Matsyam is a 2015 Malayalam neo-noir crime film directed by M. Mohanan and written by S. Hareesh. The film stars Prithviraj Sukumaran, Indrajith Sukumaran, Baby Anikha, Lena, and Anoop Menon. The Summary tells the story of three siblings who are caught up in a web of crime and corruption.
The film is a dark and gritty crime thriller that explores the themes of family, loyalty, and betrayal. It is a well-made film with strong performances from the cast.
Matsyam Summary in Malayalam
ജീവിത രേഖ : 1959 – ൽ കോഴിക്കോട് ജില്ലയിലെ പലേരിയിൽ ജനിച്ചു. ഒറ്റപ്പാലം എൻ.എസ്സ്.എസ്സ്. കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ എം.എ നേടി. കുറച്ചുകാലം ഡൽഹിയിൽ പത് പ്രവർത്തകനായി. ഇപ്പോൾ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ പബ്ലിക്ക് റിലേഷൻസ് ഓഫീസർ. ഉത്തരാധുനികതയുടെ സർവ്വകലാപരിസരം എന്ന ലേഖനവും കുറുക്കൻ എന്ന കവിതയും ടി.പി. രാജീവനെ സി.പി.എം.
അനുഭാവി കളുടെ അനഭിമതനാക്കി. വിദ്യാർത്ഥി ജീവിത കാലത്തുതന്നെ കവിത എഴുതിത്തുടങ്ങി. യുവ കവികൾക്ക് നൽകുന്ന വി.ടി. കുമാരൻ പുരസ്കാരം ലഭിച്ചിട്ടുണ്ട്. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച് പലേരി മാണിക്ക്യം’ എന്ന നോവൽ സിനിമയാക്കിയിട്ടുണ്ട്. കവിതാച്ചുരുക്കം: ചെറുതായിരിക്കുന്നതിന്റെ അതിജീവനമാണ് മത്സ്യം കവിത പറയുന്നത്. ഉത്തരാധുനിക കവിയായ ടി.പി.രാ ജീവൻ ഈ കവിതയിൽ ആവിഷ്ക്കരിക്കുന്ന ആഖ്യാന
രീതിയും ഭാവവും പുതുതാണ്. . മത്സ്യം മണൽത്തരിയോളം ചെറുതാണ്. അത് കടലിലെ തിരക ളോട് ഒറ്റക്ക് നിന്ന് പൊരുതി ജീവിക്കുകയാണ്. വേലിയേറ്റം വരുമ്പോൾ കടലിലെ എല്ലാ വിജയങ്ങൾക്കും മേലെ അത് ഉയർന്നു നിൽക്കുന്നു. വേലിയിറക്കത്തിൽ അത് കടലിന്റെ ആഴങ്ങളിലെ രഹസ്യങ്ങൾക്കു താഴെ കഴിയുന്നു.
ഈ മത്സ്യത്തിനെ പിടിക്കാൻ വലക്ക ചൂണ്ടയ്ക്കും മറ്റു മത്സ്യങ്ങളുടെ വായ്ത്തലക്കും കഴിയുന്നില്ല. പരുന്തുകൾ അവനെ പിടിച്ചില്ല. ഉപ്പളങ്ങളിൽ അവൻ അകപ്പെ ട്ടില്ല. ധ്രുവങ്ങളിൽ അവൻ മരവിച്ചില്ല. നക്ഷത്രങ്ങളും അവതാ രങ്ങളും അവന്റെ തലയ്ക്ക് മീതേയോ വാലിനു മീതേയോ കട ന്നുപോയി.
കടലിന്റെ ഭ്രാന്തമായ രക്ത ത്തിലൂ ടെ ഒരു ചുട്ടുപഴുത്ത സൂചിപ്പൊട്ടു പോലെ ഓടിക്കൊണ്ടിരുന്നു. ഈ സമയമത്രയും മത്സ്യത്തെക്കാൾ വേഗത്തിൽ കടൽ അതിന്റെ പിന്നിൽ ദഹിച്ചു ദഹിച്ചു വരുന്നത് അത് അറിയുന്നില്ല. ചെറുതിന്റെ അതിജീവനവും അതിലെ സാഹസികമായ ഇച്ഛാശക്തിയുമാണ് ഈ കവിതയുടെ അന്തസ്സാരം.
അവതാരലക്ഷ്യം അറിയാത്ത മത്സ്യം
മത്സ്യം കഥയെക്കുറിച്ചുള്ള പഠനം
– ഡോ. പി. കെ. തിലക്
ജീവിവർഗത്തിന്റെ പരിണാമത്തെക്കുറിച്ച് അന്വേഷിച്ചിറങ്ങിയ ചാൾസ് ഡാർവിൻ എത്തിച്ചേർന്ന നിഗമനങ്ങളിലൊന്ന് ‘അർഹ തയുള്ളവ അതിജീവിക്കുന്നു’ എന്നാണ്. ‘അതിജീവനത്തിൽ, അതീവതത്പരരായവർ അർഹതയ്ക്ക് കരുത്ത്, മെയ്വഴക്കം, ശാലിത്വം, തന്ത്രം തുടങ്ങിയ അർത്ഥങ്ങൾ കല്പ്പിച്ചു. അതിജീ വനത്തിന്റെ പ്രകൃതിരഹസ്യം ആർക്കും നിഷേധിക്കാവതല്ലല്ലോ.
അവതാര കഥ യുടെ ഇതിഹാസ സാഗ രം താണ്ടി ‘മത്സ്യം’ ഡാർവിന്റെ പരീക്ഷണശാലയിലെത്തി. അവതാരലക്ഷ്യം സൗക ര്യപൂർവ്വം വിസ്മരിക്കാൻ കഴിഞ്ഞതിനാൽ ബ്രഹ്മാവിനോട് ഹയ ഗ്രീവൻ ചെയ്ത ചതിയെക്കുറിച്ച് അതിനു വ്യസനിക്കേണ്ടി വന്നില്ല. കൃതമാലാനദിയിൽ ഊളിയിടാനോ വൈവസ്വതമനുവിന്റെ കൈക്കുമ്പിളിൽ വീർപ്പുമുട്ടാനോ മൺകുടത്തിലും കൽക്കുള ത്തിലും ഗംഗാനദിയിലുമായി നീന്തിത്തുടിക്കാനോ അതിനെ ആരും നിർബന്ധിച്ചില്ല. അതിജീവനത്തിനുള്ള മെയ്വഴക്കം മാത്രം അത് പരിശീലിച്ചു.
തന്റെ ചെറുപ്പം മറന്ന് കടൽത്തിരയോടു പൊരുതിനിൽക്കാൻ മത്സ്യത്തിനു കഴിഞ്ഞത് പുതിയ കാലത്തിന്റെ മെയ്വഴക്കം ശീലിച്ചതു കൊണ്ടാണ്. വേലിയേറ്റങ്ങളും വേലിയിറക്കങ്ങളും ചൂണ്ടകളേയും തളർത്തിയില്ല. വലക്കണ്ണികളേയും ചൂണ്ടകളേയും അത് അതിജീവിച്ചു.
ഒരു കഥയിലും പിടികൊടുക്കാതെ, ഒരു കണ്ണാടിയിലും പതിയാതെ, ഒരു ചന്തയിലും നാണംകെടാതെ, വ്യവസ്ഥാപിതത്വത്തിന്റെ ഭാഗമായി തലയുയർത്തിനിന്ന് മത്സ്യത്തെക്കുറിച്ചാണ് ടി. പി.രാജീവന് പറയാനുള്ളത്.
കടലിന്റെ ഭ്രാന്തുപിടിച്ച് രക്തത്തിലൂടെ ചുട്ടുപഴുത്ത സൂചിപ്പൊട്ടുപോലെ ഓടിക്കൊണ്ടിരുന്ന ബുദ്ധിശാലിയായ മത്സ്യത്തിനു പിന്നിൽ അതിനേക്കാൾ വേഗത്തിൽ ദഹിച്ചുവരുന്ന കടൽ, കവി നൽകുന്ന മുന്നറിയിപ്പാണ്. ഈ മുന്നറിയിപ്പ് പലരും പണ്ട് നൽകിക്കഴിഞ്ഞതാണ്. ആധ്യാത്മികമായ സൗമ്യതയോടെ എഴു ത്തച്ഛനും, പൂന്താനവും അതു പറഞ്ഞുതന്നു. പരുഷമായ ഭാഷ യിൽ പറഞ്ഞവരും ഗൗരവത്തോടെ താക്കീതു നൽകിയവരുമുണ്ട്.
എന്നിട്ടും ടി.പി.രാജീവന് അത് ആവർത്തിക്കേണ്ടിവരുന്നു. വിമർശനാത്മകത, തത്ത്വചിന്ത, പ്രവചനാത്മകത എന്നിവ സമ്മേ ളിക്കുന്നിടത്താണ് മികച്ച കവിത ജനിക്കുന്നത്. ‘മത്സ്യം’ എന്ന കവി തയിൽ ഇവ മൂന്നും കാണാം.
ഇതിലെ വിമർശനാത്മകത ആക്ഷേ പഹാസ്യത്തിന്റെ ഛായ യ സ്വീകരിച്ചിരിക്കുന്നു. ഏറ്റവും സുരക്ഷിതമെന്നു കരുതി താലോലിക്കുന്ന ഒന്ന് ദയനീയമായി ചാളിഞ്ഞു വീഴാൻ തുടങ്ങുന്നിടത്താണ് ആക്ഷേപഹാസ്യത്തിന്റെ മുൾമുന തെളിയുന്നത്. സ്വാർത്ഥത്തിനായുള്ള പരിഭ്രാന്തി അതിന് ആക്കം കൂട്ടുന്നു.
കവിതയിലെ തത്ത്വചിന്ത ആരംഭിക്കുന്നത് അവസാന ഖണ്ഡ ത്തിലാണ്. ആദ്യഭാഗങ്ങളിലെ ഉത്സാഹം കണ്ട് ആവേശംകൊണ്ട അനുവാചകൻ ഇവിടെയെത്തുമ്പോൾ തെല്ല് പരിഭ്രമിക്കുന്നു. പിന്നീട് ഓരോ ഖണ്ഡത്തിലേക്കും മടങ്ങിച്ചെന്ന് കാര്യകാരണ ങ്ങൾ തുലനം ചെയ്യാൻ തുടങ്ങുകയായി. അപ്പോൾ നിർവേദ ഭാവം കൈക്കൊള്ളുന്നു. പ്രവചനാത്മകത രൂപംകൊള്ളുന്നത്, ഒഴിഞ്ഞുമാറിയും തിരിഞ്ഞതിർത്തും കീഴടങ്ങിയും കീഴടക്കിയും മത്സ്യം പ്രതിസന്ധികളെ തരണം ചെയ്യുന്നു.
പരാജയ പ്പെട്ടവരേയോ പതറിപ്പോയവരേയോ തിരിഞ്ഞുനോക്കാൻ അതു കൂട്ടാക്കുന്നില്ല. അതിജീവനം മാത്രമേ അതിനു മുന്നിലുള്ളൂ. ഓരോ നിമിഷവും അത് ജീവിതത്തിനു വേഗം കൂട്ടുകയാണ്. അങ്ങനെ അത് ചുട്ടുപഴുത്ത സൂചിപോലെ കടലിന്റെ രക്ത ത്തിലൂടെ പ്രവഹിക്കാൻ തുടങ്ങി.
കാലത്തിനൊത്ത് കോലം കെട്ടിയും ചേര തിന്നുന്ന നാട്ടിൽ നടുക്കണ്ടം തിന്നും അതി ജീവിത വിജയം നേടി. ഇതിനെയാണ് പ്രായോഗികബുദ്ധി എന്നു പറയുന്നത്. ഏതുകാലത്തും ജീവിക്കാൻ ഇതുവേണമത്.
പ്രായോഗികബുദ്ധി കുറച്ചുകൂടെ പരുവപ്പെടുമ്പോൾ അതിബു ഡി യായി മാറുന്നു. അ ങ്ങ നെ എ ന്തും നേരിടാനുള്ള മെയ്വഴക്കം നേടാം. ഇത്തരം വിജയങ്ങൾ എത്രത്തോളം ശാശ്വാ തമാണെന്നിടത്താണ് യഥാർത്ഥ പ്രശ്നം ഉടലെടുക്കുന്നത്. അതു നിരിച്ചറിയാൻ ചില തിരിഞ്ഞുനോട്ടങ്ങൾ ആവശ്യമാണ്.
മണൽ തരിയോളം പോന്നൊരു മത്സ്യം കടൽത്തരിയോട് ഒറ്റത്ത് പൊരുതിനിന്നു. എന്നിടത്താണ് കവിത ആരംഭിക്കുന്നത്. ഇത് ഭൗമമണ്ഡലത്തിലെ എല്ലാ ജീവികളേയും
സംബന്ധിക്കുന്ന സമസ്യയാണ്. പ്രപഞ്ചത്തിന്റെ അപാരതയ്ക്കു മുന്നിൽ അവ നിരന്തരം പോരാടി നിൽക്കുന്നു. നിലനിൽപ്പിനുവേണ്ടിയുള്ള സമരമായിട്ടാണ് പരി ാമശാസ്ത്രം ഇതിനെ അടയാളപ്പെടുത്തിയിരിക്കുന്നത്. നില നിൽപ്പിനു വേണ്ടിയാണെങ്കിൽ പോലും സ്ഥലപ്രപഞ്ചത്തോ ടുള്ള ആരതിയും അതിന്റെ ഭാഗമായ പോരാട്ടവും പരിമിത ഷടുത്തേണ്ടതുണ്ട നിലപാടാണ് വേദാന്തികൾക്കുള്ളത്.
വേലിയേറ്റങ്ങളുടെ വൈകുന്നേരങ്ങളിൽ അവൻ എല്ലാ കൊടി കൾക്കും മുകളിൽ ഒഴുക്കുകൾ ഉൾവലിയുമ്പോൾ എല്ലാ രഹ സ്യങ്ങൾക്കും അടിയിൽ എന്ന് രണ്ടാം ഖണ്ഡത്തിൽ അതിജീവ നത്തിന്റെ അടുത്തതലം കവി ആഖ്യാനം ചെയ്യുന്നു. ഇവിടെ അതി ജീവനത്ത ആഘോഷമാക്കി മാറ്റുന്നതാണ് നാം കാണുന്നത്.
കൃതികമായ അതിജീവനതന്ത്രങ്ങളേക്കാൾ തന്ത്രശാലിത്വവും മെയ് വഴക്കവും ഇവിടെ പ്രധാനമായിത്തീരുന്നു. ഏതു പ്രപഞ്ച ശക്തിയെയും കീഴ്പ്പെടുത്താനുള്ള കരുത്തുണ്ടെന്ന അഹന്ത ഇതിനു പിന്നിലുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ വേദാന്തികൾ നൽകുന്ന അനുഭവസാക്ഷ്യം ഭോഗങ്ങളെല്ലാം ക്ഷണപ്രഭാച
തലം/ വേഗേന നഷ്ടമായുസ്സുമോർക്ക നീ
(എഴുത്തച്ഛൻ – അധ}} ആത്മരാമായണം).
പക്ഷേ, ഇതു ചെവിക്കൊള്ളാൻ അധികമാരും കൂട്ടാക്കാറില്ല. ജ്ഞാനപ്പാന’ കൊണ്ട് പൂന്താനം ചെയ്ത പരിശ്രമവും വേണ്ടത ഫലം കണ്ടുവെന്നും പറയാനാവില്ല. തത്വചിന്തയെയും ജീവിത യാഥാർത്ഥ്യങ്ങളെയും ഭിന്നമായി കാണാൻ നാം പരിശീലിച്ചു കഴിഞ്ഞിരിക്കുന്നു. “നന്നല്ല ദേഹം നിമിത്തം മഹാമോഹം വേദാന്തികൾ താക്കീതു ചെയ്തേക്കാം. സമ്പത്തും അധികാ രവും ജനസമ്മതിയുമുണ്ടെങ്കിൽ ‘മഹാമോഹം’ ആകാമെന്നു തന്നെ ചരിത്രം പഠിപ്പിക്കുന്നു.
അത്തരക്കാരുടെ വിജയഗാഥ കവി തുടരുന്നു. അവന് പരുന്തിൻ കണ്ണുകൾക്ക് കോർത്തെടുക്കാനോ ഉപ്പു (വയലുകൾക്ക് ഉണക്കിവെക്കാനോ ധ്രുവങ്ങൾക്ക് മരവിപ്പി ക്കാനോ കഴിഞ്ഞില്ല.തിപാലകന്മാർ അവന്റെ നീതിയാണ് നടപ്പിലാക്കുന്നത്. അവ രുടെ പരുന്തിൻ കണ്ണുകൾ അവനുമേൽ നീളുകയില്ല. നിയമ സംഹിതയുടെ വിലക്കുകൾ അവനെ ബാധിക്കുന്നില്ല. അവന്റെ നീക്കങ്ങൾക്കും തടയിടാൻ ചട്ടങ്ങളിൽ പഴുതുകളില്ല. അതിജീ
വ(11ർതിന്റെ ഉദാത്ത മാതൃകകൾ ഇങ്ങനെ
നമ്മുടെ മുന്നിൽ തെളി – യുന്നു.
ഏത് ഊരാക്കുടുക്കുകളിൽ നിന്നു രക്ഷപ്പെടാനും ലളിത സമ വാക്യങ്ങൾ ഇന്നു ലഭ്യമാണ്. കൈക്കൂലി, ശരീരമടക്കമുള്ള കാഴ്ചദ്രവ്യങ്ങൾ, ആൾബലം, ജാതിമത പിന്തുണകൾ എന്നിങ്ങനെ നിണ്ടുപോകുന്ന പട്ടികയിൽ നിന്ന് തരാതരം പോലെ വിഭവങ്ങൾ നിരത്തി ജീവിതം ഭേദമാക്കാൻ കഴിയും. അതിനാൽ അഹിംസ, നിതിബോധം, സഹാനുഭൂതി ആത്മാഭിമാനം, പരിസ്ഥിതിബോധം തുടങ്ങിയവ പാഴ്വസ്തുക്കളായി മാറുന്നു.
ഏതു നിലയ്ക്കും കൈയൂക്കുള്ളവൻ തന്നെയാണ് കാര്യക്കാ രൻ, നക്ഷത്രങ്ങളും അവതാരങ്ങളും/ അവന്റെ തലയ്ക്കോ വാലിനോ മുകളിലൂടെ കടന്നുപോയി അന്തിമവിധി എപ്പോഴും അവന് അനു കൂലമായിരുന്നുവെന്ന് കവി ചൂണ്ടിക്കാട്ടുന്നു.
മഗ്ദലനമറിയത്തൊടി വക്കാൻ അഭിനവശീമോന് ഒരിക്കലും ബുദ്ധിമുട്ടുണ്ടായില്ല. തിരുപ്പിറവി ആഘോഷങ്ങളും പെരുന്നാൾ നൊയമ്പുകളും അവന്റെ ചെലവിലാണ് കൊണ്ടാടപ്പെട്ടത്. ഗുണഗണങ്ങൾ മാത്രം വാഴ്ത്തപ്പെട്ടു.
അവൻ ഒരു കഥയിലും പിടികൊടുത്തില്ല ഒരു കണ്ണാടിയിലും ഴ്ച്ചയായില്ല ഒരു ചന്തയിലും നാണംകെട്ടില്ല. വൻ കൈവരിച്ച മഹത്വത്തിന്റെ സാക്ഷ്യങ്ങൾ ഇവയാണ്.
നേട്ട ങ്ങളുടെ മാത്രം യശോധാവള്യത്തിൽ നിലയുറപ്പിക്കാനും ആന്തര ലോകങ്ങൾ ഗോപനം ചെയ്യാനും കഴിയുന്നവരാണ് ഉത്തമമാതൃകകൾ. അവരെ ഒരു കളങ്കവും ഏശുകയില്ല. സ്വന്തം സത്യസന്ധത തെളിയിക്കാൻ അവർക്ക് സാമൂഹികനീതിയുടെ ചന്ത യിൽ വില പേശേണ്ടി വരുന്നില്ല. അവർക്കുവേണ്ടി വിലനിശ്ചയിക്കാനുള്ള ഇടനിലക്കാരെ അവർ തന്നെ സജ്ജരാക്കിക്കഴിഞ്ഞു.
സമൂഹത്തിൽ വിലയും നിലയും നേടുന്ന ജീവിതവിജയ കളെ ക്കുറിച്ചുള്ള ബ്രഹദാഖ്യാനമാണ് കവി ഇവിടെ നടത്തിയിരിക്കുന്ന ത്. അവർ നമുക്കുചുറ്റും തലയുയർത്തി നിൽക്കുന്നു. എല്ലാ നിയമങ്ങളും അവർക്കുവേണ്ടി നിർമ്മിക്കപ്പെട്ടവയാണ്. മാറിമാറി വരുന്ന ഭരണകർത്താക്കൾ അവരുടെ സംരക്ഷകരായിത്തീരുന്നു. അവരായിത്തീരാനാണ് നാം ഓരോരുത്തരും ശ്രമിക്കുന്നത്. അവർ പ്രകൃതിയെ കീഴടക്കിയവരാണ്. ഭൂമിയിലെ എല്ലാ വിഭവങ്ങളും തങ്ങൾക്കുവേണ്ടി
സൃഷ്ടിക്കപ്പെട്ടതാണെന്നും കരുത്താണ് അതി
ജീവനത്തിന്റെ താക്കോലെന്നും അവർ
വിളംബരം ചെയ്യുന്നു.
അതിനെതിരായ ദുർബലശബ്ദങ്ങൾ അവരുടെ വിജയാരവ ങ്ങൾക്കിടയിൽ മുങ്ങിപ്പോവുകയാണു ചെയ്യുന്നത്. ഇത്തരം പ്രലോഭനങ്ങൾക്കൊന്നും അവരുടെ വിജയഗാഥയെ ദുർബലപ്പെടുത്താനാവില്ല. “പത്തുകിട്ടിയാൽ നൂറുമതിയെന്നും ശതമാകിൽ സഹസം മതിയെന്നും” പൂന്താനം അവരെ കളിയാ ക്കിയിട്ടുണ്ട്.
പത്തുകൊടുത്തു നൂറു വാങ്ങാനും ശതം ചെലവ ഴിച്ച് സഹസം നേടാനും വേണ്ട ജാലവിദ്യ അവർ അഭ്യസിച്ചുകഴിഞ്ഞിരിക്കുന്നു. എന്നാൽ സഹസം കൊടുത്തു നേടുന്ന സൗഭാഗ്യങ്ങൾക്കു പിന്നിൽ ഒളിപ്പിച്ചിരിക്കുന്ന വെടിമരുന്ന് സ്വന്തം പരമ്പരകൾക്കുള്ള ബലിച്ചോറാണെന്ന് അവർ അറിയുന്നില്ല.
(രാ ഷ്ട്രീയഭരണകേന്ദ്രങ്ങൾ വഴി പിരിച്ചെടുക്കുന്ന കോഴപ്പണത്തിൽ ബഹുഭൂരിപക്ഷവും തീവ്രവാദപ്രവർത്തനങ്ങൾക്കുള്ള ഫണ്ടിലാണ് ചെന്നുചേരുന്നതെന്ന് അനുമാനിക്കപ്പെടുന്നു). അവർ പങ്കുവെക്കുന്ന സുഖഭോഗങ്ങളിലൂടെ
മാറാവ്യാധികൾ തലമുറ കളിൽ കുടിയിരിപ്പുനേടുന്നു. മത്സ്യാവതാര കഥയിൽ സ്വതമനുവിന് പ്രളയത്തിൽ നിന്നും രക്ഷനേടാൻ മഹാവിഷ്ണു ഒരു വള്ളം നൽകിയിരുന്നു. മഹാപ്രള യത്തിൽ നോഹയ്ക്ക് യഹോവ സുരക്ഷിതമായ പേടകം നൽകി.
സുഖാസക്തികൊണ്ട് ലോകത്തിന് ഭീഷണിയുയർത്തുന്ന നരാധമ ന്മാർക്ക് ദഹിച്ചുവരുന്ന കടൽ ഉന്മൂലനാശമാണ് വിതയ്ക്കാൻ പോകു ന്നത്. മാനവരാശിയെ ഒന്നടങ്കം നശിപ്പിച്ചശേഷം അനുഗ്രഹങ്ങളിൽ പാർപ്പുറപ്പിക്കാമെന്ന വ്യാമോഹം അവിടെ നിൽക്കട്ടെ. നിയമവ്യവസ്ഥയേയും ജനതയുടെ സഹവർത്തിത്വത്തെയും തകർത്തെറിഞ്ഞ് കെട്ടിയുയർത്താൻ ശ്രമിക്കുന്ന ശീട്ടുകൊട്ടാരങ്ങൾ കോടങ്കാറ്റിൽ തകർന്നടിയുമെന്നെങ്കിലുമെന്ന് മനസ്സിലാക്കുന്നതു നന്ന്.
കല്പാന്ത പ്രളയത്തോളം അതിനായി
കാത്തിരിക്കേണ്ടതില്ല. ഉറുമ്പ്, ആമ, പുഴു, കാക്ക,
പൂച്ച തുടങ്ങിയവയെക്കുറിച്ചെല്ലാം
ടി.പി.രാജീവൻ കവിത എഴുതിയിട്ടുണ്ട്.
നടക്കാത്ത കാര്യങ്ങളെ ക്കുറിച്ച്
ഉത്കണ്ഠപ്പെടുന്നതിനുപകരം അടുത്തുള്ളതിനെ
ആവിഷ്ക്കരിക്കാനുള്ള ശ്രമത്തിന്റെ
ഭാഗമാണിതെന്ന് കവി അഭിപ്രായ പ്പെട്ടിട്ടുണ്ട്. (വയൽക്കര ഇപ്പോഴില്ലാത്ത എന്ന സമാഹാരത്തിന് അനുബന്ധമായി ചേർത്ത് അഭിമുഖം). കവിത കൂടുതൽ മൂർച്ച് യുള്ളതാകുന്നത് രൂപങ്ങൾക്കു മേലുള്ള ധ്വന്യാത്മകതകൊണ്ടാ ണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരിക്കണം.
‘കാക്ക’ എന്ന കവിത അത് ഉറപ്പിക്കുന്നു. അതിലെ ഒരു ഭാഗം ചുവടെ ചേർക്കാം. ദാഹിച്ചുവലഞ്ഞ പഴയ നാടോടിക്കഥയിലെ കാക്ക തന്നെയാണ് ഇവിടത്തെ കഥാപാത്രം. കൊച്ചുകൊച്ചു വാക്കുകൾ കൊത്തിക്കൊത്തിയിട്ടു ചോരപൊ തിവന്നു കാക്ക ദാഹം തീരുവോളം കുടിച്ചു.
കവിതയെക്കുറിച്ചുള്ള രാജീവന്റെ സങ്കൽപ്പം കാണുക. “ഹിറ്റ് റുടെ ഭരണ കാലത്ത് നാസികാ സി ല ക പ്പെട്ട ഭൂരിപക്ഷം ജർമൻകാരും എഴുതിയത് കവിതകളാണ്. അവരാരും തന്നെ നേരത്തെ കവികളായിരുന്നില്ല.
അപ്പോഴത്തെ ദുരിതങ്ങളിൽ കവി തയല്ലാതെ അവർക്കു മറ്റൊന്നും അഭയമില്ല. കുറ്റവാളികൾ, ശിക്ഷിക്കപ്പെട്ടവർ, അധകൃതർ – ഇങ്ങനെ ജീവിതത്തിൽ അവഗണിക്കപ്പെടുന്നവരുടേയും പീഡിപ്പിക്കപ്പെടുന്നവരുടേയും മീഡിയാണ്
കവിത. പരാജിതരുടെ മീഡിയം. ‘മത്സ്യം’ എന്ന
കവി തയുടെ ഉള്ളറകളിലേക്ക് ഇറങ്ങിച്ചെല്ലാൻ
കവിയുടെ ഈ നില . പാടുകളെക്കൂടി ആശ്രയിക്കാവുന്നതാണ്.
Conclusion:
Matsyam is a well-made and engaging crime thriller. The film is well-paced and the story is interesting. The performances from the cast are all good, with Prithviraj Sukumaran and Indrajith Sukumaran standing out in particular.