാടിത്തീർക്കാം. നീയൊരു പാട്ടും കൂടി പാടി നിർത്തുക. നമുക്കു പോകാം.

ആസ്വാദനം

യാഥാർത്ഥ്യങ്ങളിൽ നിന്ന് സ്വപ്നത്തിലേക്കുള്ള ഒരു ഊഞ്ഞാലാട്ട മാണീ കവിത. ‘ഊഞ്ഞാൽ’ കവിതയിലേക്ക്പ്ര വേശിക്കുമ്പോൾ ആസ്വാദക

ഹൃദയങ്ങളിൽ ആദ്യം ഉയരുന്ന ഒരു സന്ദേഹം അത ന്നെയാണ്. ഇതൊരു സ്വപ്നമാണോ? ‘വൈലോപ്പിള്ളി കവിതക ളിലെ നിരന്തര സാന്നിധ്യമാകുന്ന ദാമ്പത്യപ്പൊരുത്തക്കേടുകളും, പരാ തിയും പരിഭവവും നിറഞ്ഞ കുറ്റപ്പെടുത്തലുകളും ഒക്കെ മാറ്റിവെച്ച് സമാധാനപൂർണ്ണവുമായ ദാമ്പത്യത്തിലെ വാർധക്യം, ഈ കവിത യിൽ നിറയുകയാണ്.

തിരുവാതിര നിലാവുപോലെ ശുഭവും, സുന്ദ രവുമാണീ കവിത. കവിത ആരംഭിക്കുന്നതുതന്നെ തികച്ചും പോസിറ്റീവായ വിചാ രധാരയോടുകൂടിയാണ്. ഒരു വെറ്റില നൂറു തേച്ചു നീ തന്നാ ലും, ഈ തിരുവാതിരരാവുപോലെ മഞ്ഞിനാൽ ചുറ്റുമ്പോഴും, മധുരം ചിരിക്കുന്നു നമ്മുടെ ജീവിതം. വാർധക്യം പലതു കൊണ്ടും ഈ കാലഘട്ടത്തിൽ മടുപ്പിന്റെ അവശതയുടെ, അവ ഗണനയുടെ ഒക്കെ ഇരുണ്ട ലോകമായി മാറുന്നു.

അങ്ങനെ യൊരു അവസ്ഥയിലാണ് മഞ്ഞുകൊണ്ടു ചുളുമ്പോഴും മധുരം ചിരിക്കുന്ന കവിയേയും, ഭാര്യയേയും നാം കവിതയിൽ കണ്ട ത്തുന്നത്. ചില്ലറ വേദനകളും, ചെറിയ ബുദ്ധിമുട്ടുകളൊന്നും തന്നെ അവരുടെ ദാമ്പത്യജീവിതത്തിന്റെ ഈ അവസാനരംഗ ത്തിന് മങ്ങലേൽപ്പിക്കുന്നില്ല. അതുകൊണ്ടുതന്നെ യാണ് യാഥാർത്ഥ്യത്തിനു

മുകളിൽ കൂടിയുള്ള സ്വപ്നങ്ങളുടെ ഊഞ്ഞാലാട്ടമായി ഈ കവിത മാറുന്നത്. ‘നര’ പലപ്പോഴും അനുഭവങ്ങളുടെ പാഠങ്ങൾ തന്നെയാണ്. ജീവിതത്തിന്റെ പല രംഗങ്ങളിലും പ്രകടിപ്പിച്ച പക്വതയില്ലായ്മ കൾക്കുള്ള ഒരു നല്ല മറുപടി. വാർധക്യത്തിൽ, ‘നര’ വീണ ജീവി തത്തിലേക്ക് തിരുവാതിരരാവ് വിരുന്നെത്തുമ്പോൾ, മുമ്പ് ജീവി തത്തിൽ എടുത്തു ചാട്ടങ്ങൾക്കുള്ള നല്ല മറുപ എന്ന പ്രതീകം മാറുന്നു.

ഒത്തുതീർപ്പുകളുടേയും, പര സ്പരം തിരിച്ചറിഞ്ഞ കുറവുകളുടേയും, ഗുണങ്ങളുടേയും നല്ലൊരു തിരിഞ്ഞുനോട്ടം കൂടി വാർധക്യം പകർന്നു തരുന്നു. സ്വാഭാവികമായും ജീവിതത്തിലെ ഒരു രണ്ടാം മധുമാസക്കാല മായി അതുമാറുന്നു. എൻ.എൻ.കക്കാടിന്റെ ‘സഫലമീയാത്ര’ എന്ന കവിത ഈ അവസരത്തിൽ കടന്നുവരികയാണ്.

ആ കവിതയുടെ അന്തരീക്ഷം തികച്ചും വ്യത്യസ്തമാണ്. ജീവിതത്തിലെ ഏറ്റവും വേദന നിറഞ്ഞ കാലഘട്ടമാണ് ആ കവിതയിലെ അന്തരീക്ഷം. അർബുദം ബാധിച്ച തൊണ്ടയുമായി, കവി അവിടെ വേദന തിങ്ങുന്ന ഓരോർമ്മയാ വുകയാണ്. എങ്കിലും അരികിൽ തന്റെ പ്രിയതമ

സ്നേഹ ത്തോടെ ചേർന്നുനിൽക്കുമ്പോൾ; ജീവിതം സഫലമാകുന്നു എന്നു ആ കവിതയിൽ എൻ.എൻ.കക്കാട്പ റഞ്ഞുവെക്കുന്നു. പരസ്പരം ഊന്നുവടികളാകുന്ന; വേദനയുടെ അവസ്ഥയിലും – സ്നേഹം മരുന്നായിത്തീരുന്ന ഒരന്തരീക്ഷം ‘സഫലമീയാത് എന്ന കവിതയിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. ‘ഊഞ്ഞാലിൽ സംത്യ പ്തിയുടെ വാർധക്യമാണ്.

എങ്കിലും പരസ്പരമുള്ള ദാമ്പത്യ ത്തി എല്ലാമെല്ലാമായ ആ പങ്കുവെയ്ക്കലിൽ ഇരുകവിതകളും സാമ്യം പുലർത്തുന്നു. ‘സഫലമീയാത്ര യിലും ഈ കവിതയിലെ ന്നപോലെ ‘ആതിരനിലാവ്’ ഒരു കഥാപാത്രമായി മാറുന്നുണ്ട്. ദാമ്പത്യത്തിന്റെ ആരംഭത്തിൽ, മധുവിധുവിന്റെ ലഹരിയിൽ ഇതേ പോലെ ആതിരനിലാവിന്റെ ലഹരിയിൽ അവർ സ്വയം അലിഞ്ഞിട്ടുണ്ട്.

പുലരിയെത്തുവോളം, ഊഞ്ഞാലിൽ സ്വയം മറന്നിട്ടുണ്ട്. ഒരാവർത്തനം കവി ആവശ്യപ്പെടുന്നു. യൗവ്വനം അസ്തമിച്ചിട്ടു ണ്ടാകാം. ജീവിതചക്രത്തിന്റെ കാലചകം) തിരിച്ചിലിൽ എല്ലാം മാറിയിട്ടുണ്ടാകാം. എങ്കിലും പഴയ ഓർമ്മകളെ ഒന്നുകൂടി പൊടി തുടച്ച്

മിനുക്കിയെടുക്കാം. പഴയകാലത്തിന്റെ ഓർമ്മകളുമായി, പഴയ പുഞ്ചിരി മാത്രം കവി തന്റെ പ്രാണപ്രേയസിയുടെ മുഖത്തുനിന്ന് കണ്ടെടുക്കുന്നു. ആ മന്ദസ്മിതത്തിൽ, ആ ദാമ്പത്യ ത്തിന്റെ സംതൃപ്തി മുഴുവൻ നിറഞ്ഞു നിൽക്കുന്നുണ്ട്. സുഖവും സംതൃപ്തിയും നിറഞ്ഞ നാട്ടിൻപുറത്തിന്റെ വിശു ദ്ധിയെ വാഴ്ത്താൻ കവി മറക്കുന്നില്ല.

നഗരത്തിന്റെ വമ്പു കൾക്കും അപ്പുറം, നാട്ടിൻപുറത്തിന്റെ നന്മയെ പ്രതിഷ്ഠിക്കാൻ കവി പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. സ്നേഹത്തിന്റേയും, ഐക്യത്തിന്റെയും ആ മണ്ണിലാണ് ബന്ധങ്ങളുടെ വേരുകൾ കൂടുതൽ ആഴത്തിൽ ഉറയ്ക്കുന്നത്. ഇതൊക്കെയാണെങ്കിലും ചില യാഥാർത്ഥ്യങ്ങളിലേക്ക്, നയിക്കുന്നുണ്ട്.

കവി നമ്മെ കാൽപ്പനികതയുടെ നിറവിലും, യാഥാർത്ഥ്യത്തിന്റെ രജതരേഖകൾ കവി കാണാതെ പോകുന്നില്ല. അല്ലെങ്കിലും “തുടുവെള്ളാമ്പൽ പൊയ്കയല്ല, ജീവിതത്തിന്റെ കടലേ കവിതയ്ക്ക് ഞങ്ങൾക്കു മഷിപ്പാത്രം” – എന്ന് പാടിയ കവിയ്ക്ക് അങ്ങനെയൊന്നും കണ്ണടയ്ക്കാൻ കഴിയില്ല. നാട്ടിൻപുറത്തിന്റെ

നന്മയും വിശുദ്ധിയും പാടുന്നതോടൊപ്പം വൈലോപ്പിള്ളി അവിടത്തെ ‘പഞ്ഞ ത്തെക്കുറിച്ചും (ഇല്ലായ്മ) പറ യുന്നു. ഇല്ലായ്മകളുടെ വറുതിയിലും, കണ്ണീരിന്റെ പാട്ടിനാൽ തിരു വാതിരയെ വരവേൽക്കുന്ന അയൽസ്ത്രീകളുടെ നൊമ്പരം കവി കാണാതെ പോകുന്നില്ല. അങ്ങകലെ നടക്കുന്ന യുദ്ധത്തിന്റെ കെടുതി അവരെയും

ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടി പാടുപെടുമ്പോഴും, തിരുവാതിരയുടെ നിറവിനു വേണ്ടി പാടുകയാണവർ. ‘തിരുവാതിര തീക്കട്ട പോലെ – എന്ന പഴമൊഴി അവരുടെ കാര്യത്തിൽ പൂർണ്ണമായും ശരിയാവുകയാണ്. തന്റെ ജീവിത സൗഭാഗ്യങ്ങളുടെ സമൃദ്ധിയിലും, കവി തൊട്ടടു ത്തുനിന്നുയരുന്ന വേദനയുടെ കനലുകൾ കാണാതെ പോകുന്നില്ല. ഇവിടെയാണ് വൈലോപ്പിള്ളിയിലെ ശുഭാപ്തി വിശ്വാസിയെ നാം അടുത്തറിയുന്നത്.

എല്ലാം മാറ്റങ്ങൾക്കു വിധേയമാണ്; പ്രകൃതി പോലും. പരസ്പരം കലഹിക്കുന്ന, യുദ്ധം ചെയ്യുന്ന ജനതതി കൾ പരസ്പരം സ്നേഹിക്കും. യുദ്ധം തോൽക്കുകയും മനുഷ്യൻ ജയിക്കുകയും ചെയ്യും. അങ്ങനെ കൊലക്കുരുക്കുകൾ പോലും രൂപം മാറി വിനോദത്തിന്റെ

ഊഞ്ഞാലുകളാകും…. ജീവിതത്തെ സ്നേഹിക്കുവാൻ വേണ്ടി പാടാൻ കവി ഭാര്യയോട് ആവശ്യപ്പെടുന്നു. മനസ്സിനെ നൃത്തം ചെയ്യിക്കാൻ പോലും ശക്തി യുള്ള പ്രേയസിയുടെ സ്വർണ്ണക്കമ്പികൾ മീട്ടുന്ന കണ്ഠത്തിൽ നിന്നുള്ള ഗാനം. കവിയുടെ കരൾ ഊഞ്ഞാൽക്കയർപോലെ ആ ഗാനത്തിൽ കമ്പനം കൊള്ളുകയാണ്.

സംഗീതം എല്ലാം മാറ്റിമറിക്കുന്നു. പ്രായവും, പശ്ചാത്തലവും, കാലവും, അന്തരീക്ഷവും സകലതും മാറുന്നു. ജീവിതം പുതുമയുള്ളതാക്കി മാറ്റുന്നു. ജീവിതത്തെ അഗാധമായി സ്നേഹിക്കുവാൻ സംഗീത മായി പ്രാപ്തരാക്കും. അങ്ങനെ ഈ തിരുവാതിയ രാവ് സന്തോഷത്തിന്റെ ഏറ്റവും വലിയ സന്ദർഭമാകട്ടെ.

അവിടെ സംഗീത സാന്ദ്രമാകുന്ന തോടെ പൂനിലാവണി മുറ്റം മാലിനിതീരവും, വെൺനര കലർന്ന പനി, കണ്യമുനിയുടെ ആശ്രമ കന്യകയുമായിത്തീരുന്നു. ഭാവന യുടെ അളവറ്റ പ്രവാഹത്തെ നൊടിയിടകൊണ്ട് സൃഷ്ടിക്കാൻ, സംഗീതത്തിനു സാധിക്കുന്നു. മനുഷ്യായുസ്സിൽ അല്പമായി മാത്രം അനുഭവിക്കാൻ കഴിയുന്ന ചില നിമിഷങ്ങൾ – (മാത്രകൾ) – അതിലൂടെ

കടന്നുപോകുന്നു കവിയും പതിയും. അനവദ്യസുന്ദരമായ അനുഭൂതികളുടെ അളവറ്റ പ്രവാഹമാണീ സന്ദർഭത്തിൽ വൈലോപ്പിള്ളി കവിത. പിന്നീട് ഓർത്തെടുക്കാൻ വേണ്ടിയുള്ള ഓർമ്മകളുടെ ഒരു കുങ്കുമച്ചെപ്പ്. കവിതയുടെ അവസാനത്തിൽ മാസ്മരികമായ സ്നേഹത്തിന്റെ മാന്ത്രികാന്തരീക്ഷം സൃഷ്ടിക്കാൻ വൈലോപ്പിള്ളിയ്ക്ക് സാധിക്കു ന്നുണ്ട്.

നിസ്വാർത്ഥമായ സ്നേഹത്തിന്റെ നിഷ്കാമമായ പങ്കുവെയ്ക്കലിന്റെ ഏറ്റവും ഉദാത്തമായ ജീവിതവേദിയാണ് വാർധക്യത്തിലെ ദാമ്പത്യം. പരസ്പരം താങ്ങാകാൻ കഴിയുന്ന, എല്ലാം അറി യുന്ന അവസ്ഥ. മറ്റാർക്കുമായി മാറ്റിവെയ്ക്കാനില്ലാത്ത വിലപ്പെട്ട നിമിഷങ്ങളിൽ അവർ മാത്രമായിത്തീരുന്ന, ഒരു ഗാനമായി അലി യുന്ന അപൂർവ്വ സന്ദർഭം. അതിന്റെ മനോഹാരിത ‘ഊഞ്ഞാലിൽ എന്ന കവിതയിൽ ഉടനീളം തുളുമ്പി നിൽക്കുന്നുണ്ട്. സ്നേഹത്തിന്റെ ശീതളിമയോടൊപ്പം.

വാത്സല്യത്തിന്റെ ആർദ തയും ഊഞ്ഞാലിനെ വ്യത്യസ്തമാക്കുന്നുണ്ട്. സ്നേഹം കൊണ്ട് മരണത്തെ നാശത്ത് തോൽപ്പിക്കുന്ന മനുഷ്യനെ സൃഷ്ടിക്കാൻ വൈലോപ്പിള്ളി താൽപ്പര്യം

കാണിക്കുന്നുണ്ട്. ഊഞ്ഞാലിന്റെ കയ റുകൊണ്ട് കൊലക്കുടുക്കുണ്ടാക്കാം. അതുപോലെതന്നെ ഉല്ല സിച്ച്, ഇരുന്നാടി രസിക്കാൻ ഊഞ്ഞാലും. ഈ കവിതയിൽ വൃദ്ധൻ രണ്ടാമത്തെ മാർഗ്ഗം സ്വീകരിച്ച് മരണത്തിനു മുകളിൽ മനുഷ്യാഹ്ലാദത്തിന്റെ വിജയം നേടുന്നു. ഒപ്പം വാർധക്യത്തേയും അയാൾ കീഴടക്കുന്നു.

ശുഭാപ്തി വിശ്വാസത്തിന്റെ നന്മയുടെ, സ്നേഹത്തിന്റെ വലി യൊരു വിജയഗാഥ തന്നെയാണ് ‘ഊഞ്ഞാൽ’ എന്ന കവിത. മന സ്സുകളുടെ മനോഹരമായ ചേർച്ചകൊണ്ട് ദാമ്പത്യം സുന്ദരമായ ‘സിംഫണി പോലെ ഹൃദ്യമാകുന്ന അനുഭവവും ഈ കവിത പങ്കുവെയ്ക്കുന്നു. അതുകൊണ്ടുതന്നെ സ്വപ്നം പോലെ സുന്ദ രമാണീ കവിത

വൈലോപ്പിള്ളി ശ്രീധരമേനോൻ (1911 – 85)

ശ്രീ എന്ന തൂലികാനാമത്തിൽ കുറച്ചുകാലം അറിയപ്പെട്ട വൈലോപ്പിള്ളി ശ്രീധരമേനോൻ മലയാള കവിതയിലെ യുഗപരിവർത്തനത്തിനു ഹരിശ്രീ കുറിച്ച് നായകനാണ്. റൊമാന്റിസ് ത്തിന്റെ അവസാന യാമത്തിൽ പിറന്നദ്ദേഹം അതിന്റെ മാസ്മരി കതയെ കൈവിടാതെതന്നെ യാഥാർത്ഥ്യത്തിന്റെ സ്ഥിതി വ്യവസ്ഥയിലേക്ക് പടർന്നുകയറിയത് മന്ദമായി സംഭവിച്ചുപോയ

അവ സ്ഥയാണ്. ഇടപ്പള്ളി കവികളുടെ കാല്പനികതയിൽ വീഴാതെ സമചിത്തത യോടെ, ആകാശങ്ങളോ അട്ടഹാസങ്ങളോ ഇല്ലാതെ, യുക്തി യുക്തമായ ചിന്തയിലൂടെ തന്റെ ആശയങ്ങളെ കവിതയിലേക്ക് കൊണ്ടെത്തിച്ചത് അദ്ദേഹമാണ്.

എന്നാൽ അപാരമായ സ്വാധീന വലയം അത് വായനക്കാരുമായി നേടിയിരിക്കും. പ്രവർത്തി ക്കാതെ സ്വപ്നം കാണുന്നവനോടും, പ്രവർത്തിക്കാതെ പ്രസം ഗിക്കുന്ന ബുദ്ധിജീവിയും, ഇച്ഛകൊണ്ടും വാക്കുകൊണ്ടും തൊഴിലാളികളുടെ കൂടെ നിന്നാലും പ്രവർത്തിക്കേണ്ടി വരുമ്പോൾ പക്ഷം മാറും ആ ദുരന്തം കൊണ്ടാണ് തൊഴിലാളി വർഗ്ഗം എന്നും രണ്ടാംതരക്കാരായി നിൽക്കേണ്ടി വരുന്നത്.

കന്നിക്കൊയ്ത്ത്, ശ്രീരേഖ, ഓണപ്പാട്ടുകൾ, വിത്തും കൈക്കോട്ടും കുന്നിമണികൾ കുരുവികൾ കയ്പവല്ലരി തുടങ്ങിയ കവിതകളിലെല്ലാം കൂടി വളർന്നു വന്ന കവിസ്വത്വം ബഹുമുഖങ്ങളെ പ്രകാശിപ്പിക്കുകയും, ജീവിതദർശനത്തിന് വ്യത്യസ്തമായ തലങ്ങൾ കണ്ടെത്തുകയും ചെയ്തു. വാർദ്ധക്യത്തെ തോൽപ്പിച്ച വൃദ്ധനേയും അദ്ദേഹം ചിത്രീകരിച്ചിട്ടുണ്ട്. വാത്സല്യത്തിന്റെ

ആർദ്രതയും സ്നേഹത്തിന്റെ വൈലോപ്പിള്ളിയുടെ കവിതയെ ശീതളിമയും മാധുര്യസംഭാവിത മാക്കുന്നു. ഓരോ കവിതയും ജീവിതാനുഭവങ്ങളുടെ പ്രതികരണമാണ്. ജീവിതത്തെ താത്വികപരമായി ചിത്രീകരിക്കാനുള്ള കഴിവ് കുമാരനാശാൻ കഴിഞ്ഞാൽ വൈലോപ്പിള്ളിയ്ക്കായിരിക്കും.

Conclusion:

In the end, Kalyani comes to realize that she cannot live in the past. She must move on with her life and find a way to be happy without her husband. She decides to focus on her children and to make a new life for herself.

Leave a Comment