The Hindi film “ब्लैक : स्पर्श जहाँ भाषा बनता है” (Black: The Touch Where Language is Born) is a 2005 drama film directed by Sanjay Leela Bhansali. The film stars Rani Mukerji as Michelle McNally, a deaf and blind girl who is raised by a strict Catholic nun named Sister Clodagh (Lillete Dubey). Michelle eventually learns to communicate through touch and sign language, and she goes on to become a teacher for other deaf and blind children.
ब्लैक : स्पर्श जहाँ भाषा बनता है Summary in Malayalam
നാം സിനിമ കാണുവാൻ ഇഷ്ടപ്പെടുന്നവരാണ്. അതു കൊണ്ട് സിനിമയിലെ പ്രധാന ഘടകങ്ങളായ സംവിധാനം, അഭിനയം, സംഗീതം, പശ്ചാത്തല സംഗീതം, ഛായാഗ്രഹണം, എഡിറ്റിംഗ്, നൃത്തസംവിധാനം എന്നിങ്ങനെയുള്ളവയെ കുറിച്ച് വിലയിരുത്തി ഗുണനിലവാരം കണ്ടുപിടിക്കുവാൻ നമുക്ക് സാധിക്കണം.
ഒരു സിനിമയുടെ മേൽ സൂചിപ്പിച്ചതടക്കമുള്ള എല്ലാ ഘട് കങ്ങളെയും വിശകലനം ചെയ്ത് വിലയിരുത്തുന്നതിനെ യാണ് സിനിമാനിരൂപണം എന്നു പറയുന്നത്. എന്നുവെ ച്ചാൽ, സിനിമയുടെ ഗുണദോഷങ്ങളെ വേർതിരിച്ച് ഗ്രഹിക്കുവാൻ സാധിക്കുന്നതാണ് സിനിമാനിരൂപണം.
മറ്റു ദൃശ്യ കലാരൂപങ്ങളെക്കാൾ മേൽ സൂചിപ്പിച്ച് തരത്തിലുള്ള അനേകം കലകൾ സിനിമയിൽ സമ്മേളിച്ചിട്ടുള്ളതുകൊണ്ട് സിനിമാനിരൂപണ ത്തിന് അഥവാ സിനിമയെക്കുറിച്ചുള്ള വിലയിരുത്തലിന് വലിയ പ്രാധാന്യമുണ്ട്. ഏറ്റവും നല്ല ഹിന്ദി ചിത്രത്തിനുള്ള നാഷണൽ അവാർഡ് കര സ്ഥമാക്കിയ സിനിമയാണ് ബ്ലാക്ക്.
വികലാംഗവ്യക്തികളുടെ ജീവിതങ്ങളിലെ സങ്കടങ്ങളും സംഘർഷങ്ങളും, ദുരന്തങ്ങളും ദയനീയതകളും ഹൃദയസ്പർശിയായ രീതിയിൽ ഈ സിനിമ യിൽ ചിത്രീകരിച്ചിരിക്കുന്നു.
സഞ്ജയ് ലീല ഭൻസാലിയാണ് ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. സഞ്ജയ് ലീല ബൻസാലിയുടെ ‘ബ്ലാക്ക് മനസ്സിനെ സ്പർശിക്കുന്ന ഒരു നല്ല ചിത്രമാണ്. ഹെലൻ കെല്ലറിനും, ഹെലന്റെ അദ്ധ്യാപികയായിരുന്ന ആനി സള്ളിവറിനും സമർപ്പിക്കപ്പെ ട്ടിട്ടുള്ള സിനിമയാണ് ബ്ലാക്ക്.
ബ്ലാക്ക് സിനിമയിലെ നായിക മിഷേൽ മകനലിയാണ്. അവൾ അന്ധയും ബധിരയും മൂകയുമായ ഒരു പെൺകു ട്ടിയാണ്. തന്റെ അംഗവിഹീനതയിൽ സങ്കടപ്പെട്ട് അവൾ വലിയ ശാഠ്യക്കാരിയും ആക്രമണസ്വഭാവക്കാരിയും ആയി തീരുന്നു.
ദുഃഖിതരായ മാതാപിതാക്കൾ അവളെ പഠിപ്പിക്കു വാനും സൽസ്വഭാവത്തിൽ ആക്കുവാനും അന്ധ ബധിര വിദ്യാലയത്തിലെ ദേവരാജ് സഹായ് എന്ന അദ്ധ്യാപകനെ നിയ മിക്കുന്നു. ദേവരാജ് വിചിത്രസ്വഭാവക്കാരനും മദ്യപാനിയുമാ യിരുന്നു. മിഷേലിനോട് ആദ്യമാദ്യം അദ്ധ്യാപകൻ വളരെ കർശനമായും കഠിനമായുമാണ് പെരുമാറിയിരുന്നത്. പക്ഷെ, ദേവ രാജ് ക്രമേണ മിഷേലിനെ വീടിന്റെ പുറത്തുകൊണ്ടുപോയി
പ്രകൃതിയിലെ ഓരോ സംഭവങ്ങളേയും പരിചയപ്പെടുത്തി കൊടുക്കുന്നു. മിഷേൽ സൽസ്വഭാവിയായിത്തീരുന്നു. സംസാരിക്കുവാനും കേൾക്കുവാനും ഒരു പരിധി വരെ അവൾ കഴിവ് നേടിയെടുക്കുന്നു, മിഷേലിനെ ദേവരാജ് ഒരു സ്കൂളിൽ ചേർത്തു. മിഷേലിനെ ബിരുദധാരിണിയാക്കുക എന്നതായിരുന്നു ദേവരാജിന്റെ വലിയ ആഗ്രഹം.
പക്ഷേ, ദേവരാജിനോടുള്ള മിഷേലിന്റെ അടുപ്പം ചിതമല്ലാത്ത ചില പ്രശ്നങ്ങൾ ഉണ്ടാക്കുവാൻ സാധ്യതയുണ്ടെന്ന് സാവധാനം സാവധാനം ദേവരാജ് മനസ്സിലാക്കുന്നു. ഈ കാരണം കൊണ്ട് ദേവരാജ് മിഷേലിനെ വിട്ട് എവിടെയോ ആ പ്രത്യക്ഷനാകുന്നു.
12 വർഷങ്ങൾക്കുശേഷം ദേവരാജിനെ അന്വേഷിക്കുവാൻ മിഷേൽ ഒരുമ്പെടുന്നു, മിഷേലിന്റെ അന്വേഷണ ത്തിൽ സംഭവിക്കുന്ന സംഗതികളിലൂടെയാണ് സിനിമ മുന്നോട്ടു പോകുന്നത്. ദേവരാജ് ഒരു ആശുപത്രിയിലുണ്ട ന്ന് മിഷേൽ മനസ്സിലാ ക്കുന്നു. മറവിരോഗത്തിന് അടിമയായി കഴിഞ്ഞിരുന്നു ദേവ രാജ്, ദേവരാജി ന് മിഷേലിനെ തിരിച്ചറിയുവാൻ സാധി ക്കാതെ വരുന്നു. തന്റെ അദ്ധ്യാപകന്റെ ഈ അവസ്ഥയിൽ മിഷേൽ ആകെ തകർന്നുപോയി.
പക്ഷെ, ദേവരാജിനെ പഴയഓർമ്മകളിലേക്ക് കൊണ്ടുവരുന്നതിൽ അവസാനം മിഷേൽ വിജയിക്കുന്നു. അവൾ ദേവരാജിന്റെ കൈപിടിച്ച് മുന്നോട്ട് നടക്കുന്നു. ബ്ലോക്കിന്റെ തിരക്കഥ മനുഷ്യവികാര ങ്ങ ളുടെ കുട്ടി ചേർക്കൽ കൊണ്ട് സ്യഷ്ടിച്ചിട്ടുള്ളതാണ്. വികലാംഗജീവി തത്തിലെ ദുരന്തങ്ങളുടെ ഹൃദയവേദന കാണികളുടെ മന സ്സിൽ സ്പർശിക്കുന്ന രീതിയിലാണ് ഭവാനി അയ്യരും പ്രകാശ് കപാഡിയയും, സഞ്ജയ് ലീല ഭൻസാലിയും തിരക്കഥ ഒരുക്കിയിരിക്കുന്നത്.
സിനിമയിലെ സംഭാഷണങ്ങളും കഥാപാത്രങ്ങ ളും സിനിമയുടെ ഭാവത്തിനും ചുറ്റുപാടു കൾക്കും വളരെ യോജിച്ചതാണ്. സിംലയുടെ മനോഹര മായ അന്തരീക്ഷത്തിൽ രവി കെ. ചന്ദ്രൻ സിനിമയുടെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കു ന്നു. സിനിമയുടെ ഓരോ ഷോട്ടും സുന്ദരമാണ്. റസൂൽ പൂക്കുട്ടിയുടെ ശബ്ദമി ശ്രണം വളരെ ഉന്നതനിലവാരം പുലർത്തുന്നു.
ബേലാ സെഹഗാൾ വളരെ വിദഗ്ദമായി സിനിമയുടെ എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്നു. സിനിമയിൽ ഒരേയൊരു ഗാനം മാത്ര മാണുള്ളത്. അത് വളരെ ആകർഷകവും സന്ദർഭോചിത വുമായിരിക്കുന്നു. അമിതാഭ് ബച്ചൻ, റാണി മുഖർജി, ഐഷ കപൂർ എന്നി വരാണ് പ്രധാനപ്പെട്ട റോളുകൾ കൈകാര്യം ചെയ്തിരിക്കുന്നത്.
ദേവരാജിന്റെ റോൾ അമിതാഭ് ബച്ചൻ വളരെ മനോഹരമാക്കിയിരിക്കുന്നു. മിഷേലിന്റെ ബാല്യകാലം ഐഷാ കപൂർ വിദഗ്ദമായി അഭിനയിച്ചിട്ടുണ്ട്. റാണി മുഖർജിയുടെ അഭിനയം വളരെ മികവുറ്റതാണ്.
ബ്ലാക്ക് സിനിമയെ ഉന്നതനിലവാരത്തിൽ ഉള്ളത് ആക്കി ത്തീർക്കുന്നതിൽ സംവിധായകൻ ലീലാ ഭൻസാലി തീർച്ച യായും വിജയിച്ചിട്ടുണ്ട്. എഡിറ്റിംഗ്, ഛായാഗ്രഹണം തുട ങ്ങിയ മറ്റ് എല്ലാ ഘടകങ്ങളും വളരെ മികവുറ്റത് തന്നെയാ ണ്. തീർച്ചയായും ബ്ലാക്ക് ആധുനിക ഇന്ത്യൻ സിനിമകളിൽ ഒരു നാഴികക്കല്ലാണ്.
Conclusion:
“ब्लैक : स्पर्श जहाँ भाषा बनता है” is a powerful and moving film that tells the story of a young girl who overcomes incredible odds to achieve her dreams. The film is a celebration of the human spirit and the power of love and compassion.
The film also explores the themes of communication, language, and identity. Michelle’s journey to learn to communicate is a metaphor for the journey that all humans take to understand ourselves and the world around us.
Must Watch: