बंटी (उपन्यास (अंश)) Summary In Malayalam

Bunty is a novel by Mannu Bhandari, published in 1970. It tells the story of a young boy named Bunty, who is caught in the middle of his parents’ divorce. The Summary is set in a middle-class family in Delhi, and it explores the themes of love, loss, and family.

बंटी (उपन्यास (अंश)) Summary In Malayalam

മമ്മി ഡ്രസിംഗ് ടേബിളിന് മുൻപിലിരുന്ന് തയ്യാറാവുകയായിരുന്നു. ബണ്ട് പിറകിൽ നിന്ന് ഉരിയാടാതെ നോക്കിക്കൊണ്ടിരുന്നു. മമ്മി എപ്പോൾ കോളേജിൽ പോകുന്നതിന് തയ്യാറാകു മ്പോഴും ബണ്ടീ വളരെ കൗതുകത്തോടെ നോക്കും. ഇന്നുവരെ അവന് മനസ്സിലാക്കാനായില്ല, ഡ്രസ്സിംഗ് ടേബിളിലെ ഈ വർണപകിട്ടാർന്ന കുപ്പികളിൽ,

You May Also Visit: बीरबहूटी (कहानी) Summary in Malayalam 

കൊച്ചു കൊച്ചു ഡപ്പകളിൽ തീർച്ചയായും ഏതോ മാജിക്കുണ്ട്. അതിനാലാണല്ലോ ഇവയെല്ലാം പുര ട്ടിയതിന് ശേഷം മമ്മി തികച്ചും മാറിപ്പോകുന്നത്. അവന്റെ അമ്മ ഇപ്പോൾ അവന്റെയല്ല. മറ്റാരോ ആയിരിക്കുന്നുവെന്ന് ഏറ്റവും കുറഞ്ഞത് ബണ്ടി ക്കെങ്കിലും അങ്ങനെ തോന്നുന്നു.

പൂർണമായും തയ്യാറായി, കൈയിൽ പേ മായി മമ്മി പറഞ്ഞു, “നോക്കൂ മോനേ, വെയിലത്ത് പുറത്തിറങ്ങരുത്, കേട്ടോ!’പിന്നെ അമ്മായിയോട് നിർദ്ദേശിച്ചു. “ബണ്ട് കഴിക്കുന്നത് ഉണ്ടാക്കുക, ബണ്ടിയുടെ ഇഷ്ടത്തിനുള്ള ഭക്ഷണം, മനസ്സി ലായോ.”

പോകുന്നതിന് മുമ്പ് മമ്മി അവന്റെ കവിളിൽ തലോടി. മുടിയിഴകളിൽ വിരലോടിച്ച് വളരെ കണക്കെ നിന്നു. കൈയിൽ ഊഞ്ഞാലാടിയില്ല, എന്തെങ്കിലും പരാതി പറഞ്ഞില്ല. മമ്മി അവനെ വലിച്ച് തന്നോട് ചേർത്തു. തികച്ചും പറ്റിച്ചേർ ന്നിട്ടും മമ്മി അവനിൽ നിന്നും വളരെ ദൂരെയാ

ണെന്ന് ബണ്ടിക്കു തോന്നി. പിന്നെ അവർ ശരിക്കും അകന്നു പോയി. അവരുടെ ചെരുപ്പിന്റെ ശബ്ദം വരാന്തയുടെ പടവുകളിൽ എത്തിയപ്പോൾ ബണ്ട് മുറിയുടെ വാതിൽക്കൽ വന്നു നിന്നു. മമ്മി ഗേറ്റ് തുറന്ന്, റോഡ് മുറിച്ച് കടന്ന്, വീടിന് നേരെ മുമ്പി ലുള്ള കോളേജിലേക്ക് പ്രവേശിച്ചപ്പോൾ ബണ്ട് ഓടിപ്പോയി തന്റെ വീടിന്റെ ഗേറ്റിൽ നിന്നു. ദൂരെ പോയിക്കൊണ്ടിരിക്കുന്ന മമ്മിയെ കാണാനായി മാത്രം. അവനറിയാം, മമ്മി ഇനി തിരിഞ്ഞു നോക്കില്ല. അളന്നു മുറിച്ച് കാൽവെയ്പ്പുകളോടെ നേരെ നടന്നു പോകും.

തന്റെ മുറിയുടെ മുമ്പി ലെത്തുമ്പോൾ പ്യൂൺ അഭിവാദ്യം ചെയ്തു കൊണ്ട് ഓടും ചിക്… എടുക്കും. മമ്മി അക ത്തേക്ക് പ്രവേശിക്കും. ഒരു വലിയ മേശയ്ക്ക് പിറകിൽ ഇട്ടിട്ടുള്ള കസേരയിൽ ഇരിപ്പുറപ്പിക്കും. മേശപ്പുറത്ത് കൂമ്പാരക്കണക്കിന് കത്തുകൾ ഉണ്ടാകും. ഫയലുകളുണ്ടാകും. അപ്പോഴേക്കും മമ്മി തികച്ചും മാറിക്കഴിഞ്ഞിട്ടുണ്ടാകും. ഏറ്റവും കുറഞ്ഞത് ബണ്ടീക്കെങ്കിലും ആ കസേരയി ലിരിക്കുന്ന മമ്മിയെ ഒരിക്കലും ഇഷ്ടമാകാറില്ല.

മുമ്പൊക്കെ അവന് അവധിയുണ്ടാവുകയും, മമ്മിക്ക് ഇല്ലാതിരിക്കുകയും ചെയ്യുമ്പോൾ, മമ്മി അവനെ തന്നോടൊപ്പം കോളേജിലേക്ക് കൊണ്ടു പോകും. പ്യൂൺ അവനെ കാണുമ്പോഴേക്കും മടി യിലെടുക്കാൻ തുടങ്ങും, അപ്പോൾ അവൻ തട്ടിമാറ്റും. മമ്മിയുടെ മുറിയുടെ ഒരു കോണിൽ അവന് വേണ്ടി ഒരു ചെറിയ മേശയും കസേരയും

ഇടുവിക്കും, അതിലിരുന്നുകൊണ്ട് അവൻ ചിത്രം വരയ്ക്കും. മുറിയിൽ ആര് കടന്നു വന്നാലും ഒരു തവണ ചിരിയൊതുക്കി കണ്ണുകൾ കൊണ്ട് അവനെ ലാളിക്കും. അപ്പോൾ അവൻ മമ്മിയുടെ നേരെ നോക്കും. പക്ഷേ ആ കസേരയിലിരിക്കു മ്പോൾ മമ്മിയുടെ കണ്ണുകൾ വിചിത്രമായ രീതി യിൽ കഠിനമായിരിക്കും. തന്റെ യഥാർത്ഥ മുഖത്ത് മറ്റൊരു മുഖം എടുത്തണിഞ്ഞപോലെ അവന് തോന്നും.

മമ്മിക്ക് തീർച്ചയായും മറ്റൊരു മുഖ മുണ്ട്. മുഖം മാത്രമല്ല, ശബ്ദം പോലും എത്ര കടുത്തതാകുന്നു. സംസാരിക്കുമ്പോൾ ശകാരി ക്കുകയാണോ എന്നു തോന്നും! ബണ്ടീയെ മയി വളരെക്കുറച്ചേ ശകാരിക്കാറുള്ളൂ. ഇഷ്ടപ്പെടാ ഉള്ളൂ. ഇക്കാരണത്താൽ ഇപ്രകാരമുള്ള ശകാരി ക്കുന്ന ഭാവമുള്ള കടുത്ത മുഖമുള്ള, പ്രിൻസിപ്പ ലിന്റെ കസേരയിൽ ഇരിക്കുന്ന മമ്മിയെ അവനൊ രിക്കലും ഇഷ്ടമായില്ല.

ഇവിടെ അവനും മമ്മിക്കും ഇടയിൽ ഒരുപാടു കാര്യങ്ങൾ വന്നു പെടുന്നു. മമ്മിയുടെ കൃത്രിമമായ മുഖം, കോളേജ്, കോളേജിന്റെ വലിയ കെട്ടിടം, കോളേജിലെ ധാരാളം പെൺകുട്ടികൾ, കോളേ ജിലെ ഒട്ടുവളരെ ജോലികൾ ഇടവേളകളിൽ ശബ്ദിക്കുന്ന ബെല്ലുകൾ, ബെല്ലടിക്കുമ്പോളുണ്ടാ വുന്ന കോലാഹലം… ഇവയ്ക്കെല്ലാം അറ്റത്ത് നിശ്ശബ്ദനായി ഒതുങ്ങിക്കൂടി അവനിരിക്കുന്നു. മറ്റൊരറ്റത്ത് മമ്മിയും.

ആർക്കൊക്കെയോ നിർദ്ദേശ ങ്ങൾ കൊടുത്തുകൊണ്ട്, ചിലരോട് ഉപദേശമാരാ ഞ്ഞുകൊണ്ട്, ചിലരെ ശകാരിച്ചു കൊണ്ട്. അതു കൊണ്ട് അവൻ കോളേജിൽ പോകുന്നത് നിർത്തി. വീട്ടിൽ തനിച്ചാണെങ്കിലും അവൻ അവിടെ പോകാറില്ല. അവിടെ ആരുടെ അരികിൽ പോകാൻ മമ്മി അവിടെ ഇല്ല. അവിടെയുള്ളത് ഒരു പ്രിൻസിപ്പലാണ്, അവർക്ക് മുമ്പിൽ ഒത്തിരി ജോലികൾ, ഒരുപാടാളുകൾ. അവിടെയില്ലാത്തത് ബണ്ടി മാത്രം.

Conclusion:

Bunty is a powerful and moving novel that explores the impact of divorce on a child. The novel is well-written and well-paced, and it offers a realistic and insightful look at the challenges of divorce. The novel is also a valuable resource for children who are going through a divorce. It can help them to understand their feelings and to cope with the changes that they are experiencing.

Leave a Comment