“Mappilappattile Keraleeyatha” (The Kerala Nature of Mappila Songs) is a critical essay by the renowned Malayalam poet and critic Professor M. T. Vasudevan Nair. The Summary was first published in 1974 in the literary journal `Keralasahitya.’ In the essay, Vasudevan Nair explores the unique cultural and aesthetic features of Mappila songs, a genre of Malayalam music that developed among the Muslim community of Kerala.
Mappilappattile Keraleeyatha Summary in Malayalam
പാരസംഗ്രഹം
മാപ്പിളപ്പാട്ട് രചയിതാക്കളിൽ പ്രമുഖനാണ് പുലിക്കാട്ടിൽ ഹൈദർ. അദ്ദേഹത്തിന്റെ രചനാ സവിശേഷതകൾ പരിചയപ്പെടുത്തുന്നു ഈ പാഠഭാഗത്ത്, ഹൈദറിന്റെ കവിതകളിലെ കേരളീയതയെക്കുറിച്ചുള്ള ഒരന്വേഷണമാണിത്.
രണ്ടായിരത്തോളം ഒറ്റപ്പാട്ടുകൾ രചിച്ച ഹൈദർ 1879 – ൽ ജനിച്ച് 1975- ൽ അന്തരിച്ചു. ചരിത്രം ഇതിവൃത്തമാക്കി അദ്ദേഹം രചിച്ച മാപ്പി ളപ്പാട്ടുകളിൽ കേരള ചരിത്രമാണദ്ദേഹം എഴുതിയത്. ‘വെള്ളപ്പൊക്ക മാലയിൽ’ എന്ന കൃതിയിൽ
‘എന്റെ കേരളത്തിൽ വന്ന നാശം വിള്ളിടുവാൻ മാത്രമേ ഉള്ളൂ എനി ക്കുദ്ദേശം’ എന്ന് പാടിയിട്ടുണ്ട്. എന്റെ കേരളം എന്ന പ്രയോഗം നാടിനോടുള്ള അദ്ദേഹത്തിന്റെ ഇഷ്ടം വെളിവാക്കുന്നു. സ്വന്തം മണ്ണിൽ ഉറച്ചു നിന്ന പാട്ടുകാരനാണ് അദ്ദേഹം. അറേബ്യൻ ചരിത്രമോ, ഇസ്ലാമിക ഇതിവൃത്തമോ
കാല്പനിക ലോകമോ അദ്ദേഹം തിരഞ്ഞെടുത്തില്ല. മോയിൻകുട്ടി വൈദ്യരടക്കമുള്ള മാപ്പിളപ്പാട്ടുകാർ സങ്കരഭാഷ ഉപ യോഗിച്ചപ്പോൾ പുലിക്കോട്ടിൽ ‘നാട്ടുമൊഴിക്കാരനായി നിലകൊണ്ടു. പുലിക്കോട്ടിൽ ഏറനാട്ടിൽ നിലനിന്ന വാക്കുകളും പ്രയോഗങ്ങളുമാണ് ഉപയോഗിച്ചത്.
മലമ്മൽ (മലയിൽ) നരിനെ (നരിയെ) എന്നിങ്ങനെ താൻ ജനിച്ചു വളർന്ന ഏറനാട്ടിലെ വണ്ടൂർ ഭാഷ തന്നെ കവിതയാക്കി. പുരുഷന്റെ ക്രൂരതയ്ക്ക് പാത്രമാകുന്ന സ്ത്രീത്വം ഹൈദറിന്റെ രച നയെ പ്രചോദിപ്പിച്ചിരുന്നു. സ്ത്രീയുടെ നൊമ്പരചിത്രീകരണ ത്തിനുദാഹരണമാണ് ‘മറിയക്കുട്ടിയുടെ കത്ത്’ (1924).
ബെല്ലാരി ജയിലിൽ കഴിയുന്ന ഭർത്താവ് മറിയക്കുട്ടിയെ സംശയിക്കുന്നു. ഇക്കാര്യം അയാൾ അവളുടെ ഉമ്മയ്ക്കെഴുതി. ഇതറിഞ്ഞ മറിയക്കുട്ടി തന്റെ നിര പരാധിത്വം പറയുന്നത് ആരുടെയും മനസ്സലിയിക്കും. “തന്നെ ഭർത്താ വല്ലാതെ ആരും തൊട്ടിട്ടില്ല. ബെല്ലാരിയിലേക്ക് വരാൻ ആഗ്രഹമുണ്ട്. ആ മോഹം സാധിച്ചയുടൻ താൻ മരിച്ചുപോകട്ടെ” എന്നിങ്ങനെയാണ് അവർ പറയുന്നത്.
കത്തായി വായിക്കാനും പാട്ടായി പാടാനും കഴിയുന്നവയാണ് കത്തുപാട്ടുകൾ. പ്രവാസജീവിതത്തിന്റെ ദുരിതങ്ങളെ കത്തുപാട്ടുകൾ വെളിവാക്കി. വാമൊഴിയോടു പുലർത്തുന്ന ഉറ്റബന്ധവും അന്ധവി ശ്വാസങ്ങളോടുള്ള അസഹിഷ്ണുതയും ഹൈദറിന്റെ പാട്ടുകളിലെ പ്രത്യേകതയായിരുന്നു.
പുലിക്കോട്ടിൽ ഹൈദർ സ്വാതന്ത്ര്യ സമരസേനാനിയായിരുന്ന അബ്ദുറഹിമാന്റെ അനുയായി ആയിരുന്നു. നിമിഷകവനശേഷി കൊണ്ടും അനുഗ്രഹീതനായിരുന്നു ഹൈദർ. ഇരുപതാം നൂറ്റാണ്ടിലെ മലബാറിന്റെ രാഷ്ട്രീയവും സാമ്പത്തികവും ഗാർഹികവുമായ അനേകം മുദ്രകൾ മാപ്പിളപ്പാട്ടിൽ അടയാള
പ്പെടുത്തിയ ചരിത്രകാരനാണ് പുലിക്കോട്ടിൽ ഹൈദർ. പ്രകൃതിയും സ്ത്രീയും നേരിട്ട സങ്കടങ്ങളെപ്പറ്റിയുള്ള ആ ഗാഥകൾ അനീതിക്കെ തിരായ പോരാട്ടത്തിന് ഇന്നും ഊർജ്ജം പകരാൻ കെൽപുള്ളവയാണ് എന്നു കാണാം. ഇങ്ങനെ പ്രമേയത്തിലും ഭാഷയിലും ദേശ സ്നേഹത്തിലും സ്ത്രീകളെ സംബന്ധിച്ച നിലപാടിലും കേരളീയത മാപ്പിളപ്പാട്ടിൽ കൊണ്ടുവന്ന എഴുത്തുകാരനാണ് പുലിക്കോട്ടിൽ ഹൈദർ. അതുകൊണ്ടാണ്
മാപ്പിളപ്പാട്ട് കേരളത്തിന്റെ മൊത്തം
സമ്പത്തായിരിക്കുന്നത് എന്ന് കാരശ്ശേരി
അഭിപ്രായപ്പെടുന്നത്.
എന്താണ് മാപ്പിളപ്പാട്ട്? കേരളത്തിലെ മുസ്ലീങ്ങളുടേയും, ലക്ഷദ്വീപുനിവാസികളായ മുസ്ലീ ങ്ങളുടേയും ഇടയിലുള്ള ഒരു ഗാനസാഹിത്യ പാരമ്പര്യമാണത്. ഒരു ജന തയെ സംബന്ധിച്ചിടത്തോളം തങ്ങളുടെ സംസ്കാരത്തിന്റെ ആവിഷ്ക്കാരങ്ങൾ. താന്താങ്ങളുടെ ഉള്ളിൽ ചിറകെട്ടി
സംരക്ഷിച്ചുപോരുന്ന അടിസ്ഥാന ചോദനകളുടെ പുറത്തേക്കുള്ള പ്രവാഹം. മുസ്ലീം വംശ ജരെ മാപ്പിളമാർ എന്ന് വിവരിച്ചുപോന്നിരുന്നു.
അതുകൊണ്ടുതന്നെ അവരുടെ പാട്ട് ‘മാപ്പിളപ്പാട്ടായി മാറി. നൂറ്റാണ്ടുകളുടെ പാരമ്പര്യം അവകാശപ്പെടാൻ അർഹതയുള്ള ഒരു സാഹിത്യവിഭാഗം കൂടിയാണിത്. അ ബിമലയാളം മുസ്ലീം വംശജരുടെയിടയിൽ പ്രചരിപ്പിക്കപ്പെട്ടിരുന്നു. അതി സമ്പന്നമായ അറബിമലയാളസാഹിത്യത്തിന്റെ പദ്യവിഭാഗമായാണ് ‘മാപ്പി ളപ്പാട്ട് കരുതി പോരുന്നത്.
മാപ്പിളപ്പാട്ടിന്റെ വേരുകളിലേക്ക് ഒരു അന്വേഷണം നടത്തുമ്പോൾ അതു ചെന്നെത്തുക നാടൻപാട്ടിന്റെ ഭൂമികയിലേക്കുതന്നെയാണ്. മണ്ണിന്റെ മണമുള്ള ആ നാടൻ പാട്ടുകൾ തന്നെയാണ്, കേരളത്തിൽ മുളച്ചുപൊന്തിയ സർവ്വകലാരൂപങ്ങളുടേയും, സാഹിത്യരൂപങ്ങളു ടേയും പതിഞ്ഞതാളത്തിനു പിന്നിൽ എന്നത് ഏറ്റവും കൗതുകകരമാണ്.
പൈതൃകത്തിന്റെ ഒരു കണ്ണി തലമുറക സാഹിത്യത്തിൽ പടരുന്നതാവാം. ഈ നാടൻ താളങ്ങളുടെ ഒപ്പം മുസ്ലീം മതവിശ്വാസ ത്തിന്റെ ഉത്സവകേന്ദ്രമായ അറേബ്യയിലെ താളങ്ങളുടെ സമഞ്ജസ മായ ഒരു കൂടിച്ചേർച്ചയും, മാപ്പിളപ്പാട്ടിൽ കണ്ടെത്താൻ കഴിയും.
ഈ കൂടിച്ചേർച്ച വഴി കൂടുതൽ മനോഹാരിതയും, ഹൃദ്യതയും ‘ഇശൽ എന്ന റിയപ്പെടുന്ന മാപ്പിളപ്പാട്ടിന്റെ പാടുന്ന ശൈലി കൈവന്നിട്ടുണ്ട്. നൂറു കണക്കിന് ‘ഇശലുകൾ ഉണ്ട്. നമ്മുടെ നാടൻ പാട്ടുകളുടെ ഈണത്തിന് സമാനതകൾ സാധാരണമാണ്. എന്നാൽ വ്യത്യസ്തമായ ഈണങ്ങൾ സ്വന്തമായി ഉള്ള സമൃദ്ധമായ ഒരു ഗാനശാഖയാണ് മാപ്പിളപ്പാട്ടുകൾ.
മാപ്പിളപ്പാട്ടുകളുടെ മറ്റൊരു സവിശേഷത അത് സാഹിത്യം, സംഗീതം എന്നിവയുടെ സംയോഗമാണെന്നുള്ളതാണ്. രണ്ടും കൂടി കലർന്നു വന്നിട്ടുണ്ടെങ്കിലും മാപ്പിളപ്പാട്ടിൽ സംഗീതം, ഒരുപടി മുന്നിൽ നിൽക്കുന്നു. അതുകൊണ്ടുതന്നെ ശബ്ദാലങ്കാരങ്ങളുടെ ധാരാളിത്തം മാപ്പിളപ്പാട്ടിൽ കണ്ടെത്താം.
ഇതു പഴയകാല രീതിതന്നെയാണ്. നമ്മുടെ നാടോടി സംസ്കാരത്തിലെ സാഹിത്യരൂപങ്ങളിലും, ഫോം ഉപായം കണ്ടെത്താം. വരികൾ ഓർമ്മയിൽ തങ്ങിനിൽക്കാൻ, പഴയ നാടോടിസമ്പ്രദായത്തിന് ബാക്കിപത്രം. ഈ ഒരു ആലാപനത്തിന് മധുരം പകരുന്ന രീതിയിൽ, മാലയിൽ മുത്തുകളെന്നപോലെ, മാപ്പിളപ്പാട്ടിൽ, പ്രാസവും താളവും നിറഞ്ഞുനിൽക്കുന്നു.
സംസ്കൃതവും മലയാളവുമായി ഇടകലർത്തി, കോർത്തിണക്കി, ഒരു സാഹിത്യശാഖ, കാലങ്ങൾക്കുമുമ്പ് ഇവിടെ വികസിച്ചുവന്നിരു ന്നു. ആ സാഹിത്യശാഖ ‘മണിപ്രവാളം’ എന്നാണ് അറിയപ്പെട്ടിരുന്നത്. ഒരു മണിപ്രവാളശാഖയ്ക്ക് പിന്നീട് ഭാഷയിൽ ഒരു അനന്തരാവകാശി ഉണ്ടായത് ‘മാപ്പിളപ്പാട്ടിലൂടെയാണ്.
സംസ്കൃതത്തിനു പകരം അറബി യായിരുന്നെന്നു മാത്രം. ആലാപനസുഖത്തിനായി ഏതു ഭാഷയിൽനിന്ന് കടം കൊള്ളുവാനും മാപ്പിളപ്പാട്ടെത്തുകാർക്ക് വൈമനസ്യം ഉണ്ടായി . റുന്നില്ല. അർത്ഥത്തേക്കാൾ ഉപരി ശബ്ദങ്ങൾകൊണ്ട് ഭാവാന്തരീക്ഷം സൃഷ്ടിച്ചു. ഭാഷയുടെ കാര്യത്തിലും ഈ ഇടകലർത്തൽ ഉണ്ടായി.
മലയാളം അക്ഷരങ്ങൾ കുറിക്കാൻ അറബിലിപികൾ പാൻ അങ്ങനെയാണ് ‘അറബിമലയാളത്തിന്റെ ഉല്പത്തി. മാപ്പിളപ്പാട്ടുകളുടെ പ്രചാരത്തിനു ഒരു കാരണം അതിന്റെ ഈണ ത്തിന്റെ വശ്യതയാണ്. വിനോദങ്ങൾക്കു മാത്രമല്ല, ജനസമൂഹത്തിന്റെ വിവിധ മണ്ഡലങ്ങളിൽ മാപ്പിളപ്പാട്ടുകൾ ഒരു അവശ്യഘടകമായി മാറി.
തൊഴിലിടങ്ങളിൽ ഇതൊരു ഉപാധിയായി മാറി. കല്ല്യാണവീടുകളിൽ മാത്രമല്ല, പ്രകൃതിദുരന്തങ്ങളിലും മറ്റും മാപ്പിളപ്പാട്ടിന്റെ ഈണങ്ങൾ മുഴ ങ്ങാൻ തുടങ്ങി. ഒരേസമയം വിനോദത്തിനും, വിശ്രമത്തിനും, ആഘോ ഷാചാരങ്ങൾക്കും, ആശ്വാസത്തിനും, മരുന്നായി മാറി മാപ്പിളപ്പാട്ടുകൾ.
മാപ്പിളപ്പാട്ടിന്റെ ചരിത്രം ചരിത്രത്തിന്റെ നിശ്ചലാവസ്ഥയിലേക്ക് മാപ്പിളപ്പാട്ടുകൾ മരവി ക്കുന്നില്ല എന്നതാണ് ഈ ഗാനശാഖയുടെ ഏറ്റവും വലിയ സവി ശേഷത. ജീവനോടെ ഈ സാഹിത്യശാഖ ഉണർവ്വോടെ ഇന്നും നിലനിൽക്കുന്നു.
മറ്റു നാടോടിഗാനശാഖകളൊക്കെ ചരിത്രത്തിന്റെ ഏതോ, ഒരു ഘട്ടത്തിൽ വളർച്ച മുരടിക അന്ത്യംനിന്നു പോവുകയോ ഒക്കെ സംഭവിച്ചിട്ടുണ്ട്. എന്നാൽ മാപ്പിളപ്പാട്ടിന്റെ ശാഖ ഇന്നും തളിർത്തുകൊണ്ടിരിക്കുന്നു.
ഒരു ജീവശാഖയായ് അത് നിലനിൽക്കുന്നു എന്നത് അത്ഭുതകരമായ കാര്യമാണ്. അതു കൊണ്ടുതന്നെ ചരിത്രത്തേക്കാൾ വർത്തമാനകാലത്തെ മാറ്റ് ങ്ങൾക്കാണ് ഈ ഗാനശാഖയിൽ പ്രാധാന്യം കൂടുതൽ. എങ്കിലും ഒന്നു പിൻതിരിഞ്ഞുനോക്കുന്നത് ഉചിതമായിരിക്കും.
ഒപ്പം നവീനയുഗത്തിൽ മാപ്പിളപ്പാട്ടിൽ ആവോളം പരീക്ഷണങ്ങളും നടക്കു ന്നുണ്ട്. ഭാവത്തിലും, രൂപത്തിലും. പഴയ ഈണങ്ങളിൽ തൃപ്ത രാകാതെ പുതുശീലുകൾ സൃഷ്ടിക്കാനുള്ള സർഗ്ഗാത്മക പ്രവർത്തനങ്ങൾ ഊർജ്ജിതമായി
തന്നെ നടക്കുന്നു. വൈവിധ്യത്തിനുവേണ്ടിയുള്ള ഈ ദാഹം മാപ്പിളപ്പാട്ടുശാഖയെ സമ്പന്നമാ ക്കുന്നുണ്ട്.
കേരളീയ മുസ്ലീങ്ങളുടെ സാഹിത്യസപര്യയ്ക്ക് നൂറ്റാണ്ടുക ളുടെ പഴക്കമുണ്ട്. അവരുടെ ആദ്യകാല രചന നടന്നത് അറബി ഭാഷയിലായിരുന്നു. ഒരു കേരളീയ പണ്ഡിതൻ ആദ്യമായി രചിച്ച കുതി 14 ാ ം ഏഴില സ്വദേശി ഹസ്സൻ. ന് (ചേറ്റാണ്ടിൽ ‘വൈദുൽജാഹ് എന്ന അറബ് കൃതിയാണ്. ഇതൊരു വിവാഹനിയമസംഹിതയാണ്. പിന്നീടിങ്ങോട്ട് അനേകം കൃതികൾ രചിക്കപ്പെട്ടു. ഏറിയപങ്കും അറബിയിൽ മലയാളഭാഷയിലേക്ക് കടന്നുവ രാനുള്ള വഴിയും. അറബിയിലെ പാണ്ഡിത്യവും അവരെ ആ ഭാഷ യിൽ തളച്ചിട്ടു.
ഇസ്ലാംമതത്തിന്റെ പ്രചാരണസമയത്ത് മതപ്രബോധനത്തിന് അറബികൾക്ക് ഒരു ലിപി അന്ന് ആവശ്യമായിരുന്നു. മലയാളഭാഷയെ സംബന്ധിച്ച് വ്യവസ്ഥാപിതമായ ഒരു ലിപി സമ്പ്രദായം അന്ന് നിലവിൽ ഉണ്ടായിരുന്നില്ല. സ്വാഭാവികമായും അവരൊരു മാർഗ്ഗം കണ്ടെത്തി. പ്രാദേശിക ഭാഷ അറബിലിപിയിൽ എഴുതു ക. അങ്ങനെ അറബി – മലയാളലിപി
ഉടലെടുത്തു. ഇതിലൂടെ അറബി വാക്കുകളുടെ മൂല്യം ചോരാതെ മറ്റുള്ളവരിലേക്ക് എത്തി ക്കാൻ കഴിഞ്ഞു. പിന്നീട് ഒരുപാട് സാഹിത്യകൃതികൾ അറബി മലയാളം ലിപിയിൽ പ്രചാരം നേടി. അറബിഭാഷയെ മാറ്റിനിർത്തി മതജീവിതത്തിനു മുന്നോട്ടുപോകുവാൻ കഴിയുമായിരുന്നില്ല. സ്വാഭാവികമായും ഒരു ഭാഷാസങ്കരം കൂടി മലയാള മണ്ണിൽ രൂപം കൊണ്ടു.
വിഭിന്ന ജീവിത മുഹൂർത്തങ്ങൾ ഈ മാപ്പിളപ്പാട്ടുകളിലൂടെ ഇതൾ വിരിഞ്ഞിട്ടുണ്ട്, അളവറ്റ ഭാവനയുടെ ഉത്തുംഗശൃംഗങ്ങളിൽ വിലസുന്ന അതുല്യങ്ങളായ മനോഹരഗീതികളാൽ സമ്പന്നമാണ് മാപ്പിളപ്പാട്ടുശാഖ. പാട്ടുപാടി ജീവിച്ച ഒരു ജനതയുടെ ഹൃദ യോൽക്കർഷത്തിന്റെ തെളിവുകളെന്ന് മാപ്പിളപ്പാട്ടുകളെ വിളിക്കാം. അനുദിന ജീവിതത്തിന്റെ വേദനയും, സന്തോഷവും പാട്ടു കളിലൂടെ അവർ പ്രകാശിപ്പിച്ചു.
എഴുതപ്പെട്ട മാപ്പിളപ്പാട്ടിലെ ആദ്യകൃതിയായി കണക്കാക്കപ്പെടുന്നത്, മുഹ്യദ്ദീൻ മാലയാണ്. ഇതിന്റെ രചനാകാലം കവിതന്നെ കൃതിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇസ്ലാംമതത്തിന്റെ കേരളത്തിലെ ആവിർഭാവകാലത്തിനും
വളരെകാലം കഴിഞ്ഞാണ് മാപ്പിളപ്പാട്ടുകളുടെ തുടക്കം എന്നു സാമാന്യമായി പറയാം.
നാടൻ പാട്ടുകളെ പോലെതന്നെ മാപ്പിളപ്പാട്ടുകളായാലും കർത്താവ് ആരെന്നറിയാത്തവയുമുണ്ട്. എന്നാൽ ഭൂരിഭാഗം കൃതികളിലും രചയിതാവിന്റേയും, കാലഘട്ടത്തിന്റേയും വ്യക്തമായി കണ്ടെത്താം. വരമൊഴിയിലൂടെ മാപ്പിളപ്പാട്ടുകളുണ്ട്.
അവയും ഈ ഗാനശാഖയ്ക്ക് മുതൽക്കൂട്ടായി നിലനിൽക്കുന്നു. സങ്കടങ്ങളിലും, വേദനകളിലും, അവയെ മറികടക്കാൻ സംഗീതത്തിനെയാണല്ലോ ആദ്യം ആളു കൾ ആശ്രയിക്കുക. അങ്ങനെ ആശ്രയിക്കപ്പെട്ട വ്യക്തികളുടെ പ്രതിസന്ധികളും, ആത്മദുഃഖങ്ങളും പാട്ടുകളായി ഊർന്നു വീഴുന്നു. കാലം രേഖപ്പെടുത്താതെവിട്ട അങ്ങനെയുള്ള ഗാനശകല ങ്ങളും ഈ സാഹിത്യശാഖയുടെ മധുരമൂറുന്ന സംഭാവനകൾതന്നെയായി അവശേഷിക്കുന്നു.
തലമുറകളിലൂടെ കൈമാറ്റം ചെയ്യ പ്പെടുന്നു. എഴുത്തും വായനയും അറിയാത്തവർ തങ്ങൾക്ക് പരിചിതമായ ഈണങ്ങളിലൂടെ ഇത്തരം
ഗാനങ്ങൾക്ക് ജീവൻ നൽകു ന്നു. ഏതൊരു സംഗീതശാഖയുടെ വളർച്ചയ്ക്കും വാമൊഴി സാഹിത്യത്തിന്റെ പങ്ക് വളരെ വലുതാണ്. ഇങ്ങനെ കാലങ്ങളിലൂടെ കടന്നുവന്ന മാപ്പിളപ്പാട്ടുകളിൽ ചിലപ്പോഴൊക്കെ അർത്ഥ മില്ലാത്ത വായ്ത്താരികളും കടന്നുകൂടാറുണ്ട്.
എങ്കിൽ തന്നെ, അധ്വാനിക്കുന്ന സാധാരണക്കാരായ മനുഷ്യരുടെ ശാരീരികചല നവും, താളവും ആ വായ്മൊഴിപ്പാടുകളുടെ ആത്മാവിൽ ഇഴു കിചേർന്നിരിക്കുന്നതായി കാണാം. മാനസികമായ വിനോദം എന്ന ആദ്യലക്ഷ്യം നേടിയെടുക്കുന്നതിൽ ഈ വാമൊഴി മാപ്പിളപ്പാട്ടുകൾ വിജയിച്ചിട്ടുണ്ടെന്നു കാണാം.
രാഷ്ട്രീയവും, സാമൂഹികവുമായ മേഖലകളിൽ മാപ്പിളപ്പാട്ടിന്റെ സ്വാധീനം നമുക്ക് കണ്ടെത്താൻ കഴിയും. വിദേശ കുത്ത കകൾക്കെതിരെ, സാമാജ്യത്വ ശക്തികൾക്കെതിരെ മലബാറിലും, പലപ്രദേശങ്ങളിലും ആഞ്ഞടിച്ച് പ്രാദേശിക സമരകൂട്ടായ്മകൾക്ക് ആവേശം പകർന്നത് മാപ്പിളപ്പാട്ടിലെ തന്നെ പടപ്പാട്ടുകളായിരുന്നു. ഇങ്ങനെയുണ്ടായ ഈ സായുധകൂട്ടായ്മകൾ, വിദേശ വിരോധ വും കുട്ടി, മലയാളഭാഷയോടുള്ള പ്രതിപത്തി വർദ്ധിപ്പിക്കുകയും,
വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്
സാമൂദായിക നേതാക്കൾ, ളിലും മറ്റും
അവബോധം സൃഷ്ടിക്കുകയും ചെയ്തു.
മാപ്പിളപ്പാട്ടുകൾ നമ്മുടെ സമൂഹത്തിൽ സൃഷ്ടിച്ച മാറ്റങ്ങളും, നേട്ടങ്ങളും, ചരിത്രത്താളുകളിൽ നിറഞ്ഞുനിൽക്കുന്നു. മാപ്പിളസം സ്കാരത്തിന്റെ പ്രതിഫലനം തന്നെയാണ് എന്നാൽ ഒരു മതത്തിന്റെ അതിർവരമ്പുകൾക്കപ്പുറം, ജാതീയമായ വേർതിരിവുകൾക്കപ്പുറം, മതനിരപേക്ഷമായ ഒരു സർവ്വജനീയ മായ അവസ്ഥ സൃഷ്ടിച്ചെടുക്കാനും, കൂടുതൽ ജനകീയമാകാനും മാപ്പിളപ്പാട്ടു പ്രസ്ഥാനത്തിന് സാധിച്ചു.
ശില്പഭദ്രതയിലും, രൂപത്തിലും മറ്റ് കാവ്യശാഖകളോട് കിട പിടിക്കുന്ന ഒരു മനോഹാരിതയും, സ്വീകാര്യതയും മാപ്പിളപ്പാട്ടു കൾക്ക് ഉണ്ട്. അതുകൊണ്ടുതന്നെയാണ് തനതായ ഒരു വ്യക്തി മുദ്ര പതിപ്പിച്ച് അവ വേറിട്ട് ഒരു സവിശേഷ സാഹിത്യഗാനശാഖ യായി ഇന്നും നിലനിൽക്കുന്നതും, വളരുന്നതും. നൂറ്റാണ്ടുകളുടെ യാത്രയ്ക്കിടയിൽ ഈ ഗാനശാഖ കൈവെയ്ക്കാത്ത മേഖലകൾ കുറവാണ്. ഇത്രമാത്രം വ്യത്യസ്തതയും ഈണങ്ങളിലെ വൈവിധ്യവും മറ്റൊരു
സാഹിത്യഗാനശാഖയ്ക്കും അവകാശപ്പെടാൻ കഴിയുമെന്ന് തോന്നുന്നില്ല.
‘മുഹ്യദ്ദീൻ മാലയിൽ നിന്നു തുടങ്ങി പല കാലഘട്ടങ്ങളിലൂടെ പരന്ന് ഒഴുകി ഇന്നിന്റെ പടിവാതിലും കടന്ന് വന്നുനിൽക്കുന്ന മാപ്പിളപ്പാട്ട് ശാഖ, ഒരു വലിയ സമുദായത്തിന്റെ ചരിത്രസത്വകൾക്ക് സംസ്കൃതിയുടെ സാക്ഷികൂടിയാണ്.
അറബി-മലയാളമെന്ന സങ്കരസംഗീതവുമായി മലയാളമണ്ണിൽ വന്നിറങ്ങിയ ഈ അതു ല്യഗാനശാഖ, ഇന്ന് ലോകം മുഴുവൻ മലയാളി മനസ്സുകളിൽ മനോ ഹര ഇശലുകളിലൂടെ നിറഞ്ഞുനിൽക്കുന്നു. നമ്മുടെ സംഗീത ഗാനശാഖയെ കൂടുതൽ ശ്രുതിമധുരമാക്കിത്തീർക്കുന്നു.
Conclusion
In conclusion, Vasudevan Nair’s “Mappilappattile Keraleeyatha” is a seminal essay on the unique cultural and aesthetic features of Mappila songs. The essay is essential reading for anyone interested in the music and culture of Kerala. Mappila songs are a valuable part of Kerala’s cultural heritage, and they deserve to be preserved and promoted for future generations.