Vaikom Muhammad Basheer’s short story “Vasanavikrithi” (The Sale of a Spring) is a philosophical tale about the nature of time and the human condition. The Summary follows a young man named Kunju who is approached by a mysterious stranger who offers to buy his spring. Kunju initially refuses, but the stranger is persistent and eventually convinces him to sell.
After the sale is complete, Kunju realizes that he has made a mistake. He misses the spring and the joy that it brought him. He also realizes that he has sold a part of himself and that he is now less complete.
Vasanavikrithi Summary in Malayalam
ജീവിത രേഖ: 1860- ൽ തളിപ്പറമ്പ് വെരിഞ്ചല്ലൂർ ഗ്രാമത്തിൽ ജനിച്ചു. സെയ്ദാപ്പേട്ട കാർഷിക കോളേജിൽ ചേർന്ന് കൃഷിശാസ്ത്രത്തിൽ ബിരുദം. ശാസ്ത്രീയമായി കൃഷിയിലേർപ്പെട്ട ഒന്നാമത്തെ മലബാർ കർഷകനാണ് ഇദ്ദേഹം. 1912-ൽ ജന്മിമാരുടെ പ്രതിനിധിയായി മദിരാശി നിയമസഭയിൽ ഉണ്ടായിരുന്നു. 1914 നവംബർ 14- ന് ഹൃദയ സ്തംഭനം മൂലം മരണം.
വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ (1861-1914)
– മലയാളത്തിലെ ആദ്യത്തെ കഥാകൃത്ത് –
അമേരിക്കൻ സാഹിത്യനായകനായ മാർക്ക് ടെയിനോടാണ് മഹാ കവി ഉള്ളൂർ ‘മലയാളത്തിലെ ആദ്യത്തെ ചെറുകഥാകൃത്ത് വേങ്ങ യിൽ കുഞ്ഞിരാമൻ നായനാരെ സാമ്യപ്പെടുത്തുന്നത്. പരിഹാസം കൈമുതലായിട്ടുള്ള പത്രപ്രവർത്തകനും, ഫലിതത്തിന്റെ മർമ്മം കണ്ടുപിടിച്ചയാളും, ഹാസ്യസാഹിത്യരചനയിൽ തൽപരനും ആയി രുന്നു വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ. ഒപ്പം നിരൂപണ ത്തിന്റെ മൂർച്ചയേറിയ ഭാഷയും
അദ്ദേഹത്തിന് വഴങ്ങിയിരുന്നു. ഗദ്യസാഹിത്യത്തിൽ ചെറുകഥ, നോവൽ ശാഖകളുടെ വളർച്ച തുടങ്ങിയ നൂറ്റാണ്ടിന്റെ മധ്യശതകങ്ങൾ കഴിഞ്ഞുള്ള കാല ഘട്ടത്തിൽ, മലയാളത്തിൽ കുത്തഴിഞ്ഞ ഒരു അവസ്ഥാവിശേ ഷമുണ്ടായിരുന്നു. മലയാള നോവലിന്റെ വഴിതെറ്റിയ പോക്കിൽ ക്ഷഭിതനായ അദ്ദേഹം ഹാസ്യരൂപേണ ‘പറങ്ങോടൻ പരിണയം’ എന്നൊരു നോവലിന്റെ ഒരു രൂപരേഖ സൃഷ്ടിക്കുകയുണ്ടായി.
ആദ്യത്തെ കുറച്ച് അധ്യായങ്ങൾ തിരിച്ച് എഴുതിയതിനുശേഷം പെട്ടെന്ന് പരിഹാസരൂപത്തിൽ അവസാനിപ്പിക്കുകയും ചെയ്തു. സമയം കൊല്ലാനും ജനങ്ങളെ ബുദ്ധിമുട്ടിക്കാനുമായി എഴുതി കൂട്ടുന്നവർക്ക് ഒരു പ്രഹരമായി വേങ്ങയിലിന്റെ ഈ നടപടി. എങ്ങനെ ആവരുത് നോവലെന്ന് ‘ആക്ഷേപഹാസ്യത്തിൽ വര ച്ചുവെക്കുകയായിരുന്നു വേങ്ങയിൽ ചെയ്തത്.
കുറിക്കുകൊ ള്ളുന്ന പരിഹാസ രൂപത്തിലാണ് അദ്ദേഹമത് ചെയ്തത്. ഒരു പ്രയോ ജനമില്ലാതെ, സമൂഹത്തിനോ, സ്വന്തം മനഃസാക്ഷിക്കുതന്നെയോ ഗുണവുമില്ലാതെ നോവലുകൾ പടച്ചുവിടുന്നവർക്കുള്ള ശക്ത മായ മുന്നറിയിപ്പായിരുന്നു അത്. ലക്ഷണംകെട്ട
നോവലുകളെ ചവറ്റുകൊട്ടയിലേക്ക് എറിയാൻ പരോക്ഷമായി അദ്ദേഹം ആഹ്വാനം ചെയ്യുകയായിരുന്നു. ചെറുകഥ യിൽ ഏറ്റവും ആവശ്യവും അനിവാര്യവും ആയ ഗുണം ഏകാഗ്രതയാണ്. ഒരൊറ്റ വികാരത്തിനു മാത്രമേ അവിടെ സ്ഥാനം നൽകാവൂ.
ഈ വികാരത്തെ വീണ്ടും, വീണ്ടും വളർത്തി വായനക്കാരനിലേക്ക്, ആസ്വാദകനിലേക്ക് അവന്റെ ആസ്വാദന മണ്ഡലങ്ങളിലേക്ക് എത്തിച്ച് രസപൂർണ്ണത വരുത്തുക എന്നത് കഥാകൃത്തിന്റെ ധർമ്മമാണ്. അതിന് തടസ്സം വരാതെ ശ്രദ്ധിക്ക ണം. ഒഴുക്ക് വളരെ പ്രധാനമാണ്. ഈ ഏകാഗ്രത യുടെ കുറവാണ് ആദ്യകാല നോവൽ, കഥാരചയിതാക്കളെ ഏറെ വലിച്ചത്.
കുറെ ഏറെ ഘടകങ്ങൾ തള്ളിക്കയറിവന്ന് കഥയുടെ ഘട നയെ താറുമാറാക്കുകയും, വായനക്കാരന്റെ രസനിഷ്പത്തി അസാ ധ്യമാക്കുകയും ചെയ്യുന്നു. കഥയെക്കുറിച്ചുള്ള, ചെറുകഥയെക്കുറിച്ചുള്ള ഈ സാമാന്യ നിയമങ്ങൾ ഏറെയും വേങ്ങയി ലിന് സ്വന്തമായിരുന്നു എന്ന് കാണുവാൻ കഴിയും. ചെറുകഥയെ വേങ്ങയിൽ ഒരിക്കലും കവിതയെപ്പോലെ പരിഗണിച്ചിരുന്നില്ല. കഥയുടെ
രചനാഭംഗിയെക്കുറിച്ചാണ് അദ്ദേഹം കുടുതലായും ശ്രദ്ധിച്ചത്. യഥാർത്ഥമായ ആശയഭംഗി കഥയ്ക്ക് ലഭിക്കണമെങ്കിൽ സാധാരണ ജീവിതാവസ്ഥകളെ കൂട്ടിച്ചേർക്ക ണമെന്ന അഭിപ്രായം അദ്ദേഹത്തിനുണ്ടായിരുന്നു. യുക്തിയുക്തമായും രസകരമായും കൂട്ടിയോജിപ്പിച്ചവ മനസ്സിനെ വിനോ ദിപ്പിക്കും.
വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ കഥകൾ
വാസനാ വികൃതി (1891) – വിദ്യാവിനോദിനി
(മാസിക)
ദ്വാരക (1893) – വിദ്യാവിനോദിനി (മാസിക)
മദിരാശിപ്പിത്തലാട്ടം (1910) – സരസ്വതി (മാസിക)
പാതാളരാജാവ് – വിദ്യാവിനോദിനി (മാസിക)
ആമുഖം
19-ാം നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങൾ മലയാളസാഹിത്യത്തെ പ്ര ത്യേകിച്ച് ഗദ്യസാഹിത്യത്തെ സംബന്ധിച്ച് ആശയക്കുഴപ്പങ്ങളുടെ ദശകമായിരുന്നു. പദ്യസാഹിത്യത്തെ സംബന്ധിച്ച് വ്യക്തവും, ശക്തവുമായ ഒരു സംസ്കൃതഭാഷാ സ്വാധീനം ഉള്ളതുകൊണ്ട് അവിടെ അവ്യക്തതയ്ക്കു സ്ഥാനം ഉണ്ടായിരുന്നില്ല. എന്നുമാ ത്രമല്ല; വളരെയധികം ആളുകൾ കാവ്യ പുൽപ്പത്തിയുമായി ഉദയം ചെയ്യുകയും ചെയ്തുകൊണ്ടിരുന്നു. എന്നാൽ
ചെറുകഥ, നോവൽ പ്രസ്ഥാനങ്ങളെ സംബന്ധിച്ചിട ത്തോളം അവ്യക്തതകളും ആശങ്കകളും ബാക്കിയായി. ഘടന യേയും, രൂപത്തെയും സംബന്ധിച്ച ആശങ്കകളായിരുന്നു കൂടു തലും. പാശ്ചാത്യ സാഹിത്യ സ്വാധീനം തന്നെയായിരുന്നു മല യാള ഗദ്യസാഹിത്യത്തെ പരിപോഷിപ്പിക്കുന്നതിൽ മുൻപന്തിയിൽ നിന്നിരുന്നത്.
ചെറുകഥയുടെ മർമ്മം കാലത്ത് ചെറുകഥകൾ എഴുതികൂട്ടിയതെന്നു തോന്നും. ചെറു കഥ, നോവൽ, കവിത ഇവ തമ്മിലുള്ള അതിർവരമ്പുകളെക്കുറിച്ചുപോലും അജ്ഞാതരാണെന്നു തോന്നുന്ന രീതിയിൽ തന്നെ ചിലർ കഥകളെഴുതികൂട്ടി. എന്നാൽ ചെറുകഥാ പ്രസ്ഥാനത്തിന്റെ അരുണോദയകാലത്ത് ഏതാനും മികച്ച ചെറുകഥകൾ മലയാളത്തിൽ ഉണ്ടായി.
പിന്നീട് ആ പ്രസ്ഥാനം ലോകസാഹിത്യ നിലവാരത്തിലേക്കു തന്നെ ഉയർന്നു എന്നത് പിൽക്കാല ചരിത്രം തെളിയിക്കുന്നു. ഏതു പ്രസ്ഥാനത്തിന്റേയും ‘ഉദയ സമയം ആ പ്രസ്ഥാനത്തെ സംബ ന്ധിച്ച് ബാലാരിഷ്ടതകളുടേതു കൂടിയായിരിക്കും. എന്തുതന്നെ ആയാലും മലയാള ചെറുകഥാ പ്രസ്ഥാനം ഇനി എത്രതന്നെ
പുരോഗമിച്ചാലും വളർന്നാലും ‘ആദ്യ ചെറുകഥ’ എന്ന സ്ഥാന ത്തിന് ഇളക്കം തട്ടാൻ പോകുന്നില്ല. ആദ്യകാല ചെറുകഥാ രചയിതാക്കളിൽ ‘വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ സ്ഥാന ത്തെക്കുറിച്ച് നിരൂപകുതർക്കം നിലനിൽക്കുമെങ്കിലും ‘ആദ്യത്തെ ചെറുകഥയുടെ രചയിതാവ് എന്ന സ്ഥാനം അദ്ദേഹത്തിനുത ന്നെയാണ്. അതിൽ എല്ലാ സാഹിത്യ ചരിത്രാന്വേഷികൾക്കും തന്നെയാണ്.
വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ മലയാളത്തിലെ ആദ്യ ചെറു കഥാകൃത്താണ്. നാവികൃതി. വേങ്ങയിൽ കഥയാണ് ‘വാസ് നായനാരുടെ ചെറുകഥകളുടെ ഒരു പൊതുസ്വഭാവം അവ ആഖ്യാന പ്രധാനങ്ങളാണ് എന്നതാണ്.
ആഖ്യാനത്തിന് (വിവരണത്തിന്) അനിവാര്യമായ സംഭാഷണങ്ങൾ മാത്രമേ അദ്ദേഹം ഉപയോഗിച്ചിട്ടുള്ളൂ. ആഖ്യാന പ്രധാനമായ ചെറുകഥയിൽ സംഭാഷണത്തിനുള്ള സ്ഥാനം അത് എത്രമാത്രം ആഖ്യാനത്തിന് അനിവാര്യമായി വരുന്നുവെന്നതിനെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. ആഖ്യാനത്തേക്കാൾ
സംഭാഷണത്തിനു പ്രാധാന്യം ഉണ്ടായാൽ ചെറുകഥ നാടകത്തോടു മത്സരിക്കുന്ന അവസ്ഥാവിശേഷം ഉണ്ടാകും. സംഭാഷണ രൂപത്തിൽ ചെറുക ഥയിൽ തത്വജ്ഞാനം (പ്രഭാഷണം) ഉപയോഗിക്കുന്നത് ആ കാല ഘട്ടത്തിൽ സാധാരണമായിരുന്നെങ്കിലും വേങ്ങയിൽ അതിൽ നിന്നും മാറി സഞ്ചരിച്ചു.
വിവരണ പ്രാധാന്യം കൂടിയാൽ ചെറു ഉപന്യാസമോ, പ്രഭാഷണമോ ആണെന്നുള്ള തോന്നൽ വായ നക്കാരനിൽ സഷ്ടിക്കും. ചെറുകഥയുടെ പ്രഖ്യാപിതമായ ലക്ഷണങ്ങളെ സ്വീകരിച്ചും, അതിൽ ഒഴിവാക്കേണ്ടത് ഒഴിവാക്കിയും തന്നെയാണ് വേങ്ങയിൽ തന്റെ ആദ്യ കഥാസംരംഭത്തിന് തയ്യാ റെടുത്തത്.
മലയാള ചെറുകഥയിലെ ആദ്യത്തെ സംഭാഷണം: കോൺസ്റ്റബിൾ:-
“ഈ മോതിരം എന്റെ കൈയ്യിൽ വന്നത് എങ്ങനെയാണെന്നു നിങ്ങൾക്ക് മനസ്സിലായോ?
(വാസനാവികൃതി) (വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ)
വർത്തമാന കഥാ നിരൂപണത്തിൽ കഥയെ വിലയിരുത്തുന്നതി നുള്ള മാനദണ്ഡങ്ങൾ നിരൂപകൻ മുന്നോട്ടുവെയ്ക്കുന്നു.
- കഥയ്ക്കു പ്രസ്താവയോഗ്യമായ ഉള്ളടക്കം
- ഒരു വീക്ഷണഗതി
- രൂപഘടന നിയതമായ
- കലയുടെ സത്യാത്മകത
- കലാസൗന്ദര്യം
- മാനവിക മൂല്യങ്ങളുടെ നിറവ്
- മനോവിജ്ഞാനീയ മൂല്യം.
ആദ്യകാല ചെറുകഥയെ വിഷയഭേദത്തിന് അടിസ്ഥാനത്തിൽ മൂന്നായി തിരിക്കുന്നു.
- വസ്ഥിതി
- സ്വഭാവം
- പ്രവൃത്തി
ഇവയിൽ മൂന്നിനും ഒകഥയിൽ സ്ഥാനമുണ്ടാകാമെങ്കിലും ഏതെങ്കിലും ഒന്നിനു മാത്രമേ പ്രാധാന്യം കല്പ്പിക്കാൻ പാടുള്ളൂ.
- അമാനുഷകഥകൾ – എന്ന നാലാമതൊരു വകഭേദംകൂടി ആദ്യകാല നിരൂപകന്മാർ മുന്നോട്ടുവെയ്ക്കുന്നുണ്ട്.
കേസാരി നായനാർ?
വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ കേസരി നായനാർ എന്നു കൂടി അറിയപ്പെട്ടിരുന്നു.
അപസർപ്പക കഥ? മഹാകവി ഉള്ളൂരിന്റെ അഭിപ്രായത്തിൽ ‘വാസനാവികൃതി ഒരു അപസർപ്പക കഥയാണ്. ഒരുപക്ഷേ പ്രധാന കഥാപാത്രം ഒരു മോഷ്ടാവായിരുന്നതുകൊണ്ടാവാം. ഒരുകഥാപാത്രം മോഷ്ടാവാ യതുകൊണ്ടോ, ജയിൽശിക്ഷ അനുഭവിച്ചതുകൊണ്ടോ ഒരു കഥ അപസർപ്പക കഥയാവുന്നില്ല.
അപസർപ്പക കഥകൾക്കുവേണ്ട കുറ്റാന്വേഷണ വിവരണമോ, വ്യാഖ്യാനപരമായ നിർവ്വഹണമോ കഥാമർമ്മ വിശദീകരണമോ ഈ കഥയിലില്ല. അതുകൊണ്ടുതന്നെ ഉള്ളൂരിന്റെ പരാമർശം കൗതുകകരം എന്നതിനപ്പുറം പ്രാധാന്യം അർഹിക്കുന്നില്ല.
വിഷയ സ്വഭാവമനുസരിച്ച് ചെറുകഥകളെ 5 ആക്കി തിരിച്ചിരിക്കുന്നു.
- സംഭവം
- രംഗ
- ഭാവം
- ചരിത്രം
- ഹാസ്യം – ഇതിൽ ഭാവ ചെറുകഥകളുടെ വിഭാഗത്തിലാണ് ‘വാസനാവികൃതി പ്പെടുന്നത്.
‘വാസനാവികൃതി – എന്ന തലക്കെട്ടുതന്നെയാണ് ഈ കഥയിലെ നായകൻ. ഈ ഇതിവൃത്തത്തിന്റെ മുഴുവൻ അന്തസത്തയേയും ഉൾക്കൊണ്ട് നിറഞ്ഞു നിൽക്കുന്ന, ഈ തലക്കെട്ട് ഒഴിവാക്കാ നാകില്ല. കഥയുടെ അന്ത്യത്തിൽ നിർമ്മി കൊടുത്തിരിക്കുന്ന ‘ഹാസ്യപ്രധാനമായ് ശ്ലോകം അതിന്റെ സാരവും ഈ തലക്കെട്ടിന്റെ തിക്കു കാരണമായിതീർന്നിട്ടുണ്ട്. കഥാനായകന്റെ മുത്തശ്ശി സന്ധ്യാസമയത്ത് ചൊല്ലുന്ന ശ്ലോകമായി അവതരിപ്പിച്ചിരിക്കുന്നു.
ശ്ലോകം
“ശ്രുതിസ്മൃതിഭ്യാം വിഹിതാവതാദയ:
പുനന്തിപാപം ന ലുനന്തി വാസനാം
അനന്തസേവാതെ നികന്തതിദ്വയീ
മിതപ്രഭോ തൽപുരുഷാ ബഭാഷിനെ
സാരം : “ശ്രുതി, സ്മൃതി തുടങ്ങിയ പ്രായശ്ചിത്തങ്ങൾ കൊണ്ട് ചെയ്ത പാപം പോയപോകും. എന്നാൽ ‘വാസന’ പോവുകയില്ല. പാപവും, വാസനയും ഒരുമിച്ച് പോകണമെങ്കിൽ, ഈശ്വരാ അങ്ങനെതന്നെ സേവിക്കണമെന്നാണല്ലോ അങ്ങയുടെ ഭക്തന്മാർ പറയുന്നത്)
(ഈ ശ്ലോകം കഥയുടെ അവസാനത്തിൽ കഥാരംഭത്തിലേക്ക് ഒരു വാതിൽ കൂടി തുറന്നുവെച്ചുകൊണ്ടാണ് കൊടുത്തിരിക്കുന്നത്. സന്ധ്യാസമയം മുത്തശ്ശി പതിവായി ചൊല്ലാനുള്ള ഈ ശ്ലോകം, അവ രുടെ കുടുംബ പാരമ്പര്യമഹിമയെ കുറിച്ചും, കർമ്മമണ്ഡലങ്ങ ളെക്കുറിച്ചും ചിന്തിച്ച് ഊറി ചിരിക്കാനുള്ള ആസ്വാദകന്റെ അവസരത്ത വർദ്ധിപ്പിക്കുന്നുണ്ട്.
അതുകൊണ്ടാണ് ചെയ്ത പാപം നീങ്ങാനും, വാസനാബലം (വികൃതി) കൊണ്ട് മേലിൽ പാപവിചാരം ഉണ്ടാകാതിരിക്കാനും വേണ്ടി നായകൻ ഇക്കണ്ടക്കുറുപ്പ് ഗംഗാ സ്നാനവും വിശ്വനാഥ ദർശ നവും ചെയ്യാൻ തീരുമാനിച്ചത്. ആഖ്യാന പ്രധാനമാണ് ‘വാസ് നാവികൃതി എന്ന കഥ. കഥയുടെ വക്താവ് ‘ഇക്കണ്ടക്കുറുപ്പ്’ എന്നു പേരുള്ള കഥാപാത്രം തന്നെയാണ്.
ഈ കഥയുടെ രച നാപരമായ സവിശേഷത പരസ്പരബന്ധത്തോടെ കഥാകാരൻ സംഭവങ്ങളെ കോർത്തിണക്കിയിരിക്കുന്നു എന്നതാണ്. ഏക ദേശം ഒന്നേകാൽ നൂറ്റാണ്ടിനുശേഷവും, ഈ സൈബർ യുഗ ത്തിലും ഈ കഥ വായനയുടെ എല്ലാ ആസ്വാദന തൃപ്തിയും നമുക്ക് പകർന്നുതരുന്നുണ്ട്. അതുകൊണ്ടുതന്നെ കാലാതി
വർത്തിയായ ഒരു സർവ്വസ്വീകാര്യത ഈ കഥയ്ക്കുണ്ട്. അതു തന്നെയാണ് ഈ കഥ മുന്നോട്ടു വെയ്ക്കുന്ന ഏറ്റവും പ്രധാന പ്പെട്ട് വശവും. കഥാപാത്രത്തെ കൊണ്ടുതന്നെ കഥ പറയിക്കുന്ന രീതി. ഈ രീതി യുടെ ഏറ്റവും വലിയ സവിശേഷത അത് കഥ പറച്ചിലിന്റെ വിശ്വാ സ്യത വർദ്ധിപ്പിക്കും എന്നതാണ്.
ഇതൊരു മോഷ്ടാവിന്റെ കഥ യാകുമ്പോൾ വിശ്വാസ്യതയ്ക്ക് തീർച്ചയായും വലിയ സ്ഥാനമാണ് ഉള്ളത്. ഒപ്പം ആഖ്യാന പ്രധാനമായ കഥയ്ക്ക് ഈ രീതി പൂർണ്ണ മായ ഔചിത്യഭംഗിയും നൽകുന്നു. വാസനാവികൃതി എന്ന കഥ അവതരിപ്പിക്കുവാൻ കഥാകൃത്ത് ‘കത്തിന്റെ രൂപമാണ് മനസ്സിൽ ആദ്യം കണ്ടിരുന്നത്. കഥയുടെ ആദ്യാവസാനമായുള്ള രൂപം അനുവാചകനിൽ അങ്ങനെയൊരു തോന്നലാണ് സൃഷ്ടിക്കുക.
സംബോധന ചെയ്യേണ്ടത് ആർക്കാണെന്ന ആശയക്കുഴപ്പത്തിൽ നിന്നായിരിക്കണം കഥാകൃത്ത് തുടക്കത്തിൽ തന്നെ രൂപമാറ്റം വരുത്തിയിട്ടുണ്ടാവുക. പക്ഷേ ഒടുക്കം ഒരു ആശയക്കുഴപ്പവുമില്ലാതെ കത്തെഴുതി പൂർത്തി യാക്കി ഒപ്പും ഇട്ട് വെച്ചിരിക്കുന്നു. ഒപ്പം പേരും. കത്തെഴുതിയ വ്യക്തിയുടെ സ്വഭാവം കത്തിൽ
നിന്ന് വ്യക്തമാണ്. എന്തായാലും കത്തുകളുടെ രൂപം കഥയിൽ സ്വീകരിക്കുമ്പോൾ പല കുറവുകളും പ്രത്യേകിച്ച് പറയേണ്ടാത്ത പലതും കടന്നുവ രാം. അതുകൊണ്ടാവാം സംബോധന ഒഴിവാക്കിയത്. എന്തായാലും മലയാള സാഹിത്യത്തിലെ ആദ്യ ചെറുകഥ വളരെ കരുതലോടെ തന്നെ രൂപപ്പെട്ടതാണെന്നു വ്യക്തം.
ആദ്യകാല ചെറുകഥകളുടെ സ്വഭാവമായ അമിത വർണ്ണന, മല യാളത്തിലെ ആദ്യകഥയായ ‘വാസനാവികൃതിയെ അത്രയൊന്നും ബാധിച്ചതായി തോന്നുന്നില്ല. കഥാപാത പ്രധാനമായ കഥയാ യിട്ടും കഥാപാത്രത്തിന്റെ രൂപഭാവങ്ങളെക്കുറിച്ചോ, പാത്രപ്രധാനമായ കഥകൾക്കു പ്രിയംകരമായ കാണപ്പെടുന്ന സംഗതി കളെകുറിച്ചു പോലും വർണ്ണനയില്ല. എങ്കിലും മിഴിവുള്ളാരു കഥാപാത്രമായി ഇക്കണ്ടക്കുറുപ്പ് കഥയിൽ നിറയുന്നു.
ഈ പേരു പോലും കഥാപാത്രത്തിനു നൽകിയിട്ടുള്ളത് വളരെ കരു തലോടുകൂടിയാണെന്നു കാണാൻ കഴിയും – (സൂക്ഷ്മമായ പരിശോധനയിൽ) – അറിയപ്പെടുന്ന മോഷ്ടാവായിരുന്ന നാലാ മച്ഛന്റെ പേരാണത്. സ്വാഭാവികമായും, പിന്നെ ആ പേരിന്റെ നില യും, വിലയും കാത്തു സൂക്ഷിക്കേണ്ടേ?
നിലവാരത്തോടുകൂടി ആ പേര് നിലനിർത്തേണ്ടേ? അതുതന്നെയായിരുന്നു അയാളുടെ കർമ്മലക്ഷ്യവും. കഥയുടെ അവസാനഭാഗത്ത് സംഭവിക്കുന്ന അമളിയോടെ കഥ അടിമുടി മാറുന്നു. ഏതൊരു കർമ്മത്തിന്റേയും വിജയസാധ്യത കൾ അതാചരിക്കുന്ന വ്യക്തിയിൽ ഉണ്ടാക്കുന്ന ആത്മവിശ്വാസം ഒട്ടും ചെറുതായിരിക്കില്ല.
ഇവിടെ ‘ഇക്കണ്ടക്കുറുപ്പിനെ സംബ ന്ധിച്ചിടത്തോളം തോൽവി എന്നത് തനിക്ക് സംഭവിക്കാത്തതും, മറ്റുള്ളവർക്ക് മാത്രം വന്നുഭവിക്കുന്നതുമായ ഒരു ഏടാകൂടമാ ണെന്ന തെറ്റിദ്ധാരണ – പിന്നെ ബുദ്ധിമാനായി ഈ ലോകത്തിൽ താൻ മാത്രമേ ഉള്ളൂ എന്ന സ്ഥിരം ധാരണയും. രണ്ടും കൂടി ചേർന്നപ്പോഴാണ് ലോകത്തിലെ ഏറ്റവും വലിയ മണ്ടത്തരം സംഭ വിച്ചത്.
അബദ്ധങ്ങളുടെ രാജാവായി സ്വയം മാറിയ ഇക്കണ്ട് കുറുപ്പിന് ഇനി ഈ തൊഴിൽ ഭൂഷണമല്ലെന്നുറപ്പായി. തൊഴിലും, താവഴിയും മാറുക തന്നെ. പുണ്യക്ഷേത്രദർശനങ്ങളും, ഭക്തിമാർഗ്ഗവുംതന്നെ ശരണം. ഈ കഥാപാത്ര മനംമാറ്റത്തിൽ തികഞ്ഞ വിശ്വാസ്യത പുലർത്തു ന്നതിൽ കഥാകൃത്ത് വിജയിച്ചിരിക്കുന്നു.
കത്തെഴുതി ഒപ്പിട്ട് തീരു മാനം പ്രഖ്യാപിക്കുന്ന ഇക്കണ്ടക്കുറുപ്പ്, ഒരു പ്രതിജ്ഞ നിറവേറ്റുന്ന തരത്തിൽ വായനക്കാർക്കുമുന്നിൽ കൂടുതൽ വിശ്വസ്ത നാകുന്നു. തന്റെ വാസനാബലത്തിന്റെ (വാസനാവികൃതി) അവസ്ഥാവിശേ ഷം കൊണ്ട് താൻ അനുഭവിക്കേണ്ടിവന്ന ഈ മഹാഅപമാനം തനിക്ക് മാത്രമല്ലെന്നും, തന്റെ മുൻതലമുറകൾക്കുകൂടി (നാലാ മച്ഛന്റെപേര്) ഈശ്വര സേവ് അപമാനകരം എന്ന തികഞ്ഞ ബോധോദയത്തിൽ നിന്നാണ് ഇക്കണ്ടക്കുറുപ്പിന്റെ ആരംഭിക്കുന്ന ത്.
ആകെ നോക്കുമ്പോൾ പുതിയ വിളംബരങ്ങളുമായി എത്തിയ നവോത്ഥാനകലകളിൽ കൂടി കാണാത്ത കൈയ്യടക്കം കഥാ കൃത്ത്, മലയാളത്തിലെ ഈ ആദ്യ കഥയിൽ തന്നെ പ്രകടിപ്പിച്ചിരിക്കുന്നു. ഏതൊരു ഭാഷയ്ക്കും അഭിമാനിക്കാൻ കഴിയുന്ന ഒരു തുടക്കം.
ഏതൊരു പ്രസ്ഥാനത്തിനും തിലകക്കുറിയാകാൻ കഴിയുന്ന ഒരു ശുഭാരംഭം – അതാണ് ‘വാസനാവികൃതി. വേങ്ങയിൽ കുഞ്ഞി രാമൻ നായനാർ തന്റെ ആദ്യ കഥ കൈരളിയുടെ വാണിവിലാ സത്തിലേക്കുള്ള തൊടുകുറിയാക്കി മാറ്റി. ചെറുകഥാ പ്രസ്ഥാ നത്തെ സംബന്ധിച്ച്
തങ്ങളുടെ ആദ്യ രചനാസംരംഭം തന്നെ ആ പ്രസ്ഥാന ചരിത്രത്തിലെ തന്നെ നാഴികക്കല്ലായി മാറി. പിൽക്കാലത്ത് മലയാള ചെറുകഥാ പ്രസ്ഥാനത്തിന്, ഊടുംപാവും നെയ്യുന്നതിൽ നിസ്തുലമായ പങ്കാണ് ‘വാസനാവികൃതി നിർവ്വഹിച്ചിട്ടുള്ളതെന്ന് കാണാൻ കഴിയും.
ഒന്നേകാൽ നൂറ്റാണ്ട് മുൻപ് വെറും ആയിരത്തി ഒരുനൂറോളം വാക്കുകൾ കൊണ്ട് ‘വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ കൊലയിൽ ‘വാസനാവികൃതി എന്ന കഥാശില്പ്പം ഇന്നും ചെറുകഥാ പ്രസ്ഥാനത്തിന് മാതൃകയായിക്കൊണ്ട്നി ലനിൽക്കുന്നു.
Conclusion:
In the end, Kunju learns a valuable lesson about the importance of time and the folly of trying to sell one’s soul. He realizes that time is a precious gift that cannot be replaced. He also learns that it is important to live life to the fullest and to appreciate the present moment.