ठाकुर का कुआँ (कहानी) Summary in Malayalam 

“Thakur Ka Kuan” is a short story by Munshi Premchand, a renowned Hindi writer. The story is set in a small village in India and tells the story of a young Dalit woman named Rukmani who is denied access to a well owned by a high-caste Hindu family.

ठाकुर का कुआँ (कहानी) Summary in Malayalam

ജോഖ മൊന്നു വായിലേക്കടുപ്പിച്ചപ്പോ ഴേക്കും വെള്ളത്തിൽ നിന്നും ശക്തമായ ദുർ ഗന്ധം വന്നു. ഗംഗിയോടു പറഞ്ഞു, “ഇതെ ന്തൊരു വെള്ളമാണ്? ദുർഗന്ധം കാരണം കുടി ക്കാനാവുന്നില്ല. തൊണ്ട വരണ്ടുകൊണ്ടിരി ക്കുന്നു, നീ അഴുകിയ വെള്ളം കുടിപ്പി ക്കുന്നു.

Most Popular: आई एम कलाम के बहाने  (फ़िल्मी लेख) Summary in Malayalam 

ഗംഗി എന്നും വൈകുന്നേരം വെള്ളം നിറക്കാറുണ്ടായിരുന്നു. കിണർ അകലെയായി രുന്നതിനാൽ എപ്പോഴും പോകുന്നത് ബുദ്ധി മുട്ടായിരുന്നു. ഇന്നലെ വെള്ളം കൊണ്ടു വന്ന പ്പോൾ ഒട്ടും ദുർഗന്ധം ഇല്ലായിരുന്നു. ഇന്നെ ങ്ങനെ വെള്ളത്തിനിത്ര ദുർഗന്ധം മാന്ത മണത്തു നോക്കിയപ്പോൾ തികച്ചും ദുർഗന്ധ മുണ്ടായിരുന്നു. തീർച്ചയായും ഏതോ മൃഗം കിണറ്റിൽ വീണ് ചത്തുപോയിരിക്കും. വേറെ വെള്ളം എവിടെ നിന്നു കൊണ്ടു വരും?

ഠാക്കൂറിന്റെ കിണറിൽ ആരാണ് കയറാൻ അനുവദിക്കുക. അകലെ നിന്ന് തന്നെ ആളു കൾ ചീത്ത വിളിക്കാൻ തുടങ്ങും. സാഹുവിന്റെ കിണറാണെങ്കിൽ ഗ്രാമത്തിന്റെ അങ്ങേ അറ്റ ത്താണ്. പക്ഷേ അവിടെയും ആരാണ് വെള്ളം നിറക്കാൻ അനുവദിക്കുക. മൂന്നാമതൊരു കിണർ ഗ്രാമത്തിലില്ല തന്നെ.

ജോഖ ദിവസങ്ങളായി രോഗിയാണ്. കുറച്ചു നേരം ദാഹമടക്കി മിണ്ടാതെ കിടന്നു. പിന്നെ പറഞ്ഞു, “ ഇനി ഇപ്പോൾ ദാഹം സഹിച്ച് കഴിയാൻ വയ്യ. കുറച്ച് വെള്ളം കൊണ്ടുവാ. മൂക്കു പൊത്തിപ്പിടിച്ച് കുടിക്കട്ടെ.

ഗംഗി വെള്ളം കൊടുത്തില്ല. ചീത്ത വെള്ളം കുടിച്ചാൽ രോഗം കൂടുമെന്നവൾക്കറിയാമാ യിരുന്നു. പക്ഷേ, വെള്ളം തിളപ്പിച്ചാൽ അതിന്റെ ദുഷിപ്പ് മാറുമെന്നവൾക്കറിയില്ലായി രുന്നു. പറഞ്ഞു, “ഈ വെള്ളം എങ്ങനെ കൂടി ക്കാനാണ്. ഏത് മൃഗമാണ് ചത്തത് എന്നറി യില്ല. കിണറ്റിൽ നിന്നും ഞാൻ വേറെ വെള്ളം കൊണ്ടു വന്ന് തരാം.”

ജോഖ അത്ഭുതത്തോടെ അവളെ നോക്കി “വെള്ളം എവിടെ നിന്ന് കൊണ്ടു വരാനാണ്?” “ഠാക്കൂറിന്റെയും സാഹുവിന്റെയും രണ്ടു കിണറുകളുണ്ടല്ലോ. ഒരു മൊന്ത വെള്ളം എടുക്കാൻ സമ്മതിക്കില്ലേ?”

“കൈയും കാലും ഒടിപ്പിച്ച് വരും. അല്ലാ തൊന്നും നടക്കില്ല. മിണ്ടാതിരി. ബ്രാഹ്മണ ദൈവങ്ങൾ ആശീർവദിക്കും. ഠാക്കൂർ വടി കൊണ്ട് അടിക്കും. സാഹു ഒന്നിന് അഞ്ച് വെച്ച് വാങ്ങും. ദരിദ്രരുടെ വേദന ആര് മനസ്സി ലാക്കാൻ നാം മരിച്ചാൽ പോലും ആരും വാതി ൽക്കൽ എത്തിനോക്കാൻ പോലും വരില്ല. സഹായിച്ചാൽ അത് വലിയ കാര്യം. ഇത്തരം ആളുകൾ കിണറ്റിൽ നിന്നും വെള്ളം എടു ക്കാൻ സമ്മതിക്കുമോ?”

ഈ വാക്കുകളിൽ കൈപ്പേറിയ സത്യമു ണ്ടായിരുന്നു. ഗംഗി എന്ത് പറയാനാണ്. പക്ഷേ അവൾ ആ കെട്ട് വെള്ളം കുടിക്കാൻ കൊടു ത്തില്ല.

രാത്രി ഒമ്പത് മണി ആയിരുന്നു. ക്ഷീണിച്ചവ ശരായ തൊഴിലാളികൾ ഉറങ്ങിയിരുന്നു. ഠാക്കൂ റിന്റെ വാതിൽക്കൽ ഒരു വേവലാതിയുമി ല്ലാത്ത അഞ്ച് പത്താളുകൾ കൂടി നിന്നിരുന്നു. തടിമിടുക്കിന്റെ കാലം കഴിഞ്ഞു, അവസരവു മില്ല. നിയമയുദ്ധത്തിന്റെ കാര്യങ്ങളാണ് നടന്നു കൊണ്ടിരുന്നത്. എത്ര സാമർത്ഥ്യത്തോടെ യാണ് ഠാക്കൂർ ഇൻസ്പെക്ടർക്ക് ഒരു പ്രത്യേക കേസ്സിൽ കൈക്കൂലി കൊടുത്തു രക്ഷപ്പെട്ടത്.

എത്ര ബുദ്ധിപരമായാണ് കച്ചവട കേസിന്റെ പകർപ്പ് കൊണ്ടു വന്നത്. സൂപ്പർവൈസറും മാനേജരും എല്ലാവരും പറഞ്ഞു പകർപ്പ് കിട്ടില്ലെന്ന്. ചിലർ അമ്പത് ചോദിച്ചു, ചിലർ നൂറ്. ഒറ്റ ചില്ലിക്കാശുമില്ലാതെ പകർപ്പ് അടിച്ചെടുത്തു. കാര്യം നടത്താൻ ഒരു രീതിയുണ്ട്. ഈ സമയത്ത് ഗംഗി കിണറിൽ നിന്നും വെള്ളമെടുക്കാനെത്തി.

മണ്ണെണ്ണ വിളക്കിന്റെ മങ്ങിയ വെട്ടം കിണറ്റിലേക്ക് വരുന്നുണ്ടായിരുന്നു. ഗംഗി കിണറ്റിൻ കരയുടെ മറവിൽ തക്കം പാർത്തി രിക്കാൻ തുടങ്ങി. ഈ കിണറിലെ വെള്ളം ഗ്രാമം മുഴുവൻ കുടിക്കുന്നു. ആർക്കും യാതൊരു തടസ്സവുമില്ല. ഈ നിർഭാഗ്യവതിക്ക് മാത്രം നിറക്കാൻ കഴിയില്ല.

ഗംഗിയുടെ വിപ്ലവ മനസ്സ് സാമ്പ്രദായിക മായ നിയന്ത്രണങ്ങളെയും വിവശതകളെയും മുറിവേൽപ്പിക്കാൻ തുടങ്ങി. ഞങ്ങളെന്തു കൊണ്ട് കീഴാളരായി, ഇവരെന്തുകൊണ്ട് മേലാളരായി?

കഴുത്തിൽ ചരടിടുന്നതുകൊണ്ടാണോ? ഇവിടെയുള്ളവരൊക്കെ ഒന്നൊന്നിൽ നിന്നും വേർപ്പെട്ടു കഴിയുന്നു. മോഷണം ഇവർ ചെയ്യ ട്ടെ, ചതിയും വഞ്ചനയും ഇവർ കാണിക്കട്ടെ, കള്ളക്കേസ് ഇവർ നടത്തട്ടെ. ഈ ഠാക്കൂറാണ് അന്ന് പാവം ഇടയന്റെ ചെമ്മരിയാടിനെ മോഷ്ടിച്ചത്. പിന്നീട് കൊന്നു തിന്നത്. ഈ പൂജാരിയുടെ വീട്ടിലാണ് പന്ത്രണ്ട് മാസവും ചൂതുകളി നടക്കുന്നത്. ഈ സാഹുവാണ് നെയ്യിൽ എണ്ണ ചേർത്ത് വിൽക്കുന്നത്.

പണി എടുപ്പിക്കുന്നു, കൂലി കിട്ടാൻ മുത്തശ്ശി ചാകണം. എന്തെല്ലാം കാര്യത്തിലാണ് ഞങ്ങളിൽ നിന്ന് മേലെ. ഞങ്ങൾ തെരുവു തോറും നടന്നു പറ യുന്നില്ല ഞങ്ങൾ മേലാളരാണ് മേലാളരാ ണെന്ന്. എപ്പോഴെങ്കിലും ഗ്രാമത്തിൽ പോയാൽ, കാമകണ്ണുകളോടെ നോക്കാൻ തുടങ്ങും. എല്ലാവരുടെയും മാറിടത്തിൽ പാമ്പ് ഉരുളാൻ തുടങ്ങുന്ന പോലെ, പക്ഷേ എന്നിട്ടും ഞങ്ങൾ മേലാളരാണെന്ന അഹങ്കാരമാണ്.

കിണറ്റിൻകരയിലേക്ക് ആരോ വരുന്നതിന്റെ കാലടി ശബ്ദം കേട്ടു. ഗംഗിയുടെ ഹൃദയമിടിപ്പ് കൂടി. എങ്ങാനും കണ്ടാൽ അപകടമാകും. ഒരു തൊഴി പോലും വെറുതെ പോകില്ല. അവൾ കുടവും കയറും എടുത്ത് കുനിഞ്ഞ് നടന്ന് ഒരു മരത്തിന്റെ ഇരുണ്ട് മറവിൽ പോയി നിന്നു.

എപ്പോഴെങ്കിലും ഇവർക്കാരോടെ ങ്കിലും ദയവ് തോന്നാറുണ്ടോ! പാവം മഹാ ഗുവിനെ ഇത്രത്തോളം മർദ്ദിച്ചു, മാസങ്ങളോളം ചോര തുപ്പിക്കൊണ്ടിരുന്നു. അയാൾ കൂലിയി ല്ലാത്ത ജോലി ചെയ്യാൻ തയ്യാറായില്ലായിരുന്നു. ഇക്കാര്യത്തിലാണോ ഇവർ മേലാളൻമാരാകു ന്നത്? കിണറിൽ സ്ത്രീകൾ വെള്ളമെടുക്കാൻ വന്നതായിരുന്നു. അവർ സംസാരിച്ചുകൊണ്ടി രുന്നു.

“ഭക്ഷണം കഴിക്കാൻ പോയതായിരുന്നു. അപ്പോഴേക്കും ഉത്തരവ് കിട്ടി, നല്ലവെള്ളം നിറച്ചു കൊണ്ടു വരൂ. കുടത്തിന് പൈസ തരുന്നില്ലേ.” “ഞങ്ങളെ സ്വസ്ഥമായിരിക്കുന്നത് കണ്ടാൽ പുരുഷൻമാർക്ക് ദേഷ്യം വരും.

“അവർ പോയി ചെറിയ കുടം പോലും നിറച്ചു വരില്ല, വെറുതെ ഉത്തരവിടും, നല്ല വെള്ളം കൊണ്ടു വാ. നമ്മൾ വേലക്കാരികളാ ണെന്ന പോലെ.

“വേലക്കാരികളല്ലാതെ വേറെയാരാണ് നിങ്ങൾ. ആഹാരവും വസ്ത്രവും കിട്ടുന്നില്ലേ? അഞ്ച് പത്ത് രൂപയൊക്കെ തട്ടിയെടുക്കാറു മില്ല. വേലക്കാരികൾ പിന്നെയെങ്ങനെയാ?”

“കളിയാക്കല്ലെ ചേച്ചീ. ഒരു നിമിഷം വിശ്രമിക്കാൻ മനസ്സ് കൊതിക്കുന്നു. ഇത്രയും ജോലി മറ്റാരുടെയെങ്കിലും വീട്ടിൽ പോയി ചെയ്താൽ ഇതിലും സ്വസ്ഥതയായി ഇരിക്കാം. പോരാത്തതിന് നന്ദിയുമുണ്ടാകും. ഇവിടെ ജോലി ചെയ്ത് ചത്താലും ആരുടെ മുഖവും തെളിയില്ല.

രണ്ടു പേരും വെള്ളമെടുത്തു പോയപ്പോൾ ഗംഗി മരച്ചു വട്ടിൽ നിന്നും ഇറങ്ങി കിണറ്റിൻ കരയുടെ അടുത്തെത്തി. വെടിപറഞ്ഞിരുന്നവർ മടങ്ങിപ്പോയിരുന്നു. ഠാക്കൂറും വാതിലടച്ച് അകത്തെ മുറ്റത്ത് ഉറങ്ങാൻ പോയിരുന്നു. ഗംഗി നൈമിഷികമായ സുഖത്തിന്റെ നെടുവീ ർപ്പിട്ടു.

എങ്ങനെയൊക്കെയോ മൈതാനം വിജനമായി. ഏതോ കാലത്ത് അമൃത് മോഷ്ടി ക്കാൻ പോയ രാജകുമാരൻ പോലും ഒരു പക്ഷേ ഇത്രയും ശ്രദ്ധയോടെയും ചിന്തിച്ചു റച്ചും പോയിട്ടുണ്ടാവില്ല. ഗംഗി അമർത്തിയ കാൽവെയ്പ്പുകളോടെ കിണറ്റിൻ കരയിലേക്ക് കയറി. വിജയത്തിന്റെ ഇത്തരമൊരനുഭവം മുമ്പൊരിക്കലും അവൾക്ക് ഉണ്ടായിട്ടില്ല.

അവൾ കയറിന്റെ കുരുക്ക് കുടത്തിനിട്ടു. ഇടം വലം ജാഗ്രത നിറഞ്ഞ കണ്ണുകളോടെ നോക്കി, ഏതോ സൈനികൻ രാത്രിയിൽ ശത്രു വിന്റെ കോട്ടയിൽ വിടവുണ്ടാക്കുന്നതു പോലെ. അഥവാ ഈ സമയത്ത് അവൾ പിടി ക്കപ്പെട്ടാൽ അവളെ സംബന്ധിച്ച് മാപ്പിനോ, ദയയ്ക്കോ അൽപ്പം പോലും പ്രതീക്ഷിക്കേണ്ട തില്ലായിരുന്നു. അവസാനം ദൈവങ്ങളെ ഓർത്ത് അവൾ മനസ്സുറപ്പിച്ച് കുടം കിണറ്റിലേ ക്കിട്ടു. കുടം വെള്ളത്തിൽ മുങ്ങാങ്കുഴിയിട്ടു, വളരെ മെല്ലെ. അൽപ്പം പോലും ശബ്ദമുണ്ടാ യില്ല. ഗംഗി രണ്ട് നാല് കൈ തിടുക്കത്തിൽ

വലിച്ചു. കുടം കിണറിന്റെ വായ്ക്കലെത്തി. ഏതെങ്കിലും ഒരു ശക്തനായ ഗുസ്തിക്കാരനു പോലും ഇത്രയും വേഗത്തിൽ വലിക്കാൻ കഴിയുമായിരുന്നില്ല.

ഗംഗി കുടം പിടിച്ച് കരയിൽ വെക്കാനായി കുനിഞ്ഞപ്പോഴേക്കും പെട്ടെന്ന് ഠാക്കൂറിന്റെ വാതിൽ തുറക്കപ്പെട്ടു. സിംഹത്തിന്റെ വായ് ഇതിനേക്കാൾ ഭീതിതമായിരിക്കില്ല.

ഗംഗിയുടെ കൈയിൽ നിന്നും കയർ വഴുതിപ്പോയി. കയറിനോടൊപ്പം കുടം വലിയ ശബ്ദത്തോടെ വെള്ളത്തിൽ പതിച്ചു. പല നിമിഷങ്ങളോളം വെള്ളത്തിന്റെ അലയൊലി കേട്ടു കൊണ്ടിരുന്നു.

ഠാക്കൂർ, “ആരാണ്? ആരാണ്? എന്ന് വിളിച്ച് ചോദിച്ചുകൊണ്ട് കിണറിന് നേരെ വരുന്നു ണ്ടായിരുന്നു. ഗംഗി കിണറ്റിൻ കരയിൽ നിന്നും ചാടി ഓടിപ്പോയിക്കൊണ്ടിരുന്നു.

വീട്ടിൽ എത്തിയപ്പോൾ ജോഖ മൊ വായോട് ചേർത്ത് അതേ കെട്ട വെള്ളം കുടിച്ച് കൊണ്ടിരിക്കുന്നത് കണ്ടു.

Conclusion:

“Thakur Ka Kuan” is a powerful and moving story that highlights the injustice and discrimination faced by Dalits in India. The story is a reminder of the importance of fighting for social justice and equality for all.

Leave a Comment