Shasthrakriya Summary in Malayalam

Shasthrakriya is a Malayalam novel written by K.R. Meera. It was first published in 2014 and won the Kendra Sahitya Akademi Award for Malayalam in 2015. The Summary is a powerful and moving exploration of the themes of gender inequality, sexual violence, and caste oppression.

Shasthrakriya Summary in Malayalam

ജീവിതരേഖ: 1955 – ൽകൽക്കത്തയിൽ ജനനം. പൊന്നാനി എ. വി. ഹൈസ്കൂൾ, കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജ്, മൈസൂർ യുനിവേഴ്സിറ്റി എന്നിവിടങ്ങളിലായി പഠനം. 19 –  ാ ം വയസ്സിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ പ്രവേശിച്ചു. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടി. ‘വിധാതാവിന്റെ ചിരി ആദ്യ കഥാ സമാഹാരം. സൂഫി പറഞ്ഞ കഥ ആദ്യ നോവലും. ഇത് പ്രിയനന്ദൻ സിനിമയാക്കി. നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

Shasthrakriya Summary in Malayalam 1
കെ.പി. രാമനുണ്ണി
ആസ്വാദനം

പുരുഷ കഥാകൃത്തുക്കൾ പൊതുവെ കടന്നുചെല്ലാൻ മടികാണിക്കുന്ന ഇടത്തിലൂടെയാണ് കെ.പി. രാമനുണ്ണി എന്ന കഥാ കാരൻ ശസ്ത്രക്രിയ എന്ന കഥയിലൂടെ കടന്നുപോകുന്നത്. പ്രായമായവരോട് സമൂഹം കാണിക്കുന്ന അവഗണനയും അസ് ഹിഷ്ണുതയും സ്നേഹമില്ലായ്മയുടെ ഭാഗമാണെന്ന ഓർമ്മപ്പെടുത്തലാണിത്. പുതിയ

കാലഘട്ടത്തിന്റെ കഥാസ്വഭാവം മുഴുവ നായും സ്വീകരിക്കാതെ പഴയതിൽ നിന്ന് നവവൽക്കരിക്കുന്ന എഴുത്തുകാരന്റെ ശൈലി സ്വാഗതാർഹമാണ്. സ്വന്തം അമ്മ യുടെ ഗർഭാശയ ശസ്ത്രക്രിയയോടു കൂടിയാണ് കഥ തുടങ്ങുന്നത്. ആ ശസ്ത്രക്രിയ ഒരമ്മയിൽ ഉണ്ടാക്കുന്ന സ്വഭാവ മാറ്റങ്ങൾ കഥയിലൂടെ മനോഹരമായി അവതരിപ്പിക്കുന്നുണ്ട്.

അമ്മയുടെ താൽപ്പര്യത്തിനായി സത്യം മാറ്റിവെയ്ക്കുന്ന കഥാകാരൻ അഭിന് ന്ദാർഹമായ സ്ഥാനം വായനക്കാരന്റെ മനസ്സിൽ നേടിയെടുക്കു ന്നു. വല്ലപ്പോഴും അവധിക്ക് വരുമ്പോൾ മാതാപിതാക്കളെ സ്നേഹിക്കാൻ വ്യഗ്രതകാട്ടുന്ന മലയാളി സമൂഹത്തിന്റെ നേരെ ഒരു തിരുത്താണ് ശസ്ത്രക്രിയ എന്ന കഥ. അമ്മ എന്ന യാഥാർത്ഥ്യം അനുഭവത്തിന്റെ തീഷ്ണതയാണെന്ന തിരിച്ചറിവ് ചിന്താദീപകമാണ്.

അവിടെ സകല സൗന്ദര്യ ശാസ്ത്രവും പക ച്ചുനിൽക്കയാണ്. അമ്മയുടെ മകനായി സ്വയം മാറ്റത്തിന് വിധേ യനാകുന്ന കഥാകാരൻ വ്യത്യസ്തമായ അനുഭൂതി തലങ്ങൾ അനുഭവിക്കുകയാണ്. അദ്ദേഹം ഇന്ദ്രിയങ്ങൾകൊണ്ട് ജ്ഞാനം കണ്ടെത്തുന്ന ബാല്യകാലത്തേയ്ക്ക് ഊളിയിട്ടു മുന്നേറുന്നു.

പുൽക്കൊടിയിൽ നിന്ന് മുത്തുതുള്ളികൾ ഇറ്റുന്നതുപോലെയാ യിരുന്നു നിമിഷങ്ങൾ നീങ്ങിക്കൊണ്ടിരുന്നത്. സമയത്തിന് ഇങ്ങ നെയും ഇങ്ങനെയും ഒരു താളമുണ്ടോ? അമ്മയുടെ അരികിലേയ്ക്ക് തിരികെയെത്തുന്ന കഥാകാരന്റെ രണ്ടാം ബാല്യമാണ് ഈ അനുഭ വം.

ഈ അനുഭവത്തിൽ ജീവിക്കുന്ന അയാൾ തന്റെ ജോലി പോലും വല്ലാത്തൊരു വച്ചുകെട്ടായി തനിക്ക് തോന്നിയെന്ന് പ്രകടിപ്പിക്കുമ്പോൾ കുഞ്ഞാകാനുള്ള സ്വാതന്ത്ര്യവും ഇഷ്ടവും ഇടവും അമ്മയ്ക്കും മക്കൾക്കും ഇടയിൽ മാത്രമാണെന്ന് തിരിച്ചറിയുകയാണ്. അതിലൂടെ കഥ വായനക്കാരനും അൽപനേരത്തേക്കെങ്കിലും ശസ്ത്രക്രിയ യുടെ കാര്യം വിസ്മരിക്കുന്നു.

പെട്ടെന്ന് മറഞ്ഞുപോയ ഒരു കാര്യം ഓർമ്മപ്പെടുത്തുന്നപോലെയാണ് കഥാകാരൻ ‘വളരെ വേഗത്തിലാണ് ഓപ്പറേഷൻ ദിവസം അടുത്തേക്കണഞ്ഞത് എന്ന വാചകത്തോടെ കഥയിലേയ്ക്ക് വീണ്ടും രംഗപ്രവേശം ചെയ്യുന്നത്. അമ്മയെ ഓപ്പറേഷന് കിടത്തുമ്പോൾ ഉണ്ടാകുന്ന അസ്വസ്ഥത മാറ്റാൻ ഹെപ്പോക്രാറ്റസിന്റെ ഫോട്ടോയിൽ ആലേ ഖനം ചെയ്ത വചനങ്ങൾ മനസ്സിൽ യാന്ത്രികമായി ഉരുവിടു മ്പോൾ

ശസ്ത്രക്രിയയ്ക്ക് മുൻപ് അമ്മയും ഓപ്പറേഷൻ സമ യത്ത് മകനും സ്വന്തം മാനസിക രക്ഷയ്ക്ക് രണ്ടുതരം സങ്കേത ങ്ങളിൽ അഭയം തേടുന്നതായി കാണാം. എന്നാൽ അമ്മയുടെ നിർബന്ധത്തിന് വഴങ്ങി മകൻ അമ്മയെ ശസ്ത്രക്രിയ ചെയ്യു ന്നു.

ഗർഭധാരണ അറ മുറിഞ്ഞുവീണപ്പോൾ താൻ ഒരുകാലത്ത് കിടന്ന് തനിക്ക് സംരക്ഷണം ഒരിടമാണെന്ന ചിന്ത വായ നക്കാർക്ക് അദ്ദേഹം നൽകി. ഓപ്പറേഷനുശേഷം വേദന മുക്ത യായ അമ്മ മകനെ സ്നേഹപൂർവ്വം നോക്കുന്നിടത്ത് കഥ അവ സാനിക്കുന്നു. അനേകം സാധ്യതകൾ – അർത്ഥം വിതറുന്ന കഥയാണിത്.

Conclusion:

Shasthrakriya is a powerful and moving novel that raises important questions about gender inequality, sexual violence, and caste oppression. It is a novel that will stay with you long after you have finished reading it.

Leave a Comment