Samkramanam Summary in Malayalam

Samkramanam is a Malayalam poem written by Aattur Ravi Varma, one of the pioneers of modern Malayalam poetry. The Summary is a powerful and moving poem that explores the themes of poverty, exploitation, and social injustice.

Samkramanam Summary in Malayalam

Samkramanam Summary in Malayalam 1
ആറ്റൂർ രവിവർമ്മ

1930 ഡിസംബർ 27 ന് തൃശ്ശൂർ ജില്ല യിൽ ആറ്റൂർ എന്ന സ്ഥലത്ത് ജനിച്ചു. ആറ്റൂർ രവിർമ്മയുടെ കവിതകളിൽ പ്രധാനമാണ് സംക്രമണം. സുന്ദര രാമസ്വാമി, സെൽമ ജി നാഗ രാജൻ എ ന്നി വ രുടെ കൃതികൾ മല യാ ള ത്തിലേയ്ക്ക് വിവർത്തനം ചെയ്തു. ആധുനികതയുടെ ഒരു പ്രമുഖ പ്രതി നിധിയായ രവിവർമ്മയുടെ കൃതികൾ. 2001- ൽ പ്രസിദ്ധീക രിച്ച് ആ കൃതികൾക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.

സ്വന്തം വ്യക്തിത്വം- പാരമ്പര്യനിരാസം എന്നിവ അന്വേഷണാത്മകങ്ങളാണ്. ആധുനിക മനുഷ്യർ നഷ്ടസ്വർഗ്ഗത്ത കരഞ്ഞു പിഴിയാൻ നിൽക്കാതെ അതു മറക്കാൻ ഭോഗങ്ങളിൽ മുഴുകുന്നതും അതിലുള്ള നിസ്സംഗതയും യാന്തികതയും അദ്ദേഹം പകർത്തുന്നുണ്ട്. ആധുനിക മനുഷ്യന്റെ സ്വാഭാവിക സ്വഭാവങ്ങളെല്ലാം കൃതികളിൽ തെളിഞ്ഞ് കിടക്കുന്നുണ്ട്. പാര മ്പര്യത്തിന്റെ

മൃതഭാരത്തെ വലിച്ചെറിയുന്നതിനുള്ള ഒരു പ്രത്യാ ധനമന്ത്രമാണ് സംക്രമണം. ഗതകാലത്തിലേയ്ക്ക് പിൻതിരിയുക എന്നത് ഭാന്തുകൊണ്ടു നശിച്ച എല്ലാ കാരണവന്മാരും, എത്തിച്ചേർന്നതായ അഗാധ വിസ്മൃതി തന്നെ, മാത്രമല്ല നിലവിലുള്ള വ്യവസ്ഥിതി നൂറായി നുറുങ്ങുകയല്ലാതെ പോംവഴികളൊന്നു മില്ലെന്നുള്ളതാണ് കവിയുടെ പക്ഷം.

നമ്മുടെ ആഷർ സം സ്കാരത്തോടുള്ള ഇത്തരം മനോഭാവം ഗുണകരമാണോ എന്നറിയില്ല. തളിർത്തു പൂക്കുന്ന ജീവിതങ്ങൾ വാടിക്കൊ ഴിഞ്ഞു വീഴുന്നതിലുള്ള ദുഃഖവും അമർഷവും ഉള്ളിൽ തിളച്ചുമറിയുമ്പോഴാണ് രവിവർമ്മ യുടെ സൂര്യത യിൽ കവിത കറുത് ജ്വാലകങ്ങളായി കുതിച്ചുപൊങ്ങുന്നത്. അങ്ങനെ യുള്ള കൃതികൾ എപ്പോഴും ഉണ്ടാകണമെന്നില്ല. ഉണ്ടാകുമ്പോ ഴാകട്ടെ വലിയ പ്രകമ്പനം സൃഷ്ടിക്കുന്നു.

ആസ്വാദനം

കവി ഉൾക്കൊള്ളുന്ന പുരുഷവർഗ്ഗത്തിന്റെ കാലുഷ്യത്തിൽ, ചീഞ്ഞളിഞ്ഞ ജഡമാകുന്ന സ്ത്രീത്വത്തിന്റെ ഒരു തിരിച്ചുവരവ് പ്രവചിക്കുന്ന പ്രവാചക സ്വഭാവമുള്ള കവിതയാണ് സംക്രമണം. സ്ത്രീയുടെ

ജഡത്തിന്റെ അളിഞ്ഞ നാറ്റം അയാളേയും മറ്റുള്ള – വരേയും അകറ്റുന്നത് പുരുഷന്റെ കുറ്റബോധം കൊണ്ടാണ് സ്ത്രീ, അടിമയെപ്പോലെ ഈ ലോകത്തിന്റെ അറിവുദിച്ച ആദ്യ കാലം മുതലേ നമുക്കിടയിൽ ഉണ്ട്. അവർ അടിമത്തിന്റെ മായ നിസ്സംഗതയിൽ കഴിയുന്നവളാണ്. ഭീകര ലിരമ്പുന്നില്ല.

അതുകൊണ്ട് അവളുടെ കാതിൽ അവളുടെ കണ്ണുകൾ പാതിരയ്ക്ക് അടയ്ക്കാനുള്ളത് മാത്രമാണ്. പ്രതികരണമില്ലായ്മയുടെ രൂക്ഷ മായ നിഷ്ക്രിയത്വത്തിലാണ് സ്ത്രീ കഴിയുന്നത്. കവി സ്ത്രീയുടെ ഒരു തിരിച്ചു വരവ് സ്വപ്നം കാണുന്നു. അത് ഒരു സങ്കല്പ്പ ത്തിലൂടെയാണ് ആവിഷ്ക്കരിക്കുന്നത്.

സ്ത്രീയുടെ തിരിച്ചുവ രവിൽ ഒരു പ്രതികാരത്തിന്റെ കവി ഇവിടെ സങ്കല്പ്പിക്കുന്നത്. സ്ത്രീയുടെ അളിഞ്ഞ ജഡത്തിന്റെ ആത്മാവിനെ വിശക്കുന്ന നരമാംസം രുചിക്കുന്ന കടുവയിലും അവളുടെ നാവിനെ വിശന്ന് ഇര വളഞ്ഞു തിന്നുന്ന ചെന്നായ യിലും അവളിലെ വിശപ്പിനെ പട്ടണങ്ങളേയും ജനങ്ങളേയും വിഴുങ്ങുന്ന അഗ്നിയിലും, ചേർക്കുവാൻ കവി ആഹ്വാനം ചെയ്യു ന്നു.

ഇതാണ് സ്ത്രീത്വത്തിന്റെ തിരിച്ചുവരവ് എന്ന് കവി പ്രവചിക്കുന്നു.

അധികവായന

ആറ്റൂർ രവിവർമ്മയ്ക്ക് എപ്പോഴും എഴുതാവുന്ന ഒന്നല്ല കവിത. കുറേക്കാലമായി ഉള്ളിൽ പിടയ്ക്കുന്ന ഏതെങ്കിലും ഒരനു ഭവത്തിന്റെ പുറത്ത് ചാടിക്കലാണ് അദ്ദേഹത്തിന്റെ കവിത. അംഗീകരിക്കാൻ സാധിക്കാത്ത ഒരനുഭവത്തിന്റെ അല്ലെങ്കിൽ സംസ്കാരത്തിന്റെ മാറ്റിപാർപ്പിക്കലാണ് ആ കവിതകളിൽ പലതും.

നിലനിൽക്കുന്ന സംസ്കാരമോ അനാചാരങ്ങളോ, ഐതിഹ്യങ്ങളോ എന്തുമാകട്ടെ അതിനെതിരെ പ്രതികരിക്കുക എന്നത് അദ്ദേഹത്തിന്റെ രീതിയാണ്. തളിർത്തു പൂക്കേണ്ട ജീവി, ത ത്തിന്റെ ദുര ത ര കാര ണ ങ്ങൾ എന്തുമാകട്ടെ അതിനെ എതിർക്കുക കവിയ്ക്ക് എതിർപ്പേയല്ല.

അസ്വാതന്ത്യത്തിന്റെ ആഴങ്ങൾ എന്തിലായാലും അതിനെ എതിർക്കുക തന്നെയാണ് ആറ്റർ ചെയ്യുന്നത്. ഉയരാൻ ഇടമുള്ള സ്ഥലങ്ങളിൽ പരാജയ പ്പെടുമ്പോൾ കവിക്കത് സഹിക്കാൻ സാധിക്കുന്നില്ല. ഏത് സംസ്കാരത്തിന്റെ പേരിലാണെങ്കിലും കവി അത് അംഗീകരി

ക്കുന്നില്ല. നവീനകാവ്യശൈലിയുടെ ആചാരങ്ങൾ നിലനിൽക്കുന്നതിനെ ആശ്രയിക്കുന്നു. ഏവർക്കും ഗുണകരമല്ലായെങ്കിൽ അതിനെ അംഗീകരിക്കാൻ ആറ്റൂരിന് അത്രകണ്ട് താൽപ്പര്യമില്ല. ഈ കവിതയിൽ തന്റെയുള്ളിൽ കുടികൊള്ളുന്ന സത്യം ചീഞ്ഞു നാറുന്ന ഒരു ജഡമായി മാറിയെന്ന് കവി അറിയുന്നു.

സഹനം കൊണ്ടും പ്രയത്നംകൊണ്ടും ഒന്നും നേടാനാവാത്തവളുടെ ഓർമ്മയാണ് ജഡം. ജീവിതത്തിൽ പ്രതീക്ഷകളും മോഹങ്ങളും പണയം വെയ്ക്കേണ്ടിവരുന്ന ഒരു വിഭാഗമായി മാറിയിരിക്കുന്നു. ബാഹജീവിതത്തിൽ അതിന്റെ ബുദ്ധിമുട്ടുകൾ ഞാൻ അനുഭ വിക്കുന്നുണ്ടെങ്കിലും എന്റെ തന്നെയുള്ള ആ നാറ്റത്തെ സ്വയം ഇല്ലാതാക്കി ചത്തപോലെ ജീവിക്കാൻ പഠിച്ചിരിക്കുകയാണെന്ന് വിരലുകൾ മുക്കിൽ തിരികി നടക്കുകയാണെന്ന ബിംബത്തിൽ നിന്ന് മനസ്സിലാക്കാം.

ഇത് ഞാൻ അംഗീകരിക്കുന്നപോലെ വേറെ ആരും തന്നെ അംഗീകരിക്കുന്നില്ല. ആളുകളൊക്കെ വഴി മാറി നടക്കുന്നതായി കവി കണ്ടെത്തുകയും ചെയ്യുന്നു. അർഹിക്കുന്ന സ്ഥാനം കൊടുക്കാൻ സാധിക്കാത്ത ആർഷസംസ്കാ രത്തെക്കുറിച്ചും കവി പറയുന്നുണ്ട്. ആ സംസ്കാരം സത്യത്തിൽ

ചീഞ്ഞുനാറുകയാണ്. അവിടെ ജനിച്ച് മരിക്കുന്ന സ്ത്രീക ളിൽ ഭൂരിഭാഗത്തിനും അനുഭവേദ്യമായ സ്വാതന്ത്ര്യം കിട്ടുന്നില്ല എന്നത് സത്യമാണ് അതിലുപരി അസ്വാതന്ത്ര്യത്തിന്റെ വേദനകൾ സ്വയം അനുഭവിക്കേണ്ടതായും വരുന്നുണ്ട്. ‘എനിക്ക് അറിവുവെച്ചപ്പോൾ മുതലാണ് ഞാൻ എന്നിലെ എന്റെ സംസ്കാരത്തെക്കുറിച്ച് അറിഞ്ഞത് അവൾ എല്ലാം സഹിക്കുന്ന സഹനയായ അമ്മയായി മാറിയത് കാലം കൊണ്ടും ശീലം കൊണ്ടും രൂപം പ്രാപിച്ചത് ഞാൻ അറിഞ്ഞിരുന്നു.

എന്റെ ശീല ങ്ങളെ, എന്റെ രൂപത്തെ, എന്റെ തെളിയാകാഴ്ചയെ രൂപപ്പെടു ത്തുന്നതിൽ അവൾക്ക് വളരെയേറെ പ്രാധാന്യമുണ്ടായിരുന്നു. എന്റെ കാഴ്ചയും ഉൾക്കാഴ്ചയും തെളിയിക്കാനായി എന്റെ കണ്ണിലെ നൂലട്ടയായി ഈ സംസ്കാരം മാറിയിരുന്നു.

എന്നാൽ വിശപ്പിനാൽ നരി വലിച്ചിന്ന് ചത്തവന് തള്ളയായും അവൾ പരിണമിച്ചു എന്നും പറയുന്നു. ഏത് തെറ്റിനേയും സ്വയം ഏറ്റു വാങ്ങുന്ന അമ്മയായി ഭാരതം മാറുന്നു. അതുപോലെ അമ്മയും തുടർന്ന് വരുന്ന സ്ത്രീകളൊക്കെ ചെയ്യാതെറ്റിന്റെ പാപങ്ങൾ പേറുന്നവരാണ്. ഈ അമ്മമാർ തന്നെയാണ്

മക്കളെ നേർവഴിക്ക് നടത്താനായി അവരുടെ കാഴ്ചയും തെളിച്ചവുമായി മാറുന്നത്. മധുസൂദനൻ നായരുടെ അമ്മയുടെ കത്തുകൾ എന്ന കവി തയിൽ പഴയ കത്തുകൾ കത്തിച്ചു കളയാം അവ പഴയതല്ലേ എന്നു പറയുന്നിടത്ത് കവി സമർത്ഥിക്കുന്നുണ്ട് അത് ഞാൻ സംസ്കാരവും ജീവിതവും ആചാ രവും അനുഷ്ഠാനവും ഈ തരത്തിൽ രൂപപ്പെടുത്തുന്നതിൽ അമ്മയ്ക്ക് വളരെയേറെ സ്ഥാനമുണ്ട്. തന്നെയാണെന്ന്. എന്റെ

ആ സ്ഥാനം നമ്മുടെ സംസ്കാരത്തിനുകൂടി അവകാശപ്പെട്ടതാണ്. എന്നാൽ അതിലെ തിന്മകൾ ഉപേക്ഷിച്ചില്ലായെങ്കിൽ അവ ജഢതുല്യമായ ജീവന്റെ സ്വഭാവം പ്രകടിപ്പിക്കാൻ സാധിക്കാത്ത ഒന്നായി മാറുകയും ചെയ്യും. കവിത അതിന്റെ രൂപമാറ്റ പ്രക്രിയയിലൂടെയാണ് മുന്നേ റുന്നത്.

സംസ്കാരത്തിൽ നിന്ന് അത് സംസ്കാരം പകർന്നു കൊടുക്കാൻ അനുയോജ്യമായ അമ്മയിലേയ്ക്ക് മാറിപാർക്കു ന്നു. ഇതോടുകൂടി വായനക്കാരൻ ആശയസംഘടനത്തിൽ നിന്ന് സ്വതന്ത്രമാവുകയും സ്ത്രീയുടെ ജീവിതത്തിൽ ശ്രദ്ധകേന്ദ്രീക രിക്കുകയും ചെയ്യുന്നു. ഒപ്പം സ്ത്രീയെന്നത് താൻ പരിചപ്പെട്ട ഒരുവൾ മാത്രമല്ലയെന്നും അനേകായിരം സ്ത്രീകളുടെ പ്രതി നിധി

മാത്രമാണ് അവളെന്നും കണ്ടെത്താൻ സാധിക്കുന്നു. സ്ത്രീ ആയി ജനിച്ചതുകൊണ്ട് മാത്രം പ്രതികരിക്കാൻ സാധിക്കാത്ത ഒരുവളായി അവൾ മാറുന്നു. അവളുടെ തലയ്ക്കുമീതെ പ്രതി ക്ഷിക്കാതെ വന്നുചേർന്ന ആ രൂപമാണ് അവളെ സ്ത്രീയെന്നു വിളിക്കാൻ പ്രാപ്തയാക്കുന്നത്.

അവളുടെ കാതുകളിൽ ഒരു കടൽ ഇരമ്പുന്നത്രയും ദുഃഖം കനം തിങ്ങുന്നുണ്ടെങ്കിലും ഒരു തിരപോലും തീരത്തെ മറികടന്ന് പുറത്തേക്ക് വന്നില്ല. പീഢന ങ്ങളുടേയും വേദനകളുടേയും പഴിച്ചാരലുകളുടെയും തിര സാരത്തിന്റെയും എത്ര ഇടവഴികളിലൂടെയാണ് ഇന്ത്യൻ സ്ത്രീകൾ കടന്ന് ഏകാന്തമായി മുന്നേറിയിട്ടുള്ളത്. അവളുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ പൊടിയാതിരുന്നു.

ഇതാർക്കുവേണ്ടി എന്തിനുവേണ്ടി രൂപപ്പെടുത്തിയതാണെന്ന് നമുക്ക് ഇപ്പോഴും അറിയില്ല. വേതനയില്ലാത്ത തൊഴിലാളികളായി പാതിരാത്രിവരെ പണിയെടുക്കുന്ന ഒരുവിഭാഗം സ്ത്രീകളാണ് ഇന്ത്യൻ സംസ്കാരത്തെ കുടുംബങ്ങളിൽ ഭദ്രമാക്കാൻ പുലർകാലങ്ങളിൽ എണീയ്ക്ക് കയും രാത്രി വൈകി കിടക്കുകയും ചെയ്ത് അവൾ സ്വയം തേഞ്ഞുതീരുകയാണ്. വീട്ടിലേയ്ക്കുള്ള വഴി മറക്കാതിരിക്കാൻ

കാവലായി അമ്മയെ ഇരുത്തിയും നമ്മുടെ സംസ്കാരത്തെ രൂപപ്പെടുത്തി. വേതനമില്ലാതെ പണിയെടുക്കുന്ന ഇവരെ നാം ത്യാഗി നിയായ സ്ത്രീകളാക്കി വാഴിച്ചു. അതാണ് നല്ലതെന്ന് നാം വ്യക്ത മാക്കുകയും ചെയ്തു. ഇന്ത്യൻ സംസ്കാരവും സാഹിത്യ കൃതികളും അതേറ്റുപാടി കൈയ്യടി വാങ്ങിയപ്പോൾ അതിൽ സ്വന്തം സത്യം ഊരിവീണ് പ്രയാസപ്പെട്ടവർ ഉയർന്ന് ചിന്തിക്കാനും ജീവിക്കാനും ആഗ്രഹിച്ച് ഒരു വിഭാഗക്കാരായിരുന്നു.

അവളുടെ ദിന ചര്യകൾ രൂപപ്പെടുത്തിയത് ജാതിയോ മതങ്ങളോ ആചാരങ്ങളോ ആയിരിക്കാം അതിനാൽ തന്നെ, ഇവളോളം വൈകിയുറങ്ങാറില്ല ഒരു നക്ഷത്രവും ഒറ്റ സൂര്യൻപോലും ഇവളോളം നേരത്തെ പിട ഞ്ഞണിക്കാറില്ല.

ഇതൊക്കെ അതിശക്തിപരമായി പറയുകയാ ണെങ്കിലും ഓരോ വീട്ടിലും അവസാനം ഉറങ്ങുന്നതും തനിക്കു വേണ്ടിയല്ലാതെ പിണഞ്ഞെഴുന്നേൽക്കേണ്ടി വരുന്നതും സ്ത്രീയാ ണ്. സ്ത്രീയെ ഇത്തരത്തിൽ രൂപപ്പെടുത്തി കുടുംബത്തിലെ ബാക്കിയെല്ലാവരും അലസരായി മാറുകയാണ് ചെയ്യുന്നത്. പുറ – പ്പെട്ട ഇടത്തേയ്ക്കുതന്നെ നടന്നെത്താൻ എത

കാതമവൾ നട ക്കുന്നു. അടുക്കളയിൽ നിന്ന് ഉമ്മറത്തേക്ക് കിണറിൻ അരികിലേയ്ക്ക്….. അങ്ങനെ വീട് വൃത്താന്തമാക്കി | ഒരു ലോകത്ത സൃഷ്ടിച്ചിരിക്കുകയാണ് നമ്മുടെ സമൂഹം അവൾക്കുവേണ്ടി. എത്ര വേദനിപ്പിച്ചാലും ക്ഷമിക്കാൻ പഠിപ്പിച്ചും എത്ര അടികിട്ടി യാലും എതിർക്കാതിരിക്കാനും നാമവളെ ചെറുപ്പത്തിലെ ശീലിപ്പിച്ചു.

അങ്ങനെ ഇന്ത്യയുടെ പെൺകുഞ്ഞുങ്ങൾ മുഴുവൻ പേടിയും ഉണർവുമില്ലാത്ത പ്രതിരോധിക്കേണ്ടിടത്ത് പ്രതിരോ ധിക്കാത്ത എത്ര തെരുവുകളിലാണ് എരിഞ്ഞമരുന്നത് എന്ന് കവി ദുഃഖത്തോടെ ചിന്തിക്കുന്നു. എന്തായാലും കവി മായ വേദനയിൽ നിന്ന് രൂപപ്പെടുത്തിയ കവിതയാണത്. തന്റെ തെന്ന് സ്വന്തമെന്നും തന്നെ ഓർമ്മിക്കാനുമായി എന്താണ് തന്റെ വീട് വ്യാകരണം നമുക്ക് മാറ്റിവെച്ചിരിക്കുന്നത്.

ഇറയത്തിന് പുറത്ത് ചാരി വെച്ചിരിക്കുന്ന ഒരു കുറ്റിച്ചൂല് – അടുക്കളയിൽ ആരും കാണാതെ ഉണക്കാനിട്ടിരിക്കുന്ന നിലം തുടയ്ക്കുന്ന തുണി. വക്ക് ‘ഞെരുങ്ങി ആർക്കും വേണ്ടാത്ത പാത്രം അതെല്ലാമാണ് അമ്മയുടെ ഉപയോഗവസ്തുക്കൾ, എല്ലാം ഉപേക്ഷിച്ചവയോ അടുത്തുതന്നെ ഉപേക്ഷിക്കപ്പെടേണ്ടതായോ ആയ

വസ്തുക്കളാണതെല്ലാം. എന്നാൽ ഒന്നിൽ മാത്രം അവൾ സമ സ്ഥാനമുള്ളവളാണ്. മരണമെന്നാൽ ഒരടിമണ്ണാണ്. അതാണ് പ്രകൃതി പുരുഷനും സ്ത്രീക്കും മാറ്റിവെച്ചിരിക്കുന്നത്. പ്രക തിയ്ക്ക് തന്റെ ജീവജാലങ്ങളിൽ ഒന്നിനെപ്പോലും വ്യത്യാസമില്ല.

ഈ മനസ്സിലാക്കൽ പാഠപുസ്തകത്തിലേയോ അധികാരവർഗ്ഗ ത്തിന്റേയോ സ്വഭാവമല്ല പ്രകൃതിയ്ക്ക് എന്ന് കാണിക്കുന്നു. അവളുടെ ജഢം സംസ്കരിക്കപ്പെടുമ്പോൾ അത് അതിന്റെ ആത്മാവിനെ ഗതികിട്ടാത്ത ആ ജഢത്തിൽ നിന്നും അഴിച്ചെടു ക്കുന്നു. എന്നിട്ട് ഞാൻ അതിനെ സസൂഷ്മം വേറൊരുടലിൽ ചേർക്കാൻ ആഗ്രഹിക്കുന്നു. എന്ത് തന്നെയായാലും അത് നല ട്ടപോലെ ഇഴയുന്ന സ്ത്രീ ശരീരത്തിനോട് ചേർക്കുകയില്ല.

അത് കടും കർമ്മങ്ങൾക്കൊരുങ്ങുന്ന കടുവയിലാണ് പ്രതിഷ്ഠിക്കുക. തന്റെ ആവശ്യങ്ങൾ സ്വയമായി ചെയ്യാൻ പ്രാപ്തിയുള്ള ഒരാളുടെ ശരീരവുമായിരിക്കണം അതിന്. അതെനിക്ക് നിർബന്ധ മുണ്ടെന്ന് കവി പറയുന്നു. വിശക്കുമ്പോൾ ഈരിലിറങ്ങുന്ന നര ഭുക്കായ കടുവയായി അത് മാറണമെന്ന് കവി ആഗ്രഹിക്കുന്നത് അതുകൊണ്ടാണ്. അവളുടെ

നാവിനെ എടുത്തു മറ്റൊരു കുര ലിൽ ചേർക്കാൻ താൻ ആഗ്രഹിക്കുന്നു. അത് ഇറയത്തെ ചില്ലു രുചിച്ചിടുന്ന കൊടിച്ചിയിലല്ല, വിശക്കുമ്പോൾ ഇര വളഞ്ഞു കൊന്നു തിന്നുന്ന ചെന്നായയിലാണ്. സമൂഹവ്യവസ്ഥിതിയിൽ നട ത്തേണ്ട ശാസ്ത്രക്രിയയെക്കുറിച്ച് കവി ബോധവാനാണ്. അറിയേണ്ടിടത്ത് മനസ്സിലാക്കി യഥോചിതം അവളെ ചേർക്കുകയും ഓർമ്മി വേണമെന്ന് കവി പറയുന്നു.

Conclusion:

Samkramanam is a powerful and moving poem that raises important questions about social injustice. It is a poem that will stay with you long after you have finished reading it.

Leave a Comment