Padathinte Pathathil Summary in Malayalam

Padathinte Pathathil (On the Road) is a Malayalam short story written by Vaikom Muhammad Basheer. The Summary is set in the early 1940s, during the British colonial rule in India. The protagonist, a young man named Basheer, is a freedom fighter. He is on the run from the British police when he meets a group of traveling performers.

Padathinte Pathathil Summary in Malayalam

പാരസംഗ്രഹം

കഥകളി സംഗീതത്തിലെ അതുല്യ പ്രതിഭയായ കലാമണ്ഡലം ഹൈദരലിയുടെ ‘മഞ്ജുതരം’ എന്ന ആത്മകഥയിലെ ഒരു ഭാഗമാണ് ‘പദത്തിന്റെ പഥത്തിൽ’. സവർണരുടെ കുത്തകയായിരുന്ന കഥകളി പഠിക്കാനവസരം കിട്ടിയ ഹൈദരലിയോട് സഹപാഠികൾ വിവേചനം കാട്ടിയിരുന്നു. പിന്നീട് അത് കുറഞ്ഞുവന്നു. ഓട്ടുപാറയിലെ പാട്ടു കാരൻ മൊയ്തുട്ടിക്ക് വയസാംകാലത്ത് പിറന്ന മകനാണ് ഹൈദരലി. പത്താമത്തെ കുട്ടി.

Padathinte Pathathil Summary in Malayalam 1

ഉമ്മയായ പാത്തുമ്മയെപ്പോലും അത്ഭുതപ്പെടു ത്തിയ ഗർഭമായിരുന്നുവത്രെ. വികൃതരൂപിയായ ഒരു ചെറുക്കനെയാണ് അവർ പ്രസവിച്ചത്. അതാണ് ഹൈദരലി. ഹൈദരലിക്ക് അഞ്ചുവയ സ്സുള്ളപ്പോൾ മൊയ്തുട്ടി മരിച്ചു. ‘ഹൈദറിന്റെ തലകണ്ടപ്പോളേയ്ക്ക് ബാപ്പ പോയി എന്ന് പലരെക്കൊണ്ടും പറയിച്ചു തിരസ്കൃതനായിട്ടാണ് താൻ ജനിച്ചതും വളർന്നതും എന്ന് ഹൈദരലി തന്റെ

ബാലകാലത്ത പ്പറ്റി കലർപ്പില്ലാത്ത ഭാഷയിൽ പറയുന്നുണ്ട്.

നാലാം ക്ലാസിൽ വച്ച് പഠനം അവസാനിപ്പിച്ച ഹൈദർ പാട്ടിൽ കമ്പമുണ്ടായിരുന്നതിനാൽ സംഗീതം പഠിച്ചു. കലാമണ്ഡലത്തിൽ ആളെ എടുക്കുന്ന സമയത്ത് ആരോ അപേക്ഷ അയച്ചു. ശിവരാമൻ നായരാണ്. വേണ്ട ഒത്താശകൾ ചെയ്തുകൊടുത്തത്.

1957 മേയ് മാസം ഹൈദരലിയും ജ്യേഷ്ഠനും കുടി ഓട്ടു പാറ യിൽനിന്നും ചെറുതുരുത്തിയിലേക്ക് ബസ് കയറി. കലാമണ്ഡലത്തിലെത്തിയപ്പോൾ അന്ധാളിച്ചുപോയി. അവിടെ നിറയെ ആളുകൾ കുട്ടികളും രക്ഷാകർത്താക്കളുമായി നിരവധിപേർ. നോക്കിയപ്പോൾ വന്ന വരിൽ ഒട്ടും കാണാൻ നന്നല്ലാത്തത് താൻ മാത്രമാണെന്ന് ഹൈദരലിക്ക് തോന്നി.

അഴികളുള്ള ഒരു കളരിയിലായിരുന്നു ഇന്റർവ്യൂവിന് വിളിച്ചത്. ആകെ മൂന്നുപേർ അവിടെ ഉണ്ടായിരുന്നു. പേരും മറ്റും ചോദിച്ചു. പാട്ടു പഠിക്കാൻ മോഹംണ്ടോ എന്നും ചോദിച്ചു. ഹൈദരലി താല്പര്യം അറിയിച്ചു. ഒന്നു രണ്ടു പാട്ടുകൾ പാടിപ്പിച്ചു. പാട്ട് അവർക്ക് ബോധിച്ചു. ‘കുട്ടിയെ ഇവിടെ എടുത്താൽ സമുദായത്തിൽ

പ്രശ്നങ്ങളൊന്നു മുണ്ടാവില്യാലോ – എന്ന് വള്ളത്തോൾ ഹൈദരലിയുടെ ജ്യോഷ്ഠനോട് ആരാഞ്ഞു. ഇല്ല എന്നയാൾ മറുപടി പറഞ്ഞു. മഹാകവി വള്ളത്തോൾ മുകുന്ദരാജ കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ എന്നിവരായിരുന്നു ഇന്റർവ്യൂ ബോർഡിലുണ്ടായിരുന്നത്.

അധികം താമസിയാതെ കലാമണ്ഡലത്തിലേക്ക് തെരഞ്ഞെടുത്തു എന്നുള്ള അറിയിപ്പ് വന്നു. ആ വർഷം നാലുപേരെയാണ് തെരഞ്ഞടുത്തത്. അവരിലൊരാൾ ഹൈദരലി ആയിരുന്നു. കലാമണ്ഡലത്തിലെത്തിയപ്പോൾ മറ്റൊരു പ്രശ്നം ഉണ്ടായി. പഠിക്കാൻ രൂപയുടെ ആൾജാമ്യം വേണം. ജാമ്യം നിൽക്കാൻ ആരും തയാറായില്ല. വിദ്യാർഥി കലാമണ്ഡലത്തിൽ നിന്ന് ചാടിപ്പോകുകയോ മറ്റോ ചെയ്താൽ ജാമ്യക്കാരൻ തുക കെട്ടിവയ്ക്കണം. അവസാനം സി.

പി. ആന്റണി ജാമ്യം നിന്നു. ജാമ്യം കിട്ടാൻ വൈകിയതിനാൽ ജൂണിൽ ചേരേണ്ട ഹൈദരലിക്ക് ആഗസ്റ്റിലേ ചേരാൻ കഴിഞ്ഞുള്ളൂ. നമ്പീശനാശാന് ദക്ഷിണവച്ച് നമസ്കരിച്ച് സംഗീത പഠനം ആരംഭിച്ചു. വാത്സല്യനിധിയായിരുന്നു

നമ്പീശൻ. അദ്ദേഹം വീട്ടുകാര്യങ്ങളെല്ലാം ഹൈദ രലിയിൽനിന്നും ചോദിച്ചറിഞ്ഞു. അവിടത്തെ ചിട്ടവട്ടങ്ങളെക്കുറിച്ചെല്ലാം പറഞ്ഞു. അന്ന് ‘സരിഗമപധനി നാലു പ്രാവശ്യം ചൊല്ലിപ്പിച്ചു. അങ്ങനെ ഹൈദരലി കലാമണ്ഡലം നമ്പീശന്റെ ശിഷ്യനായി.

കൂട്ടുകാർ തന്നെ ഒഴിവാക്കാൻ ശ്രമിക്കുന്നത് അടുത്ത ദിവസം മുതൽ ഹൈദരലി ശ്രദ്ധിച്ചു. അയാളിൽ നിന്നും നല്ല ഗ്യാപ്പിലാണ് അവർ ഇരുന്നിരുന്നത്. മാപ്ല ചെക്കൻ എന്നതായിരുന്നു ആ അയിത്തത്തിന്റെ ഒന്നാമത്തെ കാരണം മറ്റൊന്ന് കാണാൻ ഭംഗിയില്ല എന്നതായിരിക്കണം എന്ന് ഹൈദരലി ഊഹിക്കുന്നു. അവരുടെ ഇത്തരം പെരുമാറ്റങ്ങൾ അയാളെ വേദനിപ്പിച്ചിരുന്നു.

കടുത്ത പരിശീലന പദ്ധതിയായിരുന്നു കലാമണ്ഡലത്തിൽ നിലനിന്നി രുന്നത്. വെളുപ്പിന് രണ്ടേമുക്കാലിന് എണിക്കണം. മൂന്നുമണിക്ക് കളരിയിലെത്തണം. പിന്നെ ആറുമണിവരെ സാധകമാണ്. വൈകിയാണ് ചേർന്ന തെങ്കിലും പഠിപ്പിൽ ഹൈദരലി മുമ്പനായിരുന്നു. ആയതിനാൽ നമ്പീശ നാശാനും ശിവരാമനാശാനും അവനെ വലിയ കാര്യമായിരുന്നു.

വ്യത്യസ്ത സ്വഭാവക്കാരായിരുന്നു നമ്പീശനാശാനും ശിവരാമനാ ശാനും. ശിവരാമനാശാന് മാനുഷിക പരിഗണന കൂടുതലായിരുന്നു. ഒരു വെക്കേഷന് നാട്ടിൽ പോകാൻ കൈയിൽ പണമില്ലാതെ നിന്ന ഹൈദരലിയെക്കണ്ട് ആശാൻ ചോദിച്ചു. ‘നീ എന്താ പോവാത്തേ?’

‘കാശില്ല’

‘എത്ര കാശ് വേണ്ടിവരും. ഇതാ പോയി വാ അത്തരക്കാരനായി രുന്നു ശിവരാമനാശാൻ. നമ്പീശനാശാനും ഹൈദരലിയോട് വലിയ വാത്സല്യമായിരുന്നു. അദ്ദേഹം ഏതെങ്കിലും ആവശ്യത്തിന് പുറത്തു പോകുമ്പോൾ ക്ലാസ്സെടുക്കാൻ ഹൈദരലിയെ ഏല്പിക്കുമായിരുന്നു. അങ്ങനെ കലാമണ്ഡലത്തിലെ രീതികളോടൊക്കെ അവൻ പൊരുത്തപ്പെട്ടു. പിന്നീട് ആരുടേയും പരിഹാസം അയാളെ സ്പർശിക്കാതെയായി.

കലാമണ്ഡലത്തിലെ അധ്യാപകരുടേയും മറ്റും വിശാലവീക്ഷണ മാണ് ഹൈദരലിയിലെ പാട്ടുകാരനെ രൂപപ്പെടുത്തിയത്. ജാതിയും മതവുമല്ല, ജന്മസിദ്ധിയും സാധനയുമാണ് ഒരു കലാകാരനെ രൂപപ്പെടുത്തുന്നത് എന്നവർക്ക് അറിയാമായിരുന്നു. ഈ മഹത്തായ സന്ദേശ മാണീ പാഠഭാഗം മുന്നോട്ടുവയ്ക്കുന്നത്.

ജീവചരിത്രക്കുറിപ്പ് തയ്യാറാക്കുക – കലാമണ്ഡലം ഹൈദരലി. സംഗീതവും കലയും മനുഷ്യനുണ്ടാക്കിയ അതിർവരമ്പുകളുടെ മതിൽക്കെട്ട് തകർത്ത് സമരസപ്പെടുമെന്ന്, ഹൈദരലിയുടെ സംഗീത സുധ ആസ്വദിക്കുവാൻ ചെങ്ങന്നൂരി നട ത്തുള്ള അമ്പലത്തിലെ മതിൽക്കെട്ടു പൊളിച്ച ജനം തെളിയിച്ചതാണ്.

പൊളിച്ചു. സ്റ്റേജ് പകുതി മതിൽക്കെട്ടിനകത്തും പകുതി പുറത്തുമായി പണിതു. ഹൈദ രാലിയുടെ സംഗീതം ഒഴിവാക്കാതെ അമ്പലത്തിന്റെ മതിൽക്കെട്ട് പൊളിച്ച് കഥകളി അവതരിപ്പിച്ചു. ഹൈദരിന്റെ ആലാപനമാധുര്യത്തിന് മുമ്പിൽ മതപരമായ ആചാരങ്ങളുടേയും വിശ്വാസങ്ങളുടേയും മതിൽക്കെട്ടാണ് ചെങ്ങന്നൂരിനടുത്തുള്ള അമ്പലത്തിൽ തകർന്നത്.

2006 ജനുവരി 5ന് ഈ പാദുഷാ ഒരു കാറപകടത്തിൽ പൊലി ഞ്ഞുപോയി. ലോകം കണ്ട അനശ്വര കഥകളി സംഗീതജ്ഞനായിരുന്നു ഹൈദരലി. അദ്ദേഹത്തിന്റെ ജീവിതം പോലെത്തന്നെയായിരുന്നു ആത്മ കഥയും. സാധാരണക്കാർക്ക് അപ്രാപ്യമായിരുന്ന കഥകളി സംഗീതത്ത രാഗസന്നിവേശം കൊണ്ട് വളരെ

ലളിതമാക്കി ജനഹൃദയങ്ങളെ കവരാൻ കഴിഞ്ഞ അതുല്യപ്രതിഭ.

അദ്ദേഹത്തിന്റെ ജീവിതത്തിൽ ചില വിസ്മയങ്ങൾ എന്നുമുണ്ടാ യിരുന്നു. കലാമണ്ഡലത്തിൽ ചേരുവാൻ ജാമ്യത്തിന് 2000 രൂപ നൽകിയ നാട്ടുകാരനും നല്ലവനുമായ സി.പി.അന്തോണി ചേട്ടൻ ഈ പ്രതിഭയെ കൈപൊക്കി കാലത്തിന് നൽകുകയായിരുന്നു. കലാമണ്ഡ ലത്തിലെ പഠനത്തിനുശേഷം ഇനിയെന്ത് എന്ന് വിഷമിച്ചപ്പോൾ അന്ന് കലാമണ്ഡലം അദ്ധ്യക്ഷനും ഫാക്ടിന്റെ എം.ഡിയുമായ ശ്രീ. എം. കെ. കെ.

നായർ ഹൈദരലിക്ക് പഠിപ്പ് കഴിഞ്ഞ ഉടനെ ഫാക്ടിലെ കഥ കളി സ്കൂളിൽ ജോലി നൽകി. പിന്നെ ഹൈദരലി കഥകളിയരങ്ങുകളുടെ സംഗീതാർച്ചനയായി മാറി. കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ, കലാമണ്ഡലം ശിവരാമൻനായർ, കലാമണ്ഡലം ഗംഗാധരൻ, കാവു ങ്കൽ മാധവപ്പണിക്കർ, തൃപ്പൂണിത്തറ ശങ്കരവാര്യർ, എൻ. കെ. വാസു ദേവപ്പണിക്കർ, എം. ആർ. മധുസൂദനമേനോൻ എന്നിവരായിരുന്നു ഗുരുക്കന്മാർ.

കുട്ടിക്കാലത്തുതന്നെ കുഞ്ഞു ഹൈദരാലിക്ക് ബാപ്പയുടെ സംഗീതവാസനയുണ്ടെന്ന് ആൾക്കാർ അറിഞ്ഞിരുന്നു. ചലച്ചിത്ര നടനും നല്ലൊരു സംഗീതജ്ഞനുമായിരുന്ന ശ്രീ. ഒടുവിൽ ഉണ്ണികൃഷ്ണൻ ഹൈദരാലിക്കു വേണ്ടി തബല വായിച്ചിട്ടുണ്ട്.

കഥകളിയിൽ കർണ്ണാടിക് സംഗീതത്തെ കൊണ്ടുവന്നു. സംഗീതപ്ര ധാനമായ കഥകളി സംഗീതത്തെ രാഗാധിഷ്ഠിതമായ സംഗീതമാക്കി മാറ്റി എന്നൊക്കെയുള്ള ആരോപണങ്ങൾ യാഥാസ്ഥിതികർ ഉന്നയിച്ചിരുന്നു. എന്നാൽ കഥകളി സംഗീതത്ത ഭാവപൂർണ്ണമാക്കി നാടകീയരൂപത്തിൽ അനായാസമായി ആലപിക്കാൻ ഹൈദരാലിക്കേ കഴിഞ്ഞിട്ടുള്ളൂ. ചില ചലച്ചിത്രങ്ങളിൽ ഗാനം ആലപിച്ചിട്ടുണ്ട്.

അയോദ്ധ്യാ ശ്രീ ഹൈദരലി എന്നിവയാണ് ചലച്ചിത്രങ്ങൾ. അദ്ദേഹം ചിട്ടപ്പെടുത്തിയ തില്ലാനയും വർണ്ണവും സഹൃദയർ സ്വീകരിച്ചതാണ്. ശ്രീ ബാലഭാസ്കറുമായി ചേർന്ന് ‘ദി ബിഗ്ബാൻഡ്’ എന്ന ഫ്യൂഷൻ സംഗീതപരിപാടി നടത്തിയിട്ടുണ്ട്. ഒപ്പം നല്ലൊരു ചിത്രകാരനും പെയിന്ററും കൂടിയാണെന്ന് അറിയുന്നവർ കുറ വാണ്.

മതത്തിന്റെ മതിൽക്കെട്ട് തകർത്ത് സംഗീതസാധനയാണ് ജീവിതം എന്ന് അറിയിച്ച് ഹൈദരലിയുടെ ഓർമ്മയ്ക്കായി വെണ്ടാർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര ഉപദേശകസമിതി ഹൈദരലി സ്മാരക കഥകളി അവാർഡ് ഏർപ്പെടുത്തിയിട്ടുണ്ട്.

പോരാട്ടങ്ങളുടെ ജീവിതമായിരുന്നു ഹൈദരാലിയുടേത്. കുട്ടിക്കാലം മുതൽ തിരസ്കൃതനായിരിക്കുന്നവന്റെ ജീവിതരംഗങ്ങൾ ആകസ്മികത നിറഞ്ഞ വേദനകൾ അനുഭവിച്ചു. കലാമണ്ഡലത്തിൽ ചേർന്നതും ഫാക്ടിലെ കഥകളി സ്കൂളിൽ ജോലിക്കു ചേർന്നതുമെല്ലാം ആകസ്മ . കഥകളി എന്താണെന്ന് അറിയാത്ത പ്രായത്തിൽ കഥകളി സംഗീതം പഠിച്ചു. കലാമണ്ഡലത്തിലെ ഒറ്റപ്പെടലുകൾ അവഗണിച്ച് ഉയർന്നുവന്നു.

1960ൽ പട്ടിക്കാംതൊടി ചരമദിനത്തോടനുബന്ധിച്ച് ഹൈദർ പൊന്നാനിയും ശങ്കരൻ എമ്പ്രാന്തിരി ശിങ്കിടിയുമായി കഥകളി അര ങ്ങേറ്റം നടന്നു. കഥകളി ചരിത്രത്തിൽ ആദ്യമായി ഒരു മുസ്ലീമിന്റെ അര ങ്ങേറ്റം. പലപ്പോഴും കഥകളി പരിപാടിയിൽ പങ്കെടുക്കാൻ കഴിയില്ല. അമ്പലങ്ങളിലെ പരിപാടികളിൽ ലിസ്റ്റിൽ ഹൈദരലി ഉണ്ടാകില്ല. 8- ാ ം വർഷത്തിൽ

ചേന്ദമംഗലം ക്ഷേത്രത്തിൽ 3 ദിവസത്തെ മുഴുനീള പരിപാടിക്ക് ഹൈദരലിയും ലിസ്റ്റിൽ വന്നു. ബസ്സിൽ ദീർഘയാത്ര ചെയ്യു ന്നതും പരിപാടി നടത്തുന്നതിന്റെ സന്തോഷവും കൊണ്ട് ഉറക്കമില്ല. ചേന്ദമംഗലത്ത് സന്തോഷമായി കൂടുമ്പോൾ ടീം ലീഡർ പറഞ്ഞു.

ഹൈദരാലിയും സുബ്രഹ്മണ്യനും ഉടനടി കലാമണ്ഡലത്തിൽ എത്ത ണം, റഷ്യക്കാർ കാത്തിരിക്കുന്നുണ്ട്. ഇതുകേട്ട് നിരാശരായി ഇരുവരും തിരിച്ചുപോന്നു. സ്തബ്ധരായ രണ്ടുപേരും ബസ്സിൽ നിന്നും ചാടി ആത്മഹത്യ ചെയ്യണമെന്നും വിചാരിച്ചുപോയി. കലാമണ്ഡലത്തിൽ എത്തിയപ്പോൾ അവിടെ ആരുമില്ല. ശൂന്യമായിരുന്നു. എന്നിട്ടും ഹൈദ രലി പൊരുതി നിന്നു.

ഹരിപ്പാട് തലത്തോട്ട ക്ഷേത്രത്തിൽ ഹൈദരലിയുടെ ശിഷ്യന്റെ അര ങ്ങേറ്റം നടക്കുന്നു. ശിഷ്യനും കുടുംബവും ഹൈദരലി വേണമെന്ന് നിർബന്ധമായി. ഒടുവിൽ അമ്പലക്കാരിൽ രണ്ടു വിഭാഗമുണ്ടായി. അവർ മതിൽ പൊളിച്ച് സ്റ്റേജ് പുറകോട്ടു നീട്ടി. അവിടെ നിന്ന് പാടിയ പ്പോൾ ദൈവത്തെ കൈയൊന്ന് നീട്ടിയാൽ തൊടാമെന്ന് ഹൈദരലിക്കു തോന്നി. ഈ

ഫീലിംഗിൽ അജിതോഹരേ ജയാ മാധവാ വിഷ്ണോ പാടി യത് ഹൈദരലി ഓർക്കുന്നു.

കഥകളിയെ ആഢ്യകലയായി ഉയർത്തി നിർത്തുന്നവർക്കുപോലും ഈ അതുല്യസംഗീതചക്രവർത്തിയെ ഒഴിവാക്കാൻ സാധിച്ചില്ല. ഒരു കാറ പടകത്തിൽ പൊലിഞ്ഞത് കഥകളിയുടെ ശബ്ദമായിരുന്നു. ജനങ്ങൾ നെഞ്ചേറ്റിയ ഹൃദയസംഗീതം. കഥകളിയുടെ സ്വച്ഛമായ സംഗീതം.

Conclusion:

Padathinte Pathathil is a story about the importance of freedom and the power of the human spirit. The story teaches us that even in the darkest of times, there is always hope. It is a classic story that has been enjoyed by readers for generations. It is a story that will stay with you long after you finish reading it.

Leave a Comment