Sandarsanam Summary in Malayalam

Sandarsanam is a novel written by Kalki Krishnamurthy in 1941. It is one of the most popular novels in Tamil literature and has been translated into many languages. The summary of novel is set in the 13th century and tells the story of the love between a Tamil prince, Sundara Chola, and a Sinhalese princess, Vanathi.

The novel begins with Sundara Chola being sent to Ceylon (present-day Sri Lanka) to lead a military campaign against the Sinhalese king. However, when he meets Vanathi, he falls in love with her, and the two of them begin a secret relationship. The novel follows Sundara Chola and Vanathi as they try to keep their love hidden from their families and the world. They face many challenges, but their love for each other remains strong.

Sandarsanam Summary in Malayalam

ജീവിത രേഖ : 1957 ജൂലൈ 30- ന് പറവൂരിൽ ജനിച്ചു. എറണാകുളം മഹാരാജാസ് കോളേജിൽ നിന്നും ഇംഗ്ലീഷ്സാ ഹിത്യത്തിൽ ബി.എ നേടി. അടിയന്തിരാവസ്ഥക്കാലത്തും പിന്നീടും സി.പി.ഐ അനുഭാവം പുലർത്തി. ജനകീയ സാംസ്ക്കാരിക വേദി രൂപീകരിച്ചപ്പോൾ അതുമായി സഹകരിച്ചു.പല തൊഴിലുകൾ ചെയ്ത ശേഷം 1987- ൽ കേരള സർക്കാർ സർവ്വീസിൽ ക്ലർക്കായി ജോലിയിൽ പ്രവേശിച്ചു.

Sandarsanam Summary in Malayalam 1

1999 – ൽ ബുദ്ധമതം സ്വീകരിച്ചു തിരക്കഥകളും ചലച്ചിത്ര ഗാനങ്ങളും രചിച്ചിട്ടുണ്ട്. 2013 ജൂലൈ 29 – ന് ജോലിയിൽ നിന്നും വിരമിച്ചു. ടെലിവിഷൻ സീരിയലുകളിലും സിനിമകളിലും അഭിനയിക്കുന്നു. ഭാര്യ വിജയലക്ഷ്മി കവയത്രിയാണ്. ലോകം ക്ഷോഭത്തിനും

പ്രക്ഷോഭത്തിനും പ്രതിരോധത്തിനും നടുവിൽ കിടന്ന് കനലാട്ടം ആടുമ്പോഴാണ് ബാലചന്ദ്രന്റെ കവിത ഒരു വിസ്ഫോടനം പോലെ പെയ്തിറങ്ങിയത്. “മുട്ടിത്തുറക്കുന്നു ഞാൻ മുഴുഭ്രാന്തിന്റെ കത്തും ജനാലകൾ” എന്ന്

ബാലചന്ദ്രൻ എഴുതിയപ്പോൾ അത് പുതു തലമുറയുടെ കവിതയിലേക്കുള്ള ഒരു വാതായനം കൂടി തുറന്നിട്ടു. മാതൃഭൂമി ബുക്ക് മാനേജർ ആയിരുന്ന ജി. എൻ. പിള്ള മരണക്കിടക്കയിൽ വച്ച് ബാലചന്ദ്രനോട് പറഞ്ഞു: “കവിയാവുക എന്നതിനർത്ഥം ഭൂമിയിലെ കണ്ണീർ മുഴുക്കെ ഒരു തുള്ളി തുവാതെ കൈക്കുടന്നയിൽ ഏറ്റു വാങ്ങുക എന്നാണ്.”

ഒരു നേരത്തെ ആഹാരത്തിനു വേണ്ടി ശിവാജി ഗണേശന്റെ പടം ഇറങ്ങിയത് ഓട്ടോയിൽ വിളിച്ചു പറഞ്ഞു നടന്ന ഒരു കാലം ബാലചന്ദ്രൻ ചുള്ളിക്കാടിന് ഉണ്ടായിരുന്നു. ബാലചന്ദ്രന് തന്റെ മനസ്സും ശരീരവും ആത്മാവും അന്വേഷണത്തിന്റെ ഒരു പലായനമായി മാറി. ആ അനുഭവങ്ങൾ അദ്ദേഹത്തിന്റെ കവിതയും ഗദ്യത്തിൽ ചിദംബര സ്മരണകളുമായി മലയാളിക്ക് ഇന്നും ഉത്തേജനം നൽകുന്നു.

ആമുഖം

ബാല ചന്ദ്രൻ ചുള്ളിക്കാട് കവി, പത പ വർത്ത കൻ, ഗവൺമെന്റ് ജീവനക്കാരൻ, തിരക്കഥാകൃത്ത്, സിനിമ- സീരിയൽ നടൻ, സാംസ്കാരിക പ്രവർത്തകൻ, പോരാളി, നക്സലൈറ്റ് എന്നിങ്ങനെ വിശേഷണങ്ങളുടെ ഒരു പെരുമഴയാണ് ബാലചന്ദ്രൻ

ചുള്ളിക്കാടിനെക്കുറിച്ച് പറയാനുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളിൽത്തന്നെ പറയുകയാണെങ്കിൽ ഒരു ധിക്കാരിയും അരാജകവാദിയും ആണ് ചുള്ളിക്കാട്, ജി.ശങ്കരക്കുറുപ്പ്, ഇട ശ്ശേരി, വൈലോപ്പിള്ളി, ബാലാമണിയമ്മ, പി. കുഞ്ഞിരാമൻനായർ എന്നീ കവിശ്രേഷ്ഠർ എഴുതി പേരെടുത്ത കാലത്താണ് ബാല ചന്ദ്രൻ ചുള്ളിക്കാട് എഴുതിത്തുടങ്ങിയത്.

മാത്രമല്ല എൻ.വി. കൃഷ്ണവാര്യർ, അക്കിത്തം, ഒളപ്പമണ്ണ, അക്കിത്തം, വയലാർ, ഒ. എൻ.വി എന്നിവരും സജീവമായ കാലഘട്ടത്തിലാണ് ബാലച ന്ദ്രൻ കേരളീയരുടെ ചുള്ളിക്കാടായത്. ആധുനിക കവികളായ അയ്യപ്പപ്പണിക്കർ, മാധവൻ അയ്യപ്പത്ത്, കക്കാട്, സച്ചിദാനന്ദൻ, കടമ്മനിട്ട എന്നിവരുടെ അറിയപ്പെട്ട കാലഘട്ടമായിരുന്നു അന്ന്. മാതൃഭൂമി ആഴ്ചപ്പതിപ്പും എം.

ഗോവിന്ദന്റെ സമീക്ഷയും ആയി രുന്നു കവികളായി അറിയപ്പെടാൻ കേരളീയർ അംഗീകരിച്ച പ്രസിദ്ധീകരണങ്ങൾ. പക്ഷേ ബാലചന്ദ്രൻ ചുള്ളിക്കാട് ഈ പ്രസിദ്ധീകരണങ്ങളിലൂടെയല്ല കവിയായത്. ചുള്ളിക്കാട് കേര ളത്തിന്റെ തെരുവുകളിലും പൊതുസ്ഥലങ്ങളിലും ചൊല്ലി സാധാരണ

ജനങ്ങളുടെ ഹൃദയങ്ങളിലൂടെ കവിയായി മാറി. കട മ്മനിട്ടയും ഇങ്ങനെയായിരുന്നു. ബ്രഹ്തിന്റേയും നെരൂദയു ടേയും കവിതകളും ഇവർ തെരുവുകളിൽ ചൊല്ലിയിരുന്നു. ആ കാലഘട്ടത്തിന്റെ രാഷ്ട്രീയ കലുഷിതമായ പശ്ചാത്തലമാണ് ചുള്ളിക്കാടിലെ കവിയെ സൃഷ്ടിച്ചത്.

കമ്പോഡിയ, വിയറ്റ്നാം, കനിയ എന്നിവിടങ്ങളിലെ പ്രശ് ന ങ്ങ ളിൽ തീക്ഷമായ പ്രതികരണങ്ങളോടെ സജീവമായ കേരളത്തിലെ വിദ്യാർത്ഥി രാഷ്ട്രീയത്തിലുണ്ടായ വലിയൊരു ആവേശത്തിന്റെ കാലഘട്ട ചുള്ളിക്കാടിന്റെ കവിത്വം പരിപുഷ്ടമാകുന്നത്. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ജീവിതം സംഭവബഹുലമായിരുന്നു. വീടുപേക്ഷിച്ച് എറണാകുളം മഹാരാജാസ് കോളേജിലായിരുന്നു വാസം. തെരുവിൽ പിച്ച തെണ്ടി ജീവിച്ചിട്ടുണ്ട്.

ചുള്ളിക്കാട് തന്നെ പറയുന്നു: “ഭിക്ഷാടനം ഉപജീവന മാർഗ്ഗമാക്കിയിട്ടുണ്ട്. ഇഷ്ടിക ക്കളത്തിൽ തൊഴിലാളിയായിട്ടുണ്ട്. പാരൽ കോളേജിലെ അധ്യാ പകൻ, ഹോട്ടൽ ബോയ്, പത്രപ്രവർത്തകൻ എന്നീ ജോലികൾ ചെയ്തിട്ടുണ്ട്. കേരളത്തിൽ ഒരു കാലഘട്ടത്തിൽ സജീവമായിരുന്ന കവിയരങ്ങുകളിൽ

ചുള്ളിക്കാടുമുണ്ടായിരുന്നു. ലോഡ്ജുകളിലും സ്ത്ര ങ്ങളിലുമായിരുന്നു കവിത ചൊല്ലിയിരുന്നത്. ബാലചന്ദ്രൻ ചുള്ളിക്കാട് ആവർത്തിച്ചു ചൊല്ലിയിരുന്നതും ജന ങ്ങളാവശ്യപ്പെട്ട് ചൊല്ലിയിരുന്നതും ‘യാത്രാമൊഴി കവിതയായി രുന്നു.

വീടുപേക്ഷിച്ചു പോയ ചുള്ളിക്കാട് അമ്മയ്ക്ക് അസുഖമാണെന്നറിഞ്ഞ് വീട്ടിലേക്ക് ചെല്ലുമ്പോൾ അമ്മയുടെ പെരു മാറ്റത്തിൽ അസ്വസ്ഥനായി തിരിച്ചു പോകുന്നു. ഒടുവിൽ അമ്മ മരിച്ച് കിടന്നപ്പോൾ ചേച്ചിയുടെ കൈവശം കുറച്ചു സംഖ്യ നൽകി സംസ്ക്കാരത്തിനു നിൽക്കാതെ തിരിച്ചു പോവുകയാണ്.

“അമ്മേ,
പിൻവിളി വിളിക്കാതെ, 
മുടിനാരു കൊണ്ടെന്റെ കുഴലു കെട്ടാതെ,
പടി പാതി ചാരിത്തിരിച്ചു പോക്… 
എന്ന് യാത്രാമൊഴിയിൽ ചുള്ളിക്കാട് പറഞ്ഞിട്ടുണ്ട്.

‘ഞാൻ പരാജയപ്പെട്ട ഒരു കവിയാണ്. സ്വപ്നങ്ങൾ കൊഴിഞ്ഞു പോയ ഒരു തലമുറയാണ് ഞങ്ങളുടേത്. തീക്ഷ്ണമായ ശക്തിയും ശിവനടന സമാനമായ ഊർജ്ജപ്രസാദവും കവിതയ്ക്കു നൽകി അതിനെ

വെറും ജനപ്രിയതയിൽ നിന്നും ഏറെ ഉയർത്തിയ കവി യാണ് ചുള്ളിക്കാട്, ലോലമായ കാൽപ്പനികതയിൽ നിന്നും ബോറൻ പുരോഗമനപരതയിൽ നിന്നും). 18 കവിതാസമാഹാരങ്ങൾ, അമാ വാസി, ഗസൽ, മാനസാന്തരം, ഡ്രാക്കുള എന്നിവയാണ് പ്രസിദ്ധീ കരിച്ച കവിതാസമാഹാരങ്ങൾ.

ഇന്ത്യക്കകത്തും, വിദേശത്തും നടന്ന സാഹിത്യോത്സവങ്ങളിൽ മലയാള കവിതയേയും ഇന്ത്യൻ സാഹിത്യ ത്തേയും പ്രതിനിധീകരിച്ചു. കാൽപ്പനികതയുടെ രസനകൾ ഉൾക്കൊണ്ട് ഭാവതീവ്രമായ ആധുനിക വ്യഥകളെ ചുള്ളിക്കാട് പകർത്തി.

സഹധർമ്മിണിയും കവിയുമായ വിജയലക്ഷ്മിയിൽ ഉണ്ടായ ആദ്യ ശിശുവിനെ ഭ്രൂണഹത്യ ചെയ്യുവാൻ തീരുമാനിച്ച കവി എഴുതിയ ‘പിറക്കാത്ത മകന്റെ അദ്ദേഹം എഴുതി കവിതയിൽ

“ലോകാവസാനം വരേയ്ക്കും, പിറക്കാതെ പോകട്ടെ നീയെൻ മകനേ, നരകങ്ങൾ വാ പിളർക്കുമ്പോഴെരിഞ്ഞു വിളിക്കുവാൻ ആരെനിക്കുള്ളൂ… നീയല്ലാതെ – എങ്കിലും… ചുള്ളിക്കാട് ബുദ്ധമതം സ്വീകരിച്ചു. എങ്കിലും വിശ്വാസത്തിൽ

തന്റേതു മാത്രമായ സങ്കൽപ്പങ്ങളുമായി ജീവിക്കുന്നു. ഇപ്പോൾ ശരിയെന്ന് വിചാരിക്കുന്നത് ചെയ്യുക – പലപ്പോഴും ചുള്ളിക്കാട് താൻ സ്വയം ഇങ്ങനെയാണ് ഞാൻ ബ്ലോഗിൽ

പറയുന്നു. ചുള്ളിക്കാടിന്റെ (തുറമുഖം) ‘മഹാകാവ്യം’ എന്ന പേരിൽ ഒരു രചനയുണ്ട്. അതിൽ പ്രൈമറി സ്കൂളിൽ കൂടെ പഠിച്ചിരുന്ന ശശി എന്ന കുട്ടിയെക്കുറിച്ച് പറയുന്നുണ്ട്. അവൻ ഒരു തോട്ടിയുടെ മകനാണ്.

മനുഷ്യമലം തകരടാങ്കിൽ ശേഖ രിച്ച് ദൂരെ കളയുന്നതാണ് അച്ഛന്റെ ജോലി. മറ്റു കുട്ടികൾ തീട്ടം കോരി എന്നു വിളിച്ച് പരിഹസിച്ചിരുന്നു. കരിഞ്ഞ ഒരു ചിരി മാത്രമായിരുന്നു ശശിയുടെ പ്രതികരണം. ആ കറുത്ത കുട്ടിക്കൊപ്പം ആരും ഇരുന്നില്ല. അവൻ അറ്റത്തെ ബഞ്ചിലോ ജനൽപ്പടിയിലോ ഒറ്റയ്ക്കിരുന്നു.

ഒരു പരാതിയും ഇല്ലാതെ. ആയിടയ്ക്ക് ഗാന്ധിജയന്തിദിവസം ബാലചന്ദ്രന് ഒരു പുസ്തകം കൊടുത്ത് രാവുണ്ണിപ്പിള്ള സാർ പ്രസംഗിക്കാൻ പറഞ്ഞു. ആ പുസ്തകത്തിലെ ഒരു വരി ഇങ്ങനെയായിരുന്നു. “തോട്ടിയിൽ നിന്നും വമിക്കുന്ന ദുർഗന്ധം അവന്റെ മലത്തിന്റേതല്ല; നിങ്ങളുടെ മലത്തിന്റേതാണ്.” ഇതു

വായിച്ചതോടെ ശശിയേയും, അവന്റെ സമൂഹത്തേയും മറ്റൊരു വിധത്തിൽ കാണാൻ ബാല ചന്ദ്രന് കഴിഞ്ഞുവെന്ന് അദ്ദേഹം പറയുന്നുണ്ട്.

പ്രണയത്തെക്കുറിച്ചും
പ്രണയാനുഭവത്തെക്കുറിച്ചും ചുള്ളിക്കാട്
പറഞ്ഞത്.

ആനന്ദത്തിനും അനശ്വരതയ്ക്കും വേണ്ടിയുള്ള രഹസ്യാന്വേ ഷണം പ്രണയത്തിലുണ്ട്. അതിന്റെ വേദനയും യാതനയും നിർവ തിയും പരിഭവവും വിശ്വാസവും സ്മൃതിയും വിസ്മൃതിയും ദുമതിയും വിക്ഷോഭവും വൈരുദ്ധ്യവും ശൂന്യതയും പ്രത ബാധയും എല്ലാം പ്രണയത്തിലുണ്ട്. അതിൽ ജീവിതവും മരണ വുമുണ്ട്. എന്റെ പ്രണയാനുഭവത്തിന്റെ പൊട്ടും പൊടിയുമാണ് പ്രണയത്തെക്കുറിച്ചുള്ള കവിതകൾ.

കവിതയുടെ രത്നച്ചുരുക്കം 

കുറെ വർഷങ്ങൾക്കു ശേഷം തന്റെ മുൻകാമുകിയെ കവി കണ്ടെത്തുന്നു. ഏതോ ഒരു സന്ദർശനമുറിയിൽ ആണ് കണ്ടുമുട്ടുന്നത്. രണ്ടുപേരും ഒന്നും മിണ്ടുന്നില്ല; മൗനം കുടിച്ചിരിക്കുകയാണ്. ജീവിതത്തിലെ വെളിച്ചം പൊലിഞ്ഞതുപോലെ പകൽ മറ ഞ്ഞുപോയതും

ഓർമ്മകളാകുന്ന കിളികൾ കൂട്ടിലേക്ക് പറന്നു പോകുന്നതും നോക്കി നിൽക്കുകയാണ് കവി. ഇപ്പോൾ കാഴ്ച ക ളിൽ അ വർപരസ്പരം നഷ്ടപ്പെടുകയാണ്. ഈ നഷ്ടപ്പെടുന്നതിന്റെ ചിന്തകൾ കവിയുടെ നെഞ്ചിടിപ്പിന്റെ താളം കൂടു ന്നു. പഴയ പ്രണയാനുഭവങ്ങളുടെ സംഗീതമുള്ള നിശ്വാസം കവിക്ക് അനുഭവപ്പെട്ടു തുടങ്ങി.

പൊൻചെമ്പകം പൂത്തുലഞ്ഞ തന്റെ കരള് പണ്ടേ കരിഞ്ഞു പോയതാണെങ്കിലും കറ പിടിച്ച് ചുണ്ടിലെ ആർദ്രമായ കവിത കൾ വരണ്ടുപോയെങ്കിലും ഒരു വാക്കുപോലും ഉരിയാടാനാ കാതെ ഏകാന്തമായൊരു കരച്ചിൽ തൊണ്ടയിൽ കുരുങ്ങുന്നു. വീണ്ടും ഓർമ്മകൾ നീളുകയാണ്. ഓർമ്മകളുടെ അലയാഴി തേടി കവി പോകുന്നു. അതിൽ പ്രണയാർദ്രമായ ചില സന്ദർഭ ങ്ങൾ ഓർക്കു

കാമുകിയുടെ സ്വർണ്ണനിറത്തിലുള്ള മൈലാ ബിയെഴുതിയ വിരൽ ആദ്യമായി തൊട്ടപ്പോൾ മനസ്സിൽ കിനാവ് പകർന്നത് കവി ഓർക്കുന്നു. കാമുകിയുടെ കണ്ണിലെ കൃഷ്ണകാന്തങ്ങളുടെ കിരണമേറ്റ് മനസ്സ് സന്തോഷിച്ചതും എല്ലാം ചിദംബരത്തെ കുങ്കുമം തൊട്ട് വിശുദ്ധമായ സന്ധ്യ പോലെ മറവിയിൽ മാഞ്ഞിരിക്കുകയാണ്.

പിന്നീട് ജീവിതത്തിന്റെ തിരക്കുകളിൽ അമർന്നുപോകുന്നു കവി. മരണവേഗത്തിലോടുന്ന വണ്ടികളേയും മദ്യലഹരിയിൽ ആഴ പോയ രാത്രികളേയും സത്രങ്ങളുടെ പല മുഖം കണ്ട് ചുമരുക ളേയും കവി ഓർക്കുന്നു.

പ്രണയം അസ്വസ്ഥതയാണെങ്കിലും അത് പ്രകൃതിയോടൊപ്പമുള്ള ഒരു ലയനമാണെന്ന് കവിയുടെ പ്രണയാർദ്രമായ ഓർമ്മകൾ അറിയിക്കുന്നു. എന്നാൽ പ്രണയ പ്രവാഹത്തിൽ നിന്നും അകന്നപ്പോൾ അടിഞ്ഞു കൂടിയത് ശ്വാസംമുട്ടുന്ന നഗരവീഥികളിലും വാഹനങ്ങളിലും താൽക്കാ ലികാഭയമാകുന്ന സത്രങ്ങളിലും മദ്യത്തിലുമായിരുന്നു.

കവി വിചാരിക്കുന്നു. ചിലപ്പോഴൊക്കെ മനുഷ്യന്റെ ഏകാന്തമായ പ്രാണൻ ദുഃഖിതനായി ഭൂതകാലങ്ങളിൽ അലഞ്ഞുപോകും. ദുഃഖത്തിന്റെ ആ ഇരുളിൽ പല ജന്മങ്ങൾക്ക് സാന്ത്വനം നൽകുന്ന കാരുണ്യമാർന്ന തന്റെ കാമുകിയുടെ മുഖം താൻ കാണാറുണ്ട്.

കവി ഓർമ്മകളിൽ നിന്നും ഉണർന്നു. പരസ്പരം നന്ദി ചൊല്ലാതെ പിരിയുക നന്നു. ഇനിയൊരു സമാഗമം സാധ്യമല്ല. പുഴയും കടലും സംഗമിക്കുന്ന വികാരവിക്ഷോഭങ്ങളുടെ

കരച്ചിലിന്റെ ഒരു അഴിമുഖത്തേക്ക് നമ്മൾക്ക് ഇനി പോകേണ്ടതില്ല. ഇരിക്കുന്ന സന്ദർശകമുറിയിൽ നിന്നും പോകുവാൻ സമയമാകുന്നു. കവി ഈ സന്ദർശനം അവസാനിപ്പിക്കുകയാണ്.

ഉള്ളിൽ നിറയുന്ന ദുഃഖ ത്തോടെ ഈ പ്രണയസത്യത്തെ തിരിച്ചറിയുകയാണ് . നമ്മൾ രണ്ടു പേരും നിഴലുകളാണ്. പണ്ട പിരിഞ്ഞവരാണ്… നമ്മുടെ പകലുകൾ പോയിക്കഴിഞ്ഞു.

നമ്മൾ നിറഞ്ഞ രാത്രിയിലാണ് ഇപ്പോൾ കഴിയുന്നത്. ഈ രാത്രിയിൽ കഴിയുന്ന ശരീരങ്ങ ളല്ല നമ്മൾ…. വെറും നിഴലുകൾ മാത്രമാണ് നമ്മൾ… ഓർമ്മക ളിൽ ഒരു സന്ദർശനം നടത്തി നമ്മൾ പിരിയുകയാണ്.

Conclusion:

Sandarsanam is a timeless classic that continues to be enjoyed by readers of all ages. It is a story of love, sacrifice, and the power of the human spirit.

Leave a Comment