दुःख Summary in Malayalam

दुःख “Dukh” (Sorrow) is a poem written by the Indian poet Chandrakant Devtale. It is a meditation on the nature of sorrow and its role in our lives. The Summary begins with the poet describing the different ways in which sorrow manifests itself. It can be a physical pain, a mental anguish, or a spiritual emptiness. The poet believes that sorrow is a universal human experience and that it is something that we all have to face at some point in our lives.

दुःख Summary in Malayalam

ഓരോ മനുഷ്യനും ചിന്തിക്കുന്നത് സ്വന്തം ദുഃഖമാണ് ഏറ്റവും വലിയ ദുഃഖം എന്നാണ്. എന്നാൽ, ദുഃഖം ഓരോ രുത്തരുടെയും മനോഭാവങ്ങളെ ആശ്രയിച്ചിരിക്കുന്നു. അതുകൊണ്ട് ദുഃഖത്തിന് ഒരു ആപേക്ഷിക അവസ്ഥയുണ്ട്. എന്നുവെച്ചാൽ, ഒരാളുടെ ദുഃഖത്തിന് അതിന്റേതായ കാരണങ്ങൾ ഉണ്ട്. മറ്റുള്ളവരുടെ ദുഃഖങ്ങളുടെ കാരണ ങ്ങളുമായി താരതമ്യപ്പെടുത്തുന്നത് ശരിയല്ല എന്നർത്ഥം.

Read More: जुलूस Summary in Malayalam

യശ്പാൽജിയുടെ ഒരു ചെറുകഥയാണ്. നാം പഠിച്ച 3 ലഘുകഥയാണ്. ലഘുകഥയും, ചെറുകഥയും തമ്മിലുള്ള വ്യത്യാസം നാം മനസ്സിലാക്കിയതാണ്. സമ്പന്നരുടെ ദുഃഖവും, ദരിദ്രരുടെ ദുഃഖവും തമ്മിൽ വ്യത്യാസമുണ്ട് എന്ന യാഥാർത്ഥ്യത്തെയാണ് : ചെറുകഥയിൽ യശ്പാൽജി പ്രത്യേകമായി അവതരിപ്പിച്ചിരിക്കുന്നത്.

യശ്പാൽ : ഹിന്ദി സാഹിത്യത്തിലെ വളരെ പ്രശസ്തനായ നോവലിസ്റ്റും ചെറുകഥാകൃത്തുമാണ് യശ്പാൽ. കോളേജ് വിദ്യാർത്ഥി ആയിരിക്കെ, ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ വളരെ വർഷങ്ങൾ യശ്പാൽ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. യശ്പാലിന്റെ രചനകളിൽ

വിപ്ലവാശയങ്ങളും, മാർക്സിസ്റ്റ് തത്വചിന്തകളും സമൃദ്ധ മായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഭാരതീയ സാമൂഹ്യ ജീവിതത്തിലെ അന്യായങ്ങൾ, അന്ധവിശ്വാസങ്ങൾ, അഴിമതി എന്നി വയ്ക്കെതിരെ തന്റെ രചനകളിലൂടെ യശ്പാൽ ശബ്ദം ഉയർത്തിയിട്ടുണ്ട്. സമൂഹത്തിന്റെ താഴെകിടയിലുള്ള മനു ഷ്യരുടെ ദുഃഖങ്ങളും,

ജീവിത സംഘർഷങ്ങളും, നിരാശ കളും തന്റെ രചനകളിലൂടെ അവതരിപ്പിക്കുന്നതിൽ വിദ ഗ്ധനായിരുന്ന യശ്പാലിന്റെ 3:2′ എന്ന ചെറുകഥ, സമൂ ഹത്തിലെ സാധാരണ മനുഷ്യരുടെ ജീവിതങ്ങളെ പച്ച യായി അവതരിപ്പിക്കുന്നതിൽ യശ്പാലിനുള്ള വൈഭവം എടുത്തുകാണിക്കുന്ന ഒരു സാഹിത്യ സൃഷ്ടിയാണ്.

1903 ഡിസംബർ 3-തിയ്യതി പഞ്ചാബിലെ ഫിറോസ്പുർ ഛാവനിയിൽ ജനിച്ച് 1976 ഡിസംബർ 26-തിയ്യതി അന്തരിച്ച യശ്പാൽജി നോവലിസ്റ്റ്, ചെറുകഥാകൃത്ത്, ആത്മകഥാകാരൻ, ഓർമ്മക്കുറിപ്പ് എഴുത്തുകാരൻ എന്നീ മേഖല കളിലൂടെ ഹിന്ദി സാഹിത്യത്തിൽ പ്രശസ്തനാണ്. 

दिव्या, कामरेड, अमिता തുടങ്ങിയവയാണ് യശ്പാൽജിയുടെ പ്രധാന നോവലുകൾ, धर्मयुद्ध യശ്പാൽജിയുടെ സുപ്രസിദ്ധമായ ചെറുകഥാസംഗ്രഹമാണ്. सिंहावलोकन യശ്പാൽജി യുടെ ആത്മകഥയാണ്.

ധാരാളം പുരസ് കാ ര ങ്ങ ളാൽ ആ ദ രിക്ക പ്പെട്ടിട്ടുള്ള യശ്പാൽജിയെ രാഷ്ട്രം പത്മഭൂഷൺ നല്കിയും ആദരിച്ചിട്ടുണ്ട്. ശക്തനായ സ്വാതന്ത്ര്യസമരസേനാനിയായിരുന്ന യശ്പാൽജി പുരോഗമന സാഹിത്യകാരനാണ്. ചൂഷണം ചെയ്യപ്പെടുന്ന പാവപ്പെട്ടവരോടൊപ്പം നിൽക്കുന്ന സാഹിത്യമാണ് യശ്പാൽജിയുടേത്.

കഥാസാരം: മനുഷ്യൻ ഏറ്റവും കൂടുതൽ തന്റേതെന്ന് കരുതി വിശ്വസിക്കുന്ന ഒരാളിൽ നിന്ന് അപമാനവും അവജ്ഞയും നേരിടേണ്ടി വന്നാൽ മനസ്സ് ഉദാസീനത കൊണ്ട് നിറയുകയും പെട്ടെന്ന് മരിക്കണമെന്നുള്ള ആഗ്രഹമുണ്ടാ കുകയും ചെയ്യുന്നു. ഇതിനെ കുറിച്ച് വാക്കുകൾ കൊണ്ട് പറയാൻ സാധിക്കുകയില്ല.

ഹേമയ്ക്ക് ദിലീപ് പൂർണ്ണ സ്വാതന്ത്ര്യം നല്കിയിരുന്നു. അയാൾ അവളെ എത്ര ആദരിച്ചിരുന്നു. എത്ര ഗാഢമായി അവളെ സ്നേഹിച്ചിരുന്നു! ധാരാളമാളുകൾ അതിനെ ‘അധികം’ എന്നു വിളിക്കും. ഇങ്ങനെയാണെങ്കിലും അയാൾക്ക് ഹേമയെ സന്തുഷ്ടയാക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ, ദിലീപ് അവളുടെ കൂട്ടുകാരിയുടെ കൂടെ സിനിമ കണ്ടിട്ട് വന്നതുകാരണം ഹേമ രാത്രി മുഴുവൻ പിണ് ങ്ങിയിരിക്കുകയും രാവിലെ എഴുന്നേറ്റ് അമ്മയുടെ വീട്ടിലേക്ക് പോകുകയും ചെയ്തു.

അപ്പോൾ ദിലീപിന്റെ മന സ്സിലുണ്ടായ ദേഷ്യത്തിന് അവസാനമുണ്ടായിരുന്നില്ല.

സെപ്തംബറിലെ അവസാനത്തെ ആഴ്ചയായിരുന്നു. മഴ കാലം കഴിഞ്ഞു പോയിട്ടും ദിവസം മുഴുവൻ മഴ പെയ്തു കൊണ്ടിരുന്നു. ദിലീപ് ഹാളിലെ ജനലിലും വാതിലുകളിലും കർട്ടനിട്ടിരിക്കുകയായിരുന്നു. അവജ്ഞയുടെയും സങ്കടത്തിന്റെയും അവസരത്തിൽ സമയം സ്വയം യാതനയാകാ റുണ്ട്. ഓരോ മിനിട്ടും കടന്നുപോകാൻ പ്രയാസമായിതീരുന്നു.

സമയം കടന്നുപോകുന്നില്ല എന്നു കണ്ട് ദിലീപ് ദേഷ്യ പ്പെട്ട് ഉറങ്ങാനുള്ള ശ്രമം തുടങ്ങി. ഈ സമയത്ത് കോണിയിലൂടെ അനിയനിറങ്ങി വരുന്ന ശബ്ദം കേട്ടു. അലസമായ കണ്ണുകൾ പകുതി തുറന്ന് അയാൾ വാതിലിലൂടെ നോക്കി. കർട്ടൻ നീക്കി കൊണ്ട് അനിയൻ ചോദിച്ചു. ചേട്ടാ, താങ്ക ളെവിടെയും പോകുന്നില്ലെങ്കിൽ മോട്ടോർ സൈക്കിൾ ഞാൻ എടുത്തോട്ടെ?

അനുജനെ പെട്ടെന്ന് ഒഴിവാക്കാനായി ദിലീപ് കൈ കൊണ്ട് ആംഗ്യത്തിലൂടെ അനുവാദം നല്കിയിട്ട് കണ്ണുകളടച്ചു. ഭിത്തിയിൽ തൂക്കിയിരുന്ന ക്ലോക്ക് മുറിയെ മുഴക്കമുള്ള താക്കി കൊണ്ട് ആറുമണിയായെന്നുള്ള സൂചന നല്കി. ദിലീപിനു തോന്നി താനെന്തിനാണിങ്ങനെ തടവിൽ കിടക്കുന്നത്? എഴുന്നേറ്റ് 

ജനലിന്റെ കർട്ടൻ നീക്കി നോക്കി. മഴ നിലച്ചിരുന്നു. ആരെങ്കിലും വന്ന് ഇഷ്ടമില്ലാത്ത ചർച്ച കൾ നടത്തുമോ എന്ന് അയാൾക്കിപ്പോളൊരു ഭയം തോന്നി. അയാൾ എഴുന്നേറ്റു. അനിയന്റെ സൈക്കിളെടുത്തു തെരു വിലെ ചെളിയിൽ നിന്ന് രക്ഷപ്പെട്ട് അധികമാരുടെയും ശ്രദ്ധ യിൽ പെടാതെ അയാൾ ഓടയുടെയടുത്തുള്ള വാതിലിലൂടെ പുറത്തു കടന്നു.

പട്ടണത്തിലെ പഴയ ചുറ്റുമതിലിനടുത്തുള്ള പൂന്തോട്ടത്തിലൂടെ കടന്ന് മിന്റോ പാർക്കിലെ ത്തി. നല്ല നീളവും വീതിയുമുള്ള മൈതാനത്ത് വെള്ളം നിറഞ്ഞ പുൽതകിടിയിൽ പടിഞ്ഞാറൻ കാറ്റിന്റെ ശക്തമായ വീശലിൽ തണുത്തു വിറയ്ക്കാൻ ഈ സമയത്ത് ആര് വരാ നാണ്?

ആ ഏകാന്തതയിൽ ഒരു ബഞ്ചിൽ ചാരി വച്ചിട്ട് അയാൾ ഇരുന്നു. തലയിൽ നിന്ന് തൊപ്പിയൂരി ബഞ്ചിൽ വച്ചു. തലയിൽ തണുപ്പേറ്റപ്പോൾ തലച്ചോറിലെ സങ്കടങ്ങളിത്തിരി കുറഞ്ഞു.

തണുപ്പ് പിടിച്ച് രോഗിയായാൽ, അയാളുടെ അവസ്ഥ മോശമായാൽ രക്തസാക്ഷിയെ പോലെ തന്റെ ദുഃഖങ്ങൾ തനിച്ച് സഹിക്കേണ്ടി വരും എന്ന ബോധമുണ്ടായി. തന്റെ ദുഃഖങ്ങൾ പങ്കു വെയ്ക്കാനാരേയും വിളിക്കുകയില്ല. തന്നെ വിശ്വാ സമില്ലാത്ത ഒരാൾക്ക് തന്റെ ദുഃഖം പങ്കു വെയ്ക്കാനെന്ത വകാശം? ഒരു ദിവസം മരണം

പതുങ്ങിയ കാലടികളോടെ വരും. അയാളുടെ രോഗകാരണങ്ങളേയും ഹൃദയവേദനക ളേയും രോഗത്തെയുമെടുത്തിട്ട് തലയിൽ കൈ വച്ച് ആശ്വ സിപ്പിച്ച് ശാന്തനാക്കി കടന്നുപോകും. അന്ന് കരയാനിരിക്കുന്നവരുടെ കൂട്ടത്തിൽ ഹേമയുമുണ്ടാകും.

അന്ന് അയാളെ നഷ്ടപ്പെട്ട് തന്റെ നഷ്ടങ്ങളെ കുറിച്ച് ഓർത്ത് ഹേമ തന്റെ പെരുമാറ്റത്തിൽ പശ്ചാത്തപിക്കും. ഒന്നും മിണ്ടാതെ എല്ലാം സഹിച്ച് ജീവിക്കുന്ന ദിലീപിന്റെ പകരം വീട്ടൽ ഇതായിരിക്കും. ഇങ്ങനെ തീരുമാനിച്ചുറപ്പിച്ച് അയാൾ സന്തോഷത്തോടെ ഒരു ദീർഘനിശ്വാസമുയർത്തി. തണുത്ത കാറ്റേൽക്കാനായി വശം ചെരിഞ്ഞ് കിടന്ന അയാൾ എഴുന്നേറ്റിരുന്നു.

സമീപത്ത് മൂന്ന് ഫർലോംഗ് അകലെ യായി പ്രധാന റെയിൽവേ ലൈനിലൂടെ എത്രയോ വണ്ടികൾ കടന്നുപോ കുന്നു. അവിടേക്ക് ദിലീപ് ശ്രദ്ധിച്ച തേ യില്ല . ഫ്രണ്ടിയർമെയിൽ കൊടുങ്കാറ്റ് പോലെ വേഗത്തിൽ വലിയ ശബ്ദമുണ്ടാക്കി കടന്നുപോയപ്പോൾ ദിലീപ് അതിലേക്ക് നോക്കി. മിക്കവാറും ഫസ്റ്റ് ക്ലാസ്സും സെക്കന്റ് ക്ലാസ്സും കംപാർട്ട്മെന്റിൽ നിന്ന് വരുന്ന തീവ്രപ്രകാശത്തിൽ നിന്ന യാൾക്ക് മനസ്സിലായി. ‘ഫ്രണ്ടിയർ മെയിൽ പോകുന്നു. രാത്രി ഒമ്പതരയായി.

സ്വയം സഹിച്ചുകൊണ്ട് അന്യായത്തിന് പ്രതികാരം ചെയ്യാ നുള്ള സാദ്ധ്യതകൾ മനസ്സിലാക്കിയ അയാളുടെ മനസ്സിന്റെ ഭാരം കുറഞ്ഞതു പോലെ തോന്നി. തിരിച്ചു പോകാനായി അയാൾ എഴുന്നേറ്റു. ശരീരത്തിൽ ക്ഷീണം ബാക്കി നില്ക്കു ന്നതുകൊണ്ട് സൈക്കിളിൽ കയറാതെ അയാൾ നടന്നുന ടന്ന് പാർക്കുകൾ പലതും പിന്നിട്ട് ബാദശാഹി മസ്ജിദിലൂടെ ടാക്സി വാതിൽ കടന്ന് പിന്നീട് ഭാട്ടി വാതിൽക്കലെത്തി.

ആരും അയാളെ കണ്ടിട്ടില്ലായിരിക്കും. വഴിയരികിൽ നിശ്ചലമായി നിന്നിരുന്ന വൈദ്യുതി വിളക്ക് നിഷ് കാമവും നിർവ്വികാരവുമായ ഭാവത്തിൽ തന്റെ പ്രകാശം വഴിയിലേക്ക് പൊഴിച്ചുകൊണ്ടിരുന്നു. മനുഷ്യരുടെ സാന്നിദ്ധ്യം ശ്രദ്ധിക്കാതെ ലക്ഷക്കണക്കിന് ശലഭങ്ങൾ ഗോളാകൃതിയിൽ ഈ വിളക്കുകൾക്ക് ചുറ്റും നൃത്തം വെക്കുന്നുണ്ടായിരുന്നു. സൗരലോകത്ത് ഇതൊരു അത്ഭുത മാതൃകയായിരുന്നു.

ഓരോ ശലഭവും നക്ഷത്രത്തെപ്പോലെ തന്റെ മാർഗ്ഗത്തിൽ വട്ടം കറങ്ങികൊണ്ടിരുന്നു. ചിലവ ചെറിയ വൃത്തവും ചിലവ വലിയ വൃത്തവും ഉണ്ടാക്കി കൊണ്ടിരുന്നു. ചിലവ വലത്തോട്ട്, ചിലവ ഇടത്തോട്ട്, ചിലവ വിപരീത ദിശയിലേക്ക് തുടർച്ചയായി വട്ടം കറങ്ങി പോയിരുന്നു. അവ പരസ്പരം കൂട്ടിമുട്ടുന്നില്ല. മരങ്ങളിലെ നനഞ്ഞ

ഇലകൾ വൈദ്യുതിയുടെ പ്രകാശത്തിൽ തിളങ്ങി കൊണ്ടിരുന്നു.

ഒരു വിളക്കിന് ചുവട്ടിലുടെ മുന്നോട്ട് നടന്നപ്പോൾ അയാളുടെ ചെറിയ നിഴൽ അയാൾക്ക് മുന്നിൽ പരന്നുകിടന്നു. അങ്ങനെ വെട്ടത്തിലൂടെ മുന്നോട്ട് പോകുമ്പോൾ നിഴൽ തിരിഞ്ഞ് പുറകോട്ട് പോയി. ഇടയ്ക്കിടക്ക് വൃക്ഷങ്ങളുടെ ചില്ലകളുടെ നിഴൽ അയാളുടെ മുകളിലേക്ക് വീണു കട ന്നുപോയിരുന്നു. വഴിയിൽ കിടന്ന ഓരോ നനഞ്ഞ ഇലയും വിളക്കിന്റെ രശ്മികളോട് സംസാരിക്കുന്നതു പോലെ ….. ദിലീപ് ചിന്തിച്ചുകൊണ്ടിരുന്നു. മനുഷ്യരില്ലാതെയും ലോകം എത്രയോ തിരക്കുള്ളതും ഹൃദ്യവുമാണ്

കുറച്ചു ചുവടുകൾ മുന്നോട്ട് നടന്നപ്പോൾ വഴിയരികിലായി നാരകമരത്തിന്റെ തണലിൽ ഏതോ ഒരു വെളുത്ത വസ്തു കാണപ്പെട്ടു. കുറച്ചു മുന്നോട്ടു നടന്നപ്പോൾ ഒരു ചെറിയ ആൺകുട്ടി വെളുത്ത കുർത്തയും പൈജാമയും ധരിച്ച് ഒരു പാത്രം അടുത്ത് വെച്ച് എന്തോ വിറ്റുകൊണ്ടിരിക്കുക യാണെന്ന് മനസ്സിലായി.

കുട്ടിക്കാലത്ത് മലിനമായ തെരുവിലെ കുട്ടികളോടൊപ്പം അയാൾ സാധനങ്ങൾ കൊണ്ടു നടന്ന് വിലക്കുന്ന കച്ചവട ക്കാരിൽ നിന്ന് മിക്കപ്പോഴും പലഹാരം വാങ്ങി കഴിക്കാറു 

ണ്ടായിരുന്നു. ഇപ്പോൾ അയാൾ ഈ കാര്യങ്ങളൊക്കെ മറന്നു കഴിഞ്ഞിരിക്കുന്നു, പക്ഷെ, ഈ തണുപ്പത്ത് വിജനമായ വഴിയിൽ, വഴിയാത്രക്കാർ പോലുമില്ലാത്ത ഈ സമയത്ത് ഇവൻ ഈ സാധനങ്ങൾ വില്ക്കാൻ എന്തിനാണിരിക്കുന്നത്?

കച്ചവടക്കാരന്റെ മെലിഞ്ഞ ശരീരവും വയസ്സും അയാളെ ആകർഷിച്ചു. രാത്രിയിൽ പലഹാരം വില്ക്കാനിറങ്ങിയ ഈ കച്ചവടക്കാരന്റെയടുത്ത് മണ്ണെണ്ണ വിളക്കുപോലുമില്ല എന്ന യാൾ കണ്ടു. സമീപത്ത് ചെന്നു നോക്കിയപ്പോൾ ആ ബാലൻ തണുത്ത കാറ്റിൽ ചുരുങ്ങി ചുളുങ്ങിയിരിക്കുകയായിരു ന്നു കണ്ടു. ദിലീപ് അടുത്തു വന്നപ്പോൾ അവൻ പ്രതീക്ഷ യോടെ അയാളെ നോക്കി. പിന്നീട് കണ്ണുകൾ താഴ്ത്തി.

കുട്ടിയുടെ മുഖത്ത് കച്ചവടക്കാരന്റെ കൗശലമല്ല പകരം ദൈന്യമാണുള്ളതെന്ന് ദിലീപ് ശ്രദ്ധിച്ചു. കച്ചവടക്കാരുടേതു പോലുള്ള പാത്രമായിരുന്നില്ല അവന്റെ അടുത്തുള്ളത്. പകരം വീട്ടിലെ ആവശ്യങ്ങൾക്കുപയോഗിക്കുന്ന കനം കുറഞ്ഞ മുറാദാബാദി (വില കുറഞ്ഞ ഒരു തരം പാത്രം) പാത മായിരുന്നു. ത്രാസുപോലുമില്ലായിരുന്നു. പാത്രത്തിലെ കട ലാസിൽ പക്കാവട എട്ടുഭാഗങ്ങളാക്കി വച്ചിരുന്നു.

ഈ തണുത്ത രാത്രിയിൽ ഞങ്ങൾ രണ്ട് വ്യക്തികൾ മാത്രമെ പുറത്തുള്ളല്ലോ എന്ന് ദിലീപ് ചിന്തിച്ച ിച്ചു. മനുഷ്യനും മനു ഷ്യനും തമ്മിൽ വ്യത്യാസമുണ്ട് പക്ഷെ മനുഷ്യത്വം എന്ന വസ്തു എല്ലാ വ്യത്യാസങ്ങളുടെയും മതിലുകളെ മറികട ക്കുന്നതാണ്. ദിലീപ് സമീപത്ത് നില്ക്കുന്നതുകണ്ട് കുട്ടി

പറഞ്ഞു : “ഒരു പൈസയ്ക്കൊരു കൂട്ടം. ഒരു നിമിഷം മിണ്ടാതെ നിന്നിട്ട് ദിലീപ് ചോദിച്ചു. “എല്ലാം കൂടി എത്ര പൈസ?”

കുട്ടി വിരൽ കൊണ്ട് പൊതികൾ എണ്ണി നോക്കിയിട്ട് ഉത്തരം പറഞ്ഞു. ‘എട്ടു പൈസ”

സംസാരം മുന്നോട്ടു കൊണ്ടുപോകാനായി ദിലീപ് ചോദിച്ചു. “കുറച്ചു കുറയില്ലേ?”

കച്ചവടം നടക്കുമെന്നുള്ള ആഗ്രഹം കൊണ്ട് കുട്ടിയുടെ മുഖത്തുണ്ടായ സന്തോഷം ദിലീപിന്റെ ചോദ്യത്തിൽ ഇല്ലാ തായി. അവൻ ഉത്തരം പറഞ്ഞു. “അമ്മ വഴക്ക് പറയും. ഈ ഉത്തരം കേട്ട് ദിലീപ് ആർദ്രനായി ചോദിച്ചു.

“എന്താ പൈസ അമ്മക്ക് കൊടുക്കുമോ?’ കുട്ടി “ഉവ്വ്.’ എന്നു പറഞ്ഞു. ദിലീപ് പറഞ്ഞു- ” ശരി എല്ലാം തരൂ.’

കുട്ടിയുടെ തിരക്ക് കണ്ട് ദിലീപ് തന്റെ തൂവാലയെടുത്ത് നല്കി, പലഹാരം അതിൽ കെട്ടി വച്ചു.

ഈ തണുപ്പത്ത് എട്ടുപൈസയ്ക്ക് സാധനങ്ങൾ കൊണ്ട് നടന്ന് വിലക്കുന്ന ഒരാളുടെ വീട്ടിലെയവസ്ഥ എന്താകുമെ ന്നാലോചിച്ച് ദിലീപ് വിറച്ചു. അയാൾ പോക്കറ്റിൽ നിന്ന് ഒരു രൂപയെടുത്ത് കുട്ടിയുടെ പാത്രത്തിലിട്ടു. രൂപയുടെ കിലുക്കത്തിൽ ആ നിശബ്ദമായ രാത്രി മുഴങ്ങി. രൂപ കണ്ട് കുട്ടി പറഞ്ഞു. “എന്റെ കൈയ്യിൽ പൈസയില്ല ദിലീപ് ചോദിച്ചു. “നിന്റെ വീടെവിടെയാണ്?’ അടുത്തുള്ള തെരുവിലാണ്. കുട്ടി ഉത്തരം പറഞ്ഞു.

ദിലീപിന്റെ മനസ്സിൽ അവന്റെ വീട് കാണാനുള്ള ആഗ്രഹമുണ്ടായി പറഞ്ഞു. നടക്കൂ….. ഞാനും ആ വഴിയാണ് പോകുന്നത്. വഴിയിലുള്ള നിന്റെ വീട്ടിൽ നിന്ന് പൈസ വാങ്ങാം. കുട്ടി പേടിച്ചു പറഞ്ഞു പൈസ വീട്ടിലുമില്ല. ദിലീപ് ഇത് കേട്ട് വിറച്ചുവെങ്കിലും മറുപടി പറഞ്ഞുകാണും. നീ നടക്ക്.

കുട്ടി കാലിപാത്രം നെഞ്ചിൽ ചേർത്തു വെച്ച് മുന്നോട്ട് നടന്നു. അതിനു പിന്നിലായി സൈക്കിളുമുന്തി ദിലീപും ദിലീപ് ചോദിച്ചു. നിന്റെ അച്ഛനെന്തു ചെയ്യുന്നു? കുട്ടി ഉത്തരം പറഞ്ഞു. അച്ഛൻ മരിച്ചു പോയി. ദിലീപ് മിണ്ടിയില്ല. കുറച്ചു ദൂരേക്ക് നടന്നിട്ട് അയാൾ ചോദിച്ചു നിന്റെ അമ്മ എന്തു ചെയ്യുന്നു. കുട്ടി

ഉത്തരം പറഞ്ഞു അമ്മ ഒരു സാറിന്റെ വീട്ടിൽ പാത്രം കഴുകുന്നുണ്ടായിരുന്നു. ഇപ്പോൾ സാർ അവിടെ നിന്ന് പറഞ്ഞു വിട്ടു. ദിലീപ് ചോദിച്ചു. എന്തിനാണയാൾ പറഞ്ഞുവിട്ടത്? കുട്ടി ഉത്തരം പറ ഞ്ഞു-” അമ്മ മാസം രണ്ടര രൂപ വാങ്ങിയിരുന്നു. ജഗതുവിന്റെയമ്മ സാറിനോട് പറഞ്ഞു, അവർ രണ്ടു രൂപക്ക് എല്ലാം ചെയ്തു കൊടുക്കാമെന്ന്. അപ്പോഴാ വീട്ടുകാർ അമ്മയെ മാറ്റി ജഗതുവിന്റെയമ്മയെ വച്ചു.

ദിലീപ് വീണ്ടും നിശ്ശബ്ദനായി. കുട്ടി നഗ്നപാദനായി തെരുവിലെ ചെളിയിലൂടെ അപ് ഛപ് ശബ്ദത്തോടെ നടന്നു കൊണ്ടിരുന്നു. ദിലീപ് ചെളിയിൽ നിന്ന് രക്ഷപ്പെട്ട് നടക്കാൻ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. കുട്ടിയുടെ നടത്തത്തിന്റെ വേഗത കുറയ്ക്കാനായി ദിലീപ് വീണ്ടും ചോദ്യം ചോദിച്ചു. നിനക്ക് തണുപ്പ് തോന്നുന്നില്ലേ? കുട്ടി ശരീരത്തിന്റെ ചൂട് കൂട്ടാനായി നടപ്പിന്റെ വേഗത കൂട്ടികൊണ്ട് ഉത്തരം പറഞ്ഞു. ഇല്ല.

ദിലീപ് വീണ്ടും ചോദ്യം ചോദിച്ചു. ജഗതു വിന്റെയമ്മ എന്തു ചെയ്യുകയായിരുന്നു? കുട്ടി പറഞ്ഞുജഗതുവിന്റെയമ്മ സ്കൂളിൽ നിന്ന് പെൺകുട്ടികളെ വീട്ടിലേക്ക് കൂട്ടികൊണ്ടു വരികയായിരുന്നു. സ്കൂളുകാർ പെൺകുട്ടികളെ വീട്ടിലെത്തിക്കാനായി വണ്ടിയിട്ടപ്പോൾ അവരുടെ ജോലി പോയി. അവരെ പുറത്താക്കി.

തെരുവിന് നടുവിലായി വൈദ്യുത ബൾബ് കത്തികൊണ്ടിരുന്നു. മുകളിലത്തെ നിലയിലെ ജനലിലൂടെയും തെരു വിലേക്ക് കുറച്ച് പ്രകാശം വന്നു പതിക്കുന്നുണ്ടായിരുന്നു. അതിൽ തെരുവിലെ എങ്ങനെയൊക്കെയോ വഴി കാണാൻ കഴിയുമായിരുന്നു.

ഇടുങ്ങിയ തെരുവിൽ ഒരു വലിയ ജനലിന്റെ ആകൃതിയിലൊരു വാതിൽ തുറന്നിരുന്നു. അതിന്റെ മങ്ങിയ ചുവപ്പ് നിറമുള്ള പ്രകാശം അടുത്തുള്ള പഴയ ഇഷ്ടിക ഭിത്തിയിൽ പതിക്കുന്നുണ്ടായിരുന്നു. ഈ വാതിലിലൂടെ കുട്ടി നടന്നു പോയി.

ദിലീപ് എത്തി നോക്കി. കഷ്ടിച്ച് ഒരാൾ പൊക്കത്തിലുള്ള ഒരു മുറി. അതിൽ പുക വമിക്കുന്ന ഒരു മണ്ണെണ്ണ വിളക്ക് തന്റെ മങ്ങിയ ചുവന്ന പ്രകാശം പരത്തുന്നുണ്ടായിരുന്നു. ശ്രാദ്ധത്തിന് ശ്രേഷ്ഠബ്രാഹ്മണർക്ക് ദാനം ചെയ്യുന്നതുപോലെയുള്ള ഒരു ചെറിയ കട്ടിൽ കറുത്ത ഭിത്തിയോട് ചേർന്നു കിടന്നിരുന്നു. അതിന്റെ കാലിനോട് ചേർന്ന് ഒന്നുരണ്ട് മുഷിഞ്ഞ തുണികൾ തൂക്കിയിട്ടിരുന്നു. മെലിഞ്ഞ മധ്യവ യസ്കയായ ഒരു സ്ത്രീ മുഷിഞ്ഞ മുണ്ട് പുതച്ച് ഇരിക്കുന്നണ്ടായിരുന്നു.

മകനെ കണ്ട് സ്ത്രീ ചോദിച്ചു. സാധനം വിറ്റു കഴിഞ്ഞാ മോനെ?

കുട്ടി ഉത്തരം നല്കി. ങ്ഹാ… അമ്മേ. രൂപ അമ്മയുടെ കയ്യിൽ കൊടുത്തു കൊണ്ട് പറഞ്ഞു. ബാക്കി പൈസ സാറിന് കൊടുക്കണം. രൂപ കയ്യിൽ വാങ്ങി അമ്മ അത്ഭുത ത്തോടെ ചോദിച്ചു. ഏത് സാറാണ് മോനെ? കുട്ടി ഉത്സാഹ ത്തോടെ ഉത്തരം പറഞ്ഞു. സൈക്കിളിൽ വന്ന ഈ സാറ് എല്ലാം വാങ്ങി. അദ്ദേഹത്തിന്റെ കൈയിൽ ചില്ലറയില്ലായിരുന്നു. സാറ് വഴിയിൽ നില്ക്കുകയാണ്.

പരിഭ്രമത്തോടെ അമ്മ ചോദിച്ചു. രൂപയുടെ ബാക്കി പൈസ എവിടെ നിന്നു കിട്ടും മോനെ? ശിരോവസ്ത്രം ശരിയാക്കി ദിലീപ് കേൾക്കാനായി അമ്മ പറഞ്ഞു. മോനെ രൂപ സാറിന് തിരിച്ചു കൊടുത്തിട്ട് അഡ്രസ് ചോദിക്കൂ, പെസ് നാളെ വാങ്ങാം.

കുട്ടി രൂപയെടുത്ത് ദിലീപ് തിരിച്ചു കൊടുക്കാനായി വന്നു. അമ്മ കേൾക്കാനായി ദിലീപ് ഉറക്കെ പറഞ്ഞു രൂപ വച്ചോ ളൂ. വിഷമിക്കേണ്ട, പിന്നെ വരാം.

തലയിലെ വസ്ത്രം മുന്നോട്ട് വലിച്ചു കൊണ്ട് സ്ത്രീ പറ ഞ്ഞു വേണ്ട, രൂപ താങ്കൾ കൊണ്ടുപോയ്ക്കൊള്ളൂ. കുട്ടി നാളെ വന്നു പൈസ വാങ്ങിക്കോളും. ലജ്ജയോടെ ദിലീപ് പറഞ്ഞു കൈയിൽ വച്ചോളൂ… ഈ പൈസ

കുട്ടിക്ക് മിഠായി വാങ്ങാനായി ഞാൻ കൊടുത്തതാണ്?

സ്ത്രീ ‘വേണ്ട, വേണ്ട’ എന്നു പറഞ്ഞുകൊണ്ടിരുന്നു. ദിലീപ് ഇരുട്ടിൽ പിന്നിലേക്ക് മാറി.

സ്ത്രീയുടെ വാടിവിളറിയ മുഖത്ത് നന്ദിയും സന്തോഷവും ദൃശ്യമായി. രൂപ അവർ തന്റെ പുതപ്പിന്റെ തുമ്പിൽ കെട്ടിയിട്ട്, ഒരു ഇഷ്ടികയിൽ വച്ചിരുന്ന ഓട്ടുമൊന്തയുടെ കൈകളിലൂടെ വെള്ളമെടുത്ത് കുട്ടിയുടെ കൈ കഴുകിച്ച് പാത്രത്തിനടിയിൽ നിന്ന് മലിനമായൊരു തോർത്തിൽ പൊതിഞ്ഞ രണ്ട് ചപ്പാത്തിയെടുത്ത്, അവന് കഴിക്കാനായി നല് കി.

കുട്ടി പെട്ടെന്നുള്ള സമ്പാദിക്കലോർത്ത് പുളകം കൊണ്ട് നില്ക്കുകയായിരുന്നു. പക്ഷേ, അവൻ മുഖം ചുളിച്ചു കൊണ്ട് പറഞ്ഞു.- ഓ! ഉണങ്ങിയ ചപ്പാത്തി.

അമ്മ തലോടികൊണ്ട് പറഞ്ഞു- ഉപ്പ് ചേർത്തിട്ടുണ്ട് മോനെ. കുട്ടി ചപ്പാത്തി നിലത്തേയ്ക്കിട്ടിട്ട് ശാഠ്യം പിടിച്ചു. രാവിലെയും ഉണക്ക ചപ്പാത്തി. എന്നും ഉണങ്ങിയത് ? 

കണ്ണിൽ കൈ വച്ച് മുഖം ചുളിച്ച് കരയാൻ തുടങ്ങുകയാ യിരുന്ന കുട്ടിയെ അമ്മ മടിയിലിരുത്തിയിട്ട് പറ ഞ്ഞു. എന്റെ മോനെ, രാവിലെ തീർച്ചയായും പരിപ്പ് കറി ഉണ്ടാക്കി

തരാം. നിനക്കു വേണ്ടിയല്ലേ സാറ് രൂപ തന്നത്. കൊള്ളാം.

രാവിലെ ഞാൻ നിനക്ക് നല്ല പലഹാരം ഉണ്ടാക്കി തരാം. ഇനിയെന്നും നിനക്ക് പരിപ്പ് കഴിക്കാം. കുട്ടി സമാധാനിച്ചു. അവൻ ചോദിച്ചു. അമ്മ ആഹാരം കഴിച്ചോ. കാലിയായ തോർത്ത് മടക്കി കൊണ്ട് അമ്മ പറഞ്ഞു മോനെ എനിക്കിപ്പോൾ വിശക്കുന്നില്ല, നീ കഴിച്ചോളൂ…. വിശന്നിരിക്കുന്ന അമ്മയുടെ മകൻ ബാല്യത്തിന്റെ ശാഠ്യം കാണിച്ചതായിരുന്നു.

പക്ഷെ അമ്മ യുടെ വാക്കുകൾ കേട്ടിട്ടും വീട്ടിലെ അവസ്ഥ അവന് പരിചിതമായിരുന്നു. അവൻ താല്പര്യമില്ലാതെ ഒരു ചപ്പാത്തി അമ്മക്ക് നേരെ നീട്ടിയിട്ട് പറഞ്ഞു ഒരു ചപ്പാത്തി അമ്മേ കഴിക്കൂ… അമ്മ സ്നേഹത്തോടെ തലോടികൊണ്ട് പറഞ്ഞു. വേണ്ട മോനെ ഞാൻ രാവിലെ താമസിച്ചാണ് കഴിച്ചത്. ഇപ്പോഴെ നിക്ക് വിശക്കുന്നില്ല. നീ കഴിക്കൂ… ദിലീപിന് ഇതിൽ കൂടുതൽ കണ്ടു നിൽക്കാൻ കഴിയുമാ യിരുന്നില്ല. പല്ലുകൾകൊണ്ട് ചുണ്ട് കടിച്ചമർത്തി അയാൾ പിന്നോട്ട് മാറി.

ദിലീപ് വീട്ടിൽ തിരിച്ചെത്തിയ ഉടനെ വേലക്കാരൻ വന്ന് രണ്ട് മാന്യവ്യക്തികൾ കാണാൻ വന്നിരുന്നിട്ട് പോയ കാര്യം പറഞ്ഞു. ആഹാരം തയ്യാറാകുന്നു എന്നും വിവരം നല്കി. ദിലീപ് അവനെ നോക്കാതെ പറഞ്ഞു. വിശപ്പില്ല.

ആ സമ യത്ത് അയാൾക്ക് കുട്ടിയുടെ അമ്മയുടെ “വിശപ്പില്ല’ എന്ന പറച്ചിൽ ഓർമ്മ വന്നു.

വേലക്കാരൻ ഒന്നും മനസ്സിലാകാതെ വിസ്മയിച്ചു നിന്നു. ദിലീപ് ദേഷ്യപ്പെട്ടു പറഞ്ഞു. പോകൂ. മണ്ണെണ്ണ വിളക്കിന്റെ പ്രകാശത്തിൽ കണ്ട ആ ദൃശ്യം അയാളുടെ കൺമുന്നിൽ നിന്ന് മറയാതെ നിന്നു.

അനിയൻ വന്നു പറഞ്ഞു ചേച്ചി ഒരു കത്തയച്ചിട്ടുണ്ട്. കവർ ദിലീപിന് നേരെ നീട്ടി. ദിലീപ് കത്ത് തുറന്നു. കത്തിലെ ആദ്യവരിയിലെഴുതിയിരുന്നു.

‘ഞാനീ ജീവിതത്തിൽ ദുഃഖം മാത്രം കാണാനായി ജനിച്ചവളാണ്. ദിലീപ് തുടർന്ന് വായിച്ചില്ല. കത്ത് കീറി ദൂരെയെറിഞ്ഞു. അയാളുടെ നെറ്റിയിൽ ചുളിവുകളുണ്ടായി. വാക്കുകൾ പുറത്തു വന്നു……

“കഷ്ടം! യഥാർത്ഥമായ ദുഃഖം എന്തെന്ന് ഹേമ അറിഞ്ഞിരുന്നെങ്കിൽ….. ഈ രസകരമായ ദുഃഖം ഇല്ലെങ്കിൽ ജീവിതം ദുഷ്കരമായേനെ.

ഹേമയുടെ ദുഃഖം ഹേമ സ്വയം ഉണ്ടാക്കിയ കൃത്രിമദുഃഖമാണെന്ന്, ആ ബാലന്റെ ദുഃഖം ജീവിക്കുവാൻ അത്യാവശ്യ സൗകര്യങ്ങൾ ഇല്ലാത്തതിന്റെ പേരിൽ ദാരിദ്ര്യം കൊണ്ടു ണ്ടായ ദുഃഖമാണെന്നും, ഈ ദുഃഖമാണ് യഥാർത്ഥദുഃഖം എന്നും യശ്പാൽ ചെറുകഥയിൽ സ്ഥാപിക്കുന്നു.

ഈ ചെറുകഥയിലൂടെ യഥാർത്ഥ ദുഃഖം എന്താണെന്ന് വായനക്കാരെ മനസ്സിലാക്കിപ്പിച്ചുകൊണ്ട് പണക്കാരുടെ അനാവ ശ്യമായ ദുഃഖപ്രകടനങ്ങളെ ശക്തമായ ഭാഷയിൽ, വ്യംഗ്യപ് രമായി (ഹാസ്യപരമായി യശ്പാൽ ചിത്രീകരിക്കുന്നു. ഒരു “ദരിദ്രകുടുംബത്തിന്റെ ചിത്രീകരണത്തിലൂടെ സമൂഹ ത്തിന്റെ താഴെക്കിടയിലുള്ള പാവപ്പെട്ട സാധാരണ മനുഷ്യ രുടെ സാമ്പത്തികവും,

സാമൂഹികപരവും, മാനസികവുമായ സംഘർഷപൂരിതമായ അവസ്ഥാവിശേഷങ്ങളെ സ്പഷ്ടമായി വായനക്കാരെ പരിചയപ്പെടുത്തുന്നതിലും, സമൂഹത്തിലെ താഴെക്കിടയിലുള്ളവരോടൊപ്പം വായനക്കാ രുടെ മനസ്സുകളെ ചേർത്തു വെക്കുവാൻ വായനക്കാരെ സഹായിക്കുന്നതിലും യശ്പാൽജി ഈ ചെറുകഥയിൽ വിജയിച്ചിരിക്കുന്നു!

നെടുമുടി വേണുവിനെ ഒരു അഭിനേതാവ് എന്ന നിലയിൽ പ്രശസ്തനാക്കിയ ‘വിടപറയും മുമ്പേ’ എന്ന സിനിമയുടെ കഥയുമായി വളരെ സാമ്യമുണ്ട് : ചെറുകഥയിലെ സംഭവങ്ങൾക്ക്.

Conclusion:

“Dukh” is a powerful and moving poem that explores the nature of sorrow and its role in our lives. It reminds us that sorrow is a universal human experience, and that it is something that we all have to face at some point in our lives. The poet also reminds us that there is hope, even in the midst of sorrow. We can find ways to cope with our sorrow and to move on with our lives.

Leave a Comment