Yamunothriyude Ooshmalathayil (In the Warmth of Yamunotri) is a travel essay written by P.P. Raveendran, one of the most celebrated Malayalam writers of all time. The Summary is based on Raveendran’s experiences during a trip to Yamunotri, a sacred Hindu pilgrimage site in the Himalayas.
Raveendran also writes about the people of Yamunotri. He describes their simple way of life and their deep devotion to their faith. He also writes about the challenges they face, such as the harsh climate and the lack of basic amenities.
Yamunothriyude Ooshmalathayil Summary in Malayalam
പാംസംഗ്രഹം
എഴുത്തുകാരൻ, സാംസ്കാരിക പ്രവർത്തകൻ, പാർലമെന്റേറിയൻ എന്നീ നിലകളിൽ പ്രസിദ്ധനായ എം.പി. വീരേന്ദ്രകുമാർ എഴുതിയ സഞ്ചാരസാഹിത്യ കൃതിയാണ് ‘ഹൈമവതഭൂവിൽ’, ഹിമാലയത്തിലെ യമുനോത്രി ക്ഷേത്രത്തിലേക്കുള്ള യാത്രയാണ് പാഠഭാഗത്ത് വിവരിക്കുന്നത്. ബന്ദർ പൂഞ്ച് പർവതത്തിന് സമീപമാണ് യമുനോതി.
എം. പി. വീരേന്ദ്രകുമാർ
വേനൽക്കാലത്തുപോലും നല്ല തണുപ്പാണവിടെ. ശൈത്യകാലത്ത് താപനില പൂജ്യം ഡിഗ്രിയിലും താഴെയായിരിക്കും. ക്ഷേത്ര പരിസര ത്തുന്നതോടെ ഭക്തർ എല്ലാ യാത്രക്ലേശങ്ങളും വിസ്മരിക്കുന്നു. അവിടെ ആത്മീയ വിശുദ്ധി നിറഞ്ഞു നിൽക്കുന്നു. 19 ാ ം നൂറ്റാണ്ടിൽ ജയ്പൂരിലെ മഹാറാണി ഗുലാരിയയാണ് യമുനോതി ക്ഷേത്രം പണി കഴിപ്പിച്ചത്. യമുനാ ദേവിയാണ് മുഖ്യപ്രതിഷ്ഠ. 1923- ലെ
ഭൂചലനത്തിൽ തകർന്ന ക്ഷേത്രം പ പിന്നീട് പുനർനിർമ്മിക്കുകയായിരുന്നു. 1982- ൽ വീണ്ടും ക്ഷേത്രത്തിന് കേടുപാടുകൾ സംഭവിച്ചു. യമുനയുടെ ഇട തുകരയിലുള്ള ക്ഷേത്രത്തിലെ യമുനാദേവിയുടെ വിഗ്രഹം കറുത്ത മാർബിളിലാണ് നിർമ്മിച്ചിട്ടുള്ളത്.
കാളിന്ദ് പർവതത്തിലെ സപ്തഋഷികുണ്ഡിലുള്ള വിസ്തൃതമായ ഹിമാനിയിൽ നിന്നാണ് യമുന ഉദ്ഭവിക്കുന്നത്. അലഹബാദിൽ വച്ച് ഗംഗ യിൽ ചേരുന്നതിനിടയ്ക്ക്, ഹിമാലയൻ താഴ്വരകളിലൂടെയും സമതലങ്ങളിലൂടെയും 800 കി.മീ. ദൂരം യമുന ഒഴുകുന്നു. അലഹബാ ദിൽ വച്ചുതന്നെയാണ് ഭൂഗർഭത്തിലൂടെ ഒഴുകിയെത്തുന്ന സരസ്വതി, ഗംഗയിൽ വിലയം പ്രാപിക്കുന്നത്. ഈ മൂന്നു പുണ്യനദികളും കൂടി ച്ചേരുന്നിടമാണ് ത്രിവേണി സംഗമം.
യമുനോത്രി ക്ഷേത്രത്തിനടുത്തുള്ള സൂര്യകുണ്ഡിനെക്കുറിച്ച് ലേഖ കൻ വിവരിക്കുന്നുണ്ട്. ഈ ഉഷ്ണജലപ്രവാഹത്തിൽ, ഒരു തുണിയിൽ കെട്ടി, അരിയിട്ടാൽ ഏറെനേരം കഴിയുന്നതിന് മുമ്പ് അത് വെന്ത് ചോറാ കും. ഈ അന്നമാണത് ദേവിക്ക് നിവേദിക്കുന്നത്. സമൃദ്ധമായി ഗന്ധ കശേഖരമുള്ള ‘ഗന്ധമാദന പർവത സാനുക്കളിലാണ് സുര്യകുഞ്ചും മറ്റ്
ഉഷ്ണജലപ്രവാഹങ്ങളും ഗന്ധകസാന്നിധ്യമാണ് കൊടും തണു പ്പിലും ഇവിടത്തെ ഹിമസമാനമായ വെള്ളത്തിന് ചൂട് നൽകുന്നത്. അഗസ്ത്യമുനി യമുനോത്രിയിൽ തപസനുഷ്ഠിച്ചിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. പ്രായാധിക്യം കാരണം ഗംഗാ സ്നാനത്തിനായി ഗംഗോ ത്രിയിൽ പോകാൻ അദ്ദേഹത്തിനു കഴിയാതെ വന്നപ്പോൾ, ഗംഗ ഒരു കൊച്ചരുവിയായി, യമുനോത്രിയിൽ പ്രത്യക്ഷപ്പെട്ടുവത്രേ.
നവംബറിൽ യമുനോത്രിയും സമീപപ്രദേശങ്ങളും കനത്ത ഹിമ പാളികൾക്കടിയിലാകും. ഏപ്രിൽ അവസാനത്തോടെ, അല്ലെങ്കിൽ മെയ് ആരംഭത്തിൽ ഹിമം ഏറെക്കുറെ ഉരുകിത്തീർന്നിരിക്കും. അതോടെ യമുനേത്രിയിലേക്ക് ഭക്തജനപ്രവാഹം ആരംഭിക്കും. അക്ഷ യ – തൃതീയ ദിനത്തിലാണ് പിന്നീട് ക്ഷേത്രദർശനം ആരംഭിക്കുന്നത്.
ഒരു ചരിത്രകാരന്റെ കൃത്യതയോടെയാണ് എം.പി. വീരേന്ദ്രകുമാർ കാര്യങ്ങൾ വിശദീകരിക്കുന്നത്. സഞ്ചാരസാഹിത്യം ചരിത്രവും ഐതിഹ്യവും അന്വേഷിക്കൽ കൂടിയാകുന്നു. അതിന് നല്ല ഉദാഹരണമാണ് പാഠഭാഗം. – മഞ്ഞിന്റെ കനത്ത പാളികളാൽ തണുപ്പുകാലത്ത് മറയ്ക്കപ്പെടുന്ന ഒരിടം
കൂടിയാണിത്. ഭക്തിയുടെ പ്രത്യക്ഷമായ വേലിയേറ്റം തന്നെയാണ് ഈ ലേഖനഭാഗത്ത് കണ്ടെത്താൻ കഴിയുന്നത്.
തീർത്ഥാടകന്റെ കണ്ണിൽ കൂടിയാണ് എം.പി. വീരേന്ദ്രകുമാർ ഈയാ ത്രാവിവരണത്തിലൂടെ കടന്നുപോകുന്നത്. തീർച്ചയായും ഭക്തിയിൽ ലയിച്ച ഒരു അവസ്ഥ ഇവിടെ സംജാതമാകുന്നുണ്ട്. തീർത്ഥാടനം അന്വേഷണമാണ്. ശാന്തിതേടിയുള്ള ഒരു അന്വേഷണം, ആശ്വാസം തേടിയുള്ള അന്വേഷണം.
എം.പി. ലേഖനഭാഗത്ത് പറയുന്നത് ഇപ കാരമാണ്. വലിയ കഷ്ടപ്പാടുകൾ താണ്ടി, ‘യമുനോത്രി ക്ഷേത്രത്തിന്റെ കവാടത്തിലെത്തുന്ന ഓരോ ഭക്തനും, ആ ദർശനത്തിൽ തന്നെ സായു ജ്യമടയുകയാണ്. അത്രമാത്രം ആത്മീയ വിശുദ്ധി നിറഞ്ഞുനിൽക്കുന്ന ഒരു അന്തരീക്ഷമാണ് അവിടെ ആകമാനം അലയടിക്കുന്നത്.
പക്വതിയുടെ ഏറ്റവും ശക്തമായ കടമ്പകളാണ് ഒരു ഭക്തന ഇവിടെ കാത്തിരിക്കുന്നത്. ദുർഗ്രഹങ്ങളായ കാട്ടുപാതകൾ, കുത്തൊ ഴുക്കുകൾ, ഉയർന്നു ഉയർന്നു പോകുന്ന നടപ്പാതകൾ. കഠിനമായ ജീവി തവഴികൾ
പകർന്നു നൽകുന്ന പാഠങ്ങൾ. അതിനവസാനം സർവ്വം മറക്കുന്ന യമുനാദേവിയുടെ കടാക്ഷവും. ആ യമുന 800 കിലോമീറ്റർ സഞ്ചരിച്ചതിനുശേഷമാണ് അലഹബാദിൽ വെച്ച് ഗംഗയിൽ ലയിക്കുന്നത്. അന്തർവാഹിനിയായി സരസ്വതി നദി ഗംഗയിൽ ലയിക്കുന്നതും അലഹബാദിൽ വെച്ചുതന്നെ. അങ്ങനെയാണത് ത്രിവേണി സംഗമമായി തീർന്നത്.
എം.പി. വീരേന്ദ്രകുമാർ ഒരു തീർത്ഥാടന പുണ്യകേന്ദ്രത്തിന്റെ ഭക്തിതുളുമ്പുന്ന വിവരണത്തിൽ മാത്രമല്ല ശ്രദ്ധ ഊന്നുന്നത്. ഒപ്പം ആ ഭൂമികയുടെ പാരിസ്ഥിതിക സവിശേഷതകളും വിവരിക്കുന്നുണ്ട്. അതി നോട് ചേർന്ന് അവിടെ പ്രചരിക്കുന്ന ആഴത്തിൽ വേരോടിയ മിത്തു കളും, പുരാവൃത്തങ്ങളും ചർച്ചയ്ക്കു വിധേയമാകുന്നു.
സമഗ്രമായിത്തന്നെ സഞ്ചാരസാഹിത്യത്തിന്റെ എല്ലാവിധ സാധ്യത കളെയും, പരിപൂർണ്ണമായി ഉപയോഗിച്ചുകൊണ്ടുതന്നെയാണ് എം.പി. വീരേന്ദ്രകുമാർ തന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ഭാഷാപരമായ മേന്മയും പുലർത്തുന്നു. സാഹിത്യഭംഗിയേക്കാൾ പത്രപ്രവർത്തന ത്തിന്റെ റിപ്പോർട്ടിങ് ശൈലി അദ്ദേഹത്തിൽ കണ്ടെത്താൻ കഴിയും.
Conclusion:
Yamunothriyude Ooshmalathayil is a beautiful and moving essay about a sacred place and the people who live there. Raveendran’s writing is full of vivid imagery and deep insights. He captures the essence of Yamunotri in a way that is both informative and inspiring.
Most Popular Posts: