अपराध “Crime” is a complex social phenomenon with a wide range of causes and consequences. It is defined as any behavior that violates the law and is punishable by the state. Crime can be classified in many different ways, but some of the most common categories include violent crime, property crime, and drug-related crime.
अपराध Summary in Malayalam
മനുഷ്യന്റെ മനസ്സ് എന്നും സങ്കീർണ്ണമായ അവസ്ഥയിലാ ണ്. എന്നിരുന്നാലും, മനുഷ്യമനസ്സിന് തെറ്റും ശരിയും, നന്മയും തിന്മയും തിരിച്ചറിയുവാനുള്ള കഴിവ് എന്നും കൂടെയുണ്ട്. ഒപ്പം, ചെയ്തു പോയ തെറ്റിൽ അനുതപിച്ച് ശാന്തിയും സമാധാനവും കണ്ടെത്തുവാനുള്ള സന്മനസ്സും നമുക്ക് സ്വന്തമാണ്. अपराध ന്ന ലഘുകഥയിൽ മനുഷ്യമന സ്സിന്റെ ഈ പ്രത്യേകതയെ നാം കണ്ടതാണ്. ബാല്യകാലത്ത് വികലാംഗനായ സ്വന്തം സഹോദരനോട് ചെയ്തുപോയ ഒരു തെറ്റിനെ കുറിച്ച് പശ്ചാത്തപിക്കുന്ന വിവരണങ്ങളാണ് അ उदय प्रकाश -ന്റെ अपराध ചെറുകഥയിൽ ഉള്ളത്.
You may Also Visit: पत्थर की बैंच Summary in Malayalam
ഉദയ് പ്രകാശ് : 1952 ജനുവരി1 തിയ്യതി മധ്യപ്രദേശിലെ ഷഡോൾ ജില്ലയിൽ ജനിച്ച ഉദയ് പ്രകാശ് ജി സമകാലീന ഹിന്ദി സാഹിത്യത്തിലെ വളരെ അറിയപ്പെടുന്ന ചെറു കഥാകൃത്തും കവിയുമാണ്. അനേകം പുരസ്കാരങ്ങളാൽ ആദരിക്കപ്പെട്ടിട്ടുള്ള ഉദയപ്രകാശ് ജിയുടെ സുപ്രസിദ്ധങ്ങ ളായ കഥാസമാഹാരങ്ങളാണ് दरियाई घोड़ा, मोहनदास तिरिछ വിവരണ
ഉദയപ്രകാശ് ജിയുടെ പ്രശസ്തമായ കവിതാസമാഹാരങ്ങൾ പി ടി, सुनो कारीगर, अबूतर – कबूतर, रात में हारमोनियम എന്നിവയാണ്.
ആധുനിക കാലഘട്ടത്തിലെ മനുഷ്യജീവിതത്തെ സാഹിത്യ ത്തിലൂടെ കൃത്യമായി വർണ്ണിച്ച് വായനക്കാരിലേക്ക് എത്തിക്കുവാൻ ഉദയ് പ്രകാശ്ജിക്ക് പ്രത്യേക കഴിവുണ്ട്. ദേശീയവും അന്തർദേശീയവുമായ സംഭവങ്ങളെ കോർത്തി ണക്കി സാഹിത്യരചന നടത്തുന്ന ഉദയപ്രകാശ് ജി ആധുനിക ഭാരതീയ സമൂഹത്തിലുള്ള മുതലെടുപ്പ് സംസ്കാരം, അഴിമതി, മനസ്സാക്ഷിയില്ലാത്ത മനോഭാവങ്ങൾ,
സ്ത്രീപീഢനം, ഉന്നതരുടെ കാലുപിടിച്ച് ജീവിക്കേണ്ട സാധാരണക്കാരന്റെ ഗതികേട് തുടങ്ങിയവ തന്റെ രചനകളിലെ മുഖ്യ ചർച്ചാ വിഷയങ്ങളാക്കുന്നു. രാഷ്ട്രീയ ക്കാരുടെ കപടതയെ തുറന്നു കാണിക്കുന്നതിലും ഉദയ് പ്രകാശ് രചനകൾ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. പിരിമുറുക്കങ്ങളിൽ ജീവിക്കുന്ന ആധുനിക മനുഷ്യ ബന്ധങ്ങളിലെ മാനസ്സിക സംഘർഷ ങ്ങളെ എടുത്തുകാണിക്കുന്ന വിശകലനങ്ങൾ ഉദയ് പ്രകാ ജിയുടെ സാഹിത്യത്തിന്റെ പ്രത്യേകതയാണ്.
ജീവിതത്തിൽ ഒരിക്കൽ നടന്ന ഒരു സംഭവത്തിൽ നിന്ന് ഉണ്ടായ പശ്ചാത്താപത്തിന്റെ ഓർമ്മക്കുറിപ്പാണ് 394 എന്ന ചെറുകഥ. ഒപ്പം, സമകാലീന ജീവിതത്തിന്റെ സം ഘർഷങ്ങളാൽ ഉഴലുന്ന വ്യക്തിയുടെ ആത്മദുഃഖങ്ങളുടെ ചിത്രീകരണം കൂടിയാണ് 394 ചെറുകഥ.
കഥാസാരം: എന്റെ സഹോദരൻ എന്നേക്കാൾ ആറു വയ സ്സിന് മൂത്തതായിരുന്നു. ഗ്രാമത്തിലെ മുഴുവൻ ആൺകുട്ടികളും എന്നെക്കാൾ ആറു വയസ്സ് മൂത്തതായിരുന്നു എന്നതത്ഭുതമായിരുന്നു.
അതുകൊണ്ട് തന്നെ ഞാൻ ഏറ്റവും ചെറുതായിരുന്നു, ഒറ്റയ്ക്കുമായിരുന്നു. എല്ലാവരും കളിക്കുമ്പോൾ ഞാൻ അവരുടെ പിന്നാലെ കൂടുമായിരു ന്നു. എന്റെ സഹോദരൻ കുട്ടിക്കാലം മുതൽ വികലാംഗ നായിരുന്നു. അദ്ദേഹത്തിന്റെ ഒരു കാലിന് പോളിയോ ബാധിച്ചിട്ടുണ്ടായിരുന്നു. പക്ഷെ, ദേവന്മാരെപ്പോലെ അദ്ദേഹം വളരെ സുന്ദരനായിരുന്നു.
അദ്ദേഹം ചുറ്റുപാടുമുള്ള അനേകം ഗ്രാമങ്ങളിലേക്കും വച്ച് ഏറ്റവും നല്ല നീന്തൽക്കാരനായിരുന്നു. പഞ്ചഗുസ്തിയിൽ അദ്ദേഹത്തെ തോല്പിക്കാനാർക്കും കഴിയുമായിരുന്നില്ല. അദ്ദേഹം മുഷ്ടി കൊണ്ട് തേങ്ങയും ഇഷ്ടികയും പൊട്ടിക്കുമായി രുന്നു. പക്ഷെ ഞാൻ ക്ഷീണിച്ചു മെലിഞ്ഞ ഒരു മുൻകോ പിയായിരുന്നു. എന്റെ സഹോദരന് ധാരാളം സുഹൃത്തുക്കളുണ്ടായിരുന്നതുകൊണ്ട് എനിക്കദ്ദേഹത്തോട് അസൂയ തോന്നിയിരുന്നു.
ഞാനേറ്റവും ചെറുതായിരുന്നതുകൊണ്ട് എന്റെ സഹോദരന് ഒരുത്തരവാദിത്തം പോലെയായിരുന്നു ഞാൻ. അദ്ദേഹം എന്നെ സ്നേഹിച്ചിരുന്നു. എന്നോടുള്ള അദ്ദേഹത്തിന്റെ മനോഭാവം ഒരു സംരക്ഷകന്റെ ഉത്തരവാദിത്തം പോലെയാ യിരുന്നു. എല്ലാവരും കളിക്കുകയും ഞാൻ ചെറുതായതു കൊണ്ട് ഒറ്റയ്ക്കായി
പോവുകയും ചെയ്യുമ്പോൾ സഹോദ രൻ വന്ന് എന്നെ സഹായിക്കുമായിരുന്നു. ജോഡിയായോ ടീമായോ കളിക്കുന്ന പല കളികളിലും അദ്ദേഹം എന്നെ തന്റെ ടീമിൽ ഉൾപ്പെടുത്തുമായിരുന്നു. വേറൊരു കുട്ടിയും എന്നെ തന്റെ ടീമിലുൾപ്പെടുത്തി തോൽവി എന്ന അപകടം ഏറ്റുവാങ്ങാൻ ആഗ്രഹിച്ചിരുന്നില്ല. ഞാൻ കാരണമായിരുന്നു മിക്കവാറും സഹോദരൻ പരാജയപ്പെട്ടിരുന്നത്.
എന്നാലും അദ്ദേഹം എന്നോടൊന്നും പറഞ്ഞിരുന്നില്ല. ഞാൻ അദ്ദേഹ ത്തിന്റെ ഉത്തരവാദിത്തമായിരുന്നു. അദ്ദേഹം അത് നിർവ്വഹിക്കാനാഗ്രഹിക്കുകയും ചെയ്തിരുന്നു. അദ്ദേഹം എന്നെ ഒരിക്കലും അടിച്ചതായി എനിക്ക് ഓർമ്മയില്ല.
ഇനി ഞാൻ പറയാൻ പോകുന്ന കാര്യം ഞാനും സഹോദ രനും തമ്മിലുള്ളതാണ്. ഇത് വളരെ പ്രധാനപ്പെട്ട സംഭവമാണ്. ഇത്തരം ഒരു സംഭവം ജീവിതത്തിലൊരിക്കലും നാം മറക്കുകയില്ല. മിക്കവാറും ഓർമ്മകളിൽ ഇടയ്ക്കിടയ്ക്ക് എവിടെയോ ചിലപ്പോൾ ആളിക്കത്താൻ തുടങ്ങും. ഏതോ തീപ്പൊരി പോലെ.
അന്ന് ഞാൻ ചേട്ടന്റെ കൂടെ കളിക്കാൻ പോയി. വൈകുന്നേരത്തെ വെയിൽ പരക്കുകയും ചെയ്ത തിനാൽ ശരീരത്തിന് ഉത്സാഹം നിറഞ്ഞിരുന്നു. ഈ അവസരത്തിൽ ഏതു കളിയും വേഗത്തിൽ, ഒഴുക്കോടെ ആന ന്ദ്രപദമാകുന്നു.
എല്ലാ കുട്ടികളും ഖിബ്ബൽ (കുട്ടിയും കോലും കളി പോലുള്ള ഒരു തരം കളി കളിക്കുമായിരുന്നു. തടി കൊണ്ടുള്ള ചെറിയ കമ്പുകൾ ഓരോ കുട്ടിയുടെയും കയ്യിലുണ്ടായിരുന്നു. മുഴുവൻ ശക്തിയുമെടുത്ത് ഖഡ്ഇൽ നില ത്തുനിന്ന് വളരെ ദൂരേക്ക് നേരെ അടിച്ചുതെറിപ്പിക്കണമായിരുന്നു. നല്ല ശക്തിയിലും വേഗത്തിലും വന്ന് നനഞ്ഞ മണ്ണിൽ വീണ ഖഡ്ബൽ കമ്പുകൾ കൊണ്ടുള്ള അടിയേറ്റ് അത് വട്ടം കറങ്ങി ദൂരേക്ക് പൊയ്ക്കൊണ്ടിരുന്നു.
അത്ര യും ദൂരേക്ക് ഖഡ്ബ്ബൽ എത്തിക്കാൻ മാത്രം ഞാനത് വലു തുമായിരുന്നില്ല, ശക്തനുമായിരുന്നില്ല. അതേസമയം അവിടെ ഒരു മത്സരം, ഒരു പോരാട്ടം തന്നെ തുടങ്ങിക്കഴിഞ്ഞിരുന്നു. ആരും തോല്ക്കാനാഗ്രഹിച്ചിരുന്നില്ല. ഈ കളിയിൽ ഓരോരുത്തരും അവരവരുടെ സാമർത്ഥ്യവുമായി പോരാടികൊണ്ടിരുന്നു.
സഹോദരനും ആ കളിയിൽ മുഴുകിയിരുന്നു. അദ്ദേഹം പല പ്രാവശ്യം പുറകിലായിരുന്നതുകൊണ്ട് ദേഷ്യവും പിരിമുറു ക്കവും കൊണ്ട് നല്ല ശക്തിയിൽ ഖഡ്ബൽ എറിഞ്ഞുകൊ ണ്ടിരുന്നു.
അദ്ദേഹമെന്നെ മറന്നു കഴിഞ്ഞിരുന്നു. ഞാൻ ഒറ്റയ്ക്കാവു കയും ചെയ്തിരുന്നു. ആറു വർഷം പിന്നിൽ. ദുർബ്ബലൻ. ആ ദിവസം ആ കളിയിൽ പങ്കെടുക്കുന്നതിനായി എനിക്ക് ആറു വർഷത്തെ ദൂരം മറിക്കടക്കേണ്ടി വരുമായിരുന്നു. അത് സാധ്യമായിരുന്നില്ല.
സഹോദരൻ ജയിക്കാൻ തുടങ്ങിയിരുന്നു. അദ്ദേഹത്തിന്റെ മുഖം സന്തോഷവും ആവേശവും കൊണ്ട് ജ്വലിച്ചുകൊണ്ടിരുന്നു. അദ്ദേഹം ഒരിക്കൽ പോലും എന്നെ നോക്കിയില്ല. എന്നെ അദ്ദേഹം പൂർണ്ണമായും മറന്നുകഴിഞ്ഞിരുന്നു. ഞാൻ അവിടെയെങ്ങുമില്ല എന്നെനിക്ക് ആദ്യമായി തോന്നി.
എനിക്ക് കരച്ചിൽ വന്നു. സഹോദരനോട് എന്റെ ഉള്ളിലൊരു ശക്തമായ പ്രതികാരഭാവം ഉടലെടുത്തുകൊണ്ടിരു ന്നു. ഞാൻ ഒറ്റക്ക് മാറിനിന്ന് ഒരു കല്ലിൽ ഖഡ് ഇൽ എറിഞ്ഞു കളിക്കുകയായിരുന്നു. അസൂയയുടെയും ആത്മനിന്ദയുടെയും തിരസ്കാരത്തിന്റെയും അവഗണനയുടെയും ജ്വാലയിൽ ഞാൻ വാടി പോയിരുന്നു.
പെട്ടെന്ന് എന്റെ ഖഡ്ബ്ബൽ പാറയിൽ തട്ടി ഉയർന്ന് നേരെ എന്റെ നെറ്റിയിൽ വന്നുകൊണ്ടു. നെറ്റി പൊട്ടി രക്തം ഒഴു കാൻ തുടങ്ങി. ഞാൻ നിലവിളിച്ചപ്പോൾ സഹോദരൻ എന്റെ
അടുത്തേക്ക് ഓടി. കളി ഇടയ്ക്ക് വച്ച് നിർത്തിയിരുന്നു. ‘എന്തു പറ്റി?’ സഹോദരൻ പേടിച്ചു പോയിരുന്നു. എന്റെ നെറ്റിയിൽ അദ്ദേഹം കൈ അമർത്തി പിടിച്ചിരുന്നു. എന്റെ ദേഷ്യം മാറിയിരുന്നില്ല. സഹോദരൻ എന്നെ അവഗണിച്ച തിനുള്ള ശിക്ഷ നല്കാൻ ഞാൻ ആഗ്രഹിച്ചിരുന്നു.
ഞാൻ സഹോദരന്റെ പിടിയിൽ നിന്ന് സ്വയം മോചിതനായി വീട്ടിലേക്ക് ഓടി. സഹോദരൻ പേടിച്ച് പോയിരുന്നു, ഓടി വന്ന് ആശ്വസിപ്പിക്കാനാഗ്രഹിച്ചിരുന്നു. പക്ഷെ അദ്ദേഹ ത്തിന്റെ വലതുകാൽ പോളിയോയുടെ ഇരയായിരുന്നതു കൊണ്ട് അദ്ദേഹത്തിന് എന്റെയൊപ്പം ഓടിയെത്താൻ കഴി യുമായിരുന്നില്ല. അദ്ദേഹം മുടന്തിയോടാൻ ശ്രമിച്ചു. പക്ഷെ അദ്ദേഹം വീണു പോയി.
എന്റെ ഷർട്ട് രക്തം കൊണ്ട് നനഞ്ഞ് പോയിരുന്നു. തല മുടി രക്തം പറ്റി പിടിച്ച് അഴുക്കായിരുന്നു. അമ്മ എന്നെ കണ്ട് പേടിച്ച് കരയാൻ തുടങ്ങി. അച്ഛൻ പേടിച്ച് മുറിവിൽ പൗഡറിടാൻ തുടങ്ങി.
സഹോദരൻ എന്നെ ഖഡ്ബ്ബൽ കൊണ്ട് അടിച്ചതാണെന്ന് ഞാൻ കരഞ്ഞുകൊണ്ട് അമ്മയോട് നുണ പറഞ്ഞു. അപ്പോൾ സഹോദരൻ ഒറ്റയ്ക്ക് മുടന്തി വരുന്നത് ഞാൻ കണ്ടു. പക്ഷെ അച്ഛൻ
അദ്ദേഹത്തെ അടിച്ചു കൊണ്ടിരുന്നു. സഹോദരൻ കരഞ്ഞു കൊണ്ടിരുന്നു. അദ്ദേഹം സത്യം പറ ഞ്ഞു കൊണ്ടിരുന്നു. പക്ഷെ അദ്ദേഹത്തിന് ശിക്ഷ കിട്ടി കൊണ്ടിരുന്നു.
ഞാൻ സഹോദരന്റെ മുഖത്തേക്ക് നോക്കി. അദ്ദേഹം എന്റെ നേരെ നോക്കികൊണ്ടിരുന്നു. അദ്ദേഹത്തിന്റെ കണ്ണുകൾ ചുവന്നിരുന്നു. അവ യിൽ കരുണയും ദൈന്യതയും ഉണ്ടായിരുന്നു. സത്യം പറയാൻ അദ്ദേഹം എന്നോട് യാചി ക്കുന്നതുപോലെ തോന്നി.
പക്ഷെ അപ്പോഴേക്കും താമസിച്ചു പോയിരുന്നു. അദ്ദേഹത്തിന് ശിക്ഷ കിട്ടി കഴിഞ്ഞിരുന്നു. തന്നെയുമല്ല കാര്യം അത്ര പെട്ടെന്ന് മാറ്റാൻ എനിക്ക് സാധ്യവുമായിരുന്നില്ല. ഞാൻ നുണ പറഞ്ഞതിന് അച്ഛൻ എന്നെ തല്ലുമോ എന്ന് ഞാൻ പേടിച്ചു പോയിരുന്നു.
ഈ സംഭവം വർഷങ്ങൾക്കു മുമ്പുള്ളതാണ്. പക്ഷെ സഹോ ദരന്റെ ആ ദയനീയനേത്രങ്ങൾ ഇപ്പോഴും എന്നെ തുറിച്ചു നോക്കാറുണ്ട്. യാചിക്കുന്ന, സത്യം പറയാനായി ഭിക്ഷ യാചി ക്കുന്ന കണ്ണുകൾ. എന്റെ ഓർമ്മയിലേക്ക് ആ കണ്ണുകൾ ഉയർന്നുവരുമ്പോഴൊക്കെ എന്റെ ബോധമനസ്സ് സങ്കടവും അസ്വസ്ഥതയും കുറ്റബോധവും കൊണ്ട് നിറയാറുണ്ട്.
ഞാനീ തെറ്റിന് ക്ഷമ ചോദിക്കാനാഗ്രഹിക്കുന്നു. ഈ തെറ്റിന് ശിക്ഷ വാങ്ങാനാഗ്രഹിക്കുന്നു. പക്ഷെ അന്ന് സംഭവിച്ചതിനെകുറിച്ച് അച്ഛനോടും അമ്മയോടും സത്യം പറയു വാൻ അവർ ഇന്ന് ജീവിച്ചിരിപ്പില്ല. എന്റെ കള്ളത്തരം കൊണ്ട് ശിക്ഷ ഏറ്റുവാങ്ങേണ്ടി വന്ന സഹോദരനേ എന്നോട് ക്ഷമിക്കാൻ കഴിയു. ഞാൻ അദ്ദേഹത്തോട് ഈ സംഭവത്തെ കുറിച്ച് പറയാനാഗ്രഹിച്ചു. പക്ഷെ
അദ്ദേഹം ഈ സംഭവം ഓർക്കുന്നേയില്ല. അദ്ദേഹം ഈ സംഭവം പൂർണ്ണമായും മറ ന്നുകഴിഞ്ഞിരുന്നു. അപ്പോൾ ഈ തെറ്റിന് എന്നോട് ആര് ക്ഷമിക്കും? ആ കുറ്റ് ത്തെക്കുറിച്ച് ഞാൻ തെറ്റായതും അന്യായവുമായ തീരുമാ നമെടുത്തത് ഒരു കുറ്റമല്ലേ? പക്ഷെ അത് ഇനി മാറ്റാൻ കഴി യുകയില്ലല്ലോ?
അതോ ഇത് ഒരിക്കലും ക്ഷമിക്കാൻ കഴിയാത്ത തെറ്റൊന്നു മല്ലേ? കാരണം ഇതിൽ നിന്ന് മോചനം ഇപ്പോൾ അസാധ്യ മായി കഴിഞ്ഞിരിക്കുന്നു.
സരളമായ ഭാഷയിൽ വായനക്കാരുടെ മനസ്സിനെ സ്വാധീനിക്കുന്ന ചെറിയ ചെറിയ വൈകാരിക സംഭവങ്ങളെ അവതരിപ്പിച്ച്, വായനക്കാരെ നന്മയിലേക്ക് നയിക്കുന്ന ഉദയ് പ്രകാശിന്റെ ചെറുകഥാ ശൈലി ഈ കഥാസൃഷ്ടിയിലുമുണ്ട്. ചെറു കഥയെ വായിക്കുമ്പോൾ ഇത് ചെറു
കഥാകൃത്തിന്റെ ജീവിതത്തിൽ സംഭവിച്ചതാണോ എന്ന് തോന്നത്തക്കവിധത്തിലുള്ള ആത്മകഥാ വിവരണശൈലിയാണ് ഉദയ് പ്രകാശ് ഈ ചെറുകഥയുടെ രചനയ്ക്കായി ഉപയോഗിച്ചിരിക്കുന്നത്.
Conclusion:
There is no single solution to the problem of crime. However, there are a number of evidence-based strategies that can be used to reduce crime rates. It is important to note that crime is a complex issue with no easy solutions. However, by taking a comprehensive approach that addresses the root causes of crime and provides support to victims, we can make our communities safer for everyone.